Saturday, 24 March 2018

സിവില്‍ സര്‍വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഇന്ത്യന്‍ ഡിഫന്സ് അക്കൌണ്ട് സര്‍വ്വീസ് (IDAS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

9. ഇന്ത്യന്‍ ഡിഫന്‍സ് അക്കൌണ്ട് സര്‍വീസ് (IDAS)

ഇന്ത്യന്‍ ഗവണ്‍മെന്‍റിന് കീഴിലുള്ള ഏറ്റവും പഴയ സര്‍വ്വീസുകളിലൊന്നാണിത്. പ്രതിരോധ വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസര്‍ സര്‍വ്വീസ് ആണിത്. പ്രതിരോധ ബജറ്റ് കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. ഇത് കൂടാതെ പ്രതിരോധ വകുപ്പിലെ അക്കൌണ്ട്സ് വിഭാഗം നിയന്ത്രിക്കുക ആയുധ ഇടപാടുകളില്‍‌ സാമ്പത്തികാവലോകനം നടത്തുക തുടങ്ങിയ ചുമതലകളുമുണ്ട്. 2010 ല്‍ 3G സ്പെക്ട്രം ലേലം വിവാദങ്ങളില്ലാതെ നടത്തുകയും തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗയിംസില്‍ ഫിനാന്‍സ് കമ്മീഷണര്‍ ആയിരുന്ന വിജയലക്ഷ്മി കെ ഗുപ്ത IDAS സര്‍വ്വീസിലായിരുന്നു. പിന്നീട് ഇവര്‍ ട്രായ് അംഗവുമായി.

ഇവരുടെ ട്രെയിനിങ്ങ് തുടക്കത്തില്‍ ഫരീദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫിനാന്‍സ് മാനേജ്മെന്‍റിലും (NIFM) തുടര്‍ന്ന് പൂനെയിലെ National Academy of Defence Financial Management Institute (NADFM) ലും നടക്കും.  വളരെ വേഗത്തില്‍ പ്രമോഷന്‍ കിട്ടുന്ന ചുരുക്കം ചില സര്‍വ്വീസുകളിലൊന്നാണിത്.

No comments:

Post a Comment