Monday 12 June 2017

ഷുഗര്‍ ടെക്നോളജി – മധുരിക്കും കരിയര്‍



നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക സാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ പിറകില്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ആയതിനാല്‍ത്തന്നെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികം മാത്രം. നാം നിത്യേന ഉപയോഗിക്കുന്ന പഞ്ചസാര നമുക്ക് തൊഴിലവസരങ്ങള്‍ തുറന്നിടുന്നയൊന്നാണ്. അതായത് ഷുഗര്‍ ടെക്നോളജി എന്നയൊരു കോഴ്സ് തന്നെയുണ്ട്. പഞ്ചസാര വ്യവസായമേഖലക്കാവശ്യമായ എഞ്ചിനിയറിങ്ങ് വൈദഗ്ദ്യമുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. 

പഠന വിഷയങ്ങളെന്തെല്ലാം

പഞ്ചസാര വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, ഗുണനിലവാര നിയന്ത്രണം, ഈ മേഖലയിലെ യന്ത്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിക്കാണ് ഈ കോഴ്സില്‍ ഊന്നല്‍ നല്‍കുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പാഠങ്ങള്‍ക്ക് പുറമേ പഞ്ചസാര വ്യവസായത്തിലെ വിവിധ മേഖലകള്‍ വിശദമായി മനസ്സിലാക്കുവാനാവശ്യമായ പാഠങ്ങളിതിലുള്‍പ്പെടുത്തിയിരിക്കുന്നു. 

കോഴ്സുകളും സ്ഥാപനങ്ങളും

ഈ മേഖലയില്‍ ഡിപ്ലോമ, പി ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. കെമിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദമോ, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് ഇവയിലേതെലെങ്കിലും ബിരുദമോ ഉള്ളവര്‍ക്ക് പി ജി ഡിപ്ലോമക്ക് ചേരാം. മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കും ബി എസ് സി അഗ്രിക്കള്‍ച്ചര്‍ ഉള്ളവര്‍ക്കും ചേരാവുന്ന കോഴ്സുകളും ഉണ്ട്. പ്രധാന ഡിഗ്രിക്ക് ശേഷം അധിക യോഗ്യതയ്ക്കായി ഇത്തരം കോഴ്സുകള്‍ ചെയ്യുന്നതാണ് അഭികാമ്യം. പ്രധാനമായും കാണ്‍പൂരിലെ നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരം കോഴ്സുകളുള്ളത്. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമിവിടെയുണ്ട്. 

വിലാസം 

National sugar Institute Campus, Kalyanpur
Kanpur , 208017
Uttar Pradesh, India

ബി എസ് സി, എം എസ് സി കോഴ്സുകളും പരിമിതമാണെങ്കിലും ഈ മേഖലയില്‍ ലഭ്യമാണ്. സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് ബി എസ് സിക്കും ഷുഗര്‍ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലേതിലെങ്കിലും ബി എസ് സിയോ, കെമിക്കല്‍ എഞ്ചിനിയറിങ്ങിലോ ഫുഡ്ടെക്നോളജിയിലോ ബി ടെകോ കഴിഞ്ഞവര്‍ക്ക് എം എസ് സിക്ക് ചേരാം. മഹാരാഷ്ട്രയിലെ Rajarambapu College of Sugar Technology യില് ഈ കോഴ്സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sugartechnology.in/ സന്ദര്‍ശിക്കുക.

കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റിയില്‍ ഈ വിഷയത്തില്‍ എം എസ് സി, എം ഫില്‍, പി എച്ച് ഡി കോഴ്സുകളുമുണ്ട്.  വിശദ വിവരങ്ങള്‍ക്ക് http://www.gulbargauniversity.kar.nic.in നോക്കുക.

മഹാരാഷ്ട്രയിലെ VASANTDADA SUGAR INSTITUTE  ഈ മേഖലയില്‍ വ്യത്യസ്തമായ നിരവധി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. കോഴ്സുകള്‍ക്കും യോഗ്യതകള്‍ക്കുമായി http://www.vsisugar.com സന്ദര്‍ശിക്കുക.

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ (ICAR) കീഴില്‍ കോയമ്പത്തൂരില്‍ സ്ഥാതി ചെയ്യുന്ന നാഷണല്‍ ഷുഗര്‍ ബ്രീഡിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ സൌകര്യവുമുണ്ട്. കൂടുതല്‍ അറിയുവാന്‍ http://sugarcane.icar.gov.in/ നോക്കുക. 

മഹാരാഷ്ട്രയിലെ കോലാപൂരിലെ ഗവണ്‍മെന്‍റ് പോളിടെക്നിക്കില്‍ ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. വിശദ വിരങ്ങള്‍ക്ക് http://gpkolhapur.org.in കാണുക.

Thursday 8 June 2017

വിവര്ത്തനം പഠിക്കാം – വിവര്ത്തകരാവാം




ലോകത്തിലെ വിവിധ ഭാഷയിലെ കൃതികള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. വായന മരിക്കുന്നുവെന്ന് വിലപിക്കുമ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. ഭാഷാ സ്നേഹിയാണ് നിങ്ങളെങ്കില്‍, അറിവിന്‍റെ ലോകത്ത് വ്യാപരിക്കുവാന്‍ താല്‍പര്യമുണ്ടുവെങ്കില്‍ തിരഞ്ഞെടുക്കുവാന്‍ കഴിയുന്നയൊന്നാണ് വിവര്‍ത്തന മേഖല. ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനത്തോട് കൂടി വളരെ സാധ്യതയുള്ളയൊരു കരിയര്‍ മേഖലയായി ഇത് മാറിയുട്ടുണ്ടുവെങ്കിലും പലരും ഇതിനെപ്പറ്റിയൊക്കെ അജ്ഞരാണെന്നതാണ് വസ്തുത. വ്യത്യസ്തമായ കോഴ്സുകളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാനുള്ള അവസരങ്ങളും ഇവിടെയുണ്ട്. വിവര്‍ത്തനം എന്നാല്‍ കേവലം മൊഴിമാറ്റം മാത്രമല്ല. ഒരു വിവര്‍ത്തകന് നല്ല ഭാഷാ ജ്ഞാനവും അവലോകന ബുദ്ധിയും അത്യാവശ്യമാണ്. 

യോഗ്യതയെന്ത്

കൈകാര്യം ചെയ്യുന്ന രണ്ട് ഭാഷകളും നന്നായി വഴങ്ങുന്ന വ്യക്തിയാവണം ഒരു വിവര്‍ത്തകന്‍. ഡിഗ്രിയാണ് മിനിമം യോഗ്യത. ഇത് കൂടാതെ വിവര്‍ത്തനത്തില്‍ കോഴ്സുകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നല്ല പോലെ ഹോം വര്‍ക്കും കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സിലേറ്റര്‍ ആകുവാന്‍ കഴിയു. എടുത്ത് ചാടി ചെയ്യേണ്ടയൊരു ജോലിയല്ലായിത്. 

കോഴ്സുകള്‍

എം ഫില്‍, പി എച്ച് ഡി, ഡിപ്ലോമ കോഴ്സുകള്ലഭ്യമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില് (http://www.uohyd.ac.in) P. G. Diploma in Translation Studies in Hindi, Post Graduate Diploma in Mass Communication and Translation Techniques in Telugue, Post Graduate Diploma in Mass Communication and Translation Techniques in Urdu എന്നീ കോഴ്സുകളുണ്ട്. പൂനെ യൂണിവേഴ്സിറ്റിയില്(http://www.unipune.ac.in) MA in Translation എന്ന കോഴ്സുണ്ട്. ആഗ്ര യൂണിവേഴ്സിറ്റിയില്MA (Diploma in Translation Studies), MA (Translation Studies) എന്നീ ഒരു കോഴ്സുകളുണ്ട്.  കേരളാ യൂണിവേഴ്സിറ്റി Advanced Diploma In Russian Translation എന്നയൊരു കോഴ്സ് നടത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ P.G. Diploma Course In Translation And Secretarial Practice (Arabic) എന്ന കോഴ്സാണുള്ളത്. 10 സീറ്റുണ്ട്. അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ (http://www.annamalaiuniversity.ac.in) M.A. Translation Studies.  

ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (http://www.ignou.ac.in)  ഡിഗ്രിക്കാര്‍ക്കായി PG Diploma in Translation (PGDT) എന്ന കോഴ്സുണ്ട്.

ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍

ഓണ്‍ലൈന്‍ ട്രാന്‍സലേഷനില്‍ ചില യോഗ്യതകള്‍ ആവശ്യമാണ്. ഏത് ഭാഷകളിലാണോ വിവര്‍ത്തനം നടത്തുന്നത് ആ ഭാഷകളില്‍ അഗാധമായ അറിവ് ആവശ്യമാണ്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ ഇന്ത്യയിലെ സെന്‍ററുകളില്‍ അവരുടെ രാജ്യത്തെ ഭാഷകള്‍ പഠിക്കുന്നതിന് ഹ്രസ്വകാല സൌകര്യമൊരുക്കിയിട്ടുണ്ട്. പാര്‍ട് ടൈം ആയിട്ടാണ് പല കോഴ്സുകളുമുള്ളത്. അത്തരം സെന്‍ററുകളില്‍ നിന്നും പഠിച്ചാല്‍ ട്രാന്‍സലേഷന്‍ ജോലികള്‍ ലഭിക്കുവാന്‍ എളുപ്പമായിരിക്കും. വിദേശ ഭാഷ പഠിച്ചതിന്‍റെ ഒരു സര്‍ട്ടിഫിക്കറ്റ് കൈയ്യിലുണ്ടുവെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍ ജോലികള്‍ ലഭിക്കുവാന്‍ താരതമേന്യ എളുപ്പമാണ്.

അത്യാവശ്യം ട്രാന്‍സലേഷനെപ്പറ്റി അറിയുന്നതിന് ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ (https://translate.google.com/) ചെറിയ വര്‍ക്കുകള്‍ ചെയ്ത് നോക്കുന്നത് നല്ലതാണ്. നല്ല പോലെ ഹോം വര്‍ക്കും കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സലേറ്ററാകുവാന്‍ സാധിക്കുകയുള്ളു. എടുത്ത് ചാടി ചെയ്യാവുന്നയൊരു ജോലിയല്ലയിത്.  

www.translatorbase.com,   www.gengo.com/translators, http://www.traduguide.com, www.translatorcafe.com, https://www.freelancer.in, https://www.upwork.com/ തുടങ്ങി ഒട്ടേറെ ഫ്രീലാന്‍സ് വെബ്സൈറ്റുകളുണ്ട്.  അവയിലേതിലെങ്കിലും അക്കൌണ്ട് തുടങ്ങാം. ട്രാന്‍സലേഷന്‍ വര്‍ക്കുകളുടെ കോപ്പികള്‍ അപ്ലോഡ് ചെയ്യുവാനുള്ള സൌകര്യം മിക്ക വെബ്സൈറ്റുകളും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ സ്വന്തമായൊരു വെബ്സൈറ്റോ, ബ്ലോഗോ തുടങ്ങി അതില്‍ സ്വന്തം വര്‍ക്കുകള്‍ അപ്ലോഡ് ചെയ്തിട്ട് അതിന്‍റെ ലിങ്കുകള്‍ ഫ്രീലാന്‍സ് വെബ്സൈറ്റുകളില്‍ നല്‍കാം. മികച്ച രചനകള്‍ മാത്രമേ ഇങ്ങനെ നല്‍കാവു.  

മിക്ക ഫ്രീലാന്‍സ് വെബ്സൈറ്റുകളും ഓരോരുത്തരുടേയും പ്രൊഫൈല്‍ പരിശോധിച്ച് റാങ്കിങ്ങ് നടത്താറുണ്ട്. അത്തരം റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. എന്തെല്ലാം കഴിവുകളാണ് ട്രാന്‍സലേഷന്‍ മേഖലയില്‍ മുന്‍പന്തിയിലെത്തുവാന്‍ വേണ്ടതെന്ന് മനസ്സിലാക്കുവാന്‍ ഇത് സാഹായിക്കും. ചില വെബ്സൈറ്റുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ചില പരീക്ഷകളും നടത്താറുണ്ട്. അതില്‍ മികച്ച റാങ്ക് നേടുന്നവരെയാണ് കമ്പനികള്‍ തിരഞ്ഞെടുക്കുക.

ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള പകര്‍പ്പവകാശമില്ലാത്ത കഥകളും കവിതകളുമെല്ലാം അറിയാവുന്ന ഭാഷകളിലേക്ക് ട്രാന്‍സലേഷന്‍ നടത്തി നോക്കി മികച്ചവ സ്വന്തം ബ്ലോഗിലോ വെബ്സൈറ്റിലോ പോസ്റ്റ് ചെയ്യക. മിക്ക പ്രസാധകരും എഴുത്തുകാരും വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം ആഗ്രഹിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന് സാധ്യതകളേറെയാണ്.

Saturday 3 June 2017

കേരളത്തിലെ അയാട്ട സ്ഥാപനങ്ങള്‍



എയര്‍ലൈന്‍ വ്യവസായ രംഗത്ത് മികച്ച പരിശീലനത്തിന് നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സംഘടനയാണ് ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്‍ (IATA). എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയില്‍ ഉയര്‍ന്ന ജോലി സാധ്യതയുള്ളതാണ് അയാട്ട കോഴ്സുകള്‍.

പാസഞ്ചര്‍ വിഭാഗത്തില്‍  IATA/UFTAA Foundation, Consultant, Management, Senior Management, തുടങ്ങിയവയുണ്ട്. കാര്‍ഗോ വിഭാഗത്തില്‍ IATA/FLATA Introductors, International Air Cargo Rating, Dangerous Goods and Regulations തുടങ്ങിയവയാണ് പ്രധാന കോഴ്സുകള്‍. 

IATA അംഗീകാരമുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍


Thiruvananthapuram
1
Airline Academy
Asian Aviation college of Management & Science
Gate Junction, Kaniyapuram P.O
Trivandrum, Kerala 695301
Tel:+91-999 518 7056 / +91-96 3333 4396
Email:
airlinetraining@gmail.com  
http://www.airlineacademy.in
 
2
Akbar Academy of Airline Studies
TC 9/751-11, Our Towers Vellayambalam, Trivandrum Kerala
Tel:+91 471 3911151, +91 9387544133
Email:
akbaracademy@gmail.com  
ho@akbaracademy.com

http://www.akbaracademy.com
 
3
Alhind Academy
2nd Floor, Vrindavan Building, Vellayambalam, Trivandrum, Kerala, India 695010
Tel:+91-9447-11-5858
Email:
academy@alhindonline.com
http://www.alhindacademy.com
4
Institute of Air Travel Studies
Sreedhar Towers, Opp. Immanuel Marthoma Church, Paruthipara, Thiruvananthapuram, Kerala, India
Tel:+91 (473) 42 60 25
Email:
pp_georgekutty@rediffmail.com
5
Kerala Institute of Tourism and Travel Studies
Residency Compound, Thycaud P.O., Kerala,
Thiruvananthapuram 695 014, India
Tel:+91-471-232-9468
Email:
hari@kittsedu.org
6
Swastik School for Travel and Tourism Studies
Swastik Centre, M.G. Road,
Thiruvananthapuram,
Kerala, 695 001
Tel:+91 (471) 2331713 / 9447033169
Email:
veenamohan@hotmail.com
http://www.swastikschool.org
  


Pathanamthitta
1
Institute of Air Travel Studies
Central Junction, Adoor,
Pathanamthitta District,
Kerala State, 691 523,
Tel:+91 473 42 26 025
Email:
p_p_georgekutty@yahoo.co.in
http://www.iatsadoor.com/
 


Kottayam
1

Akbar Academy of Airline Studies
Geetha Trade Center
Nagambadam, M.C. Road
Kottayam
Kerala, 686 001
Tel:+91 481 2581 000, +91 9496214494
Email:
kottayam@akbaracademy.com
2
Intercontinental Academy for Airline Management
Associated Chambers, Near Childrens Library,
Temple Road, Kottayam, Kerala,
Tel:+91 (481) 2564375/2300375
Email:
interconti@sify.com
http://www.ictravelonline.itgo.com
 


Ernakulam

1
Chavara School of Tourism Studies
Chavara Cultural Centre Monastery Road, Karikkamuri Near So. Railway Station Cochin, Kerala 682011
Tel:+91 484 2377242/3/4070252
http://www.chavaraschooloftourism.org
 
2
Guiders Education and Professional Development LLP
Royal Lane, Elamkulam, Kadavanthra P.O., Cochin 682020, Kerala
Tel:+91 (974) 5066004
Email:
info@guidersacademy.com
http://www.guidersacademy.com
 
3

In-House Aviation Training Academy
First Floor, Pukalakkat Buildings Near Subyrban Hospital,
Palarivattom, Cochin 682025,
Kerala India
Tel:+91 (484) 6541114/2533337
Email:
inhouseaviation@gmail.com
http://inhouseaviation.com/
 
4


Kannanthanam School of Tourism Studies
Kannanthanam Chambers, Kannanthodathu Road, Near South Over Bridge, Valanjambalam, Cochin 682016, Kerala, India.
Tel:+91 484 2377341, +91 484 2385341, 99474 95656
Email:
kannanthanamschool@gmail.com
http://www.kannanthanamschool.com
 
5
Institute of Air Travel Studies
Nandanam Building, S. A. Road, Kadavanthra Junctn Cochin, Kerala
Tel:+919447703579
Email:
p_p_georgekutty@yahoo.co.in
6
Riya Institute of Hospitality
1st Floor, Bab Chambers
 
Atlantis Junction
M.G.Road
Cochin - 682015
Kerala, India
Tel:+91-484-235 6260, +91 484 235 9220
Email:
thomas@riya.travel
http://riyainstitute.com/
 
7
School of Airlines & Travel Mgmt.
35/1148 Harini Buildings,
Warriam Road,
Kochi , Kerala 682 016
Tel:+91 (484) 2365765/2354165
Email:
satcok@vsnl.com
8
Vidya Bharathi Group Of Institutions
V.B. Towers, Cochin University Road, Kalamassery, Kochi 682022, Kerala, India
Tel:+91-484-2542888
Email:
dir.iata@vidya.ac.in
http://vidya.ac.in/
 
9
Speedwings Academy for Aviation Services
44/962A Enchakalody Building,
L.F.C. Road,
Kaloor, Kochi, Kerala,
682 017, India
Tel:+91 (484) 2539937/25300276
Email:
saas@speedwings.org
info@speedwings.org

biji@speedwings.org

http://www.speedwings.org/
 



Thrissur
1
Akbar Academy of Airline Studies
1st floor, Rowdha Tower, Passport Office Building, Poothole Road, Thrissur, Kerala, INDIA – 600 004
Tel:+91 487 6538257, +91 9645597700
Email:
trichur@akbaracademy.com
2

Akbar Academy of Airline Studies
Mahalakshmi Building
Chandapura, Kodungallur
Thrissur, Kerala, 680 664
Tel:+91 480 32 63434, +91 9947281317
Email:
kodungallur@akbaracademy.com
3
Akbar Academy of Airline Studies
Alankar Building,Chavakkad,
Thrissur, Kerala 680506, India
Tel:+91 487 3105005
4

Guiders Education and Professional Development LLP
Ameya, TC # 22/49, Visa NagarAyyanthole Road, Chungam, Thrissur, Kerala 680 003India
Tel:+91-484-4026004
Email:
riya.cherian@guidersacademy.com
http://www.guidersacademy.com
 
5
Patriot Aviation College
Safiya Complex, M.G. Road, Thrissur
Kerala 680004, India
Tel:+91-487-2388677/678
Email:
patriot@patriotedu.com
http://www.patriotaviationcollege.com
 
6

Vision Acdemy
3rd Floor, City Arcade Building,
West Fort Road, Punkunnam
Thrissur - 680004, Kerala
Tel:+91 487 238 9222, +91 495 405 4050
Email:
mail@visionacademy.info
http://www.visionacademy.info/


Malappuram
1
Akbar Academy of Airline Studies
Central Juma Masjid Building
Pandikkadu Rd
Manjeri, Malappuram
Kerala, 676 121
Tel:+91 483 3266 777, +91 8606849849
Email:
manjeri@akbaracademy.com
2
Akbar Academy of Airline Studies
State Bank Rd (opp. Town Hall)
Tirur, Malappuram
Kerala, 676 101
Tel:+91 494 3253985, +91 9388421484
Email:
tirur@akbaracademy.com

Kozhikkode
1
Akbar Academy of Airline Studies
Akbar Building (near YMCA)
Kannur Road
Kozhikode
Tel:+91 9388333666
2
Alhind Academy
3rd floor, Markaz Complex,
Mavoor Road, Calicut - 673004,
Kerala, India
Tel:+91 495 – 2728288
3
Speedwings Academy for Aviation Services
2nd and 4th Floor
;Eroth Centre, Bank Road
Calicut, Kerala
Tel:+91 (495) 2767552/3092375


Kannur
1
Airocis College of Aviation & Management Studies
Near Govt. Hospital, P.O. Karimbam, Taliparamba
Kannur District, Kerala 670 142
Tel:+91-460-325-1999
Email: airociscollege@gmail.com

http://www.airocis.com
 
2
Alhind Academy
3rd Floor, Hassan Arcade
Opp. RTO, Kannur -2
Kerala, India
Tel:+91-497-2713117
Email:
academykannur@alhindonline.com
http://www.alhindacademy.com/