Wednesday 30 May 2018

ഇലക്ട്രോണിക്സ് ഗവേഷണത്തിനായി Central Electronics Engineering Research Institute



ലോകത്ത് ഏറെ ഗവേഷണം നടക്കുന്ന ഒരു മേഖലയാണ് ഇലക്ട്രോണിക്സിന്‍റേത്. വ്യാവസായികമായി ലോകം പുരോഗമിച്ചപ്പോള്‍ അതില്‍ മുന്‍പില്‍ നിന്നിരുന്നത് ഇലക്ട്രോണിക്സായിരുന്നു.  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍റെ അഭൂത പൂർവ്വമായ വളർച്ചക്ക് കാരണമായതും മറ്റൊരു സാങ്കേതിക വിദ്യയല്ല. കേരളത്തിലേതടക്കം പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം തന്നെ ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും അവസരമുണ്ട്.  എന്നാലീ രംഗത്ത് തികച്ചും വ്യത്യസ്തമായ സ്ഥാപനമാണ് കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേർച്ചിന്‍റെ കീഴില്‍ വരുന്ന രാജസ്ഥാനിലെ പിലാനിയില്‍ സ്ഥിതി ചെയ്യുന്ന Central Electronics Engineering Research Institute എന്നത്. സ്ഥാപനത്തിന് ചെന്നൈയില്‍ സെന്‍ററുമുണ്ട്.


പ്രോഗ്രാമുകള്‍


1. M. Tech  Advanced Electronics Engineering -    BE/BTech/MSc  എന്നതാണ് മതിയായ വിദ്യാഭ്യാസ യോഗ്യത. 2 വർഷമാണ് കാലാവധി. Cyber Physical Systems / Smart Sensors / Microwave Devices എന്നിവയിലേതിലെങ്കിലും ശ്രദ്ധ പതിപ്പിക്കാം. 15 സീറ്റാണുള്ളത്.


2. Integrated Dual Degree PhD -   BE/BTech/MSc  എന്നതാണ് മതിയായ വിദ്യാഭ്യാസ യോഗ്യത.10 സീറ്റുണ്ട്.


3. PhD (Eng) - ME/MTech ആണ് വേണ്ടുന്നത്. 12 സീറ്റിലെ 2 സീറ്റ് ടീച്ചേഴ്സിനായി നീക്കി വച്ചിരിക്കുന്നു.


Cyber Physical Systems, Smart Sensors, Microwave Devices എന്നിവയാണ് ഡിപ്പാർട്ട്മെന്‍റുകള്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ceeri.res.in സന്ദർശിക്കുക.

Thursday 17 May 2018

ഫയർ എഞ്ചിനിയറിങ്ങ് പഠിക്കുവാന്‍ നാഷണല്‍ ഫയർ സർവീസ് കോളേജ്



നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ എഞ്ചിനിയറിങ്. പെട്രോളിയം റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ എഞ്ചിനിയറിങ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍ എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.


പലരും കരുതുന്നത് പോലെ തീ പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണി മാത്രമല്ല ഫയര്‍ എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. തീപിടുത്തം ഉണ്ടാകാത്ത വിധം കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അതിനാവശ്യമായ സാധന സാമഗ്രികള്‍ നിര്‍ദ്ദേശിക്കുന്നതിനുമൊക്കെ ഈ മേഖലയിലെ പഠനം ഉപകാരപ്രദമാണ്. തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍ മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.


ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും വേറിട്ട് നില്‍ക്കന്നയൊന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി).  ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നര വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 60 സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


സബ് ഓഫീസേഴ്സ് കോഴ്സ് – ഫയര്‍ സര്‍വീസില്‍ സബ് ഓഫീസര്‍ പദവിയില്‍ തൊഴില്‍ നേടുവാനനുയോജ്യമായ കോഴ്സാണിത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും ഇതിലേക്ക് പ്രവേശനം ലഭിക്കുക. എന്നാല്‍ ഡിഗ്രി/ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷാ വഴി ഈ കോഴ്സിലേക്ക് പ്രവേശനം  ലഭിക്കും.


ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളുടെ ഫയര്‍സര്‍വീസ് വകുപ്പിലെ ഫയര്‍ ഓഫീസര്‍മാരുടെ പരിശീലനവും എന്‍.എഫ്.എസ്.സിയിലാണ് നടക്കുക. അഡ്മിഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് http://nfscnagpur.nic.in/   എന്ന വെബ്‌സൈറ്റ് കാണുക.

Sunday 13 May 2018

ജന സംഖ്യാ ശാസ്ത്രം പഠിക്കുവാനൊരു ഉന്നത വിദ്യാ പീഠം - IIPS



സാമൂഹ്യ ശാസ്ത്രത്തിൻറ്റെ ഒരു ഉപ വിഭാഗമായ ഡെമോഗ്രാഫി ഗവേഷണ തലം വരെയുള്ള പഠന സൗകര്യങ്ങളുള്ള ഒരു മേഖലയായി വികസിച്ചിട്ടുണ്ടിപ്പോൾ. ജനന മരണ നിരക്ക്, കുടിയേറ്റം, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വിവിധ ജന സമൂഹങ്ങളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ, അത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആഴത്തിലുള്ള പഠനം നടത്തുന്നവരാണു. ഡെമോഗ്രാഫേഴ്സ്.         ഒരു ക്ഷേമ രാഷ്ട്രത്തിനു അതിൻറ്റെ നയ രൂപീകരണത്തിനു ജന സംഖ്യാ പഠനം അത്യന്താപേക്ഷികമാണു.  ആയതിനാൽ തന്നെ ഈ ശാസ്ത്രം ശാഖ വളരെയധികം വികാസം പ്രാപിച്ചയൊന്നാണു.  ഗവേഷണോത്മുഖ പഠനത്തിനു താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന വിഷയമാണിത്.  ആന്ത്രപ്പോളജിക്കൽ ഡെമോഗ്രാഫി, ബയോ ഡെമോഗ്രാഫി, ഇക്കണോമിക് ഡെമോഗ്രാഫി, ഹിസ്റ്റോറിക്കൽ ഡെമോഗ്രാഫി, ഇൻറ്റർ നാഷണൽ ഡെമോഗ്രാഫി, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡെമോഗ്രാഫി, ഫെർട്ടിലിറ്റി ആൻഡ് ഫാമിലി പ്ലാനിങ്ങ്, ഫിസ്കൽ ഡെമോഗ്രാഫി, ഡെമോഗ്രാഫിക് മൈക്രോ സിമുലേഷൻ, ഡെമോഗ്രാഫിക് ഫോർകാസ്റ്റിങ്ങ്, ഫോർമൽ ഡെമോഗ്രാഫി, പോപുലേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെൻറ്റ് തുടങ്ങി സ്പെഷ്യലൈസ് ചെയ്യാവുന്ന മേഖലകൾ നിരവധി.


സാമൂഹിക ശാസ്ത്രത്തിലോ അനുബണ്ഡ വിഷയങ്ങളിലോ ഡിഗ്രിയെടുത്തവർക്ക് ഡെമോഗ്രാഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ എം എക്ക് ചേരാം.  ചില സ്ഥാപനങ്ങളിൽ ഏതു വിഷയത്തിലും ഡിഗ്രിയെടുത്തവർക്കും പ്രവേശനമുണ്ട്.  തുടർന്ന് എം ഫിലി നോ പി എച്ച് ഡി ക്കോ ചേരാം.


ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണു കൽപ്പിത സർവകലാശാലാ പദവിയുള്ള മുംബൈയിലെ ഇൻറ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് (IIPS).  പോപ്പുലേഷൻ സയൻസിൽ ബിരുദാനന്തര ബിരുദങ്ങൾക്കും എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും ഇവിടെ അവസരമുണ്ട്. ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. വിദേശ വിദ്യാർഥികൾ ധാരാളം പഠിക്കുന്ന സ്ഥാപനമാണിതു. 


കോഴ്സുകള്‍


1.      M.A./M.Sc Programme in Population Studies

Mathematics, Statistics, Economics, Psychology, Sociology, Social Work, Geography and Anthropology, Rural Development & Political Science എന്നിവയിലേതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. എന്നാല്‍ സാമൂഹ്യ ശാസ്ത്രം  അല്ലാത്ത വിഷയത്തിലുള്ള ഡിഗ്രിയുള്ളവർ പോപ്പുലേഷന്‍ സയന്‍സില്‍ പ്രവൃത്തി പരിചയം ഉണ്ടുവെങ്കില്‍ അവരേയും പ്രവേശനത്തിന് പരിഗണിക്കുന്നതാണ്.  2 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 25 വയസ്സാണ് പ്രായ പരിധി.



ഗണിത ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ഉള്ള ഡിഗ്രിയാണ് അഭിലഷണീയ യോഗ്യത. .  2 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 25 വയസ്സാണ് പ്രായ പരിധി.

3.     Master of Population Studies (MPS)

Statistics, Mathematics, Economics, Psychology, Sociology, Social Work, Geography, and Anthropology എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. 1 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 28 വയസ്സാണ് പ്രായ പരിധി. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.


4.     Master of Philosophy (M.Phil.) in Population Studies


M.A./M.Sc./Master in Population Studies/Demography/M.Sc (Biostatistics and Epidemiology) എന്നിവയിലേതെങ്കിലുമാണ് അടിസ്ഥാന യോഗ്യത.  


     5. Ph.D. in Population Studies


M.Phil in Population Studies or Master's degree in Population Studies or M.Sc. in Bio-Statistics and Epidemiology എന്നിവയിലേതെങ്കിലുമുള്ളവർക്ക് 3 വർഷത്തെ ഗവേഷണത്തിന് ചേരാം. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. ഫെലോഷിപ്പിനും അർഹതയുണ്ട്. 30 വയസ്സാണ് കൂടിയ പ്രായ പരിധി.


    6. Post Doctoral Fellowship (P.D.F.)

പോപ്പുലേഷന്‍ സയന്‍സില്‍ Ph.D ഉള്ളവർക്കാണ് ഈ ഒരു വർഷത്തെ പ്രോഗ്രാമിലേക്ക് പ്രവേശനമുള്ളത്. റിസേർച്ച് ജേർണലുകളില്‍ പേപ്പറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളവർക്ക് മുന്‍ഗണനയുണ്ടാകും. 40 വയസ്സാണ് കൂടിയ പ്രായ പരിധി.


    7. M.A. Population Studies (Distance Learning)

സാമൂഹ്യ ശാസ്ത്രം, ആരോഗ്യം, ഗണിത ശാസ്ത്രം എന്നിവയിലേതിലെങ്കിലും ഡിഗ്രിയുള്ളവർക്ക് ഈ പ്രോഗ്രാമിന് ചേരുവാന്‍ കഴിയും. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഈ കോഴ്സിന് 150 സീറ്റാണുള്ളത്.


താരതമേന്യ കുറഞ്ഞ ഫീസാണിവിടുത്തേത്.  ഈ രംഗത്ത് ഗവേഷണത്തിന് ഏറെ ഊന്നല്‍ കൊടുക്കുന്ന സ്ഥാപനമാണിത്.

Monday 7 May 2018

ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുവാനൊരു ഉന്നത സ്ഥാപനം - INSTITUTE OF HOTEL MANAGEMENT, CATERING TECHNOLOGY & APPLIED NUTRITION




വളരെയധികം തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ഒരു പ്രൊഫഷനെന്ന നിലയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആകർഷണീയമായയൊന്നാണ്.  ആയതിനാല്‍ത്തന്നെ നിരവധി സ്ഥാപനങ്ങള്‍ ഈ കോഴ്സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ ഗോവയിലെ പോർവോറിയത്തില്‍ സ്ഥിതി ചെയ്യുന്ന Institute of Hotel Management, Catering Technology & Applied Nutrition എന്ന സ്ഥാപനം.  ദേശിയ തലത്തില്‍ത്തന്നെ ശ്രദ്ധേയമായ സ്വയം ഭരണ സ്ഥാപനമാണ്.



കോഴ്സുകള്‍


1.      B.SC. IN HOSPITALITY AND HOTEL ADMINISTRATION


മൂന്ന് വർഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടുവാണ് മതിയായ യോഗ്യത. ദേശീയ തലത്തിലുള്ള മത്സര പരീക്ഷയുണ്ടാകും. National Council for Hotel Management ഉം Indira Gandhi National Open University യും ചേർന്നാണ് ഈ പ്രോഗ്രം നടത്തുന്നത്.


2.      DIPLOMA IN FOOD AND BEVERAGE SERVICE


36 ആഴ്ചയാണ് ഈ കോഴ്സിന്‍റെ കാലാവധി. തുടർന്ന് 24 ആഴ്ച Industrial Training ഉണ്ടാകും. പ്ലസ് ടുവാണ് യോഗ്യത വേണ്ടത്. കസ്റ്റമറോട് പെരുമാറേണ്ട രീതിയും ആഥിത്യ മഗ്യാദകള്‍ക്കുമാണ് ഈ കോഴ്സില്‍ ഊന്നല്‍ നല്‍കുക.

3.      DIPLOMA IN FOOD PRODUCTION


 36 ആഴ്ചയാണ് ഈ കോഴ്സിന്‍റെ കാലാവധി. തുടർന്ന് 24 ആഴ്ച Industrial Training ഉണ്ടാകും. പ്ലസ് ടുവാണ് യോഗ്യത വേണ്ടത്.


4.      CRAFTMANSHIP COURSE IN FOOD PRODUCTION AND PATISSERIE


പത്താം ക്ലാസ് യോഗ്യതയുള്ള ഈ കോഴ്സിന്‍റെ കാലാവധി 1.5 വർഷമാണ്. 17 ആഴ്ചകളുള്ള 2 സെമസ്റ്ററുകളാണുള്ളത്. ഓരോ സെമസ്റ്ററിലും 20 ആഴ്ച Industrial Training ഉണ്ടാകും.


5.      CRAFTMANSHIP CERTIFICATE COURSE IN FOOD AND BEVERAGE SERVICE


4 ആഴ്ച Industrial training ഉള്‍പ്പെടെ 24 ആഴ്ച നീണ്ടു നില്‍ക്കുന്ന ഈ കോഴ്സിന്‍റെ യോഗ്യത പത്താം ക്ലാസ് വിജയമാണ്.


ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്നത് എല്ലാ കോഴ്സ്കള്‍ക്കും ബാധകമായ ഒന്നാണ്.


Oberoi – OCLD (Oberoi Centre  of Learning & Development), Thomas  Cook (Thomas  Cook Executive Trainee Programme-TCETP/Foreign Exchange), Bestseller India  (Fashion Consultant, Sales Optimizers & ROMT), Four Seasons (Entry Level all 4 Departments) FAASOS (Retail), Jet Airways (Cabin Crew), Tata Starbucks, The Park Hotels  & Zone  By The  Park Dominos, Godrej Natures Basket, Sofitel Mumbai Sterling Hotels,  Goa Cafe Coffee Day, The Ferns, Lemon Tree, Pensio Software Technologies  Pvt.  Ltd. ITC  Maratha, MC Donalds, Orchid Hotel, Madhura Fashion  & Lifestyle, Grand Hyatt  തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇവിടെ പ്ലേസ്മെന്‍റിനായി വരാറുണ്ട്. 

വിലാസം

INSTITUTE OF HOTEL MANAGEMENT, 
CATERING TECHNOLOGY & APPLIED NUTRITION,

Alto Porvorim, Bardez, Goa - 403 521.
+ 91 - 832- 2417252 / 2417379 / 2411142
Email:  ihmgoa@sancharnet.in   

കൂടുതല്‍ വിവരങ്ങള്‍ക്ക് https://ihmgoa.gov.in/ സന്ദർശിക്കുക.


Saturday 5 May 2018

അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് Institute of Mathematical Sciences



ശാസ്ത്രങ്ങളുടെ റാണി എന്നാണ് ഗണിത ശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും ഇത് പാഠ്യ വിഷയമാണ്. എന്നാല്‍ പലർക്കും ഇതിന്‍റെ പ്രായോഗിക തലവും ജോലി സാധ്യതകളും അത്ര കണ്ട് പരിചിതമല്ല. എന്നാല്‍ കമ്പ്യൂട്ടർ സയന്‍സുള്‍പ്പെടുയുള്ള ശാസ്ത്ര ശാഖകളുടെ അടിസ്ഥാന ശിലയായ ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന, ഒപ്പം അടിസ്ഥാന ഗണിത ശാസ്ത്ര തത്വങ്ങളില്‍ ഗവേഷണ സാധ്യമാക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ആയതിലൊന്നാണ് ചെന്നൈയിലെ Institute of Mathematical Sciences. ഗണിത ശാസ്ത്രത്തില്‍ മാത്രമല്ല തിയററ്റിക്കല്‍ കമ്പ്യൂട്ടർ സയന്‍സിലും, തിയററ്റിക്കല്‍ ഫിസിക്സിലും കമ്പ്യൂട്ടേഷണല്‍ ബയോളജിയിലും ഇവിടെ ഗവേഷണം സാധ്യമാണ്. ചെന്നൈയിലാണ് ഈ സ്ഥാപനം.

കോഴ്സുകള്‍

മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്‍റ്

PhD, Integrated PhD, Post Doctoral Fellowship  എന്നിവയാണിവിടെയുള്ളത്.  മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ പി ജി കഴിഞ്ഞവർക്ക് PhD ചേരാം. മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ ഡിഗ്രി കഴിഞ്ഞവർക്ക് Integrated PhD ക്ക് ചേരാം. National Board for Higher Mathematics (NBHM) നടത്തുന്ന പ്രവേശന പരീക്ഷ പാസാകേണ്ടതുണ്ട്. മാത്തമാറ്റിക്സില്‍ PhD കഴിഞ്ഞവർക്ക് Post Doctoral Fellowship  ന് ചേരുവാന്‍ കഴിയും.

തിയററ്റിക്കല്‍ കമ്പ്യൂട്ടർ സയന്‍സ് ഡിപ്പാർട്ട്മെന്‍റ്

ഇവിടെയും PhD, Integrated PhD, Post Doctoral Fellowship   എന്നിവയാണുള്ളത്.  M.Sc./ M.E./ M.Tech./M.C.A എന്നതാണ് PhD ക്ക് ചേരുവാനുള്ള യോഗ്യത. B.Sc./B.E./B.Tech./M.C.A. ഉള്ളവർക്ക് Integrated PhD ക്ക് ചേരുവാന്‍ കഴിയും. ഇവർ Joint Entrance Screening Test in Theoretical Computer Science (JEST) എന്ന പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്.

 Concurrency, Logic, Algorithms, Complexity Theory, Automata Theory തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്പെഷ്യലൈസ് ചെയ്ത് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് ഇവിടെ അവസരമുണ്ട്.

തിയററ്റിക്കല്‍ ഫിസിക്സ് ഡിപ്പാർട്ട്മെന്‍റ്

തിയററ്റിക്കല്‍ ഫിസിക്സില്‍ PhD എന്നിവക്ക് ചേരണമെങ്കില്‍ Joint Entrance Screening Test (JEST), Junior Research Fellowship (JRF), Graduate Aptitude Test in Engineering (GATE) എന്നിവയിസലേതിലെങ്കിലുമൊന്ന് പാസായിരിക്കണം. Integrated PhD ക്ക് Joint Entrance Screening Test (JEST) എഴുതേണ്ടതുണ്ട്.
ഫിസിക്സിന്‍റെ ഏതാണ്ടെല്ലാ മേഖലകളിലും സ്പെഷ്യലൈസ് ചെയ്യുവാനിവിടെ സൌകര്യമുണ്ട്.

കമ്പ്യൂട്ടേഷണല്‍ ബയോളജി ഡിപ്പാർട്ട്മെന്‍റ്

ഏതെങ്കിലും സയന്‍സ് വിഷയങ്ങളിലോ എഞ്ചിനിയറിങ്ങിലോ പി ജി ഉള്ളവർക്ക് കമ്പ്യൂട്ടേഷണല്‍ ബയോളജിയില്‍ PhD ചെയ്യുവാന്‍ കഴിയും.  UGC-CSIR NET, JEST, GATE, NBHM, DBT BINC  തുടങ്ങിയ ഏതെങ്കിലും ടെസറ്റ് പാസാവേണ്ടതുണ്ട്. നിലവില്‍ Biophysics and Mechano biology,  Systems and network biology,  Pattern formation and dynamics, Bimolecular modeling, Regulatory genomics, Evolutionary biology, Computational neuroscience, Infectious disease modeling, Ecology
ഇത് കൂടാതെ ഡിഗ്രി, പി ജി വിദ്യാർത്ഥികള്‍ക്ക് സമ്മർ റിസേർച്ച് പ്രൊജക്ട് ചെയ്യുവാനും ഇവിടെ അവസരമുണ്ട്.  കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കുമുള്ള അസ്സോസിയേറ്റ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imsc.res.in/ സന്ദർശിക്കുക.