Friday 4 November 2016

കാലാവസ്ഥാ പഠനവും വിദേശ സാധ്യതകളും


ആഗോള തലത്തില്‍ കാലാവസ്ഥാ പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. അടുത്ത കാലത്തായി ഈ മേഖല ഏറെ വിപുലപ്പെട്ട് വരുന്നു. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമായ Hydro Meteorology യും പ്രധാനപ്പെട്ട കോഴ്സാണ്. Climatology, Atmosphere, Human Impacts, Environment, Climate & Society തുടങ്ങിയ മേഖലകളില്‍ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളില്‍ നിരവധി കോഴ്സുകളുണ്ട്. വിദേശത്ത് South Carolina (http://www.sc.edu/), Western Kentuky (https://www.wku.edu/), Florida State University (https://www.fsu.edu/),  Nebraska Lincon (http://www.unl.edu/) തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ ക്ലൈമറ്റോളജിയില്‍ ഗവേഷണവും നടത്താം. 4 വര്‍ഷ ഡിഗ്രിയോ, ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്ലൈമറ്റോളജിയില്‍ ഉപരി പഠനം നടത്താം. Atmospheric Engineer, Climatologist  തുടങ്ങിയ തസ്തികകള്‍ നാസയിലുണ്ട്.

National Centre for Atmospheric Research and UCAR Programmes (https://ncar.ucar.edu/)  മായി ബന്ധപ്പെട്ടാല്‍ സ്കോളര്‍ഷിപ്പ്, തൊഴില്‍ സാധ്യത എന്നിവയെക്കുറിച്ച് അറിയുവാന്‍ സാധിക്കും. മഴക്കാലത്ത് മാത്രം കാലാവസ്ഥ വിലയിരുത്തുന്ന നമ്മുടെ ശൈലിയില്‍ കാലാനുസൃതമായ മാറ്റം വന്നിട്ടുണ്ട്. തുടര്‍ച്ചയായ വിലയിരുത്തലുകള്‍ വേണ്ട മേഖലയാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്



എന്നിവ സന്ദര്‍ശിക്കുക. 

2 comments: