Saturday 29 November 2014

ഗ്രാമീണ മാനേജ്മെൻറ്റ് പഠിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻറ്റ് ആൻഡ് പഞ്ചായത്ത് രാജ്




ഇന്ന് സർക്കാർ തലത്തിൽ തന്നെ ഗ്രാമോദ്ധാരണത്തിനായി നിരവധി പ്രോജക്ടുകളുണ്ട്.  മാത്രവുമല്ല പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആയതിനെ വ്യാവസായിക തലത്തിലേക്ക് വളർത്തിക്കൊണ്ട് വരുന്നത് വഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്. ഗ്രാമീണ വ്യവസായ സംരഭങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യകളും വികസിപ്പിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വ്യാവസായിക വകുപ്പുകൾ ഈ ദിശയിലേക്ക് തിരിഞ്ഞ് നിരവധി സ്കീമുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഒപ്പം നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി നോൺ ഗവണ്മെൻറ്റ് ഓർഗനൈസേഷനുകളും കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന അനവധി ഗവേഷണ സ്ഥാപനങ്ങളുമുണ്ട്. ഇത് ടെക്നോളജി രംഗത്തും മാനേജ്മെൻറ്റ് തലത്തിലും തുറന്ന് തരുന്ന അവസരങ്ങൾ നിരവധിയാണു. സമൂഹത്തോടൊരു പ്രതിബദ്ധതയും അധ്വാന ശീലരുമായ യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ ഗ്രാമീണ പുനരുദ്ധാനത്തിനായി പ്രയോജനപ്പെടുത്തുവാനുള്ള അവസരമാണു റൂറൽ ഡവലപ്മെൻറ്റ് പഠനത്തിലൂടെ തുറക്കപ്പെടുന്നത്. 

ഇവിടെയാണു കേന്ദ്ര സർക്കാരിൻറ്റെ കീഴിൽ ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻറ്റ് എന്ന സ്ഥാപനത്തിലെ കോഴ്സുകളും ഇവിടുത്തെ റൂറൽ ടെക്നോളജി പാർക്കും തുറന്ന് തരുന്ന അവസരങ്ങൾ മനസ്സിലാക്കേണ്ടത്. റൂറൽ ഡവലപ്മെൻറ്റിൽ നിരവധി കോഴ്സുകൾ ഇവിടെയുണ്ട്. നിരവധി വിദേശ വിദ്യാർഥികളും ഇവിടെ പഠനത്തിനായിട്ടുണ്ട്. 

പ്രോഗ്രാമുകൾ

ഫുൾ ടൈം കോഴ്സ്

ഒരു വർഷത്തെ ഫുൾ ടൈം കോഴ്സായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റൂറൽ ഡവലപ്മെൻറ്റ് മാനേജ്മെൻറ്റ് (PGDRDM) ആണു ഇവിടുത്തെ ഹൈലൈറ്റ്. വളരെയധികം പ്ലേസ്മെൻറ്റ് ഉള്ള കോഴ്സാണിത്. ഏത് വിഷയത്തിലുമുള്ള ഡിഗ്രി എടുത്തവർക്കും ഇതിനപേക്ഷിക്കാം. ഓൺ ലൈനായിട്ടപേക്ഷിക്കാം. www.nird.org.in/pgdrdm എന്നതാണു അഡ്രസ്. English Comprehension and Essay writing, Verbal Ability, Quantitative Ability, Reasoning and Analytical Skills എന്നിവയടങ്ങിയ രണ്ടര മണിക്കൂർ ദൈർഖ്യമുള്ള പ്രവേശന പരീക്ഷയുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം ഒരു സെൻറ്ററാണു. 

ഡിസ്റ്റൻസ് കോഴ്സുകൾ

1.      Post Graduate Certificate Programme in Geospatial Technology Applications in Rural Development  
        (PGC-GARD)
2.      PGD in Sustainable Rural Development
3.      PGD in Tribal Development Management

ഇതിൽ ആദ്യത്തെ പ്രോഗ്രാം 6 മാസവും അടുത്തത് രണ്ടെണ്ണം ഒരു വർഷം ദൈർഖ്യമുള്ളതുമാണു. ഡിഗ്രിയാണു എല്ലാറ്റിൻറ്റേയും യോഗ്യത.


റൂറൽ ടെക്നോളജി പാർക്ക് (RTP)
ഗ്രാമീണ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറ്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന റൂറൽ ടെക്നോളജി പാർക്ക് വഴി നിരവധി ഗ്രാമീണ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനവും നൽകി വരുന്നു. പുതിയ ടെക്നോളജിയുടെ വികാസവും ഇത് വഴി നടത്തപ്പെടുന്നു. 

കോഴ്സുകളെപ്പറ്റിയും ഫീസ്, പ്ലേസ്മെൻറ്റ് മുതലായവയെക്കുറിച്ച് കൂടുതലറിയുവാൻ http://www.nird.org.in സന്ദർശിക്കുക.

Friday 28 November 2014

ഉയരങ്ങളിലെത്താൻ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്



കേരളത്തിലെ ശരാശരി വിദ്യാർഥികൾ പോലുമിപ്പോൾ എഞ്ചിനിയറിങ്ങ് ഒരു പാഷനായി എടുത്ത് ആ മേഖലയിലേക്ക് തിരിയുന്നത് വ്യാപകമായിട്ടുണ്ട്.  കൂണുകൾ പോലെ മുളച്ച് പൊന്തുന്ന എഞ്ചിനിയറിങ്ങ് കോളേജുകൾ വരുത്തി വക്കുന്ന സാമൂഹിക ദുരന്തം നാം കണക്കിടാറില്ല. അതായത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞ് ഉന്നതങ്ങളിലെത്തേണ്ട പലരും എഞ്ചിനിയറിങ്ങ് എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് തങ്ങളുടെ കരിയർ സ്വപ്നങ്ങൾ തിരിച്ച് വിടുന്നു. അതിനാൽ തന്നെ രാജ്യത്തിൻറ്റെ സാമ്പത്തിക നയരൂപീകരണത്തിനോ അസൂത്രണത്തിനോയൊന്നും തന്നെ മിടുക്കരായവരെ കിട്ടാതെ വരുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട് കുറഞ്ഞ പക്ഷം കേരളത്തിൽ നിന്നെങ്കിലും. ഇവിടെയാണു മാനവിക വിഷയങ്ങളിൽ എന്നും മുൻ നിരയിൽ സ്ഥാനമുള്ള ഇക്കണോമിക്സിനും അത് പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് കഴിഞ്ഞാൽ ലോകത്തെ തലയെടുപ്പുള്ള സാമ്പത്തിക വിദഗ്ദരേയും സാമൂഹിക ശാസ്ത്രജ്ഞരേയും വാർത്തെടുക്കുന്ന സ്ഥാപനമെന്ന് ഖ്യാതിയുള്ള ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൻറ്റെ പ്രസക്തി.   അമർത്യാ സെൻ, ഡോ. മൻമോഹൻസിങ്ങ് പോലുള്ളവർ വരെ ഫാക്കൽറ്റി അംഗങ്ങളായിരുന്നിട്ടുള്ള സ്ഥാപനമാണിത്. ഇന്ത്യൻ സോഷ്യോളജിയുടെ പിതാവ് എം എൻ ശ്രീനിവാസൻ സ്ഥാപിച്ചതാണു ഇവിടുത്തെ സോഷ്യോളജി ഡിപ്പാർട്ട്മെൻറ്റ്.  

കോഴ്സുകൾ
 
Department of Commerce (http://www.commercedu.com/)
Master of Commerce (M.Com), Master of International Business (MIB). Master of Human Resource and Organizational Development (MHROD), Master of Philosophy (M.Phil), Doctor of Philosophy  (PhD) എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Geography (http://geography.du.ac.in)

MA  Geography (76 സീറ്റ്), M.Phil Geography,  PhD എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Sociology (http://sociology.du.ac.in/)

BA, MA, M.Phil, PhD എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Economis (www.econdse.org)

MA, M.Phil, PhD  എന്നിവയാണിവിടുത്തെ കോഴ്സുകൾ

 

പ്രമുഖ വിദേശ സർവകലാശാലകളിൽ നിന്നെത്തുന്ന വിദഗ്ദരുമായും ഗവേഷകരുമായും ഇടപഴകുവാനുള്ള അവസരം ഇവിടെയുണ്ട്.  ക്ലാസുകൾക്ക് ശേഷം നടത്തുന്ന ഗ്രൂപ്പ് തിരിച്ചുള്ള പാഠ്യപ്രവർത്തനം വേറിട്ടയൊരു അനുഭവമാണു. 

 

പ്രവേശനപരീക്ഷയുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന മാതൃകാ ചോദ്യപ്പേപ്പറിൽ നിന്നും പരീക്ഷയുടെ രീതി സംബദ്ധിച്ച് ഏകദേശ ധാരണ ലഭിക്കും. ഇക്കണോമിക്സിലും ജ്യോഗ്രഫിയിലും നടത്തുന്ന പ്രവേശന പരീക്ഷകളിൽ പൊതു വിവരങ്ങളും നിലപാടുകളും വിലയിരുത്തുന്ന ചോദ്യങ്ങളുമുണ്ടാവും.   

 
 
സർക്കാറുകളുടെ നയരൂപീകരണത്തിനു പ്രാപ്തിയുള്ളവരെ വാർത്തെടുക്കുന്നതിലാണു (സർക്കാർ സേവകരെയല്ല) ഡി സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ സിവിൽ സർവീസിനു പോകാനുദ്ദേശിക്കുന്ന വിദ്യാർഥികൾ ഇൻറ്റർവ്യൂവിൽ ഇക്കാര്യം വെളിപ്പെടുത്തിയാൽ സാധാരണ ഗതിയിൽ അവർക്ക് പ്രവേശനം ലഭിക്കാറില്ല. വൻ കോർപ്പറേറ്റുകൾ കാമ്പസ് റിക്രൂട്ട്മെൻറ്റിനു കണ്ണു വെക്കുന്നതിനാൽ അത്തരം മോഹ വലയങ്ങളെ മറി കടന്നാണു രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദരെ ഇവിടെ വാർത്തെടുക്കുന്നത്.

Wednesday 26 November 2014

ടൂൾ ഡിസൈനിങ്ങ് പഠിക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ




ഏതൊരു ഉൽപ്പന്നവും ഉണ്ടാക്കുന്നതിനു മുൻപതിൻറ്റെ ഡൈയാണു ഉണ്ടാക്കാറുള്ളത്. ഇന്നാകട്ടെ കമ്പ്യൂട്ടർ നിയന്ത്രിതമായ CNC ലെയിത്തിലാണീ ജോലികൾ ചെയ്യുന്നതെന്ന് മാത്രം. അതിനാൽത്തന്നെ തൊഴിൽ വിപണിയിൽ എക്കാലവും ഏറെ ഡിമാൻഡുള്ള കോഴ്സാണു ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്. അപൂർവമായിട്ടാണിതിനു പഠനാവസരങ്ങളുള്ളതും. ഡിപ്ലോമാ, ഡിഗ്രി, പി ജി തലങ്ങളിലായി ചില ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ കോഴ്സുണ്ട്. എന്നാൽ ടൂൾ ആൻഡ് ഡൈ പഠിപ്പിക്കുവാനായി മാത്രം ഹൈദരാബാദിലൊരു സ്ഥാപനമുണ്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ (CITD). ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ മൈക്രോ, സ്മോൾ, മീഡിയം എൻറ്റർപൈസസ് മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്. ടൂൾ ഡിസൈനിങ്ങ് കൂടാതെ മെക്കാട്രോണിക്സ്, റോബോട്ടിക്സ്,  വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റം  തുടങ്ങിയവയിലും കോഴ്സ്സുകളിവിടെയുണ്ട്, മാത്രവുമല്ല വിദേശിയരുൾപ്പെടെയുള്ള പ്രൊഫഷല്ലുകൾക്കായി ഹ്രസ്വകാല ട്രെയിനിങ്ങ് പ്രോഗ്രാമുകളുമിവിടെയുണ്ട്. 

ദീർഘ കാല പ്രോഗ്രാമുകൾ

1.      Diploma in Tool, Die and Mould Making (DTDM)  
2.      Diploma in Production Engineering (DPE)                 
3.      Diploma in Electronics & Communication Engineering (DECE)
4.      Diploma in Automation & Robotics Engineering  (DARE)

SSLC യാണു എല്ലാ ഡിപ്ലോമാ കോഴ്സുകളുടേയും അടിസ്ഥാന യോഗ്യത.  ടൂൾ ആൻഡ് ഡൈ ഒഴികെ മറ്റെല്ലാം 3 വർഷവും ടൂൾ ആൻഡ് ഡൈ 4 വർഷവുമാണു കാലാവുധി.  എല്ലാറ്റിനും 60 സീറ്റാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 15 മുതൽ 19 വരെയാണു പ്രായ പരിധി.

5.      ME (Mech – CAD/CAM) in Collaboration with Osmania University (MECC)
6.      ME Tool Design in Collaboration with Osmania University (METD)
7.      ME Design for Manufacture in Collaboration with Osmania University (ME DFM) (Under approval)
8.      ME Tool Design in Collaboration with Osmania University  (Part Time) (Under approval)

മെക്കാനിക്കൽ/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദമാണു അടിസ്ഥാന യോഗ്യത.  പാർട് ടൈം കോഴ്സിനു 3 വർഷവും മറ്റെല്ലാറ്റിനും 2 വർഷവുമാണു കാലാവുധി.  25 സീറ്റ് വീതമാണുള്ളത്. 45 വയസാണു പ്രായ പരിധി. എല്ലാറ്റിനും പ്രവേശന പരീക്ഷയുണ്ടാകും.

9.      Post graduate course in tool, die & mould design (PGTD) - B.E./B.Tech. (Mechanical/ Production) എന്നിവയിലേതെങ്കിലുമാണു യോഗ്യത. 45 വയസാണു പ്രായം. 100 സീറ്റുണ്ട്. 3 സെമസ്റ്ററാണു കാലാവുധി. 

10.  Post graduate course in Mechatronics (PGM) B.E./B.Tech.(ECE/Mech/EEE/EIE/Production/Aeronautical/Automobile)എന്നിവയിലേതെങ്കിലുമാണു യോഗ്യത. 45 വയസാണു പ്രായം. 60 സീറ്റുണ്ട്. 3 സെമസ്റ്ററാണു കാലാവുധി. 

11.  Post graduate course in VLSI & Embedded systems (PGVES) - B.E./B.Tech. (ECE / EEE / EIE) എന്നിവയിലേതെങ്കിലുമാണു യോഗ്യത. 45 വയസാണു പ്രായം. 60 സീറ്റുണ്ട്. 3 സെമസ്റ്ററാണു കാലാവുധി. 

12.  Post diploma in tool design – (PDTD) - Diploma in Mechanical Engineering  ആണു യോഗ്യത. 27 വയസാണു പ്രായം. 60 സീറ്റുണ്ട്. 2 സെമസ്റ്ററാണു കാലാവുധി. 

13.  M.Tech Mechatronics (In Collaboration with JNTUH, Hyderabad. AICTE Approved)
2 വർഷത്തെ ഈ കോഴ്സിനു 25 സീറ്റാണുള്ളത്. B.E./B.Tech.(Mechanical Engineering/Production Engineering/ Automobile Engineering/ Electrical and Electronics/Electronics and Communication/Electronics and Instrumentation /Mechatronics OR Equivalent) with 55% marks  ആണു യോഗ്യത. 45 വയസാണു പ്രായം

14.  M.Tech – Robotics & Automation (In Collaboration with JNTUH, Hyderabad. AICTE Approved)
B.E./B.Tech.( Electronics and Communication/Mechanical Engineering/ Electrical and Electronics/Electronics and Instrumentation/Aeronautical/Automobile Engg. OR Equivalent) with 55% marks.  2 വർഷത്തെ ഈ കോഴ്സിനു 25 സീറ്റാണുള്ളത്.  45 വയസാണു പ്രായം

15.  Advanced CNC Machinist Course (ACMC) 1 വർഷത്തെ ഈ കോഴ്സിനു ITI (Machinist / Turner / Fitter എന്നിവയിലേതെങ്കിലും ആണു യോഗ്യത.

16.  Master Certificate in CAD/CAM (M-CAD/CAM) 6 മാസത്തെ ഈ കോഴ്സിനു മെക്കാനിക്കൽ എഞ്ചിനിയറിങ്ങിലുള്ള ഡിഗ്രിയോ ഡിപ്ലോമയൊ ആണു യോഗ്യത. 20 സീറ്റുണ്ട്.
 
17.  Master Certificate in Computer Aided Tool Engineering  6 മാസത്തെ ഈ കോഴ്സിനു മെക്കാനിക്കൽ എഞ്ചിനിയറിങ്ങിലുള്ള ഡിഗ്രിയോ ഡിപ്ലോമയൊ ആണു യോഗ്യത. 20 സീറ്റുണ്ട്.

ഇത് കൂടാതെ നിരവധി ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്താറുണ്ട്. എല്ലാ കോഴ്സുകൾക്കും ഏതെങ്കിലും ഇൻഡസ്ട്രി സ്പോൺസർ ചെയ്യുന്നവർക്കായി സീറ്റ് സംവരണവുമുണ്ട്. ഒട്ടു മിക്ക കോഴ്സുകൾക്കും ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ട്. വളരെ ഉയർന്ന പ്ലേസ്മെൻറ്റ് റെക്കോർഡുമിവിടെയുണ്ട്. നിരവധി കമ്പനികൾ കാമ്പസ് റിക്രൂട്ട്മെൻറ്റിനായി ഇവിടെ എത്തുന്നുണ്ട്. വിജയ വാഡ, ബാംഗ്ലൂർ ഇപ്പോൾ ഈ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.citdindia.org/ സന്ദർശിക്കുക.

Tuesday 11 November 2014

ശാസ്ത്രജ്ഞരാവാൻ ബാർക്കിൻറ്റെ വഴിയിലേക്ക് സ്വാഗതം





രാജ്യത്തെ മുൻനിര ആണവ ഗവേഷണ സ്ഥാപനമാണു ഭാഭാ ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC). എന്നാൽ മലയാളികളിൽ എത്ര പേർക്ക് ഇതിനെപ്പറ്റി വ്യക്തമായ അവബോധമുണ്ടുവെന്നത് സംശയമുള്ള കാര്യമാണു. 5 തലങ്ങളിലായി ഇവിടുത്തെ ജീവനക്കാരെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ സയൻറ്റിഫിക് ഓഫീസേഴ്സിനേയും ടെക്നിക്കൽ ഓഫീസേഴ്സിനേയും നേരിട്ടുള്ള നിയമനം വഴിയും ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാം വഴിയും നിയമിക്കാറുണ്ട്.  ചില പ്രത്യേക ബ്രാഞ്ചുകളിലെ എഞ്ചിനിയറിങ്ങ് ബിരുദമോ, ചില പ്രത്യേക വിഷയങ്ങളിലുള്ള സയൻസ് ബിരുദാനന്തര ബിരുദമോ ആണു ട്രെയിനിങ്ങ് സ്കൂൾ വഴിയുള്ള നിയമനത്തിനുള്ള യോഗ്യത. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു.

1.    ഓറിയൻറ്റേഷൻ കോഴ്സ് ഫോർ എഞ്ചിനിയറിങ്ങ് ഗ്രാജ്വേറ്റ്സ് (OCES)

60 ശതമാനം മാർക്കുള്ള എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമായി ഒരു വർഷത്തെ ഓറിയൻറ്റേഷൻ കോഴ്സ് വിജയിക്കുന്നവർക്ക് ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് കൽപ്പിത സർവകലാശാലയുടെ പി ജി ഡിപ്ലോമ നൽകും.

എഞ്ചിനിയറിങ്ങ് വിഷയങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇൻസ്ട്രുമെൻറ്റേഷൻ, സിവിൽ.

സയൻസ് വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ്, റേഡിയോളജിക്കൽ സയൻസ്, ജിയോളജി, ജിയോ ഫിസിക്സ്.

50 ശതമാനം മാർക്കോടെ കോഴ്സ് വിജയിക്കുന്നവരെ 11 ആണവോർജവ വകുപ്പുകളൊന്നിൽ ‘C’ ഗ്രേഡ് സയൻറ്റിഫിക് ഓഫീസർമാരായി നിയമിക്കും.

എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻറ്റേയും അടിസ്ഥാനത്തിലാണു നിയമനം.

2.    ഗ്രാജ്വേറ്റ് ഫെലോഷിപ്പ് പ്രോഗ്രാം.  (DGFS)

എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും ഫിസിക്സ് ബിരുദാനന്തര ബിരുദധാരികൾക്കുമാണു 2 വർഷത്തെ ഈ ഫെലോഷിപ്പ് സ്കീം.  ഈ സ്കീമിൽ ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാമിനു തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ എം ടെകിനു പ്രവേശനം ലഭിക്കുകയും ചെയ്തവർക്ക് എം ടെക് പഠനത്തിനു സ്റ്റൈപൻഡ് നൽകും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞാൽ പ്രോജക്ട് വർക്ക് ചെയ്യാം.  പരിശീലന സമയത്ത് 20000 രൂപയാണു സ്റ്റൈപൻഡ്.  എം ടെക് വിജയിച്ചാൽ അവരെ ആണവോർജ വകുപ്പിൽ സയൻറ്റിഫിക് ഓഫീസർമാരായി നിയമിക്കും.

വിശദ വിവരങ്ങൾക്ക് www.barc.gov.in/careers സന്ദർശിക്കുക.