ക്രിയേറ്റിവിറ്റി
കൂടുതലുള്ള കുട്ടികള്‍ പഠിക്കുവാനാഗ്രഹിക്കുന്നയൊരു കോഴ്സാണ് ഫാഷന്‍ ടെക്നോളജി.
ഇത് പഠിക്കുവാന്‍ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും കോഴ്സുകളുമുള്ളപ്പോള്‍ത്തന്നെ
അതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നയൊരു സ്ഥാപനമാണ് കേന്ദ്ര ടെക്സ്റ്റെല്‍
മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT).
കേരളത്തില്‍
കണ്ണൂരിലെ പറശ്ശിനിക്കടവില്‍ NIFT കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴ്സുകള്‍
ഡിസൈന്‍,
മാനേജ്മെന്‍റ്, ടെക്നോളജി എന്നിവയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളാണിവിടെയുള്ളത്.
ഡിസെന്‍
ബിരുദ കോഴ്സുകളും സെന്‍ററുകളും
1. ഫാഷന്‍
ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത,
മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍,
ഭൂവനേശ്വര്‍, ശ്രീനഗര്‍ - 30 സീറ്റ് വീതം
2. ലെതര്‍
ഡിസൈന്‍ - ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, റായ്ബെറേലി- 30 സീറ്റ് വീതം
3. ആക്സസറീസ്
ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത,
മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍,
ഭൂവനേശ്വര്‍ - 30 സീറ്റ് വീതം
4. ടെക്ശറ്റൈല്‍
ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത,
മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം
5. നിറ്റ്
വിയര്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ,
ന്യൂഡെല്‍ഹി - 30 സീറ്റ് വീതം
6. ഫാഷന്‍
കമ്യൂണിക്കേഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത,
മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍,
ശ്രീനഗര്‍ - 30 സീറ്റ് വീതം
മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകള്‍ക്കും
ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് യോഗ്യത.
7. ബാച്ചലര്‍
ഓഫ് ഫാഷന്‍ ടെക്നോളജി (B.F. Tech) – അപ്പാരല്‍
പ്രൊഡക്ഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത,
മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
പഠിച്ചുള്ള പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ യോഗ്യത
ബിരുദാനന്തര ബിരുദ കോഴ്സുകളും
സെന്‍ററുകളും
8. മാസ്റ്റര്‍
ഓഫ് ഡിസൈന്‍ (M.Des) - ബാംഗ്ലൂര്‍, കണ്ണൂര്‍, മുംബൈ,
ന്യൂഡെല്‍ഹി - 30 സീറ്റ് വീതം
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT,
NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.
9. മാസ്റ്റര്‍
ഓഫ് ഫാഷന്‍ മാനേജ്മെന്‍റ് (MFM) - ബാംഗ്ലൂര്‍, ഭോപ്പാല്‍,
ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി,
പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം.
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT,
NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.
10. മാസ്റ്റര്‍
ഓഫ് ഫാഷന്‍ ടെക്നോളജി (M.F.Tech)- ബാംഗ്ലൂര്‍,
ചെന്നൈ, ഗാന്ധിനഗര്‍, ന്യൂഡെല്‍ഹി – 25 സീറ്റ് വീതം
ഏതെങ്കിലും വിഷയത്തിലുള്ള BE/B
Tech അല്ലെങ്കില്‍ NIFT യില്‍ നിന്നുള്ള B.F. Tech ആണ് മതിയായ
യോഗ്യത.
പ്രവേശനം
അഖിലേന്ത്യാ
തലത്തില്‍ നടത്തുന്ന പ്രവേശനാ പരീക്ഷാ വഴിയാണ് പ്രവേശനം. സാധാരണ ഫെബ്രുവരിയില്‍
പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ഒ എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക് https://nift.ac.in/ സന്ദര്‍ശിക്കുക.
വിലാസം
NIFT Campus
Hauz Khas
Near Gulmohar Park
New Delhi
No comments:
Post a Comment