വ്യത്യസ്തമായ
നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ
എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ
പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ
എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ
സര്‍വീസ് എന്നറിയപ്പെടുന്നു.
2. ഐ പി എസ് (ഇന്‍ഡ്യന്‍ പോലീസ് സര്‍വീസ്)
ജില്ലയുടെ
ക്രമ സമാധാനച്ചുമതലയുള്ള പോലീസ് എന്നായിരിക്കും സാധാരണ നമ്മള്‍ ഐ പി എസ് കാരെ ഓര്‍ക്കാറ്.
എന്നാല്‍ സൈബര്‍സെല്‍, ക്രൈം ബ്രാഞ്ച്, സി ഐ ഡി അഥവാ കുറ്റാന്വേഷണ വകുപ്പ്, റോ,
ട്രാഫിക് ബ്യൂറോ എന്നിങ്ങനെ വിവിധ നിലകളില് ശോഭിക്കുവാന്‍ കഴിയുന്ന സര്‍വ്വീസാണിത്.
ഇന്‍റലിജന്‍സ് ബ്യൂറോ, സി ആര്‍ പി എഫ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സുരക്ഷാ
വിഭാഗം, ബി എസ് എഫ് എന്നിവയുടെയൊക്കെ തലവന്‍മാര്‍ ഐ പ് എസുകാരാണ്. ആഭ്യന്തര
മന്ത്രാലയത്തിന് കീഴിലാണ് ഇവര്‍ വരിക. രണ്ട് വര്‍ഷത്തെ പ്രൊബേഷന് ശേഷം അസിസ്റ്റന്‍റ്
സൂപ്രണ്ട് ഓഫ് പോലീസ് (എ സി പി) എന്ന തസ്തികയിലാണ് ഇവര്‍ നിയമിതരാവുക.
പിന്നീട്
അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, സൂപ്രണ്ട് ഓഫ് പോലീസ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ്
പോലീസ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നിങ്ങനെ വന്ന് ഒടുവില്‍ ഡി ജി പി ആയി
തീരും. കേന്ദ്രത്തിലാണെങ്കില്‍ ഐ ബിയുടെ തലവനാണ് ഉയര്‍ന്ന തസ്തിക.
യു
പി എസ് സി തന്നെ നടത്തുന്നഅസിസ്റ്റന്‍റ് കമാന്‍ഡന്‍റ് പരീക്ഷ വഴി ഗ്രൂപ്പ് എ യിലേക്ക്
നേരിട്ട് നിയമനം ലഭിക്കുന്നവരും ഈ വിഭാഗത്തില്‍ വരും. നിശ്ചിത കാലത്തെ സര്‍വീസിന്
സേഷം ഇവര്‍ക്ക് ഐ പി എസ് കണ്‍ഫര്‍ ചെയ്ത് കൊടുക്കും. മസൂറിയിലെ പ്രാഥമിക
പരിശീലനത്തിന് ശേഷം ഹൈദരാബാദിലുള്ള നാഷണല്‍ പോലീസ് അക്കാദമിയിലാണ് ട്രെയിനിങ്ങ്
നടക്കുക.
No comments:
Post a Comment