Saturday 31 March 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ ഇന്‍ഫർമേഷന്‍ സർവീസ് (IIS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

13. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (IIS)

അഞ്ഞൂറിലധികം ഓഫീസര്‍മാരുള്ള സര്‍വീസാണിത്. പത്രങ്ങളുടേയും മാസികകളുടേയും രജിസ്ട്രേഷന്‍ , വിവിധ മാധ്യമങ്ങളുടെ ഏകോപമ, ഗവണ്‍‌മെന്‍റ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍.

ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലാണ് ഇവരുടെ ട്രെയിനിങ്ങ് നടക്കുക. ദൂരദർശന്‍, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം എന്നിവിടങ്ങളില്‍ മീഡയ അറ്റാച്ച്മെന്‍റ് ഉണ്ടാകും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലാണ് പ്രധാന ചുമതല. ഇത് കൂടാതെ ദൂരദര്‍ശന്‍റേയും ആകാശ വാണിയുടേയും പ്രാദേശിക യൂണിറ്റുകളിലും നിയമനം ലഭിക്കും.

Thursday 29 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ പോസ്റ്റല്‍ & ടെലഗ്രാഫ് അക്കൌണ്ട്സ് & ഫിനാന്‍സ് സര്‍വീസ് (IP & TAFS))




വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

12. ഇന്ത്യന്‍ പോസ്റ്റല്‍ & ടെലഗ്രാഫ് അക്കൌണ്ട്സ് & ഫിനാന്‍സ് സര്‍വീസ് (IP & TAFS)

ടെലികോം വകുപ്പില്‍, പോസ്റ്റല്‍ വകുപ്പ് എന്നിവയുടെ ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ടിങ്ങ് വിഭാഗമാണിത്.  ഇന്ത്യയില്‍ എവിടേയും നിയമിക്കാപ്പെടാമെങ്കിലും തലസ്ഥാന നഗരങ്ങളിലാണ് നിയമനം ഉണ്ടാവുക. ഫൌണ്ടേഷന്‍ കോഴ്സിന് ശേഷം ഫരീദാബാദിലുള്ള NIFM, ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫിനാന്‍സ് എന്നിവിടങ്ങളില്‍ പ്രൊബേഷന്‍ ട്രെയിനിങ്ങ് നടക്കും. ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം യൂസർ ഫീ, ലൈസന്‍സ് ഫീ എന്നിവ ചുമത്തുന്നത് ഈ വകുപ്പാണ്. സ്പെക്ട്രം ലേലം നടത്തുക, ടെലകോം നയ രൂപീകരണം, ഓഡിറ്റ്, ടെലകോം വകുപ്പ്, ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ നടത്തിപ്പ് എന്നിവയും ഇതിന്‍റെ ചുമതലയാണ്. എ ഡി ബി, ലോക ബാങ്ക് എന്നിവിടങ്ങളില്‍ ഈ സര്‍വീസിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷനില്‍ പോകാം.

Wednesday 28 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ സിവില്‍ അക്കൌണ്ട്സ് സര്വ്വീസ് (ICAS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

11. ഇന്ത്യന്‍ സിവില്‍ അക്കൌണ്ട്സ് സര്‍വ്വീസ് (ICAS)

ഗവണ്‍മെന്‍റ് അക്കൌണ്ടുകള്‍ക്ക് മേല്‍നോട്ടം നല്‍കുക, നികുതി പിരിച്ചെടുക്കുന്നതിന് ഗവണ്‍മെന്‍റിന് അവശ്യ സഹായങ്ങള്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ സിവില്‍ വകുപ്പുകളില്‍ കേന്ദ്രീകൃത ഓഡിറ്റ് നടത്തുക, എല്ലാ സിവില്‍ വകുപ്പുകളിലേയും പെന്‍ഷന്‍ വിതരണം, ഗവണ്‍മെന്‍റിന് വേണ്ടി വിവിധ സേവനങ്ങള്‍ക്ക് പണം നല്‍കുക എന്നിവയാണ് പ്രധാന ചുമതലകള്‍.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് മാനേജ്മെന്‍റിലാണ് (NIFM) ഇവരുടെ പ്രാഥമിക ട്രെയിനിങ്ങ് നടക്കുക. തുടര്‍ന്ന് നാഗ്പൂരിലുള്ള നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിലും മറ്റ് അക്കൌണ്ട്സ് സര്‍വീസുകള്‍ക്കൊപ്പമായിരിക്കും. ഒട്ടേറെ വിദേശ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പരിപാടികളില്‍ ഈ സര്‍വ്വീസില്‍ നിന്നുള്ളവര്‍ പങ്കെടുക്കാറുണ്ട്.

പ്രിന്‍സിപ്പല്‍ അക്കൌണ്ട് ഓഫീസ്, പേ ആന്‍ഡ് അക്കൌണ്ട്സ് ഓഫീസ് എന്നിങ്ങനെയുള്ള ഇടങ്ങളില്‍ പോസ്റ്റിങ്ങ് ലഭിക്കും. ഇന്‍‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗവണ്‍മെന്‍റ് അക്കൌണ്ട്സ് ആന്‍ഡ് ഫിനാന്‍സ് ഈ സര്‍വ്വീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന മിനിസ്ട്രി ഓഫ് എക്സപെന്‍റിച്ചർ നിയന്ത്രിക്കുന്ന കണ്‍ട്രോളർ ജനറല്‍ ഓഫ് അക്കൌണ്ട്സ് ആണ് ഏറ്റവും ഉയര്‍ന്ന പോസ്റ്റ്. 

Sunday 25 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ ((DANICS)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


10. ഡല്‍ഹി, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ ഹവേലി സിവില്‍ സര്‍വ്വീസ് (DANICS)


കേന്ദ്ര ആഭ്യന്തര മന്താലയത്തിന് കീഴിലുള്ള സിവില്‍ സര്‍വീസ് ആണിത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഐ എ സിന് തുത്യമായ ഗ്രൂപ്പ് ബി സര്‍വ്വീസുകളിലൊന്ന്. ഡല്‍ഹി, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ എന്നിവിടങ്ങളിലെ ദൈനം ദിന ഭരണമാണ് പ്രധാന ചുമതല. ഒരു കേന്ദ്ര ഭരണ പ്രദേശത്ത് നിന്ന് മറ്റൊരു കേന്ദ്ര ഭരണ പ്രദേശത്തേക്ക് മാത്രമേ ഇവര്‍ക്ക് സ്ഥലം മാറ്റം ലഭിക്കു. നാല് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ഗ്രൂപ്പ് എ തസ്തികയിലുള്ള ശമ്പളം ലഭിച്ച് തുടങ്ങും. ഡല്‍ഹിയിലാണ് സാധാരണ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Saturday 24 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ ഡിഫന്സ് അക്കൌണ്ട് സര്‍വ്വീസ് (IDAS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

9. ഇന്ത്യന്‍ ഡിഫന്‍സ് അക്കൌണ്ട് സര്‍വീസ് (IDAS)

ഇന്ത്യന്‍ ഗവണ്‍മെന്‍റിന് കീഴിലുള്ള ഏറ്റവും പഴയ സര്‍വ്വീസുകളിലൊന്നാണിത്. പ്രതിരോധ വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസര്‍ സര്‍വ്വീസ് ആണിത്. പ്രതിരോധ ബജറ്റ് കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. ഇത് കൂടാതെ പ്രതിരോധ വകുപ്പിലെ അക്കൌണ്ട്സ് വിഭാഗം നിയന്ത്രിക്കുക ആയുധ ഇടപാടുകളില്‍‌ സാമ്പത്തികാവലോകനം നടത്തുക തുടങ്ങിയ ചുമതലകളുമുണ്ട്. 2010 ല്‍ 3G സ്പെക്ട്രം ലേലം വിവാദങ്ങളില്ലാതെ നടത്തുകയും തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗയിംസില്‍ ഫിനാന്‍സ് കമ്മീഷണര്‍ ആയിരുന്ന വിജയലക്ഷ്മി കെ ഗുപ്ത IDAS സര്‍വ്വീസിലായിരുന്നു. പിന്നീട് ഇവര്‍ ട്രായ് അംഗവുമായി.

ഇവരുടെ ട്രെയിനിങ്ങ് തുടക്കത്തില്‍ ഫരീദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫിനാന്‍സ് മാനേജ്മെന്‍റിലും (NIFM) തുടര്‍ന്ന് പൂനെയിലെ National Academy of Defence Financial Management Institute (NADFM) ലും നടക്കും.  വളരെ വേഗത്തില്‍ പ്രമോഷന്‍ കിട്ടുന്ന ചുരുക്കം ചില സര്‍വ്വീസുകളിലൊന്നാണിത്.

സിവില്‍ സര്‍വ്വിസിലെ വ്യത്യസ്ത സര്‍വ്വീസുകള്‍ (ഇന്ത്യന്‍ റയില്‍വേ അക്കൌണ്ട് സര്‍വ്വീസ് (IRAS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

8. ഇന്ത്യന്‍ റയില്‍വേ അക്കൌണ്ട് സര്‍വീസ് (IRAS)

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട് സര്‍വീസിന്‍റെ അതേ ചുമതലകള്‍ റെയില്‍വേയില്‍ നിര്‍വ്വഹിക്കുന്നത് ഈ സര്‍വ്വീസാണ്. റെയില്‍വേയുടെ ബജറ്റ് തയ്യാറാക്കുന്നതിലടക്കം നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഫിനാന്‍ഷ്യല്‍ കമ്മീഷണറാണ്. ഈ സര്‍വ്വീസിലെ ഉയര്‍ന്ന പോസ്റ്റ്. ഇന്ത്യാ ഗവണ്‍മെന്‍റ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് മെമ്പറിനും തുല്യമായ പദവിയാണ് ഇത്.

തുടക്കത്തില്‍ ഇവരുടെ ട്രെയിനിങ്ങ് നടക്കുക നടക്കുക ഫരീദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് മാനേജ്മെന്‍റിലും (NIFM) നാഗ്പൂരിലുള്ള നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിലും തുടര്‍ന്ന് നാഷണല്‍ അക്കാദമി ഓപ് ഇന്ത്യന്‍ റെയില്‍വേസിലുമായിരിക്കും. പ്രൊബോഷന് ശേഷം റാങ്ക്, ഒഴിവുകള്‍, നല്‍കിയിരിക്കുന്ന ഓപ്ഷന്‍ എന്നിവ അനുസരിച്ച് ഏതെങ്കിലും ഒരു സോണല്‍ റെയില്‍വേയില്‍‌ അസിസ്റ്റന്‍റ് ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ആയി നിയമിക്കപ്പെടും. ഇതിന് മുകളിലുള്ള ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ആണ് ഡിവിഷണല്‍ തലവന്‍. ഇത് കൂടാതെ ഡി ആര്‍ എം (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), ജനറല്‍ മാനേജര്‍, ഡയറക്ടര്‍ ജനറല്‍ എന്നീ പോസ്റ്റുകളിലും ഇവര്‍ എത്തിച്ചേരും.


Friday 23 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (IRTS)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


7. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (IRTS)

ഇന്ത്യന്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ചേരുവാനാഗ്രഹിക്കുന്ന സര്‍വ്വീസുകളില്‍ ഒന്നാണിത്. 21 വയസ്സിനും 25 വയസ്സിനുമിടയില്‍ ഇതില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞാല്‍ റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (ട്രാഫിക്), റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ എത്തിച്ചേരാം.

റെയില്‍വേയുടെ യാത്രാ സംബന്ധമായ ചുമതലകള്‍, ചരക്ക് നീക്കം, ടിക്കറ്റിങ്ങ്, യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കല്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഏകോപനം, ട്രെയിനുകളുടെ ഗതാഗത നിയന്ത്രണം എന്നീ ചുമതലകളും ടി ടി ഇ മാരടക്കമുള്ള ഉദ്യോഗസ്ഥരും ഇവരുടെ കീഴിലാണ് വരിക.

ലക്നോവിലുള്ള IRITM (Indian Railway Institute for Transportation Management)  ലാണ് ഇവരുടെ പ്രൊബേഷന്‍ ട്രെയിനിങ്ങ് നടക്കുക. ട്രെയിനിങ്ങിന് ശേഷം റെയില്‍വേയുടെ 16 സോണുകളിലൊന്നില്‍ റാങ്കും ഒഴിവുമനുസരിച്ച് പോസ്റ്റ് ചെയ്യും.

ഡിവിഷനുകളില്‍ അസിസ്റ്റന്‍റ്  കൊമേഴ്സ്യല്‍ ഓഫീസര്‍ (ACM)/അസിസ്റ്റന്‍റ്  ഓപ്പറേഷന്‍സ് മാനേജര്‍ (AOM) എന്ന തസ്തികയിലാവും നിയമനം. ഇതിന് ശേഷം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം), ജനറല്‍ മാനേജര്‍, ഡയറക്ടര്‍ ജനറല്‍ എന്നീ പോസ്റ്റുകളിലും ഇവര്‍ എത്തിച്ചേരും. റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (ട്രാഫിക്) ആണ് ഇവര്‍ എത്തിച്ചേരുന്ന ഉയര്‍ന്ന പോസ്റ്റുകളിലൊന്ന്.

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട് സര്‍വീസ് (IAAS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

6. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട് സര്‍വീസ് (IAAS)

600 ഓഫീസര്‍മാരാണ് ഈ സര്‍വീസിലുള്ളത്. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ആണ് ഇതിന്‍റെ നായകന്‍.  അതത് സംസ്ഥാന തലസ്ഥാനങ്ങളിലാണ് നിയമനം. ഓഡിറ്റ് ആണ് പ്രധാന ജോലിയെങ്കിലും സാമ്പത്തികമായ വിവിധ മേഖലകളിലെ പരിശീലനം ആദ്യ ഘട്ടത്തില്‍ നല്‍കും. ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, കോസ്റ്റ് ആന്‍റ് മാനേജ്മെന്‍റ് അക്കൌണ്ടിങ്ങ്, പേഴ്സണല്‍ മാനേജ്മെന്‍റ്, ഇലക്ട്രോണിക്സ് ഡാറ്റാ പ്രോസസിങ്ങ് എന്നിവയില്‍ പരിശീലനം നല്‍കും. യു എന്‍, ലോകാരോഗ്യ സംഘടന എന്നിവയില്‍ നിരവധി സാധ്യതകള്‍ തുറന്ന് കിട്ടുന്ന ഈ സര്‍വീസിന്‍റെ തലവന് ഭരണ ഘടനയില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സിംലയിലാണ് ഇവരുടെ പരിശീലനം നടക്കുക.

Thursday 22 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ്))


വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


5. ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ്)

രാജ്യത്തിനകത്ത് വ്യവഹരിക്കപ്പെടുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി പിരിക്കുകയാണ് ഈ സര്‍വീസിലുള്ളവരുടെ പ്രഥമ കര്‍ത്തവ്യം. കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് എന്നിവ രണ്ട് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇത്തരം നികുതികളുടെ പരിശോധന, തുറമുഖങ്ങള്‍ ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന, റെയ്ഢ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സാധനങ്ങളുടെ പരിശോധന തുടങ്ങിയവ ഇവരാണ് നിര്‍വ്വഹിക്കുക.

കസ്റ്റംസില്‍ പ്രൊബോഷണറായി കയറുന്ന ഒരാള്‍ പിന്നീട് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍, കമ്മീഷണര്‍, മെമ്പര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ്, ചെയര്‍മാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ് എന്നീ പദവികളിലിത്തിച്ചേരും.

സമാന്തരമായി സെന്‍ട്രല്‍ എക്സൈസില്‍ പ്രവേശിക്കുന്ന ഒരാള്‍ പ്രൊബേഷണറായി പിന്നീട് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, മെമ്പര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ്, ചെയര്‍മാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ് എന്നീ പദവികളിലിത്തിച്ചേരും.

Wednesday 21 March 2018

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ഡ്യന്‍ റവന്യൂ സര്‍വീസ് (ഇന്കം ടാക്സ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

4. ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (ഇന്‍കം ടാക്സ്)

അയ്യായിരത്തിനടുത്ത് ഓഫീസര്‍മാരുള്ള, എഴു പതിനായിരത്തിനടുത്ത് ജീവനക്കാരുള്ള ഇന്‍കം ടാക്സ് വകുപ്പാണ് ഇന്‍ഡ്യയില്‍ പ്രത്യക്ഷ നികുതി പിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആണ് അതോറിറ്റി. അര്‍ദ്ധ ജുഡീഷ്യല്‍ വിഭാഗമാണിത്. വിദേശ രാജ്യങ്ങളിലയച്ച് കൊണ്ടുള്ളതുള്‍പ്പെടെ ഏറ്റവും മികച്ച പരിശീലനവും വെല്ലുവിളി ഉയര്‍ത്തുന്ന ജോലിയുമാണ് ഈ സര്‍വീസിന്‍റെ പ്രത്യേകത.

ഒരാള്‍ ആദ്യം നിയമിക്കപ്പെടുക അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് എന്ന പോസ്റ്റിലാണ്. തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്, ജോയിന്‍റ്  കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  അഡീഷണല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,   എന്നീ പദവികളിലെത്തും. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് എന്നതാണ് ഏറ്റവും ഉയര്‍ന്ന പദവി.

Tuesday 20 March 2018

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ എഫ് എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

3. ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്)

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമായി അരിയപ്പെടുവാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്നതാണ് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ്.  രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രാഥമിക ദൌത്യം. കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. സാസേകാരികം, വാണിജ്യം, സൈനീകം എന്നീ മേഖലകളില്‍ അത് വ്യാപിച്ച് കിടക്കും. മസൂറിയിലെ Lal Bahadur Shastri National Academy of Administration (LBSNAA) ലെ ഫൌണ്ടേഷന്‍ ട്രെയിനിങ്ങിന് ശേഷം ഇവര്‍ ഡല്‍ഹിയിലുള്ള ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്ത ഘട്ടത്തിലേക്ക് ട്രെയിനിങ്ങിന് വിളിക്കപ്പെടും. പ്രൊബേഷന്‍ കാലയളവില്‍ കോമണ്‍വെല്‍ത്ത്, യു എസ് എ, യു എന്‍ എന്നിവിടങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പരിശീലനത്തിനായി പോകുന്ന ഇവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കുകയും വേണം.

യാത്ര ഇവര്‍ക്ക് ഒഴിച്ച് കൂടാത്ത ഒന്നാണ്. നയ തന്ത്രജ്ഞനായി രാജ്യത്തിന്‍റെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കുക, അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇന്ത്യയുടെ സ്വരമായി മാറുക തുടങ്ങിയ വെല്ലു വിളികള്‍ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളിലെ ചാരപ്പണിയെ എതിര്‍ക്കുന്നത് തൊട്ട് തീവ്ര വാദാക്രമണങ്ങള്‍ വരെ ജോലിയുടെ ഭാഗമായിരിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ മികച്ച അന്തരീക്ഷമായിരിക്കുമെങ്കിലും ആഫ്രിക്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പണി കടുത്തതായിരിക്കും. ഏത് രാജ്യത്താണോ പോസ്റ്റിങ്ങ് കിട്ടുക ആ രാജ്യത്തെ കറന്‍സിക്ക് തത്തുല്യമായ രൂപ ട്രാവല്‍ അലവന്‍സായി ലഭിക്കും. പ്രൊബേഷന്‍ കാലയളവില്‍ ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും സൌജന്യമായി യാത്ര ചെയ്യുവാന്‍ കഴിയുന്നത് ഈ സര്‍വീസിന്‍റെ പ്രത്യേകതയാണ്.  എന്നാല്‍ മറ്റ് സര്‍വീസുകളേക്കാള്‍ പ്രൊബോഷന് കാലയളവ് ഇതില് കൂടുതലാണ്.

ആദ്യം തേര്‍ഡ് സെക്രട്ടറിയായി ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രണ്ട് വര്‍ഷത്തേക്ക് നിയമിക്കും. തുടര്‍ന്ന് ഏതെങ്കിലും ഒരു രാജ്യത്ത് നിയമനം നല്‍കും.  

Monday 19 March 2018

സിവില്‍ സര്‍വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ പി എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

2. ഐ പി എസ് (ഇന്‍ഡ്യന്‍ പോലീസ് സര്‍വീസ്)

ജില്ലയുടെ ക്രമ സമാധാനച്ചുമതലയുള്ള പോലീസ് എന്നായിരിക്കും സാധാരണ നമ്മള്‍ ഐ പി എസ് കാരെ ഓര്‍ക്കാറ്. എന്നാല്‍ സൈബര്‍സെല്‍, ക്രൈം ബ്രാഞ്ച്, സി ഐ ഡി അഥവാ കുറ്റാന്വേഷണ വകുപ്പ്, റോ, ട്രാഫിക് ബ്യൂറോ എന്നിങ്ങനെ വിവിധ നിലകളില്‌‍ ശോഭിക്കുവാന്‍ കഴിയുന്ന സര്‍വ്വീസാണിത്. ഇന്‍റലിജന്‍സ് ബ്യൂറോ, സി ആര്‍ പി എഫ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സുരക്ഷാ വിഭാഗം, ബി എസ് എഫ് എന്നിവയുടെയൊക്കെ തലവന്‍മാര്‍ ഐ പ് എസുകാരാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഇവര്‍ വരിക. രണ്ട് വര്‍ഷത്തെ പ്രൊബേഷന് ശേഷം അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (എ സി പി) എന്ന തസ്തികയിലാണ് ഇവര്‍ നിയമിതരാവുക.

പിന്നീട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, സൂപ്രണ്ട് ഓഫ് പോലീസ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നിങ്ങനെ വന്ന് ഒടുവില്‍ ഡി ജി പി ആയി തീരും. കേന്ദ്രത്തിലാണെങ്കില്‍ ഐ ബിയുടെ തലവനാണ് ഉയര്‍ന്ന തസ്തിക.

യു പി എസ് സി തന്നെ നടത്തുന്നഅസിസ്റ്റന്‍റ് കമാന്‍ഡന്‍റ് പരീക്ഷ വഴി ഗ്രൂപ്പ് എ യിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവരും ഈ വിഭാഗത്തില്‍ വരും. നിശ്ചിത കാലത്തെ സര്‍വീസിന് സേഷം ഇവര്‍ക്ക് ഐ പി എസ് കണ്‍ഫര്‍ ചെയ്ത് കൊടുക്കും. മസൂറിയിലെ പ്രാഥമിക പരിശീലനത്തിന് ശേഷം ഹൈദരാബാദിലുള്ള നാഷണല്‍ പോലീസ് അക്കാദമിയിലാണ് ട്രെയിനിങ്ങ് നടക്കുക.

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ എ എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

1.      ഐ എ എസ് (ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്)

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വരുന്നവര്‍ സാധാരണയായി ഐ എ എസ് എന്ന ഇന്‍ഡ്യന്‍ ഭരണ സര്‍വീസ് ആണ് തിരഞ്ഞെടുക്കാറ്. മസൂറിയിലാണ് ഇവരുടെ പരിശീലനം നടക്കുക.  സബ് കളക്ടറ്‍മാരായിട്ടാണ് ജൂനിയറായിട്ടുള്ള ഐ എ എസ് കാര്‍ക്ക് നിയമനം ലഭിക്കുക. ഡിസ്ട്രിക് കളക്ടര്‍/ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ വരുന്ന ഇവരാണ് ലോ ആന്‍ഡ് ഓര്‍ഡര്‍, ദുരന്ത നിവാരണം, റവന്യൂ തര്‍ക്കങ്ങള്‍ എന്നിവയടക്കം ഒരു ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗവണ്‍മെന്‍റ് ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നതും നയരൂപീകരണം നടത്തുന്നതും ഇവരാണ്.

വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഡയറക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ്  സെക്രട്ടറി തുടങ്ങിയ തസ്തികകളെല്ലാം ഇവരുടേതാണ്.  ഒരു സംസ്ഥാനത്താണെങ്കില്‍ ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലാണെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ഇവരുടെ ഉയര്‍ന്ന തസ്തികകള്‍.

Saturday 17 March 2018

NALSAR – നിയമ പഠനത്തിനൊരവസാന വാക്ക്



കഴിവുള്ളവര്‍ക്കെന്നും ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുന്നതാണ് നിയമ പഠന രംഗം. നിയമം പഠിക്കുവാന്‍ നിനരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ദേശീയ പഠന ശാലയായ ആന്ധ്രപ്രദേശിലെ NALSAR (National Academy of Legal Studies and research) ഈ രംഗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ്.

കോഴ്സുകള്‍

1.      BA LLB (Honours)  – 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ് സി വിഭാഗക്കാര്‍ക്ക് 15 ശതമാനം സീറ്റും എസ് ടി വിഭാഗക്കാര്‍ക്ക് 7.5 ശതമാനം സീറ്റും പെണ്‍കുട്ടികള്‍ക്ക് 30 ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പൊതു പ്രവേശന പരീക്ഷയലൂടെയാണ് (CLAT – Common Admission Law Test)  പ്രവേശനം.

2.  INTEGRATED LL.M – 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍ എല്‍ ബി യാണ് യോഗ്യത. 4 വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

3.       One Year LL.M.Degree program

Corporate and Commercial Laws; 2) Intellectual Property Laws; 3) Legal Pedagogy and Research;4) International Trade Law; and 5) Personal Laws എന്നിവയാണ് സ്പെഷ്യലൈസേഷനുകള്‍.

4.      MBA programme

Finance, Marketing, Human Resource Management എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. എന്നാല്‍ Court Management, Corporate Governance, Innovation & Sustainability Management and Financial Services and Capital Markets. എന്നിവയും മറ്റ് സ്പെഷ്യലൈസേഷനുകളുമായി ചേര്‍ത്ത് പഠിക്കുവാന്‍ കഴിയും. CAT, GMAT & GRE  എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവുമുണ്ടാകും.

5.     PhD Programme –  

യോഗ്യത

1.      Candidates who have obtained a Master’s Degree or equivalent qualifications in Law, Management or Humanities or other cognate disciplines from any recognized University or Autonomous Institution securing not less than 55% marks or its equivalent.

2.      Candidates who have passed the Company Secretary Examination conducted by the Institute of Company Secretaries of India (ICSI) and awarded the Associate Membership of the Institute (ACS) are also eligible for admission to the programme.

3.      Candidates who have passed the final examination of the Institute of Chartered Accountants of India (ICAI), New Delhi.

4.      Candidates who have passed the final examination of Institute of Cost Accountants of India.

Post Graduate Diploma  കോഴ്സുകള്‍

Patent Law, Media law, Cyber Laws, International  Humanitarian Laws എന്നിവയിലാണ് Post Graduate Diploma കോഴ്സുകള്‍.  

Patent Law, Media law, Cyber Laws എന്നിവയ്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും International  Humanitarian Laws ക്ക് ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ആവശ്യം. 


മറ്റ് കോഴ്സുകള്‍

ഇത് കൂടാതെ വിദൂര വിദ്യാഭ്യാസ രീതിയിലും ചില കോഴ്സുകളും ഇവിടെയുണ്ട്.

1.       Two-Year Master’s Degree in Aviation Law and Air Transport Management (MALATM)

2.       Two-Year Master’s Degree in Space and Telecommunication Laws (MSTL)

3.       One-Year PG Diploma in Aviation Law and Air Transport Management (PGDALATM)

4.       One-Year Post-Graduate Diploma in GIS & Remote Sensing Laws (PGDGRL)


ഡിഗ്രിയോ Aircraft Maintenance Engineering ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് മതിയായ യോഗ്യത.


കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.nalsar.ac.in  സന്ദര്‍ശിക്കുക.

Wednesday 7 March 2018

NIFT ഫാഷന്‍ പഠനത്തിനൊരവസാന വാക്ക്



ക്രിയേറ്റിവിറ്റി കൂടുതലുള്ള കുട്ടികള്‍ പഠിക്കുവാനാഗ്രഹിക്കുന്നയൊരു കോഴ്സാണ് ഫാഷന്‍ ടെക്നോളജി. ഇത് പഠിക്കുവാന്‍ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും കോഴ്സുകളുമുള്ളപ്പോള്‍ത്തന്നെ അതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നയൊരു സ്ഥാപനമാണ് കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT).
കേരളത്തില്‍ കണ്ണൂരിലെ പറശ്ശിനിക്കടവില്‍ NIFT കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 

കോഴ്സുകള്‍

ഡിസൈന്‍, മാനേജ്മെന്‍റ്, ടെക്നോളജി എന്നിവയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളാണിവിടെയുള്ളത്.

ഡിസെന്‍ ബിരുദ  കോഴ്സുകളും സെന്‍ററുകളും

1.       ഫാഷന്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍, ശ്രീനഗര്‍ - 30 സീറ്റ് വീതം


2.       ലെതര്‍ ഡിസൈന്‍ - ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, റായ്ബെറേലി- 30 സീറ്റ് വീതം


3.       ആക്സസറീസ് ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


4.       ടെക്ശറ്റൈല്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


5.       നിറ്റ് വിയര്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി - 30 സീറ്റ് വീതം


6.       ഫാഷന്‍ കമ്യൂണിക്കേഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍, ശ്രീനഗര്‍ - 30 സീറ്റ് വീതം


മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകള്‍ക്കും ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് യോഗ്യത.


7.       ബാച്ചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (B.F. Tech) – അപ്പാരല്‍ പ്രൊഡക്ഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ യോഗ്യത


ബിരുദാനന്തര ബിരുദ  കോഴ്സുകളും സെന്‍ററുകളും


8.       മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M.Des) - ബാംഗ്ലൂര്‍, കണ്ണൂര്‍, മുംബൈ, ന്യൂഡെല്‍ഹി - 30 സീറ്റ് വീതം


ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT, NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.


9.       മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്‍റ് (MFM) - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, ജോധ്പൂര്‍, ഭൂവനേശ്വര്‍  - 30 സീറ്റ് വീതം.


ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT, NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.



10.    മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (M.F.Tech)- ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ന്യൂഡെല്‍ഹി – 25 സീറ്റ് വീതം


ഏതെങ്കിലും വിഷയത്തിലുള്ള BE/B Tech അല്ലെങ്കില്‍ NIFT യില്‍ നിന്നുള്ള  B.F. Tech ആണ് മതിയായ യോഗ്യത.


   പ്രവേശനം


അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശനാ പരീക്ഷാ വഴിയാണ് പ്രവേശനം. സാധാരണ ഫെബ്രുവരിയില്‍ പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ഒ എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://nift.ac.in/ സന്ദര്‍ശിക്കുക.

വിലാസം

NIFT Campus
Hauz Khas
Near Gulmohar Park
New Delhi