Thursday, 24 November 2016

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – ഗണിത ശാസ്ത്രത്തിനൊരു ഉന്നത പാഠശാല


ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെ അടിസ്ഥാനമാണ് ഗണിത ശാസ്ത്രം. അതു പോലെ തന്നെ തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റേയും ആധാര ശിലയും ഗണിത ശാസ്ത്രം തന്നെ. ഇന്ത്യയിലെ ഏതാണ്ടെല്ലാ സര്‍വകലാശാലയിലും ഇത് പാഠ്യ വിഷയമാണെങ്കിലും ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു. മാത്തമാറ്റിക്സിലും, ഫിസിക്സിലും, കമ്പ്യൂട്ടര്‍ സയന്‍സിലും ഗവേഷണം വരെ ഇവിടെ ചെയ്യുവാന്‍ കഴിയും. എന്നാലിത് രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ്. ആയതിനാല്‍ത്തന്നെ ഗണിത ശാസ്ത്ര ഗവേഷണം ഒരു ജീവിത ചര്യയായി എടുക്കുന്നവര്‍ മാത്രം ഈ വഴി തിരഞ്ഞെടുക്കന്നതാണുത്തമം. ഏതെങ്കിലുമൊരു ജോലി മതിയെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള സ്ഥലമല്ലായെന്നര്‍ത്ഥം.

കോഴ്സുകള്‍

B.Sc. (Hons.) in Mathematics and Computer Science (3 year integrated course).
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

B.Sc. (Hons.) Mathematics and Physics - പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

M.Sc. in Mathematics - B.Sc.(Math)/B.Math/B.Stat/B.E./B.Tech എന്നിവയിലേതെങ്കിലും മതിയാകും.

M.Sc. in Applications of Mathematics 
B.Sc.(Math/Physics/Statistics)/B.Math/B.Stat/B.E./B.Tech എന്നിവയിലേതെങ്കിലും മതിയാകും.

M.Sc. in Computer Science:    B.E./B.Tech/B.Sc.(C.S.)/B.C.A. or B.Sc.(Math) with a strong background in Computer Science - എന്നിവയിലേതെങ്കിലും മതിയാകും.

Ph.D. in Mathematics  -    B.E./B.Tech/B.Sc.(Math)/M.Sc.(Math) എന്നതാണ് വേണ്ട യോഗ്യത.

Ph.D. in Computer Science:    B.E/B.Tech/M.Sc.(C.S.)/M.C.A എന്നതാണ് വേണ്ട യോഗ്യത.

Ph.D. in Physics:    B.E./B.Tech/B.Sc.(Physics)/M.Sc.(Physics) എന്നതാണ് വേണ്ട യോഗ്യത.

പ്രവേശനം

അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവുമുണ്ടാകും.
Ahmedabad, Allahabad, Bangalore, Bhubaneswar, Calicut, Chennai, Coimbatore, Delhi, Guwahati, Hyderabad, Imphal, Indore, Kolkata, Madurai, Mumbai, Nagpur, Patna, Pune, Ranchi, Shillong, Silchar, Srinagar and Trivandrum എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

തിരഞ്ഞെടുക്കുപ്പെടുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
സാധാരണയായി മാര്‍ച്ചിലാണ് വിജ്ഞാപനം ഉണ്ടാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Chennai Mathematical Institute
H1, SIPCOT IT Park, Siruseri
Kelambakkam 603103
India

Tel
:
+91-44-6748 0900

https://www.cmi.ac.in സന്ദര്‍ശിക്കുക.


ഗണിത ശാസ്ത്രത്തില്‍ ഉന്നത പഠനം കഴിഞ്ഞവര്‍ക്ക് ഗവേഷണ സ്ഥാപനങ്ങളിലും ബഹു രാഷ്ട്ര കമ്പനികളിലും ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുവാനവസരമുണ്ട്. ഉന്നത സര്‍വ്വകലാശാലകളിലെ അധ്യാപനം ആകര്‍ഷകമായ പ്രൊഫഷനാണ്.

No comments:

Post a Comment