Saturday, 31 March 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ ഇന്‍ഫർമേഷന്‍ സർവീസ് (IIS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

13. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (IIS)

അഞ്ഞൂറിലധികം ഓഫീസര്‍മാരുള്ള സര്‍വീസാണിത്. പത്രങ്ങളുടേയും മാസികകളുടേയും രജിസ്ട്രേഷന്‍ , വിവിധ മാധ്യമങ്ങളുടെ ഏകോപമ, ഗവണ്‍‌മെന്‍റ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍.

ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലാണ് ഇവരുടെ ട്രെയിനിങ്ങ് നടക്കുക. ദൂരദർശന്‍, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം എന്നിവിടങ്ങളില്‍ മീഡയ അറ്റാച്ച്മെന്‍റ് ഉണ്ടാകും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലാണ് പ്രധാന ചുമതല. ഇത് കൂടാതെ ദൂരദര്‍ശന്‍റേയും ആകാശ വാണിയുടേയും പ്രാദേശിക യൂണിറ്റുകളിലും നിയമനം ലഭിക്കും.

No comments:

Post a Comment