വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
8. ഇന്ത്യന്‍ റയില്‍വേ
അക്കൌണ്ട് സര്‍വീസ് (IRAS)
ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ്
അക്കൌണ്ട് സര്‍വീസിന്‍റെ അതേ ചുമതലകള്‍ റെയില്‍വേയില്‍ നിര്‍വ്വഹിക്കുന്നത് ഈ സര്‍വ്വീസാണ്.
റെയില്‍വേയുടെ ബജറ്റ് തയ്യാറാക്കുന്നതിലടക്കം നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഫിനാന്‍ഷ്യല്‍
കമ്മീഷണറാണ്. ഈ സര്‍വ്വീസിലെ ഉയര്‍ന്ന പോസ്റ്റ്. ഇന്ത്യാ ഗവണ്‍മെന്‍റ്
സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് മെമ്പറിനും തുല്യമായ പദവിയാണ് ഇത്.
തുടക്കത്തില്‍ ഇവരുടെ
ട്രെയിനിങ്ങ് നടക്കുക നടക്കുക ഫരീദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാന്‍സ് മാനേജ്മെന്‍റിലും (NIFM) നാഗ്പൂരിലുള്ള നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിലും തുടര്‍ന്ന്
നാഷണല്‍ അക്കാദമി ഓപ് ഇന്ത്യന്‍ റെയില്‍വേസിലുമായിരിക്കും. പ്രൊബോഷന് ശേഷം റാങ്ക്,
ഒഴിവുകള്‍, നല്‍കിയിരിക്കുന്ന ഓപ്ഷന്‍ എന്നിവ അനുസരിച്ച് ഏതെങ്കിലും ഒരു സോണല്‍
റെയില്‍വേയില്‍ അസിസ്റ്റന്‍റ് ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ആയി നിയമിക്കപ്പെടും.
ഇതിന് മുകളിലുള്ള ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ആണ് ഡിവിഷണല്‍ തലവന്‍. ഇത് കൂടാതെ
ഡി ആര്‍ എം (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), ജനറല്‍ മാനേജര്‍, ഡയറക്ടര്‍ ജനറല്‍
എന്നീ പോസ്റ്റുകളിലും ഇവര്‍ എത്തിച്ചേരും.
No comments:
Post a Comment