Thursday, 22 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ്))


വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


5. ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ്)

രാജ്യത്തിനകത്ത് വ്യവഹരിക്കപ്പെടുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി പിരിക്കുകയാണ് ഈ സര്‍വീസിലുള്ളവരുടെ പ്രഥമ കര്‍ത്തവ്യം. കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് എന്നിവ രണ്ട് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇത്തരം നികുതികളുടെ പരിശോധന, തുറമുഖങ്ങള്‍ ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന, റെയ്ഢ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സാധനങ്ങളുടെ പരിശോധന തുടങ്ങിയവ ഇവരാണ് നിര്‍വ്വഹിക്കുക.

കസ്റ്റംസില്‍ പ്രൊബോഷണറായി കയറുന്ന ഒരാള്‍ പിന്നീട് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍, കമ്മീഷണര്‍, മെമ്പര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ്, ചെയര്‍മാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ് എന്നീ പദവികളിലിത്തിച്ചേരും.

സമാന്തരമായി സെന്‍ട്രല്‍ എക്സൈസില്‍ പ്രവേശിക്കുന്ന ഒരാള്‍ പ്രൊബേഷണറായി പിന്നീട് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, മെമ്പര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ്, ചെയര്‍മാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ് എന്നീ പദവികളിലിത്തിച്ചേരും.

No comments:

Post a Comment