Saturday 20 May 2017

വിദേശ പഠനത്തിന് ദേബേഷ് കമാല്‍ സ്കോളര്ഷിപ്പ്




കൊല്‍ക്കത്തയിലെ രാമ കൃഷ്ണ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ചര്‍ വിദേശത്ത് ഉപരി പഠനത്തിനും ഗവേഷണത്തിനും നല്‍കുന്ന സ്കോളര്‍ഷിപ്പാണ് ദേബേഷ് കമാല്‍ സ്കോളര്‍ഷിപ്പ്. 

ആര്‍ക്ക് അപേക്ഷിക്കാം

ഒന്നാം ക്ലാസ്സോടെ ഓണേഴ്സ് ബിരുദാനന്തര ബിരുദമുള്ള, ബന്ധപ്പെട്ട വിഷയത്തില്‍ ഏതെങ്കിലും വിദേശ യൂണിവേഴ്സിറ്റിയില്‍ പ്രവേശന നേടിയ 30 വയസ്സില്‍ താഴെയുള്ള ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് അപേക്ഷിക്കാം.

ഷോര്‍ട് ടേം പോസ്റ്റ് ഗ്രാജ്വേറ്റ് പോസ്റ്റ് ഡോക്ടറല്‍ റിസേച്ചേഴ്സിന് പ്രായ പരിധിയില്‍ ഇളവുണ്ട്. ശാസ്ത്ര മാനവിക വിഷയങ്ങളില പഠനത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. 

അപേക്ഷ എപ്പോള്‍

എല്ലാ വര്‍ഷവും ഫെബ്രുവരി അവസാന വാരത്തോടെയാണ് അപേക്ഷ ക്ഷണിക്കുക.

വിശദ വിവരങ്ങള്‍ക്ക് http://sriramakrishna.org/ സന്ദര്‍ശിക്കുക.

Friday 19 May 2017

ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പുമായി കേരളാ സര്‍ക്കാര്‍

  
ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങലാകുവാന്‍ കേരളാ സര്‍ക്കാരും സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ബിരുദ തലത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റിക്സ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലോ യൂണിവേഴ്സിറ്റി പഠന വിഭാഗങ്ങളിലോ ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാനര്‍ഹത. ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും.

യോഗ്യതാ മാനദണ്ഡം

എസ് ടി – പാസ്

എസ് സി
 
സയന്‍സ്, ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 55 %
ബിസിനസ്സ് സ്റ്റഡീസ് – 60 %

ഫിസിക്കലി ചലഞ്ചഡ് – എല്ലാ വിഷങ്ങള്‍ക്കും 45 %

ബി പി ല്‍/ഒ ബി സി  

സയന്‍സ്  - 60 %
ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 55 %
ബിസിനസ്സ് സ്റ്റഡീസ് – 65 %

മറ്റുള്ളവര്‍

സയന്‍സ് & ബിസിനസ്സ് സ്റ്റഡീസ് - 75 %
ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 60 %

വിവിധ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍

എസ് സി/എസ് ടി - 10 %
ബി പി എല്‍ - 10 %
ഒ ബി സി – 27 %
ഫിസിക്കലി ചലഞ്ചഡ് – 3 %
പൊതു വിഭാഗം - 50 %

സ്കോളര്‍ഷിപ്പ് തുക

ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കും. ബിരുദാനന്തര തലത്തിലെ തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് http://www.kshec.kerala.gov.in/ എന്ന വെബ് സൈറ്റില്‍ Higher Education Scholarship എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കുക. ഫോണ്‍ - 0471 2301297.

Thursday 18 May 2017

എല്‍ ഐ സി സുവര്ണ്ണ ജൂബിലി സ്കോളര്ഷിപ്പ്



ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടാണ് നാം എല്‍ ഐ സി എന്ന വാക്ക് കേള്‍ക്കാറുള്ളത്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്കായി എല്‍ ഐ സി നല്‍കുന്നതാണ് സുവര്‍ണ്ണ ജൂബിലി സ്കോളര്‍ഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. 

ഇന്ത്യയിലെ സര്‍ക്കാര്‍ സ്വകാര്യ കോളേജുകളിലെ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിക്കും. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്‍റെ അഫിലിയേഷനുള്ള സ്ഥാപനങ്ങളിലെ സാങ്കേതിക തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. 

യോഗ്യത

പ്ലസ്ടു 60 ശതമാനം മാര്‍ക്കോടെ പാസായി മെഡിസിന്‍, എഞ്ചിനിയറിങ്ങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം, ഡിപ്ലോമ എന്നിവ പഠിക്കുന്ന ഒരു ലക്ഷം രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് പത്താം ക്ലാസില്‍ 60 ശതമാനം മാര്‍ക്കാണ് വേണ്ടത്.  
 സ്കോളര്‍ഷിപ്പ് കാലാവധി

കോഴ്സിന്‍റെ കാലാവധിയായിരിക്കും സ്കോളര്‍ഷിപ്പിന്‍റേയും കാലാവധി. 

സ്കോളര്‍ഷിപ്പ് തുക

പ്രതിമാസം 1000 രൂപ വീതം 10 മാസങ്ങളിലായി വര്‍ഷം 10000 രൂപ ലഭിക്കും. തുക ബാങ്കിലേക്കാണ് വരിക. 

മറ്റ് വിവരങ്ങള്‍

ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ 50 ശതമാനം മാര്‍ക്കും ഓരോ വര്‍ഷവും നില നിര്‍ത്തേണ്ടതായിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ ആയിട്ട് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു. 

വിശദ വിവരങ്ങള്‍ക്ക്  https://www.licindia.in/Bottom-Links/Golden-Jubilee-Foundation/Scholarship കാണുക.