വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
10.
ഡല്‍ഹി, ആന്‍ഡമാന്‍ & നിക്കോബാര്‍
ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ ഹവേലി സിവില്‍
സര്‍വ്വീസ് (DANICS)
കേന്ദ്ര
ആഭ്യന്തര മന്താലയത്തിന് കീഴിലുള്ള സിവില്‍ സര്‍വീസ് ആണിത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഐ എ
സിന് തുത്യമായ ഗ്രൂപ്പ് ബി സര്‍വ്വീസുകളിലൊന്ന്. ഡല്‍ഹി, ആന്‍ഡമാന്‍ &
നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ എന്നിവിടങ്ങളിലെ ദൈനം ദിന ഭരണമാണ് പ്രധാന ചുമതല. ഒരു കേന്ദ്ര ഭരണ
പ്രദേശത്ത് നിന്ന് മറ്റൊരു കേന്ദ്ര ഭരണ പ്രദേശത്തേക്ക് മാത്രമേ ഇവര്‍ക്ക് സ്ഥലം
മാറ്റം ലഭിക്കു. നാല് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ഗ്രൂപ്പ് എ തസ്തികയിലുള്ള ശമ്പളം
ലഭിച്ച് തുടങ്ങും. ഡല്‍ഹിയിലാണ് സാധാരണ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത്.
No comments:
Post a Comment