വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
7. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ്
(IRTS)
ഇന്ത്യന്‍
റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ചേരുവാനാഗ്രഹിക്കുന്ന സര്‍വ്വീസുകളില്‍
ഒന്നാണിത്. 21 വയസ്സിനും 25 വയസ്സിനുമിടയില്‍ ഇതില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞാല്‍
റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (ട്രാഫിക്), റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ
ഉന്നത തസ്തികകളില്‍ എത്തിച്ചേരാം.
റെയില്‍വേയുടെ
യാത്രാ സംബന്ധമായ ചുമതലകള്‍, ചരക്ക് നീക്കം, ടിക്കറ്റിങ്ങ്, യാത്രക്കാരുടെ
ലിസ്റ്റ് തയ്യാറാക്കല്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഏകോപനം, ട്രെയിനുകളുടെ ഗതാഗത
നിയന്ത്രണം എന്നീ ചുമതലകളും ടി ടി ഇ മാരടക്കമുള്ള ഉദ്യോഗസ്ഥരും ഇവരുടെ കീഴിലാണ്
വരിക.
ലക്നോവിലുള്ള
IRITM (Indian
Railway Institute for Transportation Management) ലാണ് ഇവരുടെ പ്രൊബേഷന്‍ ട്രെയിനിങ്ങ്
നടക്കുക. ട്രെയിനിങ്ങിന് ശേഷം റെയില്‍വേയുടെ 16 സോണുകളിലൊന്നില്‍ റാങ്കും
ഒഴിവുമനുസരിച്ച് പോസ്റ്റ് ചെയ്യും.
ഡിവിഷനുകളില്‍ അസിസ്റ്റന്‍റ്
കൊമേഴ്സ്യല്‍ ഓഫീസര്‍ (ACM)/അസിസ്റ്റന്‍റ് ഓപ്പറേഷന്‍സ് മാനേജര്‍ (AOM) എന്ന തസ്തികയിലാവും നിയമനം. ഇതിന് ശേഷം
ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം), ജനറല്‍ മാനേജര്‍, ഡയറക്ടര്‍ ജനറല്‍
എന്നീ പോസ്റ്റുകളിലും ഇവര്‍ എത്തിച്ചേരും. റെയില്‍വേ ബോര്‍ഡ്
മെമ്പര്‍ (ട്രാഫിക്) ആണ് ഇവര്‍ എത്തിച്ചേരുന്ന ഉയര്‍ന്ന പോസ്റ്റുകളിലൊന്ന്.
No comments:
Post a Comment