Wednesday, 21 March 2018

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ഡ്യന്‍ റവന്യൂ സര്‍വീസ് (ഇന്കം ടാക്സ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

4. ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (ഇന്‍കം ടാക്സ്)

അയ്യായിരത്തിനടുത്ത് ഓഫീസര്‍മാരുള്ള, എഴു പതിനായിരത്തിനടുത്ത് ജീവനക്കാരുള്ള ഇന്‍കം ടാക്സ് വകുപ്പാണ് ഇന്‍ഡ്യയില്‍ പ്രത്യക്ഷ നികുതി പിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആണ് അതോറിറ്റി. അര്‍ദ്ധ ജുഡീഷ്യല്‍ വിഭാഗമാണിത്. വിദേശ രാജ്യങ്ങളിലയച്ച് കൊണ്ടുള്ളതുള്‍പ്പെടെ ഏറ്റവും മികച്ച പരിശീലനവും വെല്ലുവിളി ഉയര്‍ത്തുന്ന ജോലിയുമാണ് ഈ സര്‍വീസിന്‍റെ പ്രത്യേകത.

ഒരാള്‍ ആദ്യം നിയമിക്കപ്പെടുക അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് എന്ന പോസ്റ്റിലാണ്. തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്, ജോയിന്‍റ്  കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  അഡീഷണല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,  ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ്,   എന്നീ പദവികളിലെത്തും. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് എന്നതാണ് ഏറ്റവും ഉയര്‍ന്ന പദവി.

No comments:

Post a Comment