Sunday 29 May 2016

മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍

പരമ്പരാഗത എഞ്ചിനിയറിങ്ങ് ശാഖകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യത വളരെയേറെയുള്ള കോഴ്സാണ് മൈനിങ്ങ് എഞ്ചിനിയറിങ്ങ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം തൊഴില്‍ ഉറപ്പാക്കുന്ന ഒരു പഠന ശാഖയാണിത്.

എന്താണ് പഠിക്കുവാനുള്ളത്

പ്രകൃതിയില്‍ നിന്നും മിനറല്‍സും മറ്റും കുഴിച്ചെടുക്കുന്നതാണ് ഈ ശാസ്ത്ര ശാഖ. റോക്ക് മെക്കാനിക്സ്, അണ്ടര്‍ ഗ്രൌണ്ട് ആന്‍റ് സര്‍ഫേസ് എന്‍വിയോണ്‍മെന്‍റ്, ജിയോ മാറ്റിക്സ്, മൈന്‍ സേഫ്റ്റി, ഡ്രില്ലിങ്ങ് ആന്‍റ് ബ്ലാസ്റ്റിങ്ങ്, ഓര്‍ റിസര്‍വ് അനാലിസിസ്, മൈന്‍ ഹെല്‍ത്ത് ആന്‍റ്റ് സേഫ്റ്റി, മെറ്റീരിയല്‍ ഹാന്‍ഡ് ലിങ്ങ് തുടങ്ങിയവ പൊതു വിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടതുണ്ട്.

യോഗ്യതെയെന്ത്

ഈ രംഗത്ത് ബിരുദ, ബിരുദാനന്തര, ഗവേഷണ ബിരുദങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്. മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന പ്ലസ് ടു വിജയിച്ചവര്‍ക്ക് ബി ടെകിന് ചേരാം. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ അഭിമുഖീകരിക്കേണ്ടതായുണ്ട്.

ജോലി സാധ്യതകള്‍ എവിടെയെല്ലാം

ഇന്ത്യയില്‍ത്തന്നെ ടാറ്റാ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്നി മോണ്ട് ഐ ബി സി ലിമിറ്റഡ് തുടങ്ങിയ കോര്‍പ്പറേറ്റുകളില്‍ അവസരമുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളായ ഒ എന്‍ ജി സി, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, നാഷണല്‍ അലൂമിനിയം കോര്‍പ്പറേഷന്‍, ഭാരത് ഗോള്‍ മൈന്‍സ്, ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്. ഗ്ലോബല്‍ കരിയര്‍ എന്ന നിലയില്‍ വിദേശ സ്ഥാപനങ്ങള്‍ മികച്ച ക്യാംപസുകളില്‍ നിന്നും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള മൈനിങ്ങ് ആന്‍റ് ജീയോളജി വകുപ്പില്‍ യോഗ്യതക്കനുസരിച്ച് റിസേര്‍ച്ച്, അസിസ്റ്റന്‍റ്, സര്‍വേ ആന്‍ഡ് ഓപ്പറേഷന്‍ മാനേജര്‍ തസ്തികകളും ലഭിക്കും.

സീനിയര്‍ മെനിങ്ങ് എഞ്ചിനിയര്‍, മൈനിങ്ങ് പ്ലാനര്‍, മൈനിങ്ങ സേഫ്റ്റി എഞ്ചിനിയര്‍, കോള്‍ പ്ലാന്‍റ് ഓപ്പറേറ്റര്‍, കോള്‍ പ്ലാന്‍റ് മാനേജര്‍, മൈന്‍ സേഫ്റ്റി ഓഫീസര്‍, മൈന്‍ ഹെല്‍ത്ത് ഓഫീസര്‍, പ്രോസസിങ്ങ് മാനേജര്‍, എക്സ്ട്രാക്ട് മെയിന്‍റനന്‍സ് സൂപ്പര്‍വൈസര്‍, സര്‍വകലാശാല അധ്യാപകര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

ഫീല്‍ഡ് റിസ്ക് ഉള്ള ജോലിയായതിനാല്‍ ഉയര്‍ന്ന വേതനം പ്രതീക്ഷിക്കാം. സ്വകാര്യ മേഖലയിലെ തുടക്കക്കാര്‍ക്ക് പോലും നല്ല ശമ്പളം ലഭിക്കുന്നുണ്ട്. ഒമാന്‍, സൌദി അറേബ്യ, ഇറാന്‍, ഇറാക്ക്, ടുണീഷ്യ, താന്‍സാനിയ, ദക്ഷിണാഫ്രിക്ക, റക്ഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അവസരങ്ങളുണ്ട്.

എവിടെ പഠിക്കാം

Indian Institute of Engineering Science & Technology, Shibpur (http://www.becs.ac.in/)

B.E. in Mining engineering, Dual Degree B.Tech- M.Tech in Mining Engineering

Indian Institute of Technology, Kharagpur (http://www.iitkgp.ac.in/)

B.Tech. in Mining engineering, Dual Degree B.Tech- M.Tech in Mining Engineering, M.Tech in Mining engineering

Indian School of Mines, Dhanbad (http://www.ismdhanbad.ac.in/)

B.Tech in Mining Engineering, B.Tech in Mineral Engineering
B.Tech + M.Tech in Mining Engineering
M.Tech Mining Engineer, M.Tech Mineral Explosion

National Institute of Technology Rourkkala (http://www.nitrkl.ac.in/)

     B.Tech   Mining Engineering,   M.Tech.  Mining Engineering,  Dual Degree B.Tech & M Tech 

Mining Engineering,  Ph.D Mining Engineering

Orissa School Of  Mining Engineering, Keonjhar (http://www.osme.net.in/)

     Diploma in Mining Engineering

Benaras Hindu University, Institute of Technology, Varanasi (http://www.iitbhu.ac.in/)  

     B.Tech   Mining Engineering,   M.Tech.  Mining Engineering,  Integrated   M Tech  Mining 
     Engineering

College of Technology & Engineering, Udaipur (http://www.ctae.ac.in/)

    B.Tech   Mining Engineering,   M.Tech.  Mining Engineering

MBM Engineering College, Jodhpur (http://www.mbm.ac.in/)

    B.Tech   Mining Engineering

Kothagudem School of Mines, Kothagudem (http://kakatiya.ac.in/)

   B.Tech   Mining Engineering

National Institute of Technology, Surathkar, Srinivasnaga (http://www.nitk.ac.in/)

      B.Tech   Mining Engineering

Golden Valley Institute of Technology, Oorgaum, KGF Karnataka  (http://drttit.gvet.edu.in/)

     B.Tech   Mining Engineering

Anna University, College of Engineering Guindy, Chennai (http://ceg.annauniv.edu/)

    B.Tech   Mining Engineering

Vivesvaraya Regional Engineering College, Nagpur (http://www.vnit.ac.in/)

        B.Tech   Mining Engineering

Friday 27 May 2016

സെറാമിക് എഞ്ചിനിയറിങ്ങ് – സര്ഗ്ഗാത്മകതയുടെ കരിയര്‍


സാധാരണക്കാര്‍ കേട്ട് പരിചയമുള്ള പേരായിരിക്കില്ല സെറാമിക് എഞ്ചിനിയറിങ്ങ് എന്നത്. എന്നാല്‍ ലോഹങ്ങളല്ലാത്തതും ഇന്‍ഓര്‍ഗാനിക്കുമായ മെറ്റീരിയലുകളില്‍ നിന്നും പുതിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക ശാഖയാണിത്. സാനിട്ടറി ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, എയര്‍ക്രാഫ്റ്റുകള്‍, കൃത്രിമ പല്ലുകള്‍, സ്പേസ് ഷട്ടിലുകള്‍ തുടങ്ങിയവയുടെയൊക്കെ നിര്‍മ്മാണത്തില്‍ ഇതിന്‍റെ സ്വാധീനമുണ്ട്. ആയതിനാല്‍ തന്നെ കരവിരുതിന്‍റെ മേഖലയും കൂടിയാണിത്.

കോഴ്സുകളും യോഗ്യതയും

ബി ടെക്, എം ടെക്  കോഴ്സുകള്‍ ലഭ്യമാണ്. ഗവേഷണത്തിനും അവസരമുണ്ട്. മാത്തമാറ്റിക്സോട് കൂടിയ പ്ലസ്ടുവാണ് ബിരുദത്തിനുള്ള യോഗ്യത.

പ്രധാന സ്ഥാപനങ്ങള്‍

1.      Anna University, Chennai (https://www.annauniv.edu/)

2.      Govt. College of Engineering and Technology, Bikaner (http://cet-gov.ac.in/)

3.      College of Engineering, Guindy  (http://ceg.annauniv.edu/)

4.      College of Engineering-Andhra University, (http://www.andhrauniversity.edu.in/engg/)

5. Government College of Engineering and Ceramic Technology, Kolkata (http://www.gcect.ac.in/)

6.      Banaras Hindu University, Varanasi (http://www.bhu.ac.in/)

7.      PDA College of Engineering, Gulbarga (http://pda.hkes.edu.in/)

8.      Rajasthan Technical University, Kota (http://www.rtu.ac.in/)

9.      University of Calcutta, Kolkata (http://www.caluniv.ac.in/)


10. Moulana Abdul Kalam Azadu University of Technology, West Bengal  (http://www.wbut.ac.in/

Thursday 26 May 2016

കപ്പലുകള്‍ രൂപകല്പ്പ്ന ചെയ്യാന്‍ ഷിപ്പ് ബില്ഡിലങ്ങ് ആന്ഡ്, റിപ്പയറിങ്ങ്


ആഗോള തലത്തില്‍ത്തന്നെ ഏറെ പ്രാധാന്യമുള്ളയൊരു പ്രൊഫഷനാണ് ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് റിപ്പയറിങ്ങിന്‍റേത്. ലോകത്താകമാനം 50000 ല്‍ പരം കണ്ടയ്നര്‍ ഷിപ്പുകളുള്ളതില്‍ 17000 ല്‍ പരം പടു കൂറ്റന്‍ ചരക്ക് വാഹനികളാണ്. ഓരോ വര്‍ഷവും പുതിയവ നിര്‍മ്മിക്കുകയും കേടാകുന്നത് നന്നാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് ഈ മേഖലയില്‍ 12000 വിദഗ്ദ തൊഴിലാളികളേയുള്ളുവെന്നതിനാല്‍ പരിശീലനം കഴിയുന്നവര്‍ക്കെല്ലാം പ്ലേസ്മെന്‍റ് ലഭിക്കുമെന്നാണ് ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി പറയുന്നത്.

എവിടെ പഠിക്കാം

ബി എസ് സി ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് റിപ്പയറിങ്ങ് കോഴ്സ് നടത്തുന്നത് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റിയുടെ (http://www.imu.edu.in/) കൊച്ചി കാമ്പസിലാണ്. 40 സീറ്റുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനവും ഇംഗ്ലീഷിന് പ്രത്യേകിച്ച് 50 ശതമാനവും മാര്‍ക്കോടെയുള്ള പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ആണ് പ്രവേശനത്തിനായി വേണ്ടത്. പ്രവേശന പരീക്ഷയുണ്ടാകം. ഇത് കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് അംഗീകരിച്ച ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.

ജോലി സാധ്യതകള്‍

ഇന്ത്യയിലും ഏറെ തൊഴില്‍ സാധ്യതയുള്ള ഒന്നാണ് ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് ഡിസൈനിങ്ങ്ന്‍റേത്. നിലവിലുള്ള 27 തുറമുഖങ്ങളില്‍ 8 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. ഇന്ത്യന്‍ ഷിപ്പ് ബില്‍ഡിങ്ങ് അസോസിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയോടൊപ്പമോ അല്‍പ്പം കൂടിയോ ആണ് ഇന്ത്യന്‍ ഷിപ്പ് ബില്‍ഡിങ്ങ് വ്യവസായതത്ിന്‍റെ സ്ഥാനം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി കൂറ്റന്‍ കപ്പലുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണ്. വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ മറ്റൊരു സാധ്യതയാണ്. വിഴിഞ്ഞം തറമുഖം യാഥാര്‍ഥ്യമായാല്‍ തന്നെ അവസരങ്ങള്‍ പുതുതായി അനവധി ഉണ്ടാകും.  ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് ഷിപ്യാര്‍ഡ് മെയിന്‍റനന്‍സ് സൂപ്പര്‍വൈസറായും പ്രൊജക്ട് മാനേജരായും ജോലി ചെയ്യാം.


ഈ കരിയറിന് ഇന്ന് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ബ്രിട്ടന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ ഡിമാന്‍ഡാണ്. 

Monday 9 May 2016

ചായ രുചിച്ച് കൊണ്ടൊരു പ്രൊഫഷണല്‍ - ടീ ടേസ്റ്റിങ്ങ്

ചായയും കാപ്പിയുമൊക്കെ ഉണ്ടാക്കുന്നതൊരു പ്രൊഫഷനാണെന്നത് നമുക്കറിയാം. എന്നാല്‍ ചായ രുചിച്ച് നോക്കുന്നതോ. അങ്ങനെയും ഒരു പ്രൊഫഷനുണ്ട്. ചായ രുചിച്ച് നോക്കുന്നതിഷ്ടമാണെങ്കില്‍ അതിനായൊരു കോഴ്സ് ഇപ്പോഴുണ്ട്. ചായ രുചി നോക്കുക മാത്രമല്ല ചായയെ കുറിച്ച് സമഗ്ര അറിവുണ്ടായിരിക്കുകയും വേണം. പഞ്ച നക്ഷത്ര ഹോട്ടലുകളിലും തേയില ഫാക്ടറികളിലുമാണ് കൂടുതല്‍ ജോലി സാധ്യതയും. തേയില നിര്‍മ്മാണ കമ്പനികളില്‍ വിവിധ തരം തേയിലകളുടെ ഗുണമേന്‍മ തിരിച്ചറിയുവാനിവര്‍ക്കാവണം. രുചിച്ച് നോക്കി വിവിധ തേയിലകളുടെ ഫ്ലേവറും ബ്രാന്‍ഡുമെല്ലാം തിരിച്ചറിയുന്നത് ഇവരുടെ ജോലിയില്‍ പെടും. മികച്ച തേയിലയുടെ സംസ്കരണം നിര്‍മ്മാണം എന്നിവയെക്കുറിച്ചുള്ള സമഗ്ര അറിവ് അനിവാര്യമാണ്. മദ്യപാനം പുകവലി തുടങ്ങിയവയൊക്കെ ഒഴിവാക്കിയാല്‍ മാത്രമേ ഈ പ്രൊഫഷനില്‍ വിജയിക്കാനാവുകയുള്ളു. കാരണം രൂചിയോടാണല്ലോ ഇടപെടല്‍. ഉയര്‍ന്ന വേതനം ലഭിക്കുന്നയൊരു തൊഴില്‍ മേഖലയും കൂടിയാണിത്. മാനേജ്മെന്‍റിലും മാര്‍ക്കറ്റിങ്ങിലുമെല്ലാം അറിവുള്ളവരാവണമിവര്‍. നിരന്തരമുള്ള ചായ കുടി കാരണമുള്ള ആരോഗ്യ പ്രശ്നങ്ങള്‍  ചിലര്‍ക്കെങ്കിലും ഉണ്ടാകുമെന്നതാണ് ഒരു പ്രശ്നമായിട്ടുള്ളത്.  

യോഗ്യത

കൂടുതലും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഈ രംഗത്തുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അഭികാമ്യം.

എവിടെ പഠിക്കാം

1.       NITM, (http://www.nitm.in/)
Darjeeling Tea Research and Management Association
P.O Kadamtala,Silguri-734011, Dist. Darjeeling, West Bengal
Phone : 0353-2581582
Post Graduate Diploma in Tea (PGDT)
Eligibility: Graduation
Duration: 9 months 

2.       Dipras Institute of Professional Studies,( http://www.dipras.in/)
23/28 Gariahat Road, Kolkata-700029
Phone : 033-24600743/ 65458717
Tea Tasting Course
Eligibility: candidates with tea knowledge
Duration: 2 months

3.       Assam Agricultural University,  Department of Tea Husbandry and Technology, Jorhat, Assam -785013 
Course offered: (B.Sc & M.Sc) Agriculture in Tea Husbandry and Technology

4.       Indian Institute of Plantation Management (http://www.aau.ac.in/)
Jnana Bharathi Campus, P.0 Malathalli, Bangalore-560056
Phone :91-80-3211716
Fax:91-80-23212775 
Professional Certificate Programme on Tea Tasting and Marketing (PCP-TTM)
Eligibility: Graduation with proficiency in English
Duration:45 days
5.       UPASI Tea Research Institute, (http://www.upasitearesearch.org/)
Nirar Dam BPO, Valparai-642127 (Tamil Nadu)
Phone:(04253)235301

6.       Birla Institute of Futuristic Studies, (http://www.bifsmgmt.org/)
17A Darga Road, Park Circus, Kolkata-700017
Phone: 033 22816879/2985
Fax: 033 22896381
Course offered:
Tea Tasting Course
Eligibility: Graduation
Duration: 3 months

7.       The Tea Tasters Academy, 
Coonoor, Nilgiris (Tamilnadu)

8.       University of North Bengal (http://www.nbu.ac.in/tea.html)
Department of Tea Management
Raja Rammohunpur, Dist. Darjeeling
West Bengal-734013
Phone:0353 2776380, 2776357
Course offered:
Post Graduate Diploma in Tea Management (PGDTM)
Eligibility: Graduation
Duration: 1 year

9.       The Tea Researchers Association (http://www.tocklai.net/)

113, Park Street, 9th Floor
Kolkata-700016
Tel: 91-033-22291815, 22293813
Fax: 91-033-22294271

Sunday 8 May 2016

ദുരന്ത നിവാരണ രംഗത്ത് പ്രൊഫഷണലാവാന്‍ ഡിസാസ്റ്റര്‍ മാനേജമെന്റ്t


ദുരന്തങ്ങള്‍ തടയുക എന്നത് എപ്പോഴും സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ മുന്‍കരുതലെടുത്താല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാം. അതിനായി സഹായിക്കുന്ന സേനയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിങ്ങ്. ഇന്നിതൊരു കോഴ്സാണ്. വെടിക്കെട്ട് ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ മനുഷ്യന്‍റെ ജീവനും സ്വത്തിനും നാശം വിതക്കുന്ന ദുരന്തങ്ങളുണ്ടാവുമ്പോള്‍ അവിടെയൊക്കെയും കടന്ന് ചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുന്ന കോഴ്സാണ് സിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നത്. ദുരന്തങ്ങളില്‍ മരിച്ചവരുടെ കണക്കെടുപ്പല്ല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ അത് മുന്‍കൂട്ടി കണ്ട് ഡിസാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം ഇതിന്‍റെ പരിധിയില്‍ വരും.
ദുരന്തങ്ങളെ വിലയിരുത്തല്‍, അവയുടെ തീവ്രത കണക്കാക്കല്‍, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, അടിയന്തര സംവിധാനങ്ങള്‍ ഒരുക്കല്‍, ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരന്തനിവാരണ സേന ചെയ്യുന്നത്. ശാസ്ത്രീയമായ തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വിവേകവും അല്‍പം സാമൂഹ്യസേവനവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം. 

എങ്ങനെ പഠിക്കാം

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്ത ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ പഠിക്കാം. എഞ്ചിനിയറിങ്ങിന് ശേഷമുള്ള എം ടെക് കോഴ്സുമുണ്ട്. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.

എവിടെ പഠിക്കാം

1.  ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ (https://www.tiss.edu/)  
2.  സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുണെ (http://www.cdms.org.in/)
3.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി (http://www.ecology.edu/)
4.  ദേവി അഹല്യ വിശ്വവിദ്യാലയ ഇന്‍ഡോര്‍ (http://www.dauniv.ac.in/) - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
5.  ഗ്രാഫിക് ഈറ യൂണിവേഴ്സിറ്റി ഡെറാഡൂണ്‍ (http://www.geu.ac.in/)
6.  സ്വാമി വിവേകാനന്ദ സുഭാര്‍ത്ഥി യൂണിവേഴ്സിറ്റി മീററ്റ് - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് (http://www.subharti.org/)
7.  കലിംഗ യൂണിവേഴ്സിറ്റി റായിപൂര്‍ (http://kalingauniversity.ac.in/)
8.  ആസ്സാം ഡൌണ്‍ ടൌണ്‍ യൂണിവേഴ്സിറ്റി ഗുവാഹതി (https://adtu.in/)
9.  പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (http://www.pondiuni.edu.in/)
10. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയെ ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ (http://www.upes.ac.in/) – എം ടെക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
11. പഞ്ചാബ് യൂണിവേഴ്സിറ്റി ചന്ധീഗഡ് (http://puchd.ac.in/) മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
12. ടെക്നോ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഷില്ലോങ്ങ് (http://technoglobaluniversityshillong.org/)
13. യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍ (http://geogrd.uok.edu.in/) എം എസ് സി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

ജോലി സാധ്യതകള്‍

ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ആവശ്യമേറെയുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പഠിച്ചവര്‍ക്ക് അവസരമുണ്ട്. ഇതിനു പുറമെ വന്‍കിട സ്വകാര്യ കമ്പനികളിലും ജോലി നേടാം