വ്യത്യസ്തമായ
നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ
എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ
പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ
എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ
സര്‍വീസ് എന്നറിയപ്പെടുന്നു.
1. ഐ
എ എസ് (ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്)
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന
റാങ്ക് വരുന്നവര്‍ സാധാരണയായി ഐ എ എസ് എന്ന ഇന്‍ഡ്യന്‍ ഭരണ സര്‍വീസ് ആണ്
തിരഞ്ഞെടുക്കാറ്. മസൂറിയിലാണ് ഇവരുടെ പരിശീലനം നടക്കുക. സബ് കളക്ടറ്‍മാരായിട്ടാണ് ജൂനിയറായിട്ടുള്ള ഐ എ
എസ് കാര്‍ക്ക് നിയമനം ലഭിക്കുക. ഡിസ്ട്രിക് കളക്ടര്‍/ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ വരുന്ന ഇവരാണ് ലോ ആന്‍ഡ്
ഓര്‍ഡര്‍, ദുരന്ത നിവാരണം, റവന്യൂ തര്‍ക്കങ്ങള്‍ എന്നിവയടക്കം ഒരു ജില്ലയിലെ
കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗവണ്‍മെന്‍റ് ഫണ്ടുകള്‍ കൃത്യമായി
വിനിയോഗിക്കുന്നതും നയരൂപീകരണം നടത്തുന്നതും ഇവരാണ്.
വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഡയറക്ടര്‍മാര്‍,
വകുപ്പ് സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ തസ്തികകളെല്ലാം
ഇവരുടേതാണ്. ഒരു സംസ്ഥാനത്താണെങ്കില്‍
ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലാണെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ഇവരുടെ
ഉയര്‍ന്ന തസ്തികകള്‍.
No comments:
Post a Comment