Friday 25 July 2014

അംഗീകാരം അന്വേക്ഷിച്ചറിഞ്ഞിട്ടാവാം കോഴ്സുകൾ തിരഞ്ഞെടുക്കൽ


മക്കളെ ആരൊക്കയോ ആക്കാൻ വെമ്പൽ കൊള്ളുന്നതിനിടക്ക് അറിഞ്ഞോ അറിയാതെയോ നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്.  തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ അംഗീകാരം.  അംഗീകൃതമല്ലാത്ത കോഴ്സുകളിലെത്തപ്പെട്ടിട്ട് അവസാനം കബളിപ്പിക്കപ്പെട്ടുവെന്നറിയുബോൾ തളർന്ന് പോവുക സ്വാഭാവികം.  മക്കളുടെ അഭിരുചിയേക്കാളുപരി സമൂഹത്തിലെ മാന്യതക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന പ്രവണത ഏറി വരുന്ന ഇക്കാലത്ത് ഇക്കാര്യത്തിനു പ്രസക്തിയേറുന്നു. 

അംഗീകാരത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഏറെ ശ്രദ്ധിക്കാനുണ്ട്. ഓരോ കോഴ്സിനും പ്രത്യേകമായി അംഗീകൃത ഏജൻസിയുണ്ടെന്നറിയേണ്ടതുണ്ട്. എടുക്കുന്ന കോഴ്സിനും സ്ഥാപനത്തിനും പ്രത്യേകമായുള്ള അംഗീകാരം മാത്രമല്ല ആ പ്രത്യേക കോഴ്സ് നടത്തുവാൻ ആ സ്ഥാപനത്തിനു അംഗീകാരമുണ്ടോയെന്ന വസ്തുത കൂടി പരിശോധിക്കേണ്ടതുണ്ട്. കോഴ്സുകൾക്ക് നിശ്ചിത ഏജൻസി നൽകുന്ന അംഗീകാരം ഒരു പ്രത്യേക കാലയളവിലേക്ക് മാത്രമാണെന്നും അതിനു ശേഷം ആയത് പുതുക്കേണ്ടതുണ്ടെന്നും തിരിച്ചറിയുക. ഒരു പ്രത്യേക കോഴ്സിനു ഏജൻസി നൽകുന്ന അംഗീകാരം ഒരു നിശ്ചിത എണ്ണം സീറ്റുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതിൽ കൂടുതൽ അഡ്മിഷൻ സ്വീകരിക്കുവാൻ പാടില്ലായെന്നും മനസ്സിലാക്കേണ്ടതുണ്ട്.  കോഴ്സുകൾ ഫുൾ ടെം ആണോ പാർട് ടെം ആണോ തുടങ്ങിയ കാര്യങ്ങളിലും അംഗീകാരം വേണ്ടതുണ്ട്.  കോഴ്സും കോളേജും മാത്രമല്ല ആ ഡിഗ്രി സമ്മാനിക്കുന്ന യൂണിവേഴ്സിറ്റിയുടെ അംഗീകാരവും പ്രസക്തമാണു. 

വ്യത്യസ്ത കോഴ്സുകളും അംഗീകാരം നൽകേണ്ട ഗവണ്മെൻറ്റ് ഏജൻസികളും

ഇന്ത്യയിലെ എല്ലാ കേന്ദ്ര, സംസ്ഥാന യൂണിവേഴ്സിറ്റികളുടേയും, സ്വകാര്യ, കൽപ്പിത സർവ കലാശാലകളുടേയും അംഗീകൃത ഏജൻസി യൂണിവേഴ്സിറ്റി ഗ്രാൻറ്റ് കമ്മീഷൻ ആണു.  മാത്രവുമല്ല വ്യാജ യൂണിവേഴ്സിറ്റികളുടെ വിവരങ്ങളും ഇതിൽ നിന്നറിയാം.  കേരളത്തിൽ അംഗീകാരമുള്ള 12 യൂണിവേഴ്സിറ്റികളാണുള്ളത്.  വിശദ വിവരങ്ങൾക്ക് (www.ugc.ac.in/) സന്ദർശിക്കുക.

എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ്, ഹോട്ടൽ മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ മാനേജ്മെൻറ്റ്, എം സി എ, ഫാർമസി തുടങ്ങിയ കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ട ഏജൻസി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനാണു. കൂടുതൽ അറിയാൻ (www.aicte-india.org/) സന്ദർശിക്കുക.

ഇന്ത്യയിലെ ആർകിടെക്ട് കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നത് കൗൺസിൽ ഓഫ് ആർകിടെക്ചർ ആണു.  പ്രൊഫഷണൽ ആർകിടെക്ട് ആയി പ്രവർത്തിക്കുവാൻ ഈ അംഗീകാരം ആവശ്യമാണു. വിശദ വിവരങ്ങൾക്ക് (www.coa.gov.in/) സന്ദർശിക്കുക.

മെഡിക്കൽ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ അംഗീകാരം ഉണ്ടോയെന്നാണു പരിശോധിക്കേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് (www.mciindia.org/)

ദന്ത സംബണ്ഡിയായ കോഴ്സുകൾക്ക് ഇന്ത്യൻ ദെന്തൽ കൗൺസിലിൻറ്റെ അംഗീകാരമാണു വേണ്ടത്. വിശദ വിവരങ്ങൾക്ക് (www.dciindia.org)

ഹോമിയോയുമായി ബണ്ഡപ്പെട്ട കോഴ്സുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അംഗീകാരം, ഹോമിയോപ്പതി മരുന്നുകളുടെ ഗുണ നിലവാരം എന്നിവ നിർണ്ണയിക്കുവാനുള്ള അധികാരം സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിൽ നിക്ഷിപ്തമാണു. വിവരങ്ങൾക്ക്  www.cchindia.com സന്ദർശിക്കുക.

ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ രീതികളുടെ നിലവാരം, ഇത് സംബണ്ഡിച്ച കോഴ്സുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അംഗീകാരം എന്നിവ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻറ്റെ കീഴിൽ വരുന്നു.  വിശദ വിവരങ്ങൾക്ക് www.ccimindia.org/ കാണുക.  

ഫാർമസി സംബണ്ഡമായ കോഴ്സുകൾക്ക് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടേയും അതാത് സംസ്ഥാന ഫാർമസി കൗൺസിലിൻറ്റേയും അംഗീകാരമാവശ്യമുണ്ട്. ബിരുദ തലം വരെയുള്ള കോഴ്സുകളാണു ഇതിൻറ്റെ പരിധിയിൽ വരുന്നത്.  (www.pci.nic.in/)

നേഴ്സിങ്ങിനുള്ള അംഗീകാരം നേടേണ്ടത് ഇന്ത്യൻ നേഴ്സിങ്ങ് കൗൺസിലിൻറ്റേയും അതാത് സംസ്ഥാന നേഴ്സിങ്ങ് കൗൺസിലിൻറ്റേയുമാണു. കൂടുതൽ വിവരങ്ങൾക്ക് (www.indiannursingcouncil.org/). 

പാരാമെഡിക്കൽ കോഴ്സുകൾക്ക് ഇന്ത്യൻ പാരാ മെഡിക്കൽ കൗൺസിലിൻറ്റേയും അതാത് സംസ്ഥാന പാരാ മെഡിക്കൽ കൗൺസിലിൻറ്റേയും അംഗീകാരമാവശ്യമുണ്ട്.  കൂടുതൽ അറിയാൻ (www.paramedicalcouncilofindia.org/) സന്ദർശിക്കുക.

അംഗ വൈകല്യമുള്ളവരെ കുറിച്ചുള്ള പഠന സംബണ്ഡമായ കോഴ്സുകൾക്ക് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം അത്യന്താപേക്ഷിതമാണു. റീഹാബിലിറ്റേഷൻ, സ്പെഷ്യൻ എഡ്യുക്കേഷൻ എന്നിവയുമായി ബണ്ഡപ്പെട്ട കോഴ്സുകളും അധ്യാപക പരിശീലനവുമെല്ലാം ഈ കൗൺസിലിൻ കീഴിൽ വരുന്നു. വിശദ വിവരങ്ങൾക്ക്  (www.rehabcouncil.nic.in/) കാണുക.

അഭിഭാഷക വൃത്തിയുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടം, ചിട്ടവട്ടങ്ങൾ തുടങ്ങിയവയുടെ നിലവാരം നിശ്ചയിക്കുക, അഭിഭാഷകരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിശോധിക്കുക, ശിക്ഷണ നടപടികൾ സ്വീകരിക്കുക എന്നതൊക്കെയാണു ബാർ കൗണിസിലിൻറ്റെ പ്രധാന അധികാരങ്ങൾ. രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിൻറ്റെ നിലവാരം നിർണ്ണയിക്കുക, വിദ്യാർഥികൾക്ക് അഭിഭാഷകരായി സന്നത് എടുക്കുവാൻ ഉതകുന്ന നിയമ ബിരുദ വിദ്യാഭ്യാസം നൽകുവാൻ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വേണ്ട നിലവാരവും മാനദണ്ഡവും നിശ്ചയിക്കുക, അവയ്ക്ക് അംഗീകാരം നൽകുക തുടങ്ങിയവയും ബാർ കൗൺസിലിൻറ്റെ അധികാരത്തിൽപ്പെടുന്നു. കൂടുതൽ അറിയാൻ (www.barcouncilofindia.org/) സന്ദർശിക്കുക.

അഗ്രിക്കൾച്ചറൽ, അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ്ങ്, ഫിഷറീസ്, വെറ്റിനറി, ഫോറസ്ട്രി, ഹോർട്ടിക്കൾച്ചർ ആദിയായ കോഴ്സുകൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണു അംഗീകാരം നൽകേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് (www.icar.org.in/) സന്ദർശിക്കുക.

മറൈൻ സംബണ്ഡമായ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൻറ്റെ അംഗീകാരമാണാവശ്യം. വിശദ വിവരങ്ങൾക്ക് (www.dgshipping.gov.in/)
എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്, പൈലറ്റ് തുടങ്ങി വ്യോമയാന സംബണ്ഡമായ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ അഫിലിയേഷൻ ആവശ്യമാണു. (www.dgca.nic.in/)

ട്രാവൽ ആൻഡ് ടൂറിസം സംബണ്ഡമായ കോഴ്സുകളുടെ അംഗീകൃത ഏജൻസി അയാട്ട (INTER NATIOANL AIR TRANSPORT ASSOCIATION) എന്ന ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയാണു.  വിവരങ്ങൾക്ക് (www.iata.org/Pages/default.aspx)

രാജ്യത്തെ അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനാണു.  അംഗീകാരമുള്ള കോഴ്സുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അറിയാൻ സന്ദർശിക്കുക (www.ncte-india.org/)

വിവിധ സർവ കലാശാലകളുടെ കീഴിൽ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ നിലവാരം നിശ്ചയിക്കുന്ന ഏജൻസിയാണു വിദൂര വിദ്യാഭ്യാസ കൗൺസിൽ.  കൂടുതൽ വിവരങ്ങൾക്ക് (www.dec.ac.in)

അംഗീകാരം നൽകുവാൻ അധികാരപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് അറിയുവാൻ സാധിക്കുന്നതാണു. ഒരു കോഴ്സിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ അതുമായി ബണ്ഡപ്പെട്ട അംഗീകൃത ഏജൻസികളുടെ  അംഗീകാരം ഉറപ്പു വരുത്തിയാൽ പിന്നീട് ദു:ഖിക്കേണ്ടി വരില്ല.


Thursday 24 July 2014

നേഴ്സറി കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പഠിക്കാം



ഒരു തലമുറയെ വാർത്തെടുക്കന്നവരാണു അധ്യാപകർ.  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടമാണു ശൈശവവും കൗമാരവും.  അപ്പോൾ ആർജ്ജിക്കുന്ന കഴിവുകൾ അവരുടെ വ്യക്തിത്വ രൂപികരണത്തിൽ നിർണ്ണായകമായതിനാൽ തന്നെ ആ സമയത്ത് സ്വാധീനം ചെലുത്തുന്ന അധ്യാപകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണു.  അതിനാൽ തന്നെ ഈ
വിഭാഗത്തിലുള്ള അധ്യാപകരെ വാർത്തെടുക്കന്നതിലേക്കായി പ്രവർത്തന സജ്ജമാക്കിയിരിക്കുന്ന ട്രെയിനിങ്ങ് സെൻറ്ററുകളാണു പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.  ശിശു മനശാസ്ത്രത്തിലധിഷ്ഠിതമായി കളികൾക്കും പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സിലബസ് ആയതിനാൽ ഈ കോഴ്സിനു ചേരുന്നവർ കലാപരമായ കഴിവുകളും കുട്ടികളിലേക്കിറങ്ങിച്ചെല്ലുവാൻ കഴിവുള്ളവരുമായിരുന്നാൽ നന്നായിരിക്കും. 

യോഗ്യത

45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള +2 വിജയമാണു അടിസ്ഥാന യോഗ്യത. ഡിഗ്രി യോഗ്യതയുള്ളവർക്ക് മാർക്ക് നിബണ്ഡനയില്ല.  പട്ടിക ജാതി, പട്ടിക വിഭാഗത്തിൽ പെടുന്നവർ യോഗ്യതാ പരീക്ഷ ജയിച്ചാൽ മതിയാകും.  ഒ ബി സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2 ശതമാനം മാർക്കിളവുണ്ട്.  സംസ്ഥാന യുവജനോത്സവത്തിൽ നൃത്തം, സംഗീതം, നാടകം എന്നീയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് 5 ശതമാനം മാർക്കിളവും, സ്പോർട്സ്, ഗെയിംസ്, എൻ സി സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളവർക്കും മാർക്കിളവ് നൽകുന്നതാണു.

പ്രായ പരിധി

17 മുതൽ 33 വയസ്സ് വരെയാണു പ്രായ പരിധി. പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഒ ബി സിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണു.

എവിടെ  പഠിക്കാം

കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻറ്റെ കീഴിൽ ആകെ 24 പി പി ടി ടി ഐ കളുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് (http://www.education.kerala.gov.in/).  സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ബാല സേവികാ കോഴ്സ്, യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡിപ്ലോമ ഇൻ ഏർളി ചൈൽഡ് ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷൻ എന്നിവയും പ്രീ പ്രൈമറി തലത്തിലുള്ള അധ്യാപക വിദ്യാഭ്യാസ കോഴ്സുകളാണു.

ജോലി സാധ്യത

ബാലവാടികൾ, അംഗന വാടികൾ, നേഴ്സറികൾ എന്നിവിടങ്ങളിലാണു തൊഴിൽ സാധ്യതകൾ.  ഇപ്പോൾ തന്നെ ഐ സി ഡി എസ് സൂപ്പർവൈസറി തസ്തികയിൽ നിശ്ചിത ശതമാനം അങ്കണവാടി വർക്കർമാർക്ക് പ്രമോഷൻ ട്രാൻസ്ഫർ നൽകുന്നത് പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് യോഗ്യതയുള്ളവർക്കാണു.

Friday 18 July 2014

വസ്ത്ര കയറ്റു മതി രംഗത്തെ കോഴ്സുകളുമായി അപ്പാരൽ ട്രെയിനിങ്ങ് സെൻറ്ററുകൾ

                                                   

വസ്ത്ര ഡിസൈൻ, കയറ്റുമതി രംഗത്തെ കോഴ്സുകൾ നൽകുന്നതിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണു വസ്ത്ര കയറ്റുമതി പ്രോത്സാഹന കൗൺസിലിൻറ്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെൻറ്റർ.  ഇവിടെ എസ് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കും അതിൽ താഴെ യോഗ്യതയുള്ളവർക്കുമായും വ്യത്യസ്ത കോഴ്സുകളുണ്ട്.  ഹ്രസ്വ, ദീർഘ കാല കോഴ്സുകളാണിവ.  ഇന്ത്യയിൽ ഏകദേശം 200 സെൻറ്ററുകളുണ്ട്.  ഇന്ത്യയിലെ വസ്ത്ര ഡിസൈൻ, മാനുഫാചറിങ്ങ്, കയറ്റുമതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്ലേസ്മെൻറ്റ് സെല്ലും ഇവിടെ പ്രവർത്തിക്കുന്നു.

കോഴ്സുകളും യോഗ്യതകളും
 
ഹ്രസ്വ കാല കോഴ്സുകൾ: 2 മാസം വരെ ദൈർഖ്യമുള്ളവ

Sl. No.
SMART Courses Name
Duration
Eligibility
GAR 502
Industrial Sewing Machine Operation (Basic)
Industrial Sewing Machine Operation (Advance)
45 days
15 days

5th pass
GAR 503
Apparel Finisher & Checker
30 days
8th pass
GAR 504
Industrial Sewing Mechanic Technician
45 days
8th pass
GAR 501
Surface Ornamentation Techniques
15 days
5th pass
GAR 802
Apparel Product Specialty Trouser/ Knits/Jackets/ Lounge wear)
60 days
10th pass















ദീർഘ കാല ദൈർഖ്യമുള്ളവ: 2 മാസം വരെ കാലാവുധിയുള്ളത്

NCVT CODE
Course Name
Duration
Eligibility
GAR 901
Advance Apparel Manufacturing
1 Yr
Cert. in GAR 804
FAD 901
Advance Fashion Design
1 Yr
Cert. in FAD 801
GAR 804
Apparel Manufacturing Technology
(Woven)
1 Yr
12th pass / equivalent
FAD 801
Fashion Design Technology
1 Yr
12th pass / equivalent
GAR 806
Textile Design Technology
1 Yr
12th pass / equivalent
GAR 803
Apparel Quality Assurance &
Compliance
1 Yr
12th pass / equivalent
GAR 805
Apparel Pattern Making & CAD
1 Yr
12th pass / equivalent
 GAR 701
 Apparel Pattern Making (Basic)
 6 months
 10th pass / equivalent
GAR 703
Apparel Production Supervision and
Quality Control
6 months
10th pass / equivalent
GAR 702
Apparel Manufacturing Technology
(Knits)-Foundation
6 months
10th pass / equivalent
GAR 902
Apparel Manufacturing Technology
(Knits)-Advance
6 months
Cert. in 702
GAR 808
Apparel Export Merchandising
6 months
Graduation
GAR 704
Textile Garment Testing and
Quality Control
6 months
12th pass / equivalent
GAR 601
Garment Construction Techniques
4 months
8th pass / equivalent
GAR 602
Software Application in Pattern Making
2 months
10th pass / equivalent
FAD 702
Software Application in Apparel
Merchandising
2 months
12th pass / equivalent
FAD 701
Software Application in Fashion Design
2 months
10th pass / equivalent
GAR 605
Software Application in Textile Design
2 months
10th pass /equivalent


കേരളത്തിൽ തിരുവനന്തപുരത്താണു 2 സെൻറ്ററുകളുള്ളത്. 

വിലാസം

1.  എ ടി ഡി സി  തിരുവനന്തപുരം മെയിൻ സെൻറ്റർ
കിൻഫ്ര അപ്പാരൽ പാർക്ക്, തുമ്പ തിരുവനന്തപുരം

2.  എ ടി ഡി സി  തിരുവനന്തപുരം സിറ്റി സെൻറ്റർ
പി ടി പി റോഡ്, മരുത്തും കുഴി ജംഗ്ഷൻ, തിരുവനന്തപുരം – 695030

വിശദ വിവരങ്ങൾക്ക്: http://www.atdcindia.co.in/

എൻ വി റ്റി ഐ – പെൺകുട്ടികൾക്കായുള്ള തൊഴിൽ പരിശീലന കേന്ദ്രം




പത്താം ക്ലാസ് കഴിഞ്ഞയുടനെ തൊഴിൽ വേണമെന്നുമുള്ള പെൺ കുട്ടികൾക്ക് തിരഞ്ഞെടുക്കാവുന്നതാണു നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.  കേന്ദ്ര സർക്കാറിൻറ്റെ തൊഴിൽ മന്ത്രാലയത്തിൻറ്റെ കീഴിൽ 1977 ആരംഭിച്ച ഈ സ്ഥാപനത്തിനു നോയിഡയിലാണാസ്ഥാനം.  നോയിഡയിലെ സെൻറ്റർ നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നും മറ്റു 10 സെൻറ്ററുകൾ റീജിയണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നും അറിയപ്പെടുന്നു.  കേരളത്തിലെ സെൻറ്റർ തിരുവനന്തപുരത്തെ കഴക്കൂട്ടത്താണു.  ഫാഷൻ ടെക്നോളജി, ഡ്രസ് മേക്കിങ്ങ്, ടൂറിസം, കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലായി ഒരു വർഷം ദൈർഖ്യമുള്ള നിരവധി കോഴ്സുകളും ഒട്ടേറെ ഹ്രസ്വ കാല കോഴ്സുകളുമുണ്ട്.  തയ്യൽ, ബ്യൂട്ടീഷൻ മേഖലയിലെല്ലാം തന്നെ സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തമാണു ഈ കോഴ്സുകൾ.

കോഴ്സുകൾ
ക്രാഫ്റ്റ്സ് മാൻ ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ

Sl. No

Trades

Training Duration
Basic Qualifications
1
Secretarial Practice
1 year ( 2 Semester)
10th pass Under 10+2 system
2
Computer Operator Programming Assistant
1 year (2 semester)
10th pass Under 10+2 system
3
Dress Making
1 year (2 semester)
10th  pass Under 10+2 system
4
Hair& Skin Care
1 year (2 semester)
10th  pass Under 10+2 system
5
Fashion Technology
1 year ( 2 semester)
10th pass Under 10+2 system
6
Tour & Travel Assistant
1 year ( 2 semester)
10th pass Under 10+2 system

ക്രാഫ്റ്റ്സ്  മാൻ ഇസ്ട്രക്ടർ ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ

Sl. No
Trades
Training Period
Basic Qualification
1
Dress Making
 One year (Two Semester of 6 months)
·         1 year Dress making (Basic) or
·         1 year Cutting & Tailoring (Basic) or Equivalent
2
Hair & Skin Care

-do-
·         1 year Hair &Skin Care (Basic) or Equivalent
3
Secretarial Practice

-do-
·         1 year Secretarial Practice (Basic)
4
Catering & Hospitality Management

-do-
·         1 year Catering & Hospitality (Basic)

ഹ്രസ്വ കാല കോഴ്സുകൾ:  ഇവയുടെ കാലാവുധി 1 മുതൽ 2 ആഴ്ച വരെയാണു

Sl No
Course Title
1.
Hair Care
2.
Make – up
3.
Hair Cutting & Styling
4
Henna & Threading
5
Hair Coloring
6
Facial
7
Nail Art
8
Cutting and Stitching children Garment
9
Cutting and Stitching Ladies Garments
10
Cutting and Stitching Household Accessories
11
Any other Courses design by the institute on need base


വളരെ കുറഞ്ഞ ഫീസ് മാത്രമുള്ള ഇവിടെ പൊതു പ്രവേശന പരീക്ഷയിലൂടെയാണു പ്രവേശനം.  

കൂടുതൽ വിവരങ്ങൾക്ക് http://rvtitura.gov.in/  അല്ലെങ്കിൽ www.dget.nic.in   സന്ദർശിക്കുക.