വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും
പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ
പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി
അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി
നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ
പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ
എ എസ്, ഐ പി എസ്, ഐ എഫ്
എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
11.
ഇന്ത്യന്‍ സിവില്‍ അക്കൌണ്ട്സ് സര്‍വ്വീസ് (ICAS)
ഗവണ്‍മെന്‍റ്
അക്കൌണ്ടുകള്‍ക്ക് മേല്‍നോട്ടം നല്‍കുക, നികുതി പിരിച്ചെടുക്കുന്നതിന് ഗവണ്‍മെന്‍റിന്
അവശ്യ സഹായങ്ങള്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ സിവില്‍ വകുപ്പുകളില്‍ കേന്ദ്രീകൃത
ഓഡിറ്റ് നടത്തുക, എല്ലാ സിവില്‍ വകുപ്പുകളിലേയും പെന്‍ഷന്‍ വിതരണം, ഗവണ്‍മെന്‍റിന്
വേണ്ടി വിവിധ സേവനങ്ങള്‍ക്ക് പണം നല്‍കുക എന്നിവയാണ് പ്രധാന ചുമതലകള്‍.
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് മാനേജ്മെന്‍റിലാണ് (NIFM)
ഇവരുടെ പ്രാഥമിക ട്രെയിനിങ്ങ് നടക്കുക. തുടര്‍ന്ന് നാഗ്പൂരിലുള്ള
നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിലും മറ്റ് അക്കൌണ്ട്സ് സര്‍വീസുകള്‍ക്കൊപ്പമായിരിക്കും.
ഒട്ടേറെ വിദേശ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പരിപാടികളില്‍ ഈ സര്‍വ്വീസില്‍
നിന്നുള്ളവര്‍ പങ്കെടുക്കാറുണ്ട്.
No comments:
Post a Comment