Thursday 19 April 2018

ഓള്‍ ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ്ങ് – ശ്രവണ പഠനത്തിനൊരു മികവിന്റെ കേന്ദ്രം



കാലം ചെല്ലും തോറും വൈദ്യശാസ്ത്ര രംഗത്ത് നിരവധി വ്യത്യസ്ത മേഖലകള് ഉടലെടുത്ത് കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് തൊഴിലവസരങ്ങളും  വ്യത്യസ്തമായ കോഴ്സുകളും ഉദയം ചെയ്ത് കൊണ്ടിരിക്കുന്നത് ഒരു വര്ത്തമാന കാല കാഴ്ചയാണ്. അപ്രകാരമുള്ള ഒരു കോഴ്സാണ് സ്പീച്ച് തെറാപ്പി എന്നത്. സംസാര, ശ്രവണ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള് അറിയുകയും ആയതിന് ഒരുപ പരിഹാരമായി നില്ക്കുകയും ചെയ്യുകയെന്നതാണ് ഈ കോഴ്സ് കഴിഞ്ഞവരുടെ ജോലി. ക്ഷമയും സഹാനുഭൂതിയും അർപ്പണമനോഭാവവുമുള്ളവർക്ക് മാത്രം ശോഭിക്കുവാൻ കഴിയുന്നൊരു മേഖലയാണിത്. ബധിരത, മൂകത, കേൾവിക്കുറവ്, തപ്പിത്തടഞ്ഞും വിക്കിയും ശബ്ദ വൈകല്യവുമുള്ള സംസാരം എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയർത്തുന്നവരാണിവർ. ഓഡിയോ മീറ്ററുകളും, കമ്പ്യൂട്ടറും മറ്റ് ആധുനിക ഉപകരണങ്ങളുമുപയോഗിച്ച് വൈകല്യങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കുകയോ തീവ്രത കുറക്കുകയോ ചെയ്യുന്ന വിദഗ്ദരായ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ തൊഴിൽ സാധ്യത വർദ്ധിച്ച് കൊണ്ടിരിക്കുന്നു


ഇത് പഠിക്കുവാന് അനവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയത്തിന് കീഴില്‍ മൈസൂർ മാനസ ഗംഗോത്രിയിലുള്ള All India Institute of Speech and Hearing തികച്ചും വ്യത്യസ്തമായ സ്ഥാപനമാണ്. ഈ രംഗത്തെ ഏഷ്യയിലെത്തന്നെ ഏറ്റവും ഉയർന്ന പഠന ഗവേഷണ കേന്ദ്രമാണിത്. അധ്യാപകരും ലബോറട്ടറിയും ലോക നിലവാരത്തിലുള്ള ഈ സ്ഥാപനത്തെ ലോകാരോഗ്യ സംഘടന (WHO) മികവിൻറ്റെ കേന്ദ്രമായി (Centre of Excellence) അംഗീകരിച്ചിട്ടുണ്ട്. ഓഡിയോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സർവീസസ്, ഇലക്ട്രോണിക്സ്, മെറ്റീരിയൽ ഡവലപ്മെൻറ്റ്, ഓട്ടോറിനോ ലാരിങ്കോളജി, സ്പെഷ്യൽ എഡ്യുക്കേഷൻ, സ്പീച്ച് ലാംഗ്വേജ് സയൻസ്, സ്പീച്ച് ലാഗ്വേജ് പാത്തോളജി, പ്രിവൻഷൻ ഓഫ് കമ്യൂണിക്കേഷൻ ഡിസ് ഓർഡേ ഴ്സ് (POCD), സെൻറ്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് എഡ്യൂക്കേഷൻ ത്രൂ ഡിസ്റ്റസ് മോഡ് (CREDM) എന്നിങ്ങനെ 11 ഡിപ്പാർട്ട്മെൻറ്റുകളിലായി 16 വ്യത്യസ്ത കോഴ്സുകളിവിടെയുണ്ട്. ഇതിൽ സർട്ടിഫിക്കറ്റ് തലം മുതൽ പോസ്റ്റ് ഡോക്ട്റൽ ഫെല്ലോഷിപ്പ് വരെ ഉൾപ്പെടും.


ഡിപ്പാർട്ട്മെന്‍റുകള്‍

Audiology, Clinical Psychology, Clinical Services, Electronics, Material Development, Otorinolaryngology, Special Education, Speech Language Sciences, Speech Language Pathology, Prevention Of Communication Disorders (Pocd), Tcpd-Tele Center For Persons With Communication Disorders എന്നിവയാണിവിടത്തെ ഡിപ്പാർട്ട്മെന്‍റുകള്‍.


കോഴ്സുകള്


AIISH  - ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷ വഴി ചേരാവുന്ന കോഴ്സുകള്‍


1.      Bachelor of Audiology and Speech Language Pathology (B.ASLP)

Physics, Chemistry, Biology and Mathematics എന്നിവയിലുള്ള പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത വേണ്ടത്.  4 വർഷത്തെ ഈ ഡിഗ്രി കോഴ്സിന് 62 സീറ്റുകളാണുള്ളത്.


2.      M.Sc (Audiology)

B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി 2 വർഷം. 36 സീറ്റാണുള്ളത്.


3.      M.Sc (Speech - Language Pathology)

B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി 2 വർഷം. 36 സീറ്റാണുള്ളത്.


4.      Master of Education Special Education (Hearing Impairment) [M.Ed. Sp. Ed. (HI)]

B.S.Ed. (Hearing Impairment)  അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ആണ് വേണ്ടത്. 20 സീറ്റാണുള്ളത്. കാലാവധി 1 വർഷം.


മൈസൂർ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ വഴി ചേരാവുന്ന കോഴ്സുകള്‍


5.      Ph. D (Audiology)

M.Sc. (Aud) / M.Sc. (Sp. & Hg.) / MASLP എന്നിവയിലേതെങ്കിലും ഒപ്പം ഒരു വർഷത്തെ ജോലിയോ ഗവേഷണ പരിചയമോ ആണ് അഭികാമ്യ യോഗ്യത. 3 വർഷത്തെ കാലവധിയുള്ള ഇതന് 4 സീറ്റാണുള്ളത്.


6.      Ph. D (Speech-Language Pathology)


M.Sc. (Aud) / M.Sc. (Sp. & Hg.) / MASLP എന്നിവയിലേതെങ്കിലും ഒപ്പം ഒരു വർഷത്തെ ജോലിയോ ഗവേഷണ പരിചയമോ ആണ് അഭികാമ്യ യോഗ്യത. 3 വർഷത്തെ കാലവധിയുള്ള ഇതന് 4 സീറ്റാണുള്ളത്.


പ്രവേശന പരീക്ഷ വേണ്ടാത്ത കോഴ്സുകള്‍


7.      Certificate Course for Caregivers of Children with Developmental Disabilities
14 ആഴ്ചത്തെ ഈ കോഴ്സിന് പത്താം ക്ലാസ് ആണ് മതിയായ യോഗ്യത.   കോഴ്സിനു സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കാണു പ്രവേശനം. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത ഈ കോഴ്സിനു എസ് എസ് എൽ സി യാണു യോഗ്യത.


8.      Diploma in Hearing Aid & Ear mould Technology (DHA & ET)

ഇലക്ട്രിക്കൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയോ ഐ ടി ഐ യോ അല്ലായെങ്കിൽ ദെന്തൽ ടെക്നീഷ്യൻ പാസായവർക്കോ അതുമല്ലായെങ്കിൽ ഫിസിക്സ് പഠിച്ച് +2 പാസായവർക്കോ Diploma in Hearing Aid and Mould Technology എന്ന ഡിപ്ലോമാ പ്രോഗ്രാമിനു ചേരാം. ഒരു വർഷത്തെ കോഴ്സിന് 25 സീറ്റാണുള്ളത്. 17 വയസാണു പ്രായ പരിധി.


9.      Diploma in Early Childhood Special Education (Hearing Impairment) (DECSE(HI))


ഏത് വിഷയത്തിലുള്ള പ്ലസ് ടുക്കാര്ക്കും ഈ ഏക വര്ഷ കോഴ്സിന് ചേരാം. 18 വയസ്സാണ് പ്രായ പരിധി.


10. Diploma in Hearing, Language and Speech (DHLS)


ഈ കോഴ്സ് തപാൽ വഴി പഠിക്കാവുന്നതാണു. +2 യോഗ്യതയുള്ള ഈ കോഴ്സിന്‍റെ കാലാവുധി 1 വർഷമാണു. 17 വയസാണു പ്രായപരിധി. 25 സീറ്റുണ്ട്.


11. Bachelor of Education Special Education (Hearing Impairment) [B.Ed. Sp. Ed.(HI)]

സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കോഴ്സിന് 20 സീറ്റാണുള്ളത്. ഡിഗ്രിയാണ് യോഗ്യത. 2 വർഷമാണ് കാലാവധി.


12. PG Diploma in Clinical Linguistics for SLP (PGDCLP)

 B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി ഒരു വർഷം. 10 സീറ്റാണുള്ളത്.

13. PG Diploma in Forensic Speech Sciences & Technology  (PGDFSST)

B.Sc. with Physics / Mathematics / Electronics / Computer Science / Forensic Science/Speech and Hearing as a major component at B.Sc. level

B.E /B.Tech./Electronics/Computer Science/Communication.

M.B.B.S.


ഇവയിലേതെങ്കിലും യോഗ്യത വേണ്ടുന്ന ഈ കോഴ്സിന് 10 സീറ്റാണുള്ളത്. ഒരു വർഷമാണ്   കാലാവധി.


14. PG Diploma in Neuro Audiology  (PGDNA)

1 വർഷത്തെ ഈ കോഴ്സിന് 10 സീറ്റാണുള്ള്ത്

15. PG Diploma in Augmentative and Alternative Communication (PGDAAC)

1 വർഷത്തെ ഈ കോഴ്സിന് 20 സീറ്റാണുള്ളത്


16. Post Doctoral Fellowship

Speech, Language, and/or hearing എന്നിവയിലേതെങ്കിലും ഡോക്ടറേറ്റും കുറഞ്ഞത് രണ്ട് പേപ്പർ പബ്ലിക്കേഷനെങ്കിലുമുണ്ടാവണം. 2 വർഷത്തെ കോഴ്സിന് 2 സീറ്റാണുള്ളത്.



കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.aiishmysore.com സന്ദർശിക്കുക.





Wednesday 18 April 2018

ഉന്നത ശാസ്ത്ര ഗവേഷണത്തിനൊരു മുന്തിയ സ്ഥാപനം - ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത



ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണത്തിന് ആശ്രയിക്കാവുന്ന സ്ഥാപനമാണ് ഇത്. Physics, Chemistry, Plant biology, Microbiology, BiochemistryBiophysicsBioinformatics , Environmental science തുടങ്ങിയവ വിഷയങ്ങളിലൊക്കെ ഗവേഷണം നടത്തുവാനുള്ള സൌകര്യമിവിടെയുണ്ട്.  Astroparticle Physics, Cosmic rays, Quantum physics എന്നിവയിലൊക്കെ രാജ്യത്തെ ആദ്യ ഗവേഷണ കേന്ദ്രമാണിവിടം. 

രസതന്ത്രംഭൌതികശാസ്ത്രംസസ്യശാസ്ത്രം,ജൈവരസതന്ത്രംമൈക്രോബയോളജി എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ അതിരുകളില്ലാത്ത പഠന പരീക്ഷണങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈ ഗവേഷണശാലക്ക് രൂപം നൽകിയത്, വൈജ്ഞാനികനായ ജഗദീഷ് ചന്ദ്ര ബോസ് ആണ്. 1917 ലാണ് ഇത് സ്ഥാപിതമായത്.

ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നു കാംപസ്സുകളുണ്ട്. ബോസിൻറെ മുൻ വസതിയാണ് മുഖ്യ കാംപസ്സ്Biochemistry, Biophysics, plant Biology, Physics, Environmental Science Section, Molecular Medicine, Microbiology എന്നിവയാണിവിടുത്തെ ഡിപ്പാർട്ട്മെന്‍റുകള്‍.

കോഴ്സുകള്‍

PhD

ജീവ ശാസ്ത്രത്തില്‍ (i) Basic and applied microbiology, (ii) Computational biology, (iii) Molecular medicine, (iv) Plant functional biology of stress responses for improvement and exploring plant genetic resources, (v) Structural studies and biophysical problems, (vi) Systems biology, (vii) Complex systems, and, (viii) Systems and synthetic biology എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് ഗവേഷണം നടത്തുവാന്‍ കഴിയും.


ഫിസിക്സില്‍ (i) basic and applied problems in physical and environmental sciences, and, (ii) complex systems എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷന്‍ ലഭ്യമാണ്.  ഗവേഷണത്തിന് വിദ്യർത്ഥികള്‍ക്ക് അതാത് വിഷയത്തിലെ അധ്യാപകരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
അതാത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും NET-JRF (CSIR-UGC, DBT, ICMR etc.), DST-INSPIRE തുടങ്ങിയ ഏതെങ്കിലും യോഗ്യതയുമാണ് വേണ്ടത്.


Integrated PhD


ജീവ ശാസ്ത്രത്തില്‍ 2011 ലും ഫിസിക്സില്‍ 2012 ലുമാണ് Integrated PhD തുടങ്ങിയത്. അതാത് വിഷയങ്ങളിലെ ഡിഗ്രിക്കാർക്ക് ഈ M.Sc. - Ph.D കോഴ്സിന് ചേരാം.
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനും ഇവിടെ അവസരമുണ്ട്.


വിലാസം


Bose Institute
93/1, Acharya Prafulla Chandra Road
Kolkata - 700009
West Bengal, India 
Phone: (+91)(33) 2350-2402/2403/ 6619/6702
Fax: (+91)(-33) 2350-6790


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.jcbose.ac.in സന്ദർശിക്കുക

Friday 13 April 2018

മത്സ്യത്തെപ്പറ്റി പഠിക്കുവാന്‍ സെന്ട്രല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍



വളരെയധികമൊന്നും പഠന സൌകര്യമില്ലാത്ത വിഭാഗമാണ് ഫിഷറീസ് എന്നത്. ചുരുക്കം ചില സ്ഥാപനങ്ങളിലേ ഇത് സംബന്ധിച്ച കോഴ്സുകള്‍ ലഭ്യമുള്ളു. എന്നാല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേർച്ച് സെന്‍ററിന്‍റെ കീഴില്‍ വരുന്ന  മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍ ഈ രംഗത്തെ മുന്‍നിര സ്ഥാപനവും ഇന്ത്യയിലെ ആദ്യ ഫിഷറീസ് യൂണിവേഴ്സിറ്റിയുമാണ്.  ഫിഷറീസിന്‍റെ വിവിധ വിഭാഗങ്ങളില്‍ പി ജിയും ഗവേഷണ സൌകര്യവുമുണ്ട്.


കോഴ്സുകള്‍


രണ്ട് വർഷത്തെ MFSc  (Master in Fisheries Science) കോഴ്സും 3 വർൽത്തെ ഝപഅ കോഴ്സുമാണ് ഇവിടെയുള്ളത്.  ഫിഷറീസില്‍ (BFSc) ഡിഗ്രിയുള്ളവർക്കാണ് പ്രവേശനം. 19 വയസ്സാണ് കുറഞ്ഞ പ്രായം. MFSc ഉള്ളവർക്ക് PhD ക്ക് ചേരാം. 22 വയസ്സാണ് കുറഞ്ഞ പ്രായം

Aquaculture Division

1.      MFSc in Aquaculture (AQC)
2.      PhD in Aquaculture (AQC)

Fisheries Resources, Harvest & Post Harvest Division

1.      MFSc in Fisheries Resourses Management (FRM)
2.      MFSc in Post Harvest Technology (PHT)
3.      PhD in Fisheries Resourses Management (FRM)
4.      PhD in Post Harvest Technology (PHT)

Aquatic Environment and Health Management Division

1.      MFSc in Aquatic Environment Management (AEM)
2.      MFSc in Aquatic Animal Health (AAH)
3.      PhD in Aquatic Environment Management (AEM)
4.      PhD in Aquatic Animal Health (AAH)

Fish Nutrition, Biochemistry and Physiology Division

1.      MFSc in Fish Biochemistry and Physiology  (FPB)
2.      MFSc in Fish Nutrition and Feed Technology  (FNT)
3.      PhD in Fish Biochemistry and Physiology  (FPB)
4.      PhD in Fish Nutrition and Feed Technology  (FNT)

Fish Genetics and Biotechnology Division

1.      MFSc in Fish genetics & Breading (FGB)
2.      MFSc in Fish Biotechnology (FBT)
3.      PhD in Fish genetics & Breading (FGB)
4.      PhD in Fish Biotechnology (FBT)

Fisheries Economics, Extension and Statistics Division

1.      MFSc in Fisheries Extension (FEX)
2.      MFSc in Fisheries Economics (FEC)
3.      PhD in Fisheries Extension (FEX)
4.      PhD in Fisheries Economics (FEC)


ഇത് കൂടാതെ ഹ്രസ്വ കാല ട്രെയിനിങ്ങ് പ്രോഗ്രാമുകളും സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാമുകളും വിവിധ സെന്‍ററുകളിലായി നടത്താറുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന് കൊല്‍ക്കത്ത, കാക്കിനാട, പവർഖേഡ, റോഹ്ടാക്, മോടിപൂർ എന്നിവിടങ്ങളില്‍ സെന്‍ററുകളുമുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cife.edu.in സന്ദർശിക്കുക.