സമുദ്രാഭിമുഖ്യമുള്ള തൊഴിലുകളിലേര്‍പ്പെടുവാന്‍അനുയോജ്യമായ മറ്റൊരു
കോഴ്സാണ് പ്രി – സി ട്രെയിനിങ്ങ്.
ശാസ്ത്ര വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയിച്ചവര്‍ മുതല്‍
മെക്കാനിക്കല്‍ നേവി ആര്‍ക്കിടെക്ചറില്‍ എഞ്ചിനിയറിങ്ങ് ബിരുദമെടുത്തവര്‍ക്ക് വരെ
അനുയോജ്യമായ പ്രീ – സി ട്രെയിനിങ്ങ് കോഴ്സുകളുണ്ട്. 40 ശതമാനം മാര്‍ക്കില്‍
കുറയാതെ പത്താം ക്ലാസ് പാസായവര്‍ക്ക് പ്രീ സി ട്രെയിനിങ്ങ് കോഴ്സ് കഴിഞ്ഞ് ജി പി
റേറ്റിങ്ങ് കോമ്പിറ്റന്‍സി പരീക്ഷകള്‍ പാസാവണം. പത്താം ക്ലാസ് കാര്‍ക്ക് 17.5 വയസ് മുതല്‍ 25
വയസ് വരെയാണ് അപേക്ഷിക്കാവുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെയും
മറ്റും കോമ്പിറ്റന്‍സി റേറ്റിങ്ങ്
പരീക്ഷകള്‍ പാസായാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് തൊഴിലിനാധാരം. പരിശീലനം
നല്‍കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ http://www.dgshipping.gov.in/ എന്ന വെബ് സൈറ്റില്‍ നിന്നും അറിയുവാന്‍ കഴിയും.
മര്‍ച്ചന്‍റ് നേവിയില്‍ എഞ്ചിനിയറാകുവാന്‍ കൂടുതല്‍ അനുയോജ്യമായ
രീതിയില്‍ നേരത്തെയുള്ള ഏക വര്‍ഷ പ്രീ സീ ട്രെയിനിങ്ങ് കോഴ്സിനെ ഇന്ത്യന്‍ മാരി
ടൈം യൂണിവേഴ്സിറ്റി മറൈന്‍ എഞ്ചിനിയറിങ്ങ് പി ജി ഡിപ്ലോമ കോഴ്സാക്കി
മാറ്റിയിട്ടുണ്ട്. വെല്ലിങ്ങ് ടണ്‍ ദ്വീപിലെ വാഴ്സിറ്റിയുടെ കൊച്ചിന്‍ കാമ്പസില്‍
ഈ കോഴ്സ് നടത്തുന്നുണ്ട്. ഷിപ്പ് ബോര്‍ഡ് എഞ്ചിന്‍ കേഡറ്റുകളാകുന്നതിന്
മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ചറില്‍ 50 ശതമാനം മാര്‍ക്കില്‍
കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഉപരി
പഠനം നടത്താവുന്ന കോഴ്സാണിത്. പ്രീ സി ട്രെയിനിങ്ങ് അല്ലെങ്കില്‍ പ്രീ സി മറൈന്‍
എഞ്ചിനിയറിങ്ങ് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പഠിക്കാം. പത്താം ക്ലാസ്/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം
മാര്‍ക്കില്‍ കുറയാതെ നേടിയവരാകണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യമുള്ളവരാകണം.
സമുദ്രാഭിമുഖ്യമുള്ള ഇത്തരം കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നതിന്
ഭാരത് ഷിപ്പിങ്ങ് ലിമിറ്റഡ് ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യ മര്‍ച്ചന്‍റ് നേവി എന്‍ട്രന്‍സ്
ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://aimnet.net.in/ നോക്കുക.
No comments:
Post a Comment