Thursday 30 March 2017

പെറ്റ് ഗ്രൂമിങ്ങ് – വളര്ത്ത് മൃഗങ്ങളെ പരിപാലിക്കാനൊരു കരിയര്‍



സാബ്രദായിക വഴികളില്‍ നിന്നും മാറി നടക്കുവാനധികം പേരുമൊന്നും ശ്രമിക്കാറില്ല. കരിയറിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും. മാനദണ്ഡങ്ങള്‍ പണവും സമൂഹത്തില്‍ ചില പ്രത്യേക ജോലികള്‍ക്ക് മാത്രമേ വിലയുള്ളുവെന്ന മിഥ്യാ ധാരണയുമാകുമ്പോള്‍ ഇത് സ്വാഭാവികം മാത്രം. എന്നാല്‍ ചിലരുണ്ട് തങ്ങളുടേതായ വഴികളില്‍ മാത്രം സഞ്ചരിക്കുവാനിഷ്ടപ്പെടുന്നവര്‍. കഷ്ടപ്പെട്ടല്ല മറിച്ച് ഇഷ്ടപ്പെട്ടാണ് ജോലി ചെയ്യേണ്ടത് എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. അത്തരക്കാര്‍ക്കായി ചില പ്രൊഫഷനുകളിവിടെയുണ്ട്. അങ്ങനെയുള്ള ഒന്നാണ് പെറ്റ് ഗ്രൂമിങ്ങ്

എന്താണ് ഈ ജോലി

വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും അവയെ ഭംഗിയായി ഒരുക്കലുമാണ് ഒരു പെറ്റ് ഗ്രൂമറുടെ ജോലി. മൃഗങ്ങളെ കുളിപ്പിക്കല്‍, അവയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. പാര്‍ട്ട് ടെം ആയോ മുഴുവന്‍ സമയമായോ ഈ ജോലി തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്ന് വരുന്നയൊരു മേഖലയാണിത്. പലര്‍ക്കും തങ്ങളുടെ തിരക്കിനിടയില്‍ ഇവയെ പരിപാലിക്കുവാന്‍ കഴിയാറില്ല. ഇത്തരക്കാര്‍ക്ക് പെറ്റ് ഗ്രൂമേഴ്സിനെ ആശ്രയിക്കാം. പൂച്ച, നായ, കുതിര എന്നിവയെയാണ് സാധാരണയായി പരിപാലിക്കേണ്ടി വരിക. 

എവിടെ അപേക്ഷിക്കാം

1.    Fuzzy Wuzzy Pet Grooming School, Bangalore (http://www.fuzzywuzzy.in)
2.      School of Grooming Newsland (http://www.schoolofgrooming.co.nz/)
3.      West Coast Grooming Academy, California (http://www.westcoastgroomingacademy.com)
4.      Scoopy Scrub, New Delhi (http://www.scoopyscrub.com)

Wednesday 29 March 2017

നിര്മ്മാണ രംഗത്ത് മാറ്റുരക്കാന്‍ കണ്സ്ട്രക്ഷന്‍ ടെക്നോളജി



ഏത് പ്രൊഫഷണലിലായാലും ഇന്ന് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. മാറുന്ന കാലഘട്ടത്തിനനുസൃതമായി നിരവധി പുതിയ തൊഴിലവസരങ്ങളും കോഴ്സുകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. ഒപ്പം പരമ്പരാഗത കോഴ്സുകള്‍ക്ക് പുത്തന്‍ മാനങ്ങളും കൈവരുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ നിന്നും ആര്‍ക്കിടെക്ച്വറിലേക്കുള്ള മാറ്റം ഈ തരത്തിലൊന്നാണ്. 

സിവില്‍ എഞ്ചിനിയിറിങ്ങിന്‍റെ പ്രായോഗിക വശമായ കോഴ്സുകളിലൊന്നാണ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി. നിര്‍മ്മാണ രംഗത്തെ സാങ്കേതികവും മാനേജ്മെന്‍റ് രീതികളും വിശദമായി  പ്രതിപാദിക്കുന്ന കോഴ്സാണിത്. കണ്‍സ്ട്രക്ഷന്‍ സേഫ്റ്റിയും കണ്‍സ്ട്രക്ഷന്‍ നിയമങ്ങളും ഇവിടെ പാഠ്യ വിഷയമാണ്. 

മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എഞ്ചിനിയറിങ്ങ് കോഴ്സായും സിവില്‍ എഞ്ചിനിയറിങ്ങ് പാസായവര്‍ക്ക് എം ടെകിനും ഈ വിഷയം പഠിക്കുവാന്‍ കഴിയും.

എവിടെ പഠിക്കാം

1.       ഐ ഐ ടി മദ്രാസ്  (http://www.civil.iitm.ac.in/btcm)
 
2.       എന്‍ ഐ ടി വാറംഗല്‍ (http://www.nitw.ac.in)
 
3.  ബി എം എസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ബാംഗ്ലൂര്‍ (http://www.bmsce.in) - M.Tech in Construction Technology
 
4.     മുംബൈ യൂണിവേഴ്സിറ്റി (http://archive.mu.ac.in) - M.E in Construction Engineering & Management

5.     ഭാരത് യൂണിവേഴ്സിറ്റി ചെന്നൈ (https://www.bharathuniv.ac.in/) - M.Tech in Construction Engineering & Management

6.       സി ഇ പി റ്റി യൂണിവേഴ്സിറ്റി അഹമ്മദാബാദ് (http://cept.ac.in) - Bachelor of Construction Technology, M.Tech in Construction Engineering & Management

7.      ഭഗവന്ദ് യൂണിവേഴ്സിറ്റി, അജ്മീര്‍ (http://bhagwantuniversity.ac.in) - M.Tech in Construction
8.      മൌലാനാ അബ്ദുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, കൊല്‍ക്കത്ത (http://www.wbut.ac.in)  B. Tech in structural engineering and construction management

9.    വിജയ വിട്ടാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെല്‍ഗാം (http://www.svvit.org/) - M.Tech in Construction Technology

10.കാരാവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാംഗ്ലൂര്‍ (http://karavaliinstituteoftechnology.com) - M.Tech in Construction Technology

Tuesday 28 March 2017

പത്ര പ്രവര്ത്തനം പഠിക്കുവാനൊരു ഉന്നത വിദ്യാപീഠം – ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍

ഊര്‍ജ്ജ സ്വലരും അന്വേഷണ ബുദ്ധിയുമുള്ള ചെറുപ്പക്കാര്‍ക്ക് ഏറെ ഇണങ്ങുന്നയൊരു കര്‍മ്മമേഖലയാണ് പത്ര പ്രവര്‍ത്തനത്തിന്‍റേത്. എണ്ണിയാലൊടുങ്ങാത്ത ചാനലുകളുള്ള ഈ കാലത്ത് അവസരങ്ങള്‍ സുലഭമായിട്ടുണ്ട്. ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ ടെലിവിഷന്‍/പ്രിന്‍റ്/അഡ്വര്‍ടൈസിങ്ങ് & പബ്ലിക് റിലേഷന്‍സ് എന്നിവയിലാണ് കോഴ്സുകള്‍.   

ന്യൂഡല്‍ഹിയാണ് ആസ്ഥാനം. ഒഡീഷയിലെ ധന്‍കാല്‍, മിസോറാമിലെ ഐസ്വാള്‍, മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളില്‍ റീജിയണല്‍ സെന്‍ററുകളുണ്ട്. 

ഡെല്‍ഹിയിലുള്ള കോഴ്സുകള്‍

1.       പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ (1 വര്‍ഷം)

1.       Radio & TV Journalism
2.       Advertising & Public Relations
3.       Journalism (Hindi)
4.       Journalism (Odia)
5.       Journalism (English)
6.       Journalism (Urdu)

2.      Diploma Course in Development Journalism 

 

അന്താരാഷ്ട്ര നിലവാരമുള്ള ഈ കോഴ്സ് പത്ര പ്രവര്‍ത്തകര്‍ക്കായി നടത്തുന്നതാണ്. 
 

ഇത് കൂടാതെ Indian Information Service സിന് വേണ്ടിയുള്ള കോഴ്സുകളും ചില് ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഡെല്‍ഹിയിലുള്ള എല്ലാ പ്രോഗ്രാമുകളും എല്ലാ സെന്‍ററുകളിലുമില്ല.  

 

Dhenkanal (Odisha)

1.      PG Diploma in English Journalism

2.      PG Diploma in Odisha Journalism

 

Jammu (J & K) 

 PG Diploma in English Journalism 


Amaravati (Maharashtra)

PG Diploma in English Journalism

Aizawl (Mizoram)

PG Diploma in English Journalism

Kottayam (Kerala)

PG Diploma in English Journalism

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷക്കാര്‍ക്കും അവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമ പ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യമായ യോഗ്യതകളാണ്. 25 വയസ്സാണ് പ്രായ പരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. പ്രവേശന വര്‍ഷത്തെ ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 

പ്രവേശന വിജ്ഞാപനം മാര്‍ച്ച് മാസത്തില്‍ പ്രതീക്ഷിക്കാം. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യു എന്നിവയുമുണ്ടാകും. കോഴ്സുകള്‍ ജൂലൈ മധ്യത്തോട് തുടങ്ങി ഏപ്രിലില്‍ പൂര്‍ത്തിയാകും. ഒരു മാസം ഇന്‍റേണ്‍ഷിപ്പുണ്ടാകും. ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോടെ രണ്ട് സെമസ്റ്ററുകളും പാസായവര്‍ക്കേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കു. പി ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം (റേഡിയോ & ടി വി) കോഴ്സിന് രണ്ടാം സെമസ്റ്ററില്‍ പൂര്‍ണ്ണമായും പ്രായോഗിക പരിശീലനമാണ് ഉണ്ടാവുക. 

വിലാസം

Indian Institute of Mass Communication
JNU
New Campus,
Aruna Asaf Ali Marg,
New Delhi - 110067, India.
Contact: 011-26741352, 26742920, 26741073 Ext. 240
 
വെബ്സൈറ്റ് - http://www.iimc.nic.in

Saturday 11 March 2017

സിദ്ധ – ഒരു പാരമ്പര്യ ചികിത്സാ രീതി



പ്രചാരമേറി വരുന്ന ഒരു ചികിത്സാ രീതിയാണ് സിദ്ധ. ത് ഒരു പാരമ്പര്യ ചികിത്സയാണ്. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ളയൊന്നാണിത്. 

കോഴ്സ്

ബാച്ചലര്‍ ഓപ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BSMS) എന്നതാണ് കോഴ്സ്. ഇത് അഞ്ചര വര്‍ഷത്തെ ബിരുദ കോഴ്സാണ്. ബയോളജിയോട് കൂടിയ പ്ലസ്ടുവാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.

എവിടെ പഠിക്കാം

കേരളത്തില്‍ തിരുവന്തപുരത്തെ പോത്തന്‍കോട് സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജുണ്ട്. 50 സീറ്റാണുള്ളത്.

വിലാസം

Santhigiri Siddha Medical College,
Santhigiri P.O.,
Thiruvananthapuram,
Kerala - 695589.
Contact No : Office - 8606822000,

തമിഴ്നാട്ടിലെ പ്രമുഖ കോളേജുകള്‍

1.      Akila Thiruvithamcore Siddha Vaidya Sangam Siddha
Maruthuva Kalloory & Hospital, Kanyakumari, Tamilnadu  (BSMS)

2.      Government Siddha Medical College, Chennai, Tamilnadu (BSMS. MD)

3.      Government Siddha Medical College, Tirunelveli, Tamilnadu (BSMS, MD)

4.      Sri Sairam Siddha medical college &research centre  (BSMS)
Sai Leo Nagar, Poonthandalam,
West Tambaram, Chennai – 600 044.
Tamilnadu, India.  (http://www.sairamsiddha.edu.in)

5.      National Institute of Sidha, Sanatorim, Chennai (MD, PhD) (http://nischennai.org/)

6.      RVS Sidha Medical College & Hospital (BSMS)
Kumaran Kottam Campus, Kannampalayam,
Coimbatore – 641 402.
Ph: 0422- 2681123, 2681124
Fax: 0422- 2680047
E-mail: rvs_siddha@yahoo.co.in

7.      Velumailu Siddha Medical College, Kancheepuram, Tamilnadu (BSMS 40 Seats)