Sunday 9 September 2018

ARIES - അസ്ട്രോ ഫിസിക്സ് ഗവേഷണത്തിനായൊരു ഉന്നത സ്ഥാപനം


ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനമാവുകയാണ് ചൊവ്വ പഠനത്തിനയച്ച മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗള്‍യാന്‍.  ഏറെ പ്രതീക്ഷകളോടെ ഇന്ത്യ നോക്കിക്കണ്ട മംഗള്‍യാന്‍ അതിന്റെ പ്രവര്‍ത്തനം വിജയകരമായി തുടരുകയാണ്.  2013 ല്‍ തൊടുത്തുവിട്ട മംഗള്‍യാന്‍ ഇപ്പോഴും ചിത്രങ്ങളും ഡാറ്റകളും അയയ്ക്കുന്നു.  ചൊവ്വാ ഗ്രഹത്തെ കുറിച്ച് ഒട്ടനവധി വിവരങ്ങൾ ശേഖരിച്ചു അയക്കാൻ മംഗൾയാനു സാധിച്ചു.  ഇത് പോലുള്ള ദൌത്യങ്ങളില്‍  പങ്കാളികളാകുവാനും ഒപ്പം നക്ഷത്രങ്ങളുടെ മരണത്തെക്കുറിച്ചും, വെള്ളക്കുള്ളന്മാരെക്കുറിച്ചുമൊക്കെ ആധികാരികമായി അറിവ് നേടണമോ, എങ്കില്‍ അതിനുള്ള വഴിയാണ് അസ്ട്രോ ഫിസിക്സ് പഠനം. ഈ വിഷയത്തിലുള്ള ഗവേഷണ പഠനം നമുക്ക് മുന്‍പില്‍ തുറന്നിടുന്ന വാതയാനങ്ങള്‍ പലതാണ്.  ഉന്നത ശാസ്ത്രജ്ഞരുടെ ശ്രേണിയിലേക്ക് നമ്മുടെ പേരും കൂട്ടിച്ചേർക്കുവാനുള്ള അവസരമാണ് ഇത് വഴി കരഗതമാവുക.
ഈ വിഷയത്തിലെ ഗവേഷണത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നയൊന്നാണ്  ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ സ്ഥിതി ചെയ്യുന്ന Aryabhatta Research Institute of Observational Sciences (ARIES). കേന്ദ്ര സർക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്.
കോഴ്സുകള്‍
1. പി എച്ച് ഡി – അസ്ട്രോണമി, അസ്ട്രോ ഫിസിക്സ്, അറ്റ്മോസ്ഫറിക് സയന്‍സ് എന്നിവയില്‍ ഇവിടെ ഗവേഷണം നടത്താം. 55 ശതമാനം മാർക്കോടെ ഫിസിക്സ്, അസ്ട്രോ ഫിസിക്സ് എന്നിവയിലെ എം എസ് സിയാണ് വേണ്ട യോഗ്യത. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടാവും.  28 വയസ്സാണ് പ്രായ പരിധി. JEST/GATE/CSIR – NET  എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.
2.    പോസ്റ്റ് ഡോക്റല്‍ ഫെലോഷിപ്പ് - Ph.D. Degree awarded from a duly recognized (UGC) University/Institute in the field of Astronomy & Astrophysics / Atmospheric Sciences എന്നതാണ് വേണ്ടുന്ന യോഗ്യത. 35 വയസ്സാണ് പ്രായ പരിധി.
3.     ആര്യഭട്ട പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് - Ph.D. Degree awarded from a duly recognized University/Institute in the field of Astronomy & Astrophysics / Atmospheric Sciences എന്നതാണ് വേണ്ട യോഗ്യത. 32 വയസ്സാണ് പ്രായ പരിധി.  ഉയർന്ന നിലവാരം പുലർത്തുന്നവർക്കാണ് ഇതിലേക്ക് പ്രവേശനമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aries.res.in സന്ദർശിക്കുക.

Wednesday 5 September 2018

പ്രമേഹ രോഗികള്‍ക്ക് ആശ്വാസമാകുവാന്‍ ഡയബറ്റോളജി



ഇന്ന് മനുഷ്യന്‍ ഏറ്റവുമധികം വിഷമിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം. പ്രമേഹ രോഗികള്‍ക്ക് വേണ്ട ബോധവല്‍ക്കരണവും പരിചരണവും നല്‍കുവാനും പ്രമേഹ രോഗത്തെ ആരംഭ ദിശയില്‍ തിരിച്ചറിയുവാനും രോഗ കാരണങ്ങളും ലക്ഷണങ്ങളും പൊതു ജനങ്ങള്‍ക്ക് വിവരിച്ച് നല്‍കുവാനും ഡയബറ്റിക് എഡ്യൂക്കേറ്റർമാരുടെ സേവനം അനിവാര്യമാണ്. ആയതിനാല്‍ത്തന്നെ വൈദ്യശാസ്തര അനുബന്ധ ശാഖകളില്‍ ഒന്നായി ഉയർന്ന് വന്നിട്ടുള്ളയൊരു കോഴ്സാണ് ഡയബറ്റോളജി.

കോഴ്സുകളും സ്ഥാപനങ്ങളും

ബി എസ് സി ഡയബറ്റിക് സയന്‍സ് – 50 ശതമാനം മാർക്കോടെ ബയോളജി അടങ്ങിയ പ്ലസ് ടുവാണ് ഇതിന്‍റെ യോഗ്യത. 17 നും 23 നും ഇടയ്കായിരിക്കണം പ്രായം. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് (https://www.amrita.edu/) ഈ കോഴ്സുള്ളത്.

അണ്ണാമല യൂണിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ ഒരു വർഷത്തെ P.G. Diploma in Health Science (Diabetology) (http://annamalaiuniversity.ac.in/) എന്ന കോഴ്സ് നടത്തുന്നുണ്ട്.  MBBS/BDS ആണ് യോഗ്യത.

മദ്രാസ് റിസേർച്ച് ഫൌണ്ടേഷന്‍റെ (https://www.mdrf.in/) കീഴില്‍ Postgraduate Course in Diabetology എന്നയൊരു പ്രോഗ്രാം നടത്തുന്നുണ്ട്. ഇത് കൂടാതെ ചില ഹ്രസ്വ കാല പരിശീലനങ്ങളും ഇവിടെയുണ്ട്.

Monday 3 September 2018

ഏവിയേഷന്‍ മാനേജ്മെന്‍റില്‍ പഠനാവസരങ്ങളുമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്



ഇന്ത്യയുടെ വ്യോമയാന കുതിപ്പിന് അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമാണ് ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ്. എയർക്രാഫ്റ്റുകളുടെ രൂപകല്‍പ്പന ഇവിടുത്തെ ഒരു പ്രധാന പ്രവർത്തനമാണ്. ഏവിയേഷന്‍ മാനേജ്മന്‍റുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിപ്പിക്കുന്നതിനായി ഇതിനൊരു അനുബന്ധ സ്ഥാപനം ബാംഗ്ലൂരില്‍ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് എച്ച് എ എല്‍ മാനേജ്മെന്‍റ് അക്കാദമി. സ്ഥാപനത്തിന് ഐ ഐ ടി, ഐ ഐ എം പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ സഹകരണമുണ്ട്.

കോഴ്സുകള്‍

1.       പി ജി ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മന്‍റ്

15 മാസമാണ് ഈ കോഴ്സിന്‍റെ കാലാവധി. എ ഐ സി ടി യുടെ അംഗീകാരമുള്ള കോഴ്സാണിത്.  50 ശതമാനം മാർക്കോടെ സയന്‍സിലോ കമ്പ്യൂട്ടർ സയന്‍സിലോ ഉള്ള ബിരുദമോ അതുമല്ലായെങ്കില്‍ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചിലോ ഉള്ള ബിരുദമാണ് പ്രവേശന യോഗ്യത. സംവംരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് വേണം. ബിരുദത്തിന് ശേഷം 5 വർഷത്തെ പ്രൊഫഷണല്‍ പരിചയം വേണം.

പഠന വിഷയങ്ങള്‍

എച്ച് എ എല്ലിലെ ഡിസൈന്‍, വികസന ഗവേഷണങ്ങള്‍, നിർമ്മാണം, ഫ്ലൈറ്റ് ഹാങ്ങർ, ഹെലികോപ്റ്റർ മെയിന്‍റനന്‍സ്, റിപ്പയർ &  ഓവറോള്‍, എയർക്രാഫ്റ്റ് എഞ്ചിന്‍ ആക്സസറീസ് തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പഠിക്കുവാനുണ്ടാകും.

2.       സർട്ടിഫിക്കേഷന്‍ പ്രോഗ്രാം ഇന്‍ എയറോസ്പേസ് മാനേജ്മെന്‍റ്

ലക്നൌവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി സഹകരിച്ചാണ് ഈ 3 മാസത്തെ പ്രോഗ്രാം നടത്തുന്നത്.

3.       ഹ്രസ്വകാല പ്രോഗ്രാമുകള്‍

3 മുതല്‍ 12 ദിവസം വരെ നീണ്ട് നില്‍ക്കുന്ന ചില ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. Professional Certification, Aerospace Technology & Management, Self-Empowerment, Women Empowerment എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക് https://hal-india.co.in നോക്കുക.

Sunday 2 September 2018

വ്യത്യസ്തമായ ഡിസൈന്‍ കോഴ്സുകളുമായി Indian Institute of Craft & Design



രൂപകല്‍പ്പന എന്നത് വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഒന്നാണ്. വളരെ സ്പെഷ്യലസഡ് ആയിട്ടുള്ള നിരവധി കോഴ്സുകള്‍ ഈ മേഖലയില്‍ ലഭ്യമാണ്. വ്യത്യസ്ത ഡിസൈന്‍ കോഴ്സുകള്‍ക്ക് വ്യത്യസ്ത സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന Indian Institute of Craft & Design.  ഇന്ത്യയിലെ ഡിസൈന്‍ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഇത്. രാജസ്ഥാന്‍ ഗവണ്‍മെന്‍റ് സ്ഥാപിച്ചതാണ് ഇത്.  Ambuja Educational Institute ആണ് ഇപ്പോള്‍ ഇത് (PPP) മോഡലില്‍ മാനേജ് ചെയ്യുന്നത്.

കോഴ്സുകള്‍

4 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി, 2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേററ് ഡിഗ്രി, 5 വർഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം, മറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിങ്ങനെയാണ് ഇവിടുത്തെ കോഴ്സുകള്‍.

അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകള്‍

1.       ഹാർഡ് മെറ്റീരിയല്‍ ഡിസൈന്‍

വുഡ്, സ്റ്റോണ്‍, മെറ്റല്‍ എന്നിവയിലുള്ള ഡിസൈനാണ് ഇതില്‍ പഠിപ്പിക്കുന്നത്. ഡിസൈനറായിട്ടും, ഗവേഷകരായിട്ടും, സംരംഭകരായിട്ടുമൊക്കെ മാറുവാന്‍ ഈ പഠനം സഹായകരമാവും. 25 സീറ്റുണ്ട്.

2.       ഫയേർഡ് മെറ്റീയില്‍ ഡിസൈന്‍

സെറാമിക്, എർത്ത് വെയർ, സ്റ്റോണ്‍ വെയർ, ടെറാകോട്ട എന്നിവയൊക്കയിലുള്ള ഡിസൈനാണ് ഈ കോഴ്സിലുള്ളത്.  Tableware Industry, Design Studio, Ceramic & Glass Studio, Studio Pottery, NGO’s, Tile Industry തുടങ്ങിയവയിലൊക്കെ തൊഴില്‍ സാധ്യതയുണ്ട്. സ്വന്തം സ്ഥാപനങ്ങളാരംഭിക്കുവാനും കഴിയും. 25 സീറ്റുണ്ട്.

3.       സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍

ലെതർ, പേപ്പർ, നാച്വറല്‍ ഫൈബർ, ടെക്സ്റ്റൈല്‍ എന്നിവയിലുള്ള ഡിസൈനാണ് ഇതില്‍ പഠിപ്പിക്കുന്നത്. 25 സീറ്റാണുള്ളത്.

4.       ഫാഷന്‍ ഡിസൈന്‍

25 സീറ്റാണ് ഈ കോഴ്സിനുള്ളത്.

ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടുവാണ് ഈ കോഴ്സുകള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകള്‍

ഡിസൈനിങ്ങിന്‍റെ വ്യത്യസ്ത മേഖലകള്‍ സ്പെഷ്യലൈസ് ചെയ്ത് ഇവിടെ ബിരുദാനന്തര ബിരുദത്തിനും അവസരമുണ്ട്.  2 വർഷത്തെ കോഴ്സാണിത്. ഹാർഡ് മെറ്റീരിയല്‍ ഡിസൈന്‍,  സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേർഡ് മെറ്റീയില്‍ ഡിസൈന്‍ എന്നിങ്ങനെ മൂന്ന് സ്പെഷ്യലൈസേഷനുകളുണ്ട്. ആകെ 75 സീറ്റുണ്ട്.. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ക്രാഫ്റ്റിനോട് അഭിരുചിയും വേണം.

5 വർഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം

 ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

പ്രവേശനം എങ്ങനെ

ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. ജമ്മു, ഡെല്‍ഹി, ജെയ്പൂർ, ഉദയ്പുർ, ലക്നൌ, പാറ്റന, ഭോപ്പാല്‍, കൊല്‍ക്കത്ത, റായിപുർ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.

General Awareness, Creativity & Perception Test, Material, Color & Conceptual Test
എന്നിവയാണ് ടെസ്റ്റിന്‍റെ വിവരങ്ങള്‍. തുടർന്ന് അഭിമുഖവുമുണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iicd.ac.in/ സന്ദർശിക്കുക.

Saturday 1 September 2018

കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ് പഠിക്കാം – നിക്മറില്‍




അടിസ്ഥാന വിദ്യാഭ്യാസമുള്ളത് കൊണ്ട് മാത്രം ഇന്നത്തെ മാറുന്ന കാലഘത്തില്‍ കരിയറില്‍ ഉയരങ്ങളിലെത്തണമെന്നില്ല. ആയതിനാല്‍ത്തന്നെ അവരവരുടെ മേഖലയില്‍ സ്പെഷ്യലൈസഡ് കോഴ്സുകള്‍ ചെയ്യുന്നത് ആ മേഖലയില്‍ ഉയർന്ന് പോകുവാന്‍ ഏറെ സഹായകരമാണ്. ഇത്തരം കോഴ്സുകള്‍ ചെയ്യുന്നത് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴില്‍ സാധ്യതകളുള്ള പുതിയ കോഴ്സുകള്‍ പരിചയപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ് ആന്‍ഡ് റിസേർച്ച് നിക് മർ). പൂനെ, ഹൈദരാബാദ്, ഗോവ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം കാമ്പസുകളുണ്ട്. ദൂബായ്, ബഹറിന്‍ എന്നിവിടങ്ങളില്‍ സ്റ്റഡി സെന്‍ററുകളുമുണ്ട്.


കോഴ്സുകള്‍


രണ്ട് വർഷ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍


1.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ അഡ്വാന്‍സഡ് കണ്‍സ്ട്രക്ഷന്‍ മൈനേജ്മെന്‍റ് (പി ജി പി എ സി എം)

പൂനെ, ഹൈദരാബാദ് (ഷമീർ പെറ്റ്), ഗോവ, ഡല്‍ഹി എന്‍ സി ആർ (ബഹദൂർ ഗഢ്) എന്നീ ക്യാമ്പസുകളിലാണ് പഠനാവസരം.  ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ് എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം ആണ് ആവശ്യമായ യോഗ്യത.

Management, Engineering, Architecture, Law, Information Technology, Social and Behavioural Sciences എന്നിവയെല്ലാം ഇതില്‍ പാഠ്യ വിഷയങ്ങളാണ്.

2.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ പ്രോജക്ട്, എഞ്ചിനിയറിങ്ങ് ആൻഡ് മാനേജ്മെന്‍റ് (പി ജി പി പി ഇ എം)

പൂനെ, ഹൈദരാബാദ് (ഷമീർ പെറ്റ്) കാമ്പസുകളിലാണ് കോഴ്സുള്ളത്. ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍ മൊത്തം 50 ശതമാനം മാർക്കില് കുറയാതെ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.

3.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് അർബന്‍ ഇന്‍ഫ്രാസ്ട്രക്ചർ മാനേജ്മെന്‍റ് (പി ജി പി എന്‍ ആർ ഇ യു ഐ എം)

പൂനെ ക്യാമ്പസിലാണ് പഠനാവസരമുള്ളത്. ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ് എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം.

4.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഇന്‍ഫ്രാ സ്ട്രക്ചർ ഫിനാന്‍സ്, ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ്   (പി ജി പി ഐ എഫ് ഡി എം)

പൂനെ കാമ്പസിലാണ് ഈ പ്രോഗ്രാമുള്ളത്. ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ് എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം ആണ് ആവശ്യമായ യോഗ്യത.


ഒരു വർഷ ഫുള്‍ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍


1.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫാമിലി ഓണഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ് (പി ജി പി എം എഫ് ഒസി ബി)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. കണ്‍സ്ട്രക്ഷന്‍ ബിസിനസ്സുള്ള കുടുംബത്തിലെ അംഗമായിരിക്കണം.

2.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ കണ്ടംപററി സ്മാർട്ട് സിറ്റി ഡവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ്  (പി ജി പി സി എസ് സി ഡി എം)

പൂനെ കാമ്പസിലാണ് ഈ പ്രോഗ്രാമുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത.

3.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ക്വാണ്ടിറ്റി സർവേയിങ്ങ് ആന്‍ഡ് കോണ്ടാക്റ്റ് മാനേജ്മെന്‍റ് (പി ജി പി ക്യു എസ് സി എം)

ഹൈദരാബാദ് കാമ്പസിലാണ് ഈ കോഴ്സുള്ളത്.  50 ശതമാനം മാർക്കോടെ ഏതെങ്കിലും എഞ്ചിനിയറിങ്ങ് വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യത.

4.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വിയോണ്‍മെന്‍റ് മാനേജ്മെന്‍റ് (പി ജി പി എച്ച് എസ് സി എം)

ഹൈദരാബാദ് കാമ്പസിലാണ് ഈ കോഴ്സുള്ളത്. 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള എഞ്ചിനിയറിങ്ങ് ബിരുദമാണ് യോഗ്യത. നാല് വർഷത്തെ പ്രവർത്തി പരിചയമുള്ള എഞ്ചിനിയറിങ്ങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

പ്രവേശനം

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ കോഴ്സിലേക്കുമുള്ള പ്രവേശനം. NICMAR Common Admission Test (NCAT) എന്ന 150 മാർക്കിന്‍റെ ടെസ്റ്റാണിത്. 

Quantitative and Analytical Ability (60 മാർക്ക്)
Data Interpretation (30  മാർക്ക്)
Verbal and General Ability (60 മാർക്ക്)


എന്നിവയാണ് ടെസ്റ്റിന്‍റെ വിഷയങ്ങള്‍.   


NCAT ഇല്ലെങ്കില്‍ സാധുവായ CAT / GATE / GMAT / CMAT എന്നിവയിലേതെങ്കിലും സ്കോറുകളും പ്രവേശനത്തിനായി പരിഗണിക്കും.


ഇത് കൂടാതെ വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.


കൂടുതല് വിവരങ്ങള്‍ക്ക് http://www.nicmar.ac.in സന്ദർശിക്കുക.