Tuesday 28 April 2015

NATIONA L INSTIT UTE OF RU RA L DEVELOPMENT AND PANCHYATI RAJ (Ministry of Rural Development, Govt. of India) Rajendranagar , Hyderabad


ADMISSION NOTIFICATION

10th POST GRADUATE DIPLOMA IN RURAL DEVELOPMENT MANAGEMENT (PGDRDM) August 2015 to July 2016 National Institute of Rural Development and Panchayati Raj (NIRD & PR) is  a  premier  national  center  of  excellence  in  rural  development.  It builds   capacities   of   the   rural   development   functionaries,   elected representatives, academicians   and   young   students   through   inter-related activities of teaching, training, research, action research and consultancy.  

The NIRD & PR announces its Tenth fully residential One year ‘Post Graduate Diploma in Rural Development Management (PGDRDM)’ with an aim to create a committed and competent cadre of rural development professionals in the country. The programme seeks to impart management techniques that will enhance the understanding of the paradigm and practice of rural development

ELIGIBILITY: Graduation and Last date 09/05/2015.  Last date for receipt of applications from the students of North Eastern States, Jammu & Kashmir, Andaman & Nicobar Island and Lakshadweep is 15/05/2015. 

For more details please visit  http://www.nird.org.in/

Thursday 23 April 2015

നരവംശ ശാസ്ത്രജ്ഞരാവാം





പൌരാണിക കാലഘട്ടത്തിലെ മനുഷ്യരെക്കുറിച്ച് പഠിക്കണമോ, നാം ഇന്ന് കാണുന്ന ലോകം നൂറ്റാണ്ടുകൾക്ക് മുന്‍പ് എങ്ങനെ ആയിരുന്നുവെന്ന് പഠിക്കണമോ, കാല മായിച്ച് കളഞ്ഞ ചിത്രങ്ങൾ മെനഞ്ഞെടുക്കുവാന്‍ താല്‍പര്യമുണ്ടോ, എങ്കില്‍ നിങ്ങൾക്കുള്ള വഴിയാണ് ആന്ത്രപ്പോളജി അഥവാ നരവംശ ശാസ്ത്രം എന്ന പഠന ശാഖ. കാലം ചെല്ലുന്തോറും വികസിച്ച് കൊണ്ടിരിക്കുന്ന പഠനശാഖയാണ് നരവംശശാസ്ത്രം അഥവാ ആന്ത്രപ്പോളജി. മാനവരാശിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള പഠനമാണ് ആന്ത്രപ്പോളജി ലക്ഷ്യമിടുന്നത്. ഇന്‍റർനാഷണല്‍ ഏജന്‍സികളാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ PhD എടുക്കേണ്ടതുണ്ട്.

പഠന വിഷയങ്ങൾ

മാനവ രാശിയുടെ വിവിധ ഘട്ടങ്ങളേക്കുറിച്ച് മനസ്സിലാക്കുകയാണ് ആന്ത്രപ്പോളജിയുടെ ലക്ഷ്യം.  എങ്ങനെ ജീവജാലങ്ങൾ ഭൂമിയില്‍ എത്തിച്ചേർന്നുവെന്ന് പഠിക്കുകയാണിവിടെ. ഒരു വിഷയത്തേക്കുറിച്ചുള്ള പഠനം എന്നതിന് പുറമേ താരതമ്യ പഠനവുമുണ്ട്. വിവിധ രാജ്യങ്ങളിലെ സംസ്കാരം, സാമൂഹിക ജീവിതം തുടങ്ങി എല്ലാ ജീവിതാവസ്ഥകളെക്കുറിച്ചും ഈ പഠന ശാഖ താരതമ്യം നടത്തുന്നു.  ഫോസിലുകളെക്കുറിച്ചും ആദിവാസി വിഭാഗങ്ങളെക്കുറിച്തും മാത്രം പഠനം നടത്തുന്ന ശാസ്ത്ര ശാഖയില്‍ നിന്നും ഇന്ന് മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേക്കും വളർന്നിരിക്കുന്നു. ട്രൈബല്‍, റൂറല്‍, അർബന്‍ തുടങ്ങി സമൂഹത്തിന്‍റെ എല്ലാ തലങ്ങളേയും ആന്ത്രപ്പോളജി കോഴ്സില്‍ പഠന വിഷയമാക്കാം. ഫോക്ലോർ, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലുള്ള പരിജ്ഞാനം ആന്ത്രപ്പോളജിസ്റ്റിന് മുതല്‍ക്കൂട്ടാണ്.  നരവംശശാസ്ത്രം ഏറെ വെല്ലുവിളികളുള്ള ഒരു തൊഴില്‍ മേഖലയാണ്. ആദിവാസി/ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം, നിരീക്ഷണ പാടവം, വിവരങ്ങള്‍ ശേഖരിക്കാനും കണ്ടെത്തുവാനുമുള്ള കഴിവ് ഇവയെല്ലാം ഒരു നരവംശ ശാസ്ത്രജ്ഞന് കൈമുതലായിരിക്കണം. 

എങ്ങനെ പഠിക്കാം

ബിരുദ, ബരുദാനന്തര കോഴ്സുകൾ ഈ മേഖലയില്‍ ലഭ്യമാണ്.  ഗവേഷണത്തിനും അവസരമുണ്ട്. ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ്ടു ആണ് ബി എസ് സി ബിരുദ കോഴ്സിന്‍റെ യോഗ്യത.  എന്നാല്‍ ഏത് വിഷയത്തില്‍ പ്ലസ് ടു കഴിഞ്ഞവർക്കും ആന്ത്രപ്പോളജിയില്‍ ബി എ ക്ക് ചേരാം.  എന്നിരുന്നാലും പ്ലസ് ടു തലത്തില്‍ ബയോളജി പഠിച്ചതിന് ശേഷം ഈ രംഗത്തേക്ക് തിരിയുന്നതാണ് ഉത്തമം.

സ്പെഷ്യലൈസേഷനുകൾ

മാസ്റ്റേഴ്സ് തലത്തില്‍ സ്പെഷ്യലൈസേഷനുകൾ ഏറെയുള്ള ഒന്നാണ് നരവംശ ശാസ്ത്രം.

ഫിസിക്കല്‍ Or ബയോളജിക്കല്‍ ആന്ത്രപ്പോളജി – മനുഷ്യ വർഗ്ഗത്തിന്‍റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്ര ശാഖയാണ്.  മനുഷ്യന്‍റെ ഉല്‍പ്പത്തി, മനുഷ്യ വർഗ്ഗങ്ങൾ തമ്മിലുള്ള വൈവിധ്യം ഇവയെല്ലാം ഇതില്‍ പഠന വിധേയമാക്കുന്നു.

ഫോറന്‍സിക് ആന്ത്രപ്പോളജി - ഒരു വിമാനാപകടത്തിൽ സംഭവിച്ചതുപോലെ, മൃതദേഹങ്ങൾ അഴുകിയ, പൊടിച്ചതും, മലിനപ്പെടുത്തിയതും, അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്തതുമായ ആളുകളെ തിരിച്ചറിയുന്നതിൽ ഒരു ഫോറൻസിക് ആന്ത്രോപ്പോളജിസ്റ്റ് സഹായിക്കും. വംശഹത്യക്കും കൂട്ടക്കൊലകൾക്കുമുള്ള അന്വേഷണവും രേഖകളും ഫോറൻസിക് ആന്ത്രോപ്പോളജിസ്റ്റുകൾക്ക് പ്രധാനമാണ്. ഒരു അസ്ഥികൂടം കാണിക്കുന്ന ശാരീരിക സൂചനകൾ ഉപയോഗിച്ച് ഒരു ഫോറൻസിക് ആന്ത്രോപോളജിസ്റ്റ് ഒരു പെൺകുട്ടിയുടെ പ്രായം, ലൈംഗികത, ഉയരം, പൂർവികർ എന്നിവയെ നിർണ്ണയിക്കാൻ സാധ്യതയുണ്ട്.

ലിംഗിംസ്റ്റിക് ആന്ത്രപ്പോളജി - നമ്മുടെ സാമൂഹ്യജീവിതത്തെ ഭാഷ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെപ്പറ്റിയുള്ള പഠനമാണ് ഇത്.  ഇവർ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചും പദങ്ങൾ എങ്ങനെയാണ് വികസിപ്പിച്ചതെന്നും പഠിക്കുന്നു. ആശയവിനിമയത്തെ രൂപീകരിക്കുന്ന കാലഘട്ടത്തിലെ സംഭാഷണത്തിന്റെ വികസനത്തിലാണ് അവരുടെ ശ്രദ്ധ. ഉദാഹരണമായി, ഒരു ഭാഷയിൽ നിന്ന് വാക്കുകൾ എങ്ങനെ പ്രയോഗിച്ചു, ഭാഷാ ദത്തെടുക്കൽ എങ്ങനെ, പദപ്രയോഗത്തിന്റെ രീതി എന്നിവയെല്ലാം ഇതില്‍ പഠന വിധേയമാക്കുന്നു.

കൾച്ചറല്‍ ആന്ത്രപ്പോളജി - മാനവ സംസ്കാരത്തെയും സമൂഹത്തെയും അവയുടെ വികസനത്തെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണിത്.

ആർക്കിയോളജീക്കല്‍ ആന്ത്രപ്പോളജി - പുരാതന മനുഷ്യരുടെയും സംസ്കാരത്തിന്‍റേയും ഭൌതിക അവശിഷ്ടങ്ങളിലൂടെ പഠനമാണ്. പുരാവസ്തുക്കളുടെ ഉത്ഖനനം, വിശകലനം, വ്യാഖ്യാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിഷ്വല്‍ ആന്ത്രപ്പോളജി - നൃത്തം, മറ്റ് തരത്തിലുള്ള കലാ പ്രകടനങ്ങൾ, മ്യൂസിയങ്ങൾ, ആർക്കൈവ് ചെയ്യൽ, എല്ലാ തരത്തിലുമുള്ള വിഷ്വൽ കലകൾ, ബഹുജന മാധ്യമങ്ങളുടെ ഉത്പന്നവും സ്വീകരണവും തുടങ്ങിയവ എല്ലാം ഇതില്‍ പഠന വിധേയമാണ്.

ഡിജിറ്റല്‍ ആന്ത്രപ്പോളജി – താരതമേന്യ പുതിയ ശാസ്ത്ര ശാഖയായ ഇതില്‍ മനുഷ്യനും ഡിജിറ്റല്‍ കാലഘട്ടവുമായുള്ള ബന്ധം പഠന വിധേയമാക്കുന്നു.

ഇക്കണോമിക് ആന്ത്രപ്പോളജി – മനുഷ്യന്‍റെ സാമ്പത്തിക സ്വഭാവത്തെപ്പറ്റിയുള്ള പഠനമാണിത്.

പരിസ്ഥിതി ഒരു ജനവിഭാഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്ന ഇക്കോളജിക്കല്‍ ആന്ത്രപ്പോളജിവ്യത്യസ്ത സംസ്കാരങ്ങളില്‍ വ്യക്തികളുടെ സ്വഭാവത്തെപ്പറ്റിപ്പഠിക്കുന്ന സൈക്കോളജിക്കല്‍ ആന്ത്രപ്പോളജി, ഒരു ജനവിഭാഗത്തിന്‍റെ രോഗങ്ങളെപ്പറ്റിയുള്ള അവബോധത്തെപ്പറ്റിപ്പഠിക്കുന്ന മെഡിക്കല്‍ ആന്ത്രപ്പോളജി, മാനുഷിക ബന്ധങ്ങളെപ്പറ്റി പഠനം നടത്തുന്ന സോഷ്യല്‍ ആന്ത്രപ്പോളജി, മീഡിയ ആന്ത്രപ്പോളജി, ആർക്കിയോളജിക്കല്‍ ആന്ത്രപ്പോളജി തുടങ്ങി നിരവധി വ്യത്യസ്തമായ ഉപ വിഭാഗങ്ങൾ ഈ മേഖലയില്‍ ലഭ്യമാണ്.

പ്രധാന സ്ഥാപനങ്ങള്‍

ആന്ത്രപ്പോളജി കോഴ്സുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി കണക്കാക്കപ്പെടുന്നത് മദ്രാസ് യൂണിവേഴ്സിറ്റിയാണ് (http://www.unom.ac.in/) 2 വര്‍ഷത്തെ എം എ, 5 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം എ, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്. 

യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (http://www.uohyd.ac.in) എം എ, എം ഫില്‍, പി എച്ച് ഡി കോഴ്സുകളാണിവിടെയുള്ളത്.

ആന്ധ്രാ യൂണിവേഴ്സിറ്റിയില്‍ (http://www.andhrauniversity.edu.in/) M.A./M.Sc. Anthropology ആണുള്ളത്.

കര്‍ണാടക യൂണിവേഴ്സിറ്റി (http://www.kud.ac.in), ഡെല്‍ഹി യൂണിവേഴ്സിറ്റി (http://www.du.ac.in), യൂണിവേഴ്സിറ്റി ഓഫ് മൈസൂര്‌ (http://www.uni-mysore.ac.in) – M.Sc. Anthropology, കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഹരിയാന (http://www.kuk.ac.in/), ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി ആന്ധ്ര (http://www.svuniversity.ac.in) - M.Sc Social Anthropology, M.Sc Physical Anthropology, M.Sc Archeological Anthropology, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (http://www.pondiuni.edu.in) - M.A. Anthropology, Ph.D. Anthropology, കല്‍ക്കട്ട യൂണിവേഴ്സിറ്റി (http://www.caluniv.ac.in) - M.A./M.Sc. Anthropology, Ph.D. Anthropology  Hansraj College, University of Delhi  (https://www.hansrajcollege.ac.in/)  - B.Sc. (Hons) Anthropology തുടങ്ങിയവയെല്ലാം തന്നെ പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളാണ്.

തൊഴില്‍ സാധ്യതകള്‍

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും എന്‍ജിഓകളിലും ജോലി ചെയ്യുമാവാനുള്ള അവസരം ഈ കോഴ്സ് നല്‍കുന്നുണ്ട്. യുണൈറ്റഡ് നേഷന്‍സില്‍ വരെ ആന്ത്രപ്പോളജിസ്റ്റുകള്‍ക്ക് ജോലി ചെയ്യുവാനുള്ള അവസരമുണ്ട്. 

ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ, പ്ലാനിങ്ങ് കമ്മീഷന്‍, കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ട്രൈബ്സ്, ട്രൈബല്‍ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്‍റ്, ഡബ്ല്യു എച്ച് ഓ, യുനസ്കോ, യൂനിസെഫ് എന്നിവിടങ്ങളിലോക്കെ ഗവേഷണ സാധ്യതകളുണ്ട്. വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അധ്യാപകരാവാനും കഴിയും. കൂടാതെ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനുകളിലും എന്‍ജിഓകളിലും സോഷ്യല്‍ വര്‍ക്കര്‍, മ്യൂസിയം മാനേജര്‍, ക്യുറേറ്റര്‍, ആര്‍ക്കിവിസ്റ്റ് തുടങ്ങിയ തസ്തികകളിലും ജോലി ചെയ്യുവാന്‍ കഴിയും. ഇതിന് പുറമേ ക്രൈം ഡിറ്റക്ഷന്‍ഫൊറന്‍സിക് സയന്‍സ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റുകളിലും തൊഴില്‍ സാധ്യതകളുണ്ട്. 

ആര്‍ക്കിയോളജിക്കല്‍ ടെക്നീഷ്യന്‍, പ്രിസര്‍വേഷന്‍ പ്ലാനര്‍, ആര്‍ക്കിടെക്ചറല്‍ ഹിസ്റ്റോറിയന്‍ എന്നീ നിലകളിലും തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്.  പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് ഓഫീസുകളിലെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം, സെന്‍സസ് ഓഫ് ഇന്‍ഡ്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്‍റ് ഹൈദരാബാദ്, സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്വിസ്റ്റിക് ആന്‍ഡ് കള്‍ച്ചര്‍ പോണ്ടിച്ചേരി, ഫോക് ലോര്‍ റിസേര്‍ച്ച് സെന്‍റര്‍ ചെന്നൈ എന്നിവിടങ്ങളിലൊക്കെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരങ്ങളുണ്ട്.