വ്യത്യസ്തമായ
നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ
എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ
പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ
എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ
സര്‍വീസ് എന്നറിയപ്പെടുന്നു.
3. ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ്
എസ്)
അന്താരാഷ്ട്ര
തലത്തില്‍ ഇന്ത്യയുടെ ശബ്ദമായി അരിയപ്പെടുവാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്നതാണ്
ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ്. രാജ്യത്തിന്‍റെ
വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ
പ്രാഥമിക ദൌത്യം. കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും
ഇവരുടെ നേതൃത്വത്തിലാണ്. സാസേകാരികം, വാണിജ്യം, സൈനീകം എന്നീ മേഖലകളില്‍ അത്
വ്യാപിച്ച് കിടക്കും. മസൂറിയിലെ Lal
Bahadur Shastri National Academy of Administration (LBSNAA) ലെ
ഫൌണ്ടേഷന്‍ ട്രെയിനിങ്ങിന് ശേഷം ഇവര്‍ ഡല്‍ഹിയിലുള്ള ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍
അടുത്ത ഘട്ടത്തിലേക്ക് ട്രെയിനിങ്ങിന് വിളിക്കപ്പെടും. പ്രൊബേഷന്‍ കാലയളവില്‍
കോമണ്‍വെല്‍ത്ത്, യു എസ് എ, യു എന്‍ എന്നിവിടങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും
പരിശീലനത്തിനായി പോകുന്ന ഇവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കുകയും വേണം.
യാത്ര
ഇവര്‍ക്ക് ഒഴിച്ച് കൂടാത്ത ഒന്നാണ്. നയ തന്ത്രജ്ഞനായി രാജ്യത്തിന്‍റെ അവകാശങ്ങളും
അധികാരങ്ങളും നേടിയെടുക്കുക, അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇന്ത്യയുടെ സ്വരമായി
മാറുക തുടങ്ങിയ വെല്ലു വിളികള്‍ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളിലെ ചാരപ്പണിയെ എതിര്‍ക്കുന്നത്
തൊട്ട് തീവ്ര വാദാക്രമണങ്ങള്‍ വരെ ജോലിയുടെ ഭാഗമായിരിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍
മികച്ച അന്തരീക്ഷമായിരിക്കുമെങ്കിലും ആഫ്രിക്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പണി
കടുത്തതായിരിക്കും. ഏത് രാജ്യത്താണോ പോസ്റ്റിങ്ങ് കിട്ടുക ആ രാജ്യത്തെ കറന്‍സിക്ക്
തത്തുല്യമായ രൂപ ട്രാവല്‍ അലവന്‍സായി ലഭിക്കും. പ്രൊബേഷന്‍ കാലയളവില്‍ ലോകത്തിലെ
ഒട്ടു മിക്ക രാജ്യങ്ങളും സൌജന്യമായി യാത്ര ചെയ്യുവാന്‍ കഴിയുന്നത് ഈ സര്‍വീസിന്‍റെ
പ്രത്യേകതയാണ്. എന്നാല്‍ മറ്റ് സര്‍വീസുകളേക്കാള്‍
പ്രൊബോഷന് കാലയളവ് ഇതില് കൂടുതലാണ്.
ആദ്യം
തേര്‍ഡ് സെക്രട്ടറിയായി ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍
രണ്ട് വര്‍ഷത്തേക്ക് നിയമിക്കും. തുടര്‍ന്ന് ഏതെങ്കിലും ഒരു രാജ്യത്ത് നിയമനം നല്‍കും.
No comments:
Post a Comment