Thursday 22 February 2018

ഹോം സയന്സ് പഠിക്കാം


സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നവര്‍ക്കൊരു വിഷയമാണ് ഹോം സയന്‍സ്. ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് എന്നും ഇതറിയപ്പെടുന്നു. കമ്യൂണിറ്റി റിസോഴ്സ് മാനേജ്മെന്‍റ് , ശിശു വികസനം, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ്, ക്ലോത്തിങ്ങ് ആന്‍ഡ് ടെക്സ്റ്റൈല്‍ തുടങ്ങിയ സ്പെഷ്യലൈസേഷനുകള്‍ ബിരുദാനന്തര തലത്തിലുണ്ട്.  

 സൈമൂഹിക സേവന കേന്ദ്രങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ആസ്പത്രികള്‍, പോഷകാഹാര ഉല്‍പ്പാദന കേന്ദ്രങ്ങള്‍, കൌണ്‍സലിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെല്ലാം ഹോം സയന്‍സ് ബിരുദ ധാരികള്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

എവിടെ പഠിക്കാം

കേരളത്തിലെ ഹോം സയന്‍സ് പഠന സൌകര്യമുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍

1.       Assumption College Changanacherry (BSc, MSc) (https://assumptioncollege.in)

2.       BCM College Kottayam (http://www.bcmcollege.org)


3.       CMS College Kottayam (BSc Family and Community Science) (http://cmscollege.ac.in)

4.  Morning Star Home Science College Angamaly (BSc and MSc  - Family & Community Science) (http://morningstar.edu.in)


5.       Nirmalagiri College Kuthuparamba (BSc) (http://nirmalagiricollege.ac.in)

6.       NSS College for women Thiruvananthapuram (BSc)  (http://www.nsscollege4women.edu.in/)


7.       SN College for women Kollam (BSc, MSc)  (http://www.sncwkollam.org/)

8.       St.  Joseph College Alappuzha (BSc)  (http://stjosephscollegealappuzha.org)


9.       St. Teresa's College Ernakulam (BSc) (https://teresas.ac.in/)

10.  Unity Women’s College, Manjeri (BSc Family & Community Science, MSc) (http://www.unitywomenscollege.in)


11.    Vimala College Thrissur (BSc Family and Community Science) (http://www.vimalacollege.edu.in/)


Friday 16 February 2018

NUALS – കേരളത്തിന്‍റെ ദേശീയ നിയമ പഠന ശാല


നിയമ പഠനത്തിന് നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നയൊരു സ്ഥാപനം കേരളത്തിലുമുണ്ട്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സഡ് ലീഗല്‍ സ്റ്റഡീസ് (NUALS).

കോഴ്സുകള്‍

ബി എ എല്‍ എല്‍  ബി (ഓണേഴ്സ്), എല്‍ എല്‍ എം, പി ജി ഡിപ്ലോമ കോഴ്സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, പി എച്ച് ഡി എന്നിവയാണിവിടെയുള്ളത്.

ബി എ എല്‍ എള്‍ ബി (ഓണേഴ്സ്)

5 വര്‍ഷത്തെ കോഴ്സാണ്. ദേശീയ മത്സരപ്പരീക്ഷയായ ക്ലാറ്റ് വഴിയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ററിയാണ് യോഗ്യത വേണ്ടത്. 60 സീറ്റാണുള്ളത്. 31 സീറ്റ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് ബാക്കിയുള്ളവ കേരള സര്‍ക്കാര്‍ നിയമ പ്രകാരവും നികത്തും. ക്ലാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.clat.ac.in/ നോക്കുക.

എല്‍ എല്‍ എം

ഒരു വര്‍ഷമാണ് ഈ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിന്‍റെ കാലാവധി. International Trade Law, Constitutional and Administrative Law എന്നിവയിലേതിലെങ്കിലും സ്പെഷ്യലൈസ് ചെയ്യാം. നിയമ ബിരുദമാണ് യോഗ്യത. ക്ലാറ്റ് വഴിയായിരിക്കും പ്രവേശനം. 40 സീറ്റാണുള്ളത്.

പി ജി ഡിപ്ലോമ കോഴ്സുകള്‍

Post Graduate Diploma in Medical Law and Ethics, Post Graduate Diploma in Cyber Law, എന്നിവയാണ് പി ജി ഡിപ്ലോമ കോഴ്സുകള്‍. ഒരു വര്‍ഷത്തെ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത. Medical Law and Ethics ന് നിയമ, വൈദ്യ ബിരുദക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. Cyber Law ക്ക് നിയമ ബിരുദക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. 50 സീറ്റ് വീതമുണ്ട്.

പി എച്ച് ഡി

പി ജി യുള്ളവര്‍ക്ക് പി എച്ച് ഡിക്ക് ചേരാം. ഇവര്‍ Departmental Admission Test (DAT) പാസാവണം. UGC-NET യോഗ്യതയുള്ളവര്‍ DAT പാസാവേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nuals.ac.in സന്ദര്‍ശിക്കുക.

വിലാസം

The National University of Advanced Legal Studies (NUALS)
H.M.T. Colony P.O
Kalamassery,683 503
Kerala State, India.

Tuesday 13 February 2018

കെമോ ഫോര്‍മാറ്റിക്സ് – ഒരു മൈക്രോ സ്പെഷ്യലൈസേഷന്‍


ഇക്കാലഘട്ടത്തില്‍ നാം വിദ്യാഭ്യാസത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുമ്പോള്‍ സ്പെഷ്യലൈസേഷനുകളെപ്പറ്റി ചിന്തിക്കുന്നത് ഏറെ നന്നായിരിക്കും. കാരണം കൂടുതല്‍ സ്പെഷ്യലൈസേഷനുകളും സ്കില്ലുമുണ്ടുവെങ്കില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറെ മുന്‍പന്തിയിലെത്തുവാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. പല രംഗത്തും ഇത്തരം മൈക്രോ സ്പെഷ്യലൈസഡ് കോഴ്സുകളുണ്ട്.  ഇതില്‍ പ്രധാനപ്പെട്ടയൊന്നാണ് കെമോ ഇന്‍ഫര്‍മാറ്റിക്സ് എന്നത്. കെമിന്‍ ഫോര്‍മാറ്റിക്സ് എന്നും ഇതറിയപ്പെടുന്നു. ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോ കെമിക്കല്‍ എന്നിവയുടെയെല്ലാം സങ്കരമാണ് ഈ കോഴസ്. കെമിസ്ട്രിയിലെ പരിജ്ഞാനവും കമ്പ്യൂട്ടര്‍ ടെക്നോളജിയിലെ വൈദഗ്ദ്യവും ഒത്തിണങ്ങിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം.

എവിടെ പഠിക്കാം

ഭോപാലിലെ ഭോജ് യൂണിവേഴ്സിറ്റിയില്‍ ഈ കോഴ്സുണ്ട്. പി ജി ഡിപ്ലോമ കോഴ്സാണിത്. ബയോളജി, മാത്തമാറ്റിക്, ഫാര്‍മസി, ബയോടെക്നോളജി, ബയോ സയന്‍സ്, കെമിക്കല്‍ എഞ്ചിനിയറിങ്ങ് എന്നീ വിഷയങ്ങളിലെ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മോഡിലാണ് കോഴ്സ്. ഒരു വര്‍ഷമാണ് കാലാവധി.


കെമോ ഇന്‍ഫര്‍മാറ്റിക്സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മുതല്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ഡേറ്റാ സീക്വന്‍സ് വരെ സിലബസില്‍ പെടുന്നു. വിശദ വിവരങ്ങള്‍ക്ക് http://www.bhojvirtualuniversity.com സന്ദര്‍ശിക്കുക.  

Sunday 11 February 2018

സ്വയം പ്രവര്ത്തനത്തിന്‍റെ ലോകത്തേക്ക് സ്വാഗതം – എം ബഡഡ് സിസ്റ്റം


ഒരു ഫുള്‍ ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീന്‍റെ കാര്യത്തില്‍ അത്ഭുതം തോന്നാറില്ലേ. എത്ര വെള്ളം വേണം, ചൂടെത്ര മാത്രം ആവശ്യമാണ്, അഴുക്ക് വെള്ള കളയേണ്ടതെപ്പോള്‍, പിഴിയേണ്ടതെപ്പോള്‍ ഇങ്ങനെ അതിന്‍റെ എല്ലാ പ്രവര്‍ത്തനവും ഓട്ടോമാറ്റിക് ആയി  നടക്കുന്നത് അതിന്‍റെ മൈക്രോ പ്രോസസറുകളില്‍ നല്‍കിയിരിക്കുന്ന പ്രോഗ്രാമുകളുടെ പിന്‍ബലത്തിലാണ്. സത്യത്തില്‍ ഈ ഓട്ടോമേഷന്‍ നമുക്ക് ചുറ്റുമുണ്ട്. മൈക്രോ വേവ് ഓവനിലും, ട്രാഫിക് കണ്ട്രോളിലും പ്രിന്‍റിങ്ങിലുമെല്ലാം ഇതുണ്ട്. ഇതിന്‍റെ പേരാണ് എംബഡഡ് സിസ്റ്റം. ഇന്നൊരു വിമാനം ഓട്ടോമാറ്റിക് ആയി കാര്യങ്ങള്‍ മനസ്സിലാക്കി കാറ്റിന്‍റെ ഗതി അനുസരിച്ച് സ്വയം പറക്കുന്നതിന്‍റെ പിന്നിലുള്ള സാങ്കേതിക വിദ്യയും ഇത് തന്നെയാണ്, പതിനായിരക്കണക്കിന് ഇലക്ട്രോണിക് കമ്പോണന്‍റുകള്‍ എംബഡഡ് സിസ്റ്റം ഉപയോഗിച്ച് മൈക്രോ ചിപ്പിലൊതുക്കുകയാണിവിടെ. ഇലക്ടോണിക്സ്, ഇന്‍സ്ട്രുമെന്‍റേഷന്‍, മെക്കാനിക്കല്‍, കണ്‍ട്രോള്‍ സിസ്റ്റം, ടെലി കമ്യൂണിക്കേഷന്‍ എന്നി എഞ്ചിനിയറിങ്ങ് ശാഖകളുടെ സംയുക്ത പ്രവര്‍ത്തനം. ഇനിയുള്ള കാലഘട്ടത്തിലും ഇതിന് പ്രാധാന്യമേറുകയേയുള്ളു. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്നതിന് Very Large Scale Integration (VLSI) എന്ന് പറയുന്നു.

കോഴ്സുകളും പഠന സ്ഥാപനങ്ങളും

കേരളത്തില്‍ ഈ കോഴ്സ് M.Tech ലവലിലാണുള്ളത്.

1.      Adi Sankara Institute of Engineering and Technology, Kalady (http://www.adishankara.ac.in/) (24 Seats)
2.      AWH Engineering College Pattayil Kunnu, Kuttikkattoor Kozhikkode – 673008 (http://awhengg.org/)
3.      Axis College of Engineering & Technology, Kodaly, Via Kodakara Thrissur  (http://www.axiscet.ac.in) (18 Seats)
4.      Believers Church Carmel Engineering College Koonamkara, Ranni, Pathanamthitta (http://bccaarmel.ac.in/) (24 Seats)
5.      Christ Knowledge City, Mannoor, Moovattupuzha (http://www.christknowledgecity.com/)
6.      Cochin College of Engineering & Technology, Athippara Valanchery, Malappuram (http://www.cochincet.ac.in) (18 Seats)
7.      Cochin Institute of Science & Technology, Ettappally, Mannathur, Moovattupuzha (https://www.cochinisat.ac.in) (18 Seats)
8.      College of Engineering Munnar  PB No. 45 County Hills Munnar (http://www.cemunnar.ac.in/) (24 Seats)
9.      College of Engineering Chengannur  (http://www.ceconline.edu)
10.  ER & DCI Institute of Technology CDAC Campus Trivandrum (http://www.erdciit.ac.in/) (18 Seats)
11.  Federal Institute of Science and Technology Hormis Nagar Mookkannoor P O Angamaly (http://fisat.ac.in/) (24 Seats)
12.  Government Engineering College Idukki (https://www.gcek.ac.in)
13.  IES College of Engineering P.O. Chittilappilly Thrissur (http://www.iesce.info/)
14.  Indira Gandhi Institute of Engineering & Technology  Nellikuzhi P.O Kothamangalam (http://iiet.org.in)
15.  Mangalam College of Engineering Mangalam Campus Ettumanoor, Kottayam (http://www.mangalam.ac.in/)
16.  Mar Athanasius College of Engineering, Kothamangalam M A College P.O. Kothamangalam, Ernakulam (http://www.mace.ac.in) (24 Seats)
17.  Met's School of Engineering, Mala PO. KURUVILASSERY MALA THRISSUR (http://www.metsengg.org)
18.  Model Engineering College Thrikkakara P.O. Kochi (http://www.mec.ac.in/)  (24 Seats)
19.  Musaliar College of Engineering and Technology Pathanamthitta (http://www.musaliarcollege.com/musaliar/)  (18 Seats)
20.  National Institute of Electronics & Information Technology (NIELIT), Calicut (http://nielit.gov.in/calicut/)
21.  Nehru College of Engineering And Research Centre PAMPADY PO THIRUVILWAMALA, Thrissur (http://jawaharcolleges.com)
22.  Rajagiri School of Engineering & Technology KAKKANAD ERNAKULAM (https://www.rajagiritech.ac.in/)
23.  Sahrdaya College of Engineering & Technology, KODAKARA, THRISSUR (http://www.sahrdaya.ac.in/) (18 Seats)
24.  SCMS School of Engineering And Technology Palissery,  Cochin (http://www.scmsgroup.org/sset) (24 Seats)
25.  TKM Institute of Technology   Ezhukone. Kollam (http://tkmit.ac.in/) (24 Seats)
26.  Vedavyasa Institute of Technology Karadparamba PO, Kozhikode (http://vedavyasa.org) (24 Seats)
27.  Vidya Academy of Science And Technology, Thalakkottukara P O,  Thrissur (http://www.vidyaacademy.ac.in/)

28.  Viswajyothi College of Engineering & Technology  Vazhakulam P.O, Muvattupuzha (http://vjcet.ac.in/) (24 Seats)