Thursday, 29 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ പോസ്റ്റല്‍ & ടെലഗ്രാഫ് അക്കൌണ്ട്സ് & ഫിനാന്‍സ് സര്‍വീസ് (IP & TAFS))




വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

12. ഇന്ത്യന്‍ പോസ്റ്റല്‍ & ടെലഗ്രാഫ് അക്കൌണ്ട്സ് & ഫിനാന്‍സ് സര്‍വീസ് (IP & TAFS)

ടെലികോം വകുപ്പില്‍, പോസ്റ്റല്‍ വകുപ്പ് എന്നിവയുടെ ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ടിങ്ങ് വിഭാഗമാണിത്.  ഇന്ത്യയില്‍ എവിടേയും നിയമിക്കാപ്പെടാമെങ്കിലും തലസ്ഥാന നഗരങ്ങളിലാണ് നിയമനം ഉണ്ടാവുക. ഫൌണ്ടേഷന്‍ കോഴ്സിന് ശേഷം ഫരീദാബാദിലുള്ള NIFM, ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫിനാന്‍സ് എന്നിവിടങ്ങളില്‍ പ്രൊബേഷന്‍ ട്രെയിനിങ്ങ് നടക്കും. ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം യൂസർ ഫീ, ലൈസന്‍സ് ഫീ എന്നിവ ചുമത്തുന്നത് ഈ വകുപ്പാണ്. സ്പെക്ട്രം ലേലം നടത്തുക, ടെലകോം നയ രൂപീകരണം, ഓഡിറ്റ്, ടെലകോം വകുപ്പ്, ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ നടത്തിപ്പ് എന്നിവയും ഇതിന്‍റെ ചുമതലയാണ്. എ ഡി ബി, ലോക ബാങ്ക് എന്നിവിടങ്ങളില്‍ ഈ സര്‍വീസിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷനില്‍ പോകാം.

No comments:

Post a Comment