Friday 15 June 2018

കായിക വിദ്യാഭ്യാസത്തിനായി നേതാജി സുഭാഷ് നാഷണല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സ്പോർട്സ്


കായിക പഠനം കാലഘട്ടത്തിന്‍റെആവശ്യമെന്നതിലുപരി അന്താരഷ്ട്ര തലത്തില്‍ത്തന്നെ നിരവധി തൊഴിലവസരങ്ങള്‍ തുറന്നിടുന്നയൊന്നാണ്.  എല്ലാശാസ്ത്രശാഖകളോടും കിടപിടിക്കുന്നതും ഇഴപിരിഞ്ഞുകിടക്കുന്ന രീതിയിലുള്ള ഒരു വിഷയമാണ് കായികവിദ്യാഭ്യാസം. ശാസ്ത്രവിഷയമായ ഫിസിക്സുമായി ബന്ധപ്പെട്ട് ബയോമെക്കാനിക്സ് , ഫിസിയോളജിയുമായി ബണ്ഡപ്പെട്ട് എക്എസസർസൈസ് ഫിസിയോളജി സ്പോർട്സ്സൈക്കോളജി, സ്പോർട്സ്സോഷ്യോളജി, സ്പോർട്സ് ബയോ കെമിസ്ട്രി , സ്പോർട്സ്മെഡിസിൻ, സ്പോർട്സ്മാനേജ്മെൻറ്റ്, സ്പോർട്സ്ഹിസ്റ്ററിഇങ്ങനെ ഒട്ടനവധി ശാസ്ത്രവിഷയങ്ങൾ കായികമേഘലയുമായി ബണ്ഡപ്പെട്ടുണ്ട്.  


കായികസാക്ഷരത എന്ന മുദ്രാവാക്യം അന്താരാഷ്ട്രതലത്തിൽതന്നെ ഉയർന്നു കഴിഞ്ഞു.  ഇന്ത്യയിൽ സെൻട്രൽ അഡ്വൈസറി ബോർഡ്ഓൺ എഡ്യൂക്കേഷൻ ആൻഡ്സ്പോർട്സ്ഈ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങൾക്ക്തുടക്കം കുറിച്ച്കഴിഞ്ഞു.  അതിൻറ്റെ ഭാഗമായി സിബിഎസ്സിസ്കൂളുകളിലും കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെഭാഗമാക്കുവാനുള്ളനീക്കം ആരംഭിച്ചു കഴിഞ്ഞു.  കേരളത്തിലും അതിനുള്ള നടപടികൾക്ക്തുടക്കമിട്ടു കഴിഞ്ഞു.  


അതു കൊണ്ട്തന്നെ കായികവിദ്യാഭ്യാസംമികച്ചഒരുകരിയർആയിവരുംകാലങ്ങളിൽഉയരുമെന്നതിനുപക്ഷാന്തരമില്ല.  


ഇന്ത്യയിലെ വിവിധ സർവകലാശാലകളില്‍ ഇത് പാഠ്യ വിഷയമാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധേയമായ സ്ഥാപനമാണ് പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്.  ബാംഗ്ലൂർ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ഥാപനത്തിന് സെന്‍ററുകളുണ്ട്.


കോഴ്സുകള്‍


ഡിപ്ലോമ, പിജി ഡിപ്ലോമ, എം എസ് സി, സർട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങിയവയായി വ്യത്യസ്ത പ്രോഗ്രാമുകളുണ്ടിവിടെ.


1.      ഡിപ്ലോമ ഇന്‍ സ്പോർട്സ് കോച്ചിങ്ങ്


(a)  I. SAI NSNIS, Patiala

1.Athletics, 2.Basketball, 3.Boxing, 4.Cricket, 5.Cycling, 6.Fencing, 7.Football, 8.Gymnastics, 9.Handball, 10.Hockey, 11.Judo, 12.Table Tennis, 13.Swimming, 14.Volleyball, 15.Weightlifting, 16.Wrestling, 17.Wushu 18. Yoga

(b) II. SAI NSSC, Bangalore

1.Athletics, 2.Badminton, 3.Hockey, 4.Kabaddi, 5.Kho-Kho, 6.Softball, 7.Swimming, 8.Taekwondo, 9.Tennis, 10.Volleyball

(c)  III. SAI NSEC, Kolkata

1. Archery, Athletics, 3.Boxing, 4.Cricket, 5.Football 6.Gymnastics

(d) IV. SAI LNCPE, Thiruvananthapuram

1. Rowing, Kayaking & Canoeing 

എന്നിങ്ങനെയാണ് വിവിധ സെന്‍ററുകളിലെ ഡിപ്ലോമ കോഴ്സുകളുടെ വിവരം. 23 മുതല്‍ 35 വയസ്സ് വരെയാണ് പ്രായ പരിധി.  പ്ലസ് ടു, ഡിഗ്രി എന്നിവയാണ് വിവിധ കോഴ്സുകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. സ്പോർട്സ് ഇനങ്ങളിലുള്ള പ്രാവിണ്യം അവശ്യ ഘടകമാണ്.


2.     MSc Sports Coaching

1.       Athletics 2. Basketball 3. Football 4. Gymnastics 5. Hockey 6. Swimming 7. Volleyball 8. Weightlifting 9. Wrestling


എന്നീ വിഷയങ്ങളിലാണ് എം എസ് സി ഉള്ളത്.  ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് പട്യാല അല്ലെങ്കില്‍ അതിന്‍റെ മറ്റ് സെന്‍ററുകളില്‍ നിന്ന് 60 ശതമാനത്തില്‍ കുറയാതെ മാർക്കോടെയുള്ള സ്പോർട്സ് കോച്ചിങ്ങിലുള്ള ഡിപ്ലോമയോ ആണ് യോഗ്യത. 45 വയസ്സാണ് പ്രായ പരിധി. 2 വർഷമാണ് കാലാവധി.


3.     P G Diploma in Sports Medicine

എം ബി ബി എസ് കാർക്കാണ് ഈ രണ്ട് വർഷ കോഴ്സിലേക്ക് പ്രവേശനമുള്ളത്, 6 സീറ്റാണുള്ളത്. സ്റ്റൈപന്‍റ് ഉണ്ടായിരിക്കും.


4.     Certificate Course in Sports Coaching

6 ആഴ്ട നീണ്ട് നില്‍ക്കുന്ന സട്ടിഫിക്കറ്റ് കോഴ്സുകള്‍ ഇവിടെ നടക്കാറുണ്ട്. സ്പോട്സുമായി ബന്ധപ്പെട്ട ആര്‍ക്കും ഈ കോഴ്സുകള്‍ക്ക് ചേരാം.


5.     Skill Development Certificate Courses

       18  വയസ്സ് മുതല്‍ 45 വയസ്സ് വരെയാണ് ഈ കോഴ്സിന് ആവശ്യമായ പ്രായ പരിധി.


ഇത് കൂടാതെ കായികാധ്യാപകർക്കുള്ള വിവിധ പരിശീലങ്ങളും ഇവിടെ നടക്കാറുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://nsnis.org കാണുക.