Friday 27 January 2017

ഉല്പ്പന്നങ്ങള്‍ ഡിസ്പ്ളേ ചെയ്യിക്കുവാനൊരു കോഴ്സ് – വിഷ്വല്‍ മര്ച്ചന്റൈസിങ്ങ്


ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. മാറിയ കാലഘട്ടത്തില്‍ ഏത് രംഗത്തും പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ് എന്ന് വന്നിരിക്കുന്നു. പ്രേത്യേകിച്ചും ബിസിനസ്സ് രംഗത്ത്. ഇങ്ങനെ ഉടലെടുത്തയൊരു പ്രൊഫഷനാണ് വിഷ്വല്‍ മര്‍ച്ചന്‍റൈസിങ്ങ് എന്നത്.

എന്താണ് ഈ പ്രൊഫഷന്‍

മാന്യരായ ഉപഭോക്താക്കളാണ് ഏതൊരു ഉല്‍പ്പന്നത്തിന്‍റേയും ശക്തി. ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ വില്‍പ്പനയിലെ വ്യത്യസ്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ഡിസ്പ്ളേ എക്സ്പേര്‍ട്ടുകളായ വിഷ്വല്‍ മര്‍ച്ചന്‍റെസര്‍മാര്‍. ഇവര്‍ ആകര്‍ഷകങ്ങളായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണ്. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണീ വിഭാഗം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനെ അനായസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി. 

എങ്ങനെ പഠിക്കാം

പ്ലസ് ടു വിനോ ബിരുദത്തിനോ ശേഷമായി ഹ്രസ്വ കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in)  തിരഞ്ഞെടുത്ത കാമ്പസുകളിലും ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (https://www.jdinstitute.com),  റാഫിള്‍ അക്കാദമി (http://raffles-iao.com) എന്നിവിടങ്ങളിലും കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്. ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ ട്രെയിനിങ്ങ് ആന്‍ഡ് ഡിസൈന്‍ സെന്‍ററില്‍ (http://www.atdcindia.co.in)  6 മാസത്തെ കോഴ്സുണ്ട്. 

ജോലി സാധ്യത

ബ്രാന്‍ഡഡ് ഷോറൂമുകളിലും വന്‍കിട മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ത്യയിലെ നൂറ് കണക്കിന് എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലുമാണ് തൊഴില്‍ സാധ്യത.

Tuesday 24 January 2017

ലക്ഷ്വറി മാനേജ്മെന്‍റ് - ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി മാനേജ്മെന്‍റ് പഠന മേഖല



മലയാളികള്‍ക്ക് അത്ര സുപരിചതമല്ലാത്ത മാനേജ്മെന്‍റ് പഠന മേഖലയാണ് ലക്ഷ്വറി മാനേജ്മെന്‍റ്. അനുദിനം വികസിക്കുകയും മാറ്റങ്ങള്‍ വരികയും ചെയ്യുന്ന ബിസിനസ്സ് ഫീല്‍ഡില്‍ ഈ മേഖലയുടെ പ്രസക്തി കൂടുകയേയുള്ളുവെന്ന് പറയാം. പ്രത്യേകിച്ചും ശത കോടീശ്വരന്‍മാരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍.

എന്താണ് ഈ കോഴ്സ്

ലക്ഷ്വറി എന്നത് ചിലര്‍ക്ക് ആഡംബരമാണെങ്കില്‍ ചിലര്ക്കത് ആവശ്യമണ്. പ്രത്യേകിച്ചും ബ്രാന്‍ഡ് കോണ്‍ഷ്യസായി മനുഷ്യന്‍ മാറുന്ന ഈ കാലഘട്ടത്തില്‍. ലുലു മാള്‍ പോലുള്ളവ കേരളത്തിലും എത്തിയപ്പോള്‍ വന്‍കിട ബ്രാന്‍ഡുകള്‍ ഇവിടെ സ്ഥാനം പിടിക്കുകയുണ്ടായി. ലക്ഷ്വറി ഉല്‍പ്പന്നങ്ങളില്‍ വാച്ചും പെര്‍ഫ്യൂമും വസ്ത്രങ്ങളും മാത്രമല്ല ഇലക്ട്രോണിക് ഗാഡ്ജറ്റുകളും, അപ്പാര്‍ട്ടമെന്‍റുകളും വാഹനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം വാങ്ങുവാന്‍ വേണ്ടി പാരീസിലും ദുബായിലും പോകുന്ന ആഡംബര പ്രേമികളുമുണ്ട്. ആഡംബര ഉല്‍പ്പന്നങ്ങളോടുള്ള മനുഷ്യന്‍റെ അഭിനിവേശമാണ് ഈ രംഗത്തെ കമ്പനികളുടെ തുറുപ്പ് ചീട്ട്. അഞ്ച് ലക്ഷത്തിന്‍റെ ഷൂസും പത്ത് ലക്ഷത്തിന്‍റെ കോട്ടുമെല്ലാം നമുക്ക് മുന്നിലെ പുത്തന്‍ അറിവുകളാണ്. ഇവിടെയാണ് ഈ രംഗത്തെ പ്രൊഫഷണലുകളുടെ പ്രസക്തി. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി ഈ ബ്രാന്‍ഡുകള്‍ മാനേജ് ചെയ്യുന്നത് ഈ രംഗത്തെ പ്രൊഫഷണലുകളാണ്.

എന്താണ് പഠിക്കുവാനുള്ളത്

ലക്ഷ്വറി ലൈഫ് സ്റ്റെല്‍, ലക്ഷ്വറി ഹെറിറ്റേജ്, ഫ്യൂച്ചര്‍ ലക്ഷ്വറി, ലക്ഷ്വറി ക്രാഫ്റ്റ്മാന്‍ഷിപ്പ്, ലക്ഷ്വറി ഓപ്പറേഷന്‍സ്, ഫിനാന്‍സ് റീട്ടെയില്‍, ബ്രാന്‍ഡ് മാനേജ്മെന്‍റ്, ലക്ഷ്വറി കമ്യൂണിക്കേഷന്‍, ലക്ഷ്വറി സ്റ്റെലിങ്ങ്, ഫീല്‍ഡ് ട്രിപ്സ്, സെമിനാര്‍ ആന്‍ഡ് ഇന്‍റേണ്‍ഷിപ്പ്, ഹോസ്പിറ്റാലിറ്റി, ഈവന്‍റ് മാനേജ്മെന്‍റ് എന്നിവയൊക്കെ പാഠ്യ വിഷയങ്ങളാണ്.

എവിടെ പഠിക്കാം

ഈ രംഗത്ത് പഠന സ്ഥാപനങ്ങള്‍ കുറവാണിന്ത്യയില്‍. പേള്‍ അക്കാദമിയുടെ (http://pearlacademy.com)  ചെന്നൈ കാമ്പസില്‍ നേരത്തെ തന്നെ ഹ്രസ്വകാല കോഴ്സുണ്ടായിരുന്നു. കാമ്പസ് മുംബൈയിലേക്ക് മാറ്റിയപ്പോള്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചത് ന്യൂഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ ലക്ഷ്വറി കണക്ട് ബിസിനസ് സ്കൂളിലാണ് (LCBS). ഇറ്റലിയിലെ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മൊണാക്കയുമായി എം ഒ യു ഒപ്പിട്ട ഏക ഇന്ത്യന്‍ സ്ഥാപനവും LCBS ആണ്. വിദേശ രീതിയില്‍ 16 മാസത്തെ കോഴ്സാണിവിടെ. എക്സിക്യുട്ടീവ് ഡിപ്ലോമ, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിവിടെയുണ്ട്. ലക്ഷ്വറി ബ്രാന്‍ഡ് മാനേജ്മെന്‍റില്‍ ഓണ്‍ലൈന്‍ കോഴ്സുമിവിടെയുണ്ട്. LCBS ല്‍ ആറു മാസ പരിശീലനം ഇറ്റലിയിലോ ഫ്രാന്‍സിലോ ആയിരിക്കും. 20 ലക്ഷത്തിനടുത്താണിവിടുത്തെ ഫീസ്. ലോകത്തിലെ ഏത് കോണിലും ഇവിടുത്തെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ജോലി ലഭിക്കുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. വിവരങ്ങള്‍ക്ക് http://lcbs.edu.in നോക്കുക.

അഹമ്മദാബാദ് ഐ ഐ എം (https://www.iima.ac.in)  ഈ രംഗത്ത് കോഴ്സ് ആരംഭിച്ചിട്ടുണ്ട്. 

ചണ്ഡിഗറിലെ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് ലക്ഷ്വറി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (http://llmi.in)  Post-Graduate Diploma in Luxury & Lifestyle Management എന്ന ഒരു കോഴ്സുണ്ട്. 

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തലും പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ രംഗത്തെ ഡിഗ്രി കോഴ്സിനും ഏത് ഡിഗ്രിക്കാര്‍ക്കും പി ജി, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്കും ചേരാം. 

ജോലികള്‍ എന്തൊക്കെ

ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച നേടുന്ന വിപണിയും വ്യവസായവുമാണ് ലക്ഷ്വറി മാനേജ്മെന്‍റ് മേഖല. 2020 ആകുമ്പോള്‍ ഈ രംഗത്ത് 12 ലക്ഷം അവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസെന്‍ മാനേജര്‍, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജര്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ഈവന്‍റ് മാനേജര്‍, ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍, സ്റ്റോര്‍ ജനറല്‍ മാനേജര്‍, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

ഫാഷന്‍ കമ്യൂണിക്കേഷന്‍ - ഫാഷന്‍ രംഗത്തെ ഒരു നവീന കോഴ്സ്



ഫാഷന്‍ ഡിസൈന്‍ രംഗത്തെ ഒരുനവീന കരിയറാണ് ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നത്. വിവിധ തരം ഫാഷന്‍ കരിയറിലേക്കെത്തിച്ചേരാവുന്നതുമായ ഒരു ബിരുദ തല കോഴ്സാണിത്.

എന്താണ് ഈ കോഴ്സ്

ഫാഷന്‍ സങ്കല്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും നിലനില്‍ക്കുന്നത് ജന മനസ്സിലാണ്. അവര്‍ക്കതിഷ്ടപ്പെട്ടോയെന്നറിയണമെങ്കില്‍ ഉപഭോക്താക്കളുടെ മനസ്സറിയേണ്ടതുണ്ട്. അത് വിവിധ രൂപങ്ങളിലും സംഭവങ്ങളിലും ഷോകളിലൂടെയും അവതരിപ്പിക്കുന്ന പിന്നണി ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് ഫാഷന്‍ കമ്യൂണിക്കേറ്റര്‍മാര്‍. ഫാഷനിലെ ഏറ്റവും പ്രധാന രംഗമാണ് ബ്രാന്‍ഡിങ്ങ്. ബ്രാന്‍ഡ് പൊതു ജനങ്ങള്‍ ഏറ്റെടുക്കുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ഇന്ന് പരസ്യങ്ങളുടെ കണ്‍സെപ്റ്റ് തന്നെ മാറിയിരിക്കുന്നു. ഫാഷന്‍ ഷോകള്‍ മുതല്‍ സിനിമകള്‍ വരെ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യാനുപയോഗിക്കുന്ന വില്‍പ്പന തന്ത്രം ഡിസൈന്‍ ചെയ്യുന്നവരാണ് കമ്യൂണിക്കേറ്റര്‍മാര്‍. 

എന്തൊക്കെ പഠിക്കുവാനുണ്ട്

വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ഡിസ്പ്ലേ ഡിസൈന്‍, ഫാഷന്‍ ജേര്‍ണലിസം, ഫാഷന്‍ സ്റ്റെലിങ്ങ്, ഫാഷന്‍ ഫോട്ടോഗ്രാഫി, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഫാഷന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, റീട്ടയില്‍ ഷോറും ഡിസൈന്‍ എന്നിവയെല്ലാം പാഠ്യ വിഷയങ്ങളാണ്.

വ്യക്തി പരമായ കഴിവുകള്‍ എന്തൊക്കെ

പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുവാനും അവ മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായി അവതരിപ്പിച്ച് കൊടുക്കുവാനുമുള്ള കഴിവാണ് പ്രധാനമായും വേണ്ടത്. ഇന്നിറങ്ങുന്ന സിനിമാ പോസ്റ്ററുകള്‍ പോലും വിദഗ്ദരായ കമ്യൂണിക്കേറ്റര്‍മാരാല്‍ ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്.  ഈ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ പുത്തന്‍ കഴിവുകള്‍ ആര്‍ജ്ജിക്കുകയും അവ ആവിഷ്കരിക്കുവാനും സ്വയം മാര്‍ക്കറ്റ് ചെയ്യുവാനുമുള്ള കഴിവുണ്ടാവണം.  മാര്‍ക്കറ്റിന്‍റെ ആവശ്യമനുസരിച്ച് പരിശീലനം കഴിഞ്ഞിറങ്ങുന്നവരുടെ അഭാവം ഈ രംഗത്തുണ്ട്. ഇന്ത്യയിലെ നാലു വര്‍ഷ ബിരുദ കോഴ്സ് പലതും അന്താരാഷ്ട്ര നിലവാരമുള്ളതാണ്. 

ജോലി സാധ്യത എവിടെയെല്ലാം

ബെനറ്റന്‍, ലിബര്‍ട്ടി, ലീ കൂപ്പര്‍, ലോട്ടസ് ബാവ, പന്തലൂണ്‍, മാരിക്ലയര്‍, ടൈംസ് ഗ്രൂപ്പ്, എം ടി വി, ഷോപ്പേഴ്സ് സ്റ്റോപ്പ്, എം ടി വി, എന്‍ ഡി ടി വി, റിലയന്‍സ്, ഷാവലാസ്, ഗോദ്റെജ്, ക്രിസ്ത്യന്‍ ഡയോര്‍, ലൈഫ് സ്റ്റൈല്‍, ജി ആന്‍ഡ് ജി, ജോക്കി, ബിര്‍ലാ ഗ്രൂപ്പ്, മധുര കോട്സ്, ഫ്രീ ലുക്ക്, ഏഷ്യന്‍ ഏജ്, ഫെമിന തുടങ്ങി വന്‍ കിട കോര്‍പ്പറേറ്റുകള്‍ ഈ കോവ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി നല്‍കുന്നുണ്ട്. വിദേശങ്ങളിലും ജോലി നേടുവാന്‍ സാധിക്കും. പ്രതിമാസം 20000 മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുവാന്‍ കഴിയുന്നതാണി രംഗം.

പ്രൊജക്ട് മാനേജര്‍, ഫാഷന്‍ ഡിസൈനര്‍, കണ്‍സെപ്റ്റ് മേക്കര്‍, അനലിസ്റ്റ്, ഫാഷന്‍ ജേര്‍ണലിസ്റ്റ്, ഫാഷന്‍ അസിസ്റ്റന്‍റ്, ഫാഷന്‍ എഡിറ്റര്‍, ഫാഷന്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍, ആര്‍ട്ട് ഡയറക്ടര്‍, ഡെവലപ്പര്‍, സീനിയര്‍ കമ്യൂണിക്കേറ്റര്‍, ഡിസൈന്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലൊക്കെ ജോലി ചെയ്യുവാന്‍ കഴിയും.

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തില്‍ പ്ലസ് ടു പഠിച്ചവര്‍ക്കും ഈ രംഗത്തെ ബിരുദ കോഴ്സിന് ചേരാം. ഏത് ഡിഗ്രിക്കാര്‍ക്കും ബിരുദാനന്തര ൂരുദത്തിനും ചേരുവാന്‍ കഴിയും.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫഷന്‍ ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിലായി മുന്നോറോളും സീറ്റുകളില്‍ എല്ലാ വര്‍ഷവും പ്രവേശനം നല്‍കുന്നുണ്ട് (NIFT) . B.Des. (Fashion Communication) എന്നതാണ് കോഴ്സ്. വിശദ വിവരങ്ങള്‍ക്ക് http://www.nift.ac.in നോക്കുക.

2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പാരല്‍ മാനേജ്മെന്‍റ് ഗുര്‍ഗോണ്‍ ഹരിയാന (http://www.iamindia.in)

3.     എ എ എഫ് റ്റി സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈന്‍ നോയിഡ ഉത്തര്‍ പ്രദേശ് (http://aaft.com)

4.       സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ വിമന്‍ നഗര്‍ പൂനൈ (http://sid.edu.in/)

5.  ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ വിവിധ കാമ്പസുകള്‍ (www.jdinstitute.com)

6.       സ്കൂള്‍ ഓഫ് ഫാഷന്‍ ടെക്നോളജി പൂനൈ (http://soft.ac.in)


7. പേള്‍ അക്കാദമി മുംബൈ (http://pearlacademy.com)

Sunday 22 January 2017

ഇന്റലക്ച്വല്‍ പ്രോപ്പര്ട്ടി റൈറ്റ്സ് – നിയമത്തിലെ ഒരു പുത്തന്‍ സ്പെഷ്യലൈസേഷന്‍




മുന്‍ കാലങ്ങളില്‍ വക്കീലാണെന്ന് പറഞ്ഞാല്‍ നേരിടുന്നയൊരു ചോദ്യമാണ് സിവിലോ ക്രിമിനലോ എന്നത്. എന്നാലിത് സ്പെഷ്യലൈസേഷനുകളുടെ കാലം. ഇത്തരത്തിലുള്ള നിയമ സ്പെഷ്യലൈസേഷനുകളില്‍ പ്രമുഖമായയൊന്നാണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് അഥവാ ബൌദ്ധിക സ്വത്തവകാശ നിയമം.

എന്താണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്

ഒരു കമ്പനി ഒരു പ്രത്യേക ഉല്‍പ്പന്നം വിപണിയിലിറക്കുന്നുവെന്ന് കരുതുക. മറ്റൊരു കമ്പനി അതേ ഉല്‍പ്പന്നം അതേ പേരിലിറക്കിയാല്‍ അത് ആദ്യ കമ്പനിയുടെ കച്ചവടത്തെ ബാധിക്കും. ഇത്തരം ബൌദ്ധീകാനുകരണങ്ങളെ വ്യവസ്ഥാപിതമായും നിയമ പരമായും നേരിടുകയെന്നത് വ്യവസായ സ്ഥാപനങ്ങളുടേയും രാഷ്ട്രത്തിന്‍റേയും ഉത്തരവാദിത്വമാണ്. ഇവിടെയാണ് ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രസക്തി. 

ഉല്‍പ്പന്നങ്ങള്‍, കണ്ട് പിടുത്തങ്ങള്‍, രൂപകല്‍പ്പനകള്‍, രചനകള്‍, സൃഷ്ടികള്‍ എന്നിവ അനുവാദമില്ലാതെയോ ആധികാരികമല്ലാതെയോ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ചെയ്യുവാനുള്ളത്. പേറ്റന്‍റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ്സ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് എന്നിവയെല്ലാം ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സില്‍ പെടുത്തി ഇന്ത്യ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.

സ്വതന്ത്രമായ ഒരു കോഴ്സായി ഇത് ഇന്ത്യയില്‍ നിലവിലുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം ഉപരി പഠന മേഖലയായി ഇതിനെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എല്‍ എല്‍ ബിക്ക് ശേഷം സ്പെഷ്യലൈസേഷനായി തിരഞ്ഞെടുക്കുന്നതാണുത്തമം.

പ്രധാന പഠന സ്ഥാപനങ്ങള്‍

1. Rajiv Gandhi School of Intellectual Property LawIIT Kharagpur (http://www.iitkgp.ac.in/

LL.B. (Hons) Degree in Intellectual Property Rights ആണ് ഇവിടുത്തെ കോഴ്സ്.
First Class Bachelors Degree in Engineering / Technology / Medicine or equivalent or First Class Masters Degree in Science or Pharmacy or equivalentt or First Class MBA Degree with any of the above എന്നതാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും. 

2.      Indian Law Institute New Delhi (http://www.ili.ac.in

Intellectual Property Rights ല്‍ പി ജി ഡിപ്ലോമയാണിവിടെയുള്ളത്. ഏത് ഡിഗ്രി കഴിഞ്ഞവര്‍ക്കും ചേരാം. ഇവിടെ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്. 

3.      National Law School of Indian University Bangalore (https://www.nls.ac.in/

Post-Graduate Diploma In Intellectual Property Rights Law (PGDIPRL) എന്നയൊരു കോഴ്സിവിടെയുണ്ട്. വിദൂര വിദ്യാഭ്യാസ രീതിയിലാണിത്. http://ded.nls.ac.in/ എന്ന സൈറ്റില്‍ നിന്നും വിവരങ്ങളറിയാം.

4.      Govt. Law College Mumbai (http://glcmumbai.com/)

Post Graduate Diploma in Intellectual Property Rights – എത് ഡിഗ്രിക്കാര്‍ക്കും ഈ കോഴ്സിന് ചേരാം. ഒരു വര്‍ഷത്തെ ഈ കോഴ്സിന് 50 സീറ്റുണ്ട്.

5.      Benarus Hindu University Waranasi UP (http://www.bhu.ac.in/)

Post Graduate Diploma in Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാം പാര്‍ട്ട് ടൈം കോഴ്സാണ്. 

6.      Inter University Centre for Intellectual Property Rights Studies – CUSAT 

P.G. Diploma in Intellectual Property Rights. - Bachelor's Degree in Law, Economics, Political Science, History, Management and Science & Technology / Engineering.  എന്നതാണ് പ്രവേശന യോഗ്യത. 15 സീറ്റുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്.

7. Indira Gandhi National Open University (http://www.ignou.ac.in

Post Graduate Diploma in Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാമിന് ഡിഗ്രിയാണ് യോഗ്യത. 

8. Federation of Indian Chamber of Commerce and Industry (http://www.ficciipcourse.in/

(a)  Online Certificate Course on Intellectual Property(IP)
(b) Online Certificate Course on Intellectual Property Rights & Competition Law (IPComp) 
(c)  Online Certificate Course on IPR and Pharmaceutical R&D (CCIPR)

(d) Online Certificate Course On US Patent Law & Practice 

9. Institute of Intellectual Property Rights – Narsee Monjee Institute of Management Studies  Mumbai (http://iips.nmims.edu)

POST GRADUATE DIPLOMA COURSES

(a) Post Graduate Diploma In Patent Law  & Practice (PGDPLP)

ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത

(b) Post Graduate Diploma In Intellectual  Property Rights Management (IPRM)

ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത

CERTIFICATE COURSES (Twice a year)

(a)    Drug Regulatory & Intellectual Property Rights (DRIP)

6 മാസത്തെ ഈ കോഴ്സിന് സയന്‍സ്/ഫാര്‍മസ്യൂട്ടിക്കല്‍ ഡിഗ്രിയാണ് യോഗ്യത

(b)   Certificate Course In Intellectual Property (CCIP)

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

SHORT TERM PROGRAMS

(a)  Patent Searching & Drafting

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(b) Understanding Patent

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(c)  Copyright For Entertainment/ Media

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(d) Technology Transfer & Licensing

6 മാസത്തെ ഈ കോഴ്സിന് സയന്‍സ് ഡിഗ്രിയാണ് യോഗ്യത

(e)  Patent Agent Training Program

12 മണിക്കൂറത്തെ ഈ കോഴ്സിന് ഫാര്‍മസ്യൂട്ടിക്കല്‍/എഞ്ചിനിയറിങ്ങ്/നിയമ ഡിഗ്രിയാണ് യോഗ്യത