Monday, 28 November 2016

എര്ത്ത് ക്വക് എഞ്ചിനിയറിങ്ങ് – ഒരു വ്യത്യസ്തമായ എഞ്ചിനിയറിങ്ങ് പഠന മേഖല


ഭൂമി കുലുക്കത്തെ സംബന്ധിച്ച പഠനമാണ് എര്‍ത്ത് ക്വക് എഞ്ചിനിയറിങ്ങ്. ഭൂകമ്പത്തിന്‍റെ തീവ്രത കുറക്കുക, ഭൂമിയിലെ ജനങ്ങളെ സംരംക്ഷിക്കുക തുടങ്ങിയവയ്ക്കൊക്കെയുള്ള ശാസ്ത്രീയ രീതികള്‍ തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും. സിവില്‍ എഞ്ചിനിയറിങ്ങ് കഴിഞ്ഞവര്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്നയൊരു വിഷയമാണിത്.

എവിടെ പഠിക്കാം

ഐ ഐ ടി റൂര്‍ക്കിയില്‍ (http://www.iitr.ac.in/) ഈ വിഷയത്തില്‍ പി ജി കോഴ്സുണ്ട്. പ്രശസ്തമായ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ (http://jmi.ac.in/)  ഈ വിഷയത്തില്‍ എം ടെക് കോഴ്സുണ്ട്. ആസാം, സില്‍ച്ചാറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (http://www.nits.ac.in/)  ഈ വിഷയത്തില്‍ എം ടെക് കോഴ്സ് നടത്തുന്നുണ്ട്.   

No comments:

Post a Comment