Wednesday 17 October 2018

അധ്യാപക വിദ്യാഭ്യാസത്തിനൊരു ഉന്നത സ്ഥാപനം – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് സ്റ്റഡി ഇന്‍ എഡ്യുക്കേഷന്‍



അധ്യാപക പരിശീലനത്തിന് നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഇത് പഠിക്കുവാന്‍ സാധിക്കും. എന്നാല്‍ ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തമായ ചില സ്ഥാപനങ്ങളുണ്ട്. അത്തരത്തിലുള്ളയൊന്നാണ് ചെന്നയിലെ സൈദാപേട്ട് സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് സ്റ്റഡി ഇന്‍ എഡ്യുക്കേഷന്‍. ഏഷ്യയില്‍ത്തന്നെ ആദ്യത്തെ സ്ഥാപനമാണിത്. 1856 ലാണ് ആരംഭിച്ചത്.

തമിഴ്നാട് സർക്കാരിന്‍റെ ഡയറക്ടറേറ്റ് ഓഫ് കൊളേജിയേറ്റ് എജ്യുക്കേഷന്‍ ഡിഗ്രി മാർക്കിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഏകജാലകത്തിലൂടെയാണ് പ്രവേശനം.

കോഴ്സുകള്‍

1.       B.Ed -  200 സീറ്റ്

ഡിഗ്രിയാണ് പ്രവേശന യോഗ്യത.

2.       M.Ed – 50 സീറ്റ്

50 ശതമാനം മാർക്കോടെ B.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.

3.       M.Phil – 12 സീറ്റ്

55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.

4.      Ph.D

55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.

വിശദാംശങ്ങള്‍ക്ക് http://iasetamilnadu.org/ കാണുക.

Tuesday 16 October 2018

ഉന്നത ശാസ്ത്ര ഗവേഷണത്തിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി



ഏത് വിഷയത്തിലുമുള്ള ഗവേഷണ പഠനം ഉന്നതമായ കരിയറിലേക്കുള്ള ഒരു പ്രവേശന കവാടമാണ്. എന്നാല്‍ അത് ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലാവുമ്പോള്‍ സാധ്യതകളേറും. ഇത്തരത്തിലുള്ളയൊന്നാണ് കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴില്‍ ജൈവ സാങ്കേതിക വിദ്യ അനുബന്ധ വിഷയങ്ങളിലെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള സ്ഴയം ഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി. ന്യൂ ഡല്‍ഹിയിലാണ് ഈ സ്ഥാപനം. ഇന്‍ഫെക്ഷന്‍ ആന്‍റ് ഇമ്യൂണിറ്റി,  ജനറ്റിക്സ്,  മോളിക്യുലാർ ആന്‍റ് സെല്ലുലാർ ബയോളജി, കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍റ് കമ്പ്യൂട്ടേഷണല്‍ ബയോളജി, പ്രൊഡക്ഷന്‍ ആന്‍റ് ഡവലപ്മെന്‍റ്,  എന്നീ മേഖലകളില്‍ അഡ്വാന്‍സഡ് റിസേർച്ചിനുള്ള മികച്ച സൌകര്യങ്ങള്‍ ലഭ്യമാണ്.  പി എച്ച് ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവയാണ് ഇവിടെയുള്ളത്.


പി എച്ച് ഡി പ്രോഗ്രാം

ന്യൂഡല്‍ഹിയിലെ ജവഹർലാല്‍ നെഹൃ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് ഈ പ്രോഗ്രാം നടത്തുന്നത്. ഒരു വർഷം 30 – 35 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും.

യോഗ്യത – 60 ശതമാനം മാർക്കില്‍ കുറയാതെ ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ MSc അല്ലെങ്കില്‍ M. Tech. or MBBS or M. V. Sc. or M. Pharm അല്ലായെങ്കില്‍ JNU അംഗീകരിച്ച തതുല്യ യോഗ്യത ഉണ്ടാവണം. സീനിയർ സെക്കന്‍ററി മുതല്‍ 60 ശതമാനം മാർക്കോടെ വിജയിച്ചവരായിരിക്കണം. നടപ്പ് അധ്യയന വർഷം യോഗ്യതാ പരീക്ഷ പൂർത്തിയാക്കുവാന്‍ കഴിയുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗത്തില്‍പ്പെടുന്നവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാവും. അല്ലെങ്കില്‍ ജോയിന്‍റ് ഗ്രാജ്വേറ്റ് എക്സാമിനേഷന്‍ ഇന്‍ ബയോളജി ആന്‍റ് ഇന്‍റർ ഡിസിപ്ലിനറി ലൈഫ് സയന്‍സ് (ജെ.ജി.ഇ.ഇബി.ഐ. എല്‍.എസ്) യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഈ രണ്ട് ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ യോഗ്യത നേടുന്നവർക്ക് അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്.

പി എച്ച് ഡി നേടിയവർക്ക് വിവിധ പ്രൊജക്ടുകളില്‍ പോസ്റ്റ് ഡോക്ടറല്‍ റിസേർച്ച് ചെയ്യുവാനുള്ള സൌകര്യവുമിവിടെയുണ്ട്.  ഇത് കൂടാതെ വിവിധ ഹ്രസ്വകാല ട്രെയിനിങ്ങ് പ്രോഗ്രാമുകളും മിടുക്കരായ വിദ്യാർത്ഥികള്‍ക്ക് പ്രൊജക്ട് വർക്കിനുള്ള സൌകര്യവുമിവിടെയുണ്ട്.

വിലാസം

National Institute of Immunology
Aruna Asaf Ali Marg
New Delhi – 110067



Wednesday 3 October 2018

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ – അവസരങ്ങള്‍



റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്.  ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്. 

റിസർവ് ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമന ഉത്തരവുകള്‍ പ്രധാന ദിന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പ്രധാന പോസ്റ്റുകള്‍ ഇവയാണ്.

1.     Research Officer in Grade B for Department of Economics and Policy Research
2. Research Officer in Grade B for Department of Statistics and Information Management
3.     Officer in Grade B DR General
4.     Manager  (Technical - Civil) in Grade B
5.     Manager  (Technical - Electrical) in Grade B
6.     Assistant Manager (Technical – Electrical) in Grade A
7.     Assistant Manager (Technical – Civil) in Grade A
8.     Assistant Manager (Security) in Grade A
9.     Assistant Manager (Rajbhasha) in Grade A
10.  Assistants (Clerk)

21 നും 30 നും ഇടക്കുള്ള ബിരുദ ധാരികള്‍ക്ക് പ്രായമുള്ള ബിരുദധാരികള്‍ക്കാണ് സാധാരണയായി ഗ്രേഡ് ബി ഓഫീസർമാരായി ചേരുവാന്‍ കഴിയുക.  
ബി ഗ്രേഡ് ഓഫീസറുടെ തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയും അഭിമുഖവുമാണ് സാധാരണ തിരഞ്ഞെടുപ്പ് രീതി.  എഴുത്ത് പരീക്ഷ രണ്ടായിട്ടാണ് നടത്തുക.
1.       ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ.  200 മാർക്കിന്‍റെ 3 മണിക്കൂർ നേരത്തെ പരീക്ഷയാണിത്.
1.       ജനറല്‍ അവയെർനെസ്സ്
2.       ഇംഗ്ലീഷ്
3.       ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്
4.       റീസണിങ്ങ് എബിലിറ്റി

എന്നിവയാണ് പരീക്ഷാ വിഷയങ്ങള്‍

2.       ഡിസ്ക്രിപ്രിറ്റീവ് ടെസ്റ്റ്

ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കാണ് ഇതില്‍ പങ്കെടുക്കുവാനവസരം.
1.       ഇംഗ്ലീഷ്
2.       ഇക്കോണമിക്സ് & സോഷ്യല്‍ ഇഷ്യൂസ്
3.       ഫിനാന്‍സ് മാനേജ്മെന്‍റ്

ഓരോ പേപ്പറും 100 മാർക്കിന്‍റെ മൂന്ന് മണിക്കൂർ ദൈർഖ്യമുള്ളതാണ്.

മറ്റ് വിശദ വിവരങ്ങള്‍ക്ക് https://rbi.org.in/ സന്ദർശിക്കുക.