Monday 28 November 2016

എര്ത്ത് ക്വക് എഞ്ചിനിയറിങ്ങ് – ഒരു വ്യത്യസ്തമായ എഞ്ചിനിയറിങ്ങ് പഠന മേഖല


ഭൂമി കുലുക്കത്തെ സംബന്ധിച്ച പഠനമാണ് എര്‍ത്ത് ക്വക് എഞ്ചിനിയറിങ്ങ്. ഭൂകമ്പത്തിന്‍റെ തീവ്രത കുറക്കുക, ഭൂമിയിലെ ജനങ്ങളെ സംരംക്ഷിക്കുക തുടങ്ങിയവയ്ക്കൊക്കെയുള്ള ശാസ്ത്രീയ രീതികള്‍ തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും. സിവില്‍ എഞ്ചിനിയറിങ്ങ് കഴിഞ്ഞവര്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്നയൊരു വിഷയമാണിത്.

എവിടെ പഠിക്കാം

ഐ ഐ ടി റൂര്‍ക്കിയില്‍ (http://www.iitr.ac.in/) ഈ വിഷയത്തില്‍ പി ജി കോഴ്സുണ്ട്. പ്രശസ്തമായ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ (http://jmi.ac.in/)  ഈ വിഷയത്തില്‍ എം ടെക് കോഴ്സുണ്ട്. ആസാം, സില്‍ച്ചാറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (http://www.nits.ac.in/)  ഈ വിഷയത്തില്‍ എം ടെക് കോഴ്സ് നടത്തുന്നുണ്ട്.   

Sunday 27 November 2016

പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി – ആരോഗ്യ രംഗത്തെ ഒരു നൂതന പഠന ശാഖ


മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന കീടങ്ങളേയും വിഷ ജന്തുക്കളേയും (ആര്‍ത്രോപോഡ്) പഠിക്കുന്ന കോഴ്സാണ് പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി. ഇത്തരം ജീവജാലങ്ങളുടെ പ്രവര്‍ത്തന രീതിയെയും ആവാസ വ്യവസ്ഥയുമെല്ലാം കുറിച്ച് ആഴത്തിലുള്ള ഗവേഷണം ഈ ജോലിയുടെ ഭാഗമായി ചെയ്യുവാന്‍ സാധിക്കും. ഉറുമ്പ്, പുല്‍ച്ചാടി, വണ്ട്, ഈച്ച, എട്ടുകാലി, ഞണ്ട്, വിവിധ തരം വിഷഹാരിയായ ഇഴ ജന്തുക്കള്‍, തേള്‍ തുടങ്ങിയവയുടെ ലോകം ഈ ഈ കോഴ്സിലൂടെ അറിയുവാന്‍ സാധിക്കും.

എവിടെ പഠിക്കാം


പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്‍ററില്‍ (http://vcrc.res.in/) രണ്ട് വര്‍ഷത്തെ MSc പഠിക്കാം. ഡല്‍ഹിയിലെ ഗുരു ഗോവിന്ദ് സിങ്ങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയും (http://www.ipu.ac.in/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി കോഴ്സ് നടത്തുന്നുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ (http://entomology.tamu.edu/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാം. 

Saturday 26 November 2016

നാടകം പഠിക്കാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ


അരങ്ങില്‍ നിന്നും നേരിട്ട് പ്രക്ഷകരുടെ വികാരം മനസ്സിലാവുമെന്ന് തന്നെയാണ് നാടകമെന്ന കലാ രൂപത്തിന്‍റെ പ്രത്യേകത. ഈ കലയോട് ആഭിമുഖ്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സ്ഥാപനമാണ് കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ.

കോഴ്സ്

ഇവിടെ മൂന്ന് വര്‍ഷത്തെ ഫുള്‍ ടൈം ഡ്രമാറ്റിക് ആര്‍ട്സ് ഡിപ്ലോമോ കോഴ്സുണ്ട്. നാടക ചരിത്രം, അഭിനയം, തീയേറ്റര്‍ ആന്‍ഡ് ഡിസൈന്‍ എന്നിവയാണ് പ്രധാനമായും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രമാറ്റിക് മേഖലയിലുള്ള തൊഴിലുകള്‍ക്കെല്ലാം യോഗ്യതയായി കേന്ദ്ര ഗവണ്‍മെന്‍റ് ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. എത് എം എക്ക് തുല്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക പി എച്ച് ഡിക്ക് ചേരുവാനും കഴിയും.

26 സീറ്റുകളാണുള്ളത്. 20 മുതല്‍ 30 വയസ്സ് വരെയാണ് പ്രായ പരിധി. എസ് സി ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവനുവദിക്കും.  ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് തവണ മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.

യോഗ്യത

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്.  നാടകവുമായി ബന്ധപ്പെട്ട കുറഞ്ഞത് 6 തീയേറ്റര്‍ പ്രൊഡക്ഷനിലെങ്കിലും പങ്കെടുത്തിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, മുബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷ നടക്കാറുള്ളത്. ഹോസ്റ്റല്‍ സൌകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.

വിലാസം

National School of Drama
Bahawalpur H
Bhagwands Road
New Delhi – 110001

Web site: http://nsd.gov.in/  

Thursday 24 November 2016

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – ഗണിത ശാസ്ത്രത്തിനൊരു ഉന്നത പാഠശാല


ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെ അടിസ്ഥാനമാണ് ഗണിത ശാസ്ത്രം. അതു പോലെ തന്നെ തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റേയും ആധാര ശിലയും ഗണിത ശാസ്ത്രം തന്നെ. ഇന്ത്യയിലെ ഏതാണ്ടെല്ലാ സര്‍വകലാശാലയിലും ഇത് പാഠ്യ വിഷയമാണെങ്കിലും ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു. മാത്തമാറ്റിക്സിലും, ഫിസിക്സിലും, കമ്പ്യൂട്ടര്‍ സയന്‍സിലും ഗവേഷണം വരെ ഇവിടെ ചെയ്യുവാന്‍ കഴിയും. എന്നാലിത് രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ്. ആയതിനാല്‍ത്തന്നെ ഗണിത ശാസ്ത്ര ഗവേഷണം ഒരു ജീവിത ചര്യയായി എടുക്കുന്നവര്‍ മാത്രം ഈ വഴി തിരഞ്ഞെടുക്കന്നതാണുത്തമം. ഏതെങ്കിലുമൊരു ജോലി മതിയെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള സ്ഥലമല്ലായെന്നര്‍ത്ഥം.

കോഴ്സുകള്‍

B.Sc. (Hons.) in Mathematics and Computer Science (3 year integrated course).
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

B.Sc. (Hons.) Mathematics and Physics - പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

M.Sc. in Mathematics - B.Sc.(Math)/B.Math/B.Stat/B.E./B.Tech എന്നിവയിലേതെങ്കിലും മതിയാകും.

M.Sc. in Applications of Mathematics 
B.Sc.(Math/Physics/Statistics)/B.Math/B.Stat/B.E./B.Tech എന്നിവയിലേതെങ്കിലും മതിയാകും.

M.Sc. in Computer Science:    B.E./B.Tech/B.Sc.(C.S.)/B.C.A. or B.Sc.(Math) with a strong background in Computer Science - എന്നിവയിലേതെങ്കിലും മതിയാകും.

Ph.D. in Mathematics  -    B.E./B.Tech/B.Sc.(Math)/M.Sc.(Math) എന്നതാണ് വേണ്ട യോഗ്യത.

Ph.D. in Computer Science:    B.E/B.Tech/M.Sc.(C.S.)/M.C.A എന്നതാണ് വേണ്ട യോഗ്യത.

Ph.D. in Physics:    B.E./B.Tech/B.Sc.(Physics)/M.Sc.(Physics) എന്നതാണ് വേണ്ട യോഗ്യത.

പ്രവേശനം

അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവുമുണ്ടാകും.
Ahmedabad, Allahabad, Bangalore, Bhubaneswar, Calicut, Chennai, Coimbatore, Delhi, Guwahati, Hyderabad, Imphal, Indore, Kolkata, Madurai, Mumbai, Nagpur, Patna, Pune, Ranchi, Shillong, Silchar, Srinagar and Trivandrum എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

തിരഞ്ഞെടുക്കുപ്പെടുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
സാധാരണയായി മാര്‍ച്ചിലാണ് വിജ്ഞാപനം ഉണ്ടാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Chennai Mathematical Institute
H1, SIPCOT IT Park, Siruseri
Kelambakkam 603103
India

Tel
:
+91-44-6748 0900

https://www.cmi.ac.in സന്ദര്‍ശിക്കുക.


ഗണിത ശാസ്ത്രത്തില്‍ ഉന്നത പഠനം കഴിഞ്ഞവര്‍ക്ക് ഗവേഷണ സ്ഥാപനങ്ങളിലും ബഹു രാഷ്ട്ര കമ്പനികളിലും ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുവാനവസരമുണ്ട്. ഉന്നത സര്‍വ്വകലാശാലകളിലെ അധ്യാപനം ആകര്‍ഷകമായ പ്രൊഫഷനാണ്.

കടലില്‍ കരിയറിനായി പ്രി സി ട്രെയിനിങ്ങ്


സമുദ്രാഭിമുഖ്യമുള്ള തൊഴിലുകളിലേര്‍പ്പെടുവാന്‍അനുയോജ്യമായ മറ്റൊരു കോഴ്സാണ് പ്രി – സി ട്രെയിനിങ്ങ്.

ശാസ്ത്ര വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയിച്ചവര്‍ മുതല്‍ മെക്കാനിക്കല്‍ നേവി ആര്‍ക്കിടെക്ചറില്‍ എഞ്ചിനിയറിങ്ങ് ബിരുദമെടുത്തവര്‍ക്ക് വരെ അനുയോജ്യമായ പ്രീ – സി ട്രെയിനിങ്ങ് കോഴ്സുകളുണ്ട്. 40 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താം ക്ലാസ് പാസായവര്‍ക്ക് പ്രീ സി ട്രെയിനിങ്ങ് കോഴ്സ് കഴിഞ്ഞ് ജി പി റേറ്റിങ്ങ് കോമ്പിറ്റന്‍സി പരീക്ഷകള്‍ പാസാവണം. പത്താം ക്ലാസ് കാര്‍ക്ക് 17.5 വയസ് മുതല്‍ 25 വയസ് വരെയാണ് അപേക്ഷിക്കാവുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെയും മറ്റും കോമ്പിറ്റന്‍സി  റേറ്റിങ്ങ് പരീക്ഷകള്‍ പാസായാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് തൊഴിലിനാധാരം. പരിശീലനം നല്‍കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ http://www.dgshipping.gov.in/ എന്ന വെബ് സൈറ്റില്‍ നിന്നും അറിയുവാന്‍ കഴിയും.

മര്‍ച്ചന്‍റ് നേവിയില്‍ എഞ്ചിനിയറാകുവാന്‍ കൂടുതല്‍ അനുയോജ്യമായ രീതിയില്‍ നേരത്തെയുള്ള ഏക വര്‍ഷ പ്രീ സീ ട്രെയിനിങ്ങ് കോഴ്സിനെ ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി മറൈന്‍ എഞ്ചിനിയറിങ്ങ് പി ജി ഡിപ്ലോമ കോഴ്സാക്കി മാറ്റിയിട്ടുണ്ട്. വെല്ലിങ്ങ് ടണ്‍ ദ്വീപിലെ വാഴ്സിറ്റിയുടെ കൊച്ചിന്‍ കാമ്പസില്‍ ഈ കോഴ്സ് നടത്തുന്നുണ്ട്. ഷിപ്പ് ബോര്‍ഡ് എഞ്ചിന്‍ കേഡറ്റുകളാകുന്നതിന് മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ചറില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഉപരി പഠനം നടത്താവുന്ന കോഴ്സാണിത്. പ്രീ സി ട്രെയിനിങ്ങ് അല്ലെങ്കില്‍ പ്രീ സി മറൈന്‍ എഞ്ചിനിയറിങ്ങ് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പഠിക്കാം. പത്താം ക്ലാസ്/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയവരാകണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യമുള്ളവരാകണം.

സമുദ്രാഭിമുഖ്യമുള്ള ഇത്തരം കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നതിന് ഭാരത് ഷിപ്പിങ്ങ് ലിമിറ്റഡ് ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യ മര്‍ച്ചന്‍റ് നേവി എന്‍ട്രന്‍സ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://aimnet.net.in/ നോക്കുക. 

സൌണ്ട് എഞ്ചിനിയറിങ്ങ് – ഓസ്കാര്‍ വരെ നേടാവുന്ന പ്രൊഫഷന്‍


റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ ലഭിച്ചപ്പോഴാവും ഒരു പക്ഷേ സാധാരണക്കാര്‍ സൌണ്ട് എഞ്ചിനിയറിങ്ങ് എന്ന പ്രൊഫഷന്‍ ശ്രദ്ധിച്ചിട്ടുണ്ടാവുക. എന്നാല്‍ സിനിമ, ടി വി മേഖലകളില്‍ ഒരു സൌണ്ട് എഞ്ചിനിയറുടെ സേവനം ഏറ്റവും ആവശ്യമായ ഒന്നാണ്. പഴശ്ശിരാജ എന്ന ഒരൊറ്റ സിനിമ മതിയാകും ഒരു സൌണ്ട് എഞ്ചിനിയര്‍ എന്താണ് എന്നറിയുവാന്‍.

എന്താണ് ജോലി

സൌണ്ട് ഡിസൈനിങ്ങ്, സൌണ്ട് റിക്കോര്‍ഡിങ്ങ്, എഡിറ്റിങ്ങ്, മിക്സിങ്ങ് തുടങ്ങിയവയെല്ലാം ഈ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ശബ്ദ സൌകുമാര്യം കൂടുതല്‍ ആകര്‍ഷകമാവുന്നത് ശബ്ദ മിശ്രണത്തിന്‍റെ ചേരുവകള്‍ ശരിയായി വിന്യസിപ്പിക്കുമ്പോഴാണ്. സൌണ്ട് എഞ്ചിനിയറുടെ പ്രഗത്ഭ്യമാണിത് വെളിവാക്കുന്നത്.

എവിടെ പഠിക്കാം

സൌണ്ട് എഞ്ചിനിയറാകുന്നതിന് അനുയോജ്യമായ പ്രൊഫഷണല്‍ കോഴ്സുകള്‍ നിലവിലുണ്ട്. പ്രമുഖ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് സൌണ്ട് ഡിസൈന്‍, സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് സൌണ്ട് എഞ്ചിനിയറിങ്ങ്, ഓഡിയോഗ്രാഫി തുടങ്ങിയ കോഴ്സുകള്‍ നടത്തി വരുന്നുണ്ട്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും പി ജി ഡിപ്ലോമ തലത്തിലുള്ള ഈ കോഴ്സുകളില്‍ ഉപരി പഠനം നടത്താം. അഭിരുചിയും താല്‍പര്യവുമുള്ളവര്‍ക്കാണ് സൌണ്ട് എഞ്ചിനിയറിങ്ങ് മേഖലയില്‍ കൂടുതല്‍ ശോഭിക്കാനാവുക.

മികച്ച പഠനാവസരം നല്‍കുന്ന ചില സ്ഥാപനങ്ങള്‍.

1.       ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പൂനൈ സൊണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് സൊണ്ട് ഡിസൈനില്‍ മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 10 സീറ്റുണ്ട്. കൂടാതെ സൌണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് ടി വി എഞ്ചിനിയറിങ്ങില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്. 12 സീറ്റാണുള്ളത്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ദേശീയ തലത്തിലുള്ള എന്‍ട്രന്‍സ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. കൂടതല്‍ വിവരങ്ങള്‍ക്ക് http://www.ftiindia.com/ നോക്കുക.

2.       കൊല്‍ക്കത്ത സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ സിനിമാ ഓഡിയോ ഗ്രാഫി കോഴ്സ് നടത്തുന്നുണ്ട്. 12 സീറ്റുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://srfti.ac.in/ സന്ദര്‍ശിക്കുക.

3.       ചെന്നൈയിലെ എം ജി ആര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് ആന്‍ഡ് സൌണ്ട് എഞ്ചിനിയറിങ്ങ് കോഴ്സില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ആല്ലെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ അംഗീകൃത ഡിപ്ലോമ നേടിയവര്‍ക്കും അഡ്മിഷന്‍ നേടാം. തമിഴ്നാട്ടുകാര്‍ക്ക് മുന്‍ഗണനയുണ്ട്. മൂന്ന് വര്‍ഷമാണ് കാലാവധി. http://www.tn.gov.in/miscellaneous/mgrinstitute.html എന്ന സൈറ്റില്‍ നിന്നും വിശദാശങ്ങളറിയാം.


4.       അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കൊച്ചി നടത്തുന്ന എം എഫ് എ വിഷ്വല്‍ മീഡിയ കോഴ്സിലും സൌണ്ട് എഞ്ചിനിയറിങ്ങ് പരിശീലനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.amrita.edu എന്ന സൈറ്റില്‍ നിന്നും ലഭ്യമാകും.

5.       ചങ്ങനാശ്ശേരിയിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ എം എ സിനിമ ആന്‍ഡ് ടെലിവിഷനിലും സൌണ്ട് എഞ്ചിനിയറിങ്ങ് പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sjcc.ac.in/ നോക്കുക.

6.       തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ് ഇമേജിങ്ങ് ടെക്നോളജി നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡവലപ്മെന്‍റില്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിശീലനമാണ് ലഭിക്കുക. http://www.cdit.org/ എന്ന സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങളറിയാം.

7.       സ്വകാര്യ മേഖലയില്‍പ്പെടുന്ന സ്കൂള്‍ ഓഫ് ഓഡിയോ എഞ്ചിനിയറിങ്ങ് അതിന്‍റെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി മുതലായ കേന്ദ്രങ്ങളില്‍ ഓഡിയോ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനം ലഭിക്കും. http://www.sae.edu/ എന്നതാണ് വെബ് സൈറ്റ്.

8.       തിരുവനന്തപുരത്ത് ജഗതിയിലെ സൌണ്ട് എഞ്ചിനിയറിങ്ങ് അക്കാദമിയിലും സൌണ്ട് എഞ്ചിനിയറിങ്ങ് ഏക വര്‍ഷ ഡിപ്ലോമ കോഴ്സ് ലഭ്യമാണ്. പ്ലസ്ടു/വി എച്ച് എസ് സി/ഡിപ്ലോമക്കാര്‍ക്ക് പരിശീലനം നേടാം.

9.       വിസിലിങ്ങ് വുഡ് ഇന്‍റര്‍നാഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിലിം ടെലിവിഷന്‍ ആനിമേഷന്‍ ആന്‍ഡ് മീഡിയ ആര്‍ട്സ് മുംബൈ സൌണ്ട് റെക്കോര്‍ഡിങ്ങില്‍ ദ്വിവല്‍സര ഫുള്‍ടൈം കോഴ്സ് നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് https://www.whistlingwoods.net നോക്കുക.

തൊഴില്‍ സാധ്യതകള്‍

സൌണ്ട് എഞ്ചിനിയറിങ്ങില്‍ വിദഗ്ദ പരിശീലനം നേടിയവര്‍ക്ക് സ്റ്റുഡിയോ സൌണ്ട് റെക്കോര്‍ഡിസ്റ്റ്, സൌണ്ട് എഞ്ചിനിയര്‍, സൌണ്ട് ഡിസൈനര്‍, സൌണ്ട് ഇഫക്ട് എഡിറ്റര്‍, സൌണ്ട് മിക്സിങ്ങ് എഞ്ചിനിയറിങ്ങ് തുടങ്ങിയ പദവികളില്‍ തൊഴില്‍ ലഭിക്കും.


ഫിലിം സ്റ്റുഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും മള്‍ട്ടിമീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമെല്ലാം വിദഗ്ദ പരിശീലനം സിദ്ധിച്ച സൌണ്ട് എഞ്ചിനിയര്‍ക്ക് നല്ല ഡിമാന്‍റാണ്. 

Monday 21 November 2016

ശാസ്ത്രത്തില്‍ ഇരട്ട ബിരുദ പഠനാവസരവുമായി എം ജി യൂണിവേഴ്സിറ്റി


ഗവേഷണാത്മക പഠനത്തിലെന്നും മുന്‍ നിരയില്‍ നില്‍ക്കുന്ന കോഴ്സുകളാണ് ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. ഇന്ത്യയിലെ മുന്‍ നിര സ്ഥാപനങ്ങളിലാണ് ഇത്തരം കോഴ്സുകള്‍ ആരംഭിച്ചത്. എന്നാലിപ്പോള്‍ എം ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Institute for Intensive Research in Basic Sciences (IIRBS) ല്‍ Integrated Interdisciplinary MS Programme, Integrated Interdisciplinary PhD Programme (MSc.+PhD) എന്നീ രണ്ട് കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്.

Integrated Interdisciplinary MS Programme

പ്ലസ് ടു സയന്‍സിന് 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് ഈ കോഴ്സില്‍ പ്രവേശനം.

1. General Foundation build up courses (core, Sciences and Humanities)
2. Principle level.
3. Skill generation (core, common)
4. Advanced level
5. Contemporary interest.

എന്നീ 5 വിഭാഗങ്ങളായി കോഴ്സിനെ വിഭജിച്ചിരിക്കുന്നു.
പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് പ്രവേശനം.

Interdisciplinary PhD Programme (MSc.+PhD)

ഐ ഐ ടി ഐ/ഐ എസ് ടി തുടങ്ങിയവയുടെ മാതൃകയിലാണ് ഈ കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യോഗ്യത.

Candidates with Bachelor's degree in Chemistry/ Physics/ Biology/ Mathematics under 10+2+3 systems are eligible to apply for admission to Integrated PhD program. And also candidates with BE/B.Tech/B.Pharm/medical/paramedical sciences/ any Engineering or Science based bachelor's degree holders including agricultural sciences (with minimum 60% of marks) are eligible. The candidate should have done mathematics either in the +2 levels or bachelors’ level as one of the subjects.

Chemistry stream: B Sc/ BE/ B.Tech or equivalent degree with Chemistry as one of the subjects with Mathematics at Plus 2 level.

Physics stream: B Sc/ BE/ B.Tech or equivalent degree with Physics and Mathematics at plus 2 level.

Biology stream: B Sc/ BE/ B.Tech or equivalent degree in Physical, Chemical or Biological Sciences (including Pharmaceutical, Veterinary, Biotechnology and Agricultural Sciences) with Biology as one of the subjects in Plus 2 level

Mathematical stream: B Sc/ BE/ B.Tech or equivalent degree with Physics and Chemistry at plus 2 level.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.


വിശദ വിവരങ്ങള്‍ക്ക് http://www.iirbsmgu.com/ സന്ദര്‍ശിക്കുക. 

Sunday 20 November 2016

ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ്



ഡിസൈന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റ് നിരവധി ഡിസൈന്‍ കോഴ്സുകളുണ്ടുവെങ്കിലും ഭൂരിഭാഗത്തിന്‍റേയും മനസ്സിലേക്കെത്തുന്ന പേരാണ് ഫാഷന്‍ ഡിസൈന്‍ എന്നത്. ഈ വിഷയം പഠിക്കുവാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ്. എന്നാല്‍ കേരള സര്‍ക്കാരിന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ പഠനാവസരമുണ്ട്. ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. കേരളത്തിലാകെ 42 സെന്‍ററുകളുണ്ട്.

ഫാഷന്‍ ഡിസൈനിങ്ങ് ആന്‍റ് ഗാര്‍മന്‍റ് ടെക്നോളജി (FDGT) എന്ന രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിവിടെയുള്ളത്. എസ് എസ് എല്‍ സിയാണ് യോഗ്യത. കുറഞ്ഞ പ്രായം 15 വയസ്സ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 20 സീറ്റാണുള്ളത്. വിശദ വിവരങ്ങള്‍ക്ക് http://www.dtekerala.gov.in/  സന്ദര്‍ശിക്കുക.

സെന്‍ററുകള്‍ - കൂടെ നല്‍കിയിരിക്കുന്നത് ഓഫീസുകളുടെ വിലാസമാണ്.

Thiruvananthapuram

1.      GIFD CENTER KANJIRAMKULAM
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682

2.      GIFD CENTER NEYYATINKARA
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682

3.      GIFD CENTER VENJARAMOODU
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682

4.      GIFD CENTER CHIRAYINKEEZHU
          Govt. Polytechnic College, Attingal  Ph.No:2622643

5.      GIFD CENTER PARASALA
Govt Womens Polytechnic College
Thiruvananthapuram Ph.No:2491682

6.      GIFD CENTER KANDALA
Govt Womens Polytechnic College
Thiruvananthapuram  Ph.No:2491682

7.      GIFD CENTER KESAVADASAPURAM
Govt Commercial Institute Mannanthala   Nalanchira. P. O
Thiruvananthapuram-695015   Ph.No:2540494

 Kollam

  1. GIFD CENTER KALLADA
    Govt. Technical High School Ezhukone Irumpanangadu
          Kollam-691505 Ph.No:2580126

2.      GIFD CENTER THEVALLI
Govt. Technical High School Ezhukone
Irumpanangadu
Kollam-691505 Ph.No:2580126

Alappuzha

1.      GIFD CENTER CHENGANOOR
Govt. Technical High School Harippad
Alapuzha-690 514 Ph.No:2415181

2.      GIFD CENTER HARIPPAD
Govt. Technical High School Harippad
Alapuzha-690 514Ph.No:2415181

Kottayam  
  
1.      GIFD CENTER PAMPADI
Govt. Technical High School Pambadi
Velloor. P. O Kottayam-686 501  Ph.No:2507556

2.      GIFD CENTER MELUKAVU
Govt. Technical High School Pala, Puliyannoor.
P. O Kottayam-686 573Ph.No:2205285

Idukki

1.      GIFD CENTER THODUPUZHA
Govt. Polytechnic College Muttom
Idukki  Ph.No:255083

2.      GIFD CENTER KUMALI
Govt. Polytechnic College Kumali
IdukkiPh.No:223903

3.      GIFD CENTER PEERUMEDU
Govt. Polytechnic College Kumali
Idukki   Ph.No:223903

4.      GIFD CENTER RAJAKADU
Govt. Technical High School
Adimaly. P. O Idukki-685 561  Ph.No:222931

5.      GIFD CENTER DEVIKULAM
Govt. Technical High School
Adimaly. P. O Idukki-685 561  Ph.No:222931

Ernakulam

1.      GIFD CENTER THRIPPUNITHURA
Govt. Polytechnic College Kalamassery
EranakulamPh.No:2555356

2.      GIFD CENTER NJARAKKAL
Govt. Polytechnic College Kalamassery
Eranakulam   Ph.No:2555356

3.      GIFD CENTER EDAPALLY
    Govt. Polytechnic College Kalamassery
    EranakulamPh.No:2555356

Thrissur

1.      GIFD CENTER PARIYARAM
Govt. Commercial Institute Ashtamichira(P. O)
MALA Thrissur- 680 731 Ph.No:2892619

2.      GIFD CENTER KADAPPURAM
Govt. Polytechnic College
Kunnamkulam Ph.No:226581

3.      GIFD CENTER VADAKKANJERI
Govt. Technical High School Thrissur City
Chembukavu, Pin.680 020 Ph.No:2333460

4.      GIFD CENTER IRINJALAKUDA
Govt. Technical High School Kodungalloor
Thrissur-680664  Ph.No:2802974

5.      GIFD CENTER THRISSUR
Govt. Technical High School Thrissur City
Chembukavu, Pin.680 020 Ph.No:2333460

Palakkad

1.      GIFD CENTER PUTHUPARIYARAM
Govt. Technical High School Palakkad
Maruthararoad. P. O Pin-678007  Ph.No:2572038

2.      GIFD CENTER MANNARKADU
Govt. Technical High School Shoranur, Govt. Press P. O
Kulapully Palakkad-679122  Ph.No:2222197

3.      GIFD CENTER AGALLY
Govt. Technical High School Palakkad
Maruthararoad. P. O Pin-678007  Ph.No:2572038

4.      GIFD CENTER CHATHANNUR
Govt. Technical High School Shoranur, Govt. Press P. O
Kulapully Palakkad-679122   Ph.No:2222197

Malappuram

1.      GIFD CENTER KONDOTTI
Technical High School Manjeri Karuvambram west. P. O
Malappuram-676 123Ph.No:2766185

2.      GIFD CENTER MANGADA
Govt. Polytachnic College Perunthalmanna
Ph.No:227253

3.      GIFD CENTER PONNANI
Govt. Technical High School Kuttippuram, Kuttippuram. P. O
Malappuram-679571   Ph.No:2608692

4.      GIFD CENTER VEGARA
Govt. Polytachnic College Thirurangadi
Ph.No:2401136


Kozhikkode

1.      GIFD CENTER VADAKARA
Govt. Technical High School Nut Street, Vadakara
Kozhikode-673 104Ph.No:2523140

2.      GIFD CENTER KUTTICHIRA
Govt Womens Polytechnic College
Kozhikode   Ph.No:2370714


Kannur

1.      GIFD CENTER DHARMADAM
Govt. Technical High School Kannur
Thottada. P. O Pin-670007  Ph.No:2835260

2.      GIFD CENTER PAYYANNUR
Govt. Technical High School
Naruvabram. P. O, Pazhayangadi
Pin-670303Ph.No:2871789

Wayanad

1.      GIFD CENTER VAYITHIRI CHOONDAL
Govt. Polytechnic College, Meenangadi
Ph.No:247420

2.      GIFD CENTER MANANTHAVADI
Govt.Technical High School, Mananthavady
Nelloornadu. P. O Wayanad-670 645  Ph.No:241322

3.      GIFD CENTER SULTHAN BATHERY
Govt. Technical High School, Sulthanbethery
Wayanad-673 592   Ph.No:220147

4.      GIFD CENTER THALANGARA
Govt. Technical High School Mogralputhur
Badraduka, Pin-671 124Ph.No:232969