Saturday, 26 November 2016

നാടകം പഠിക്കാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ


അരങ്ങില്‍ നിന്നും നേരിട്ട് പ്രക്ഷകരുടെ വികാരം മനസ്സിലാവുമെന്ന് തന്നെയാണ് നാടകമെന്ന കലാ രൂപത്തിന്‍റെ പ്രത്യേകത. ഈ കലയോട് ആഭിമുഖ്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സ്ഥാപനമാണ് കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ.

കോഴ്സ്

ഇവിടെ മൂന്ന് വര്‍ഷത്തെ ഫുള്‍ ടൈം ഡ്രമാറ്റിക് ആര്‍ട്സ് ഡിപ്ലോമോ കോഴ്സുണ്ട്. നാടക ചരിത്രം, അഭിനയം, തീയേറ്റര്‍ ആന്‍ഡ് ഡിസൈന്‍ എന്നിവയാണ് പ്രധാനമായും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രമാറ്റിക് മേഖലയിലുള്ള തൊഴിലുകള്‍ക്കെല്ലാം യോഗ്യതയായി കേന്ദ്ര ഗവണ്‍മെന്‍റ് ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. എത് എം എക്ക് തുല്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക പി എച്ച് ഡിക്ക് ചേരുവാനും കഴിയും.

26 സീറ്റുകളാണുള്ളത്. 20 മുതല്‍ 30 വയസ്സ് വരെയാണ് പ്രായ പരിധി. എസ് സി ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവനുവദിക്കും.  ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് തവണ മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.

യോഗ്യത

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്.  നാടകവുമായി ബന്ധപ്പെട്ട കുറഞ്ഞത് 6 തീയേറ്റര്‍ പ്രൊഡക്ഷനിലെങ്കിലും പങ്കെടുത്തിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, മുബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷ നടക്കാറുള്ളത്. ഹോസ്റ്റല്‍ സൌകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.

വിലാസം

National School of Drama
Bahawalpur H
Bhagwands Road
New Delhi – 110001

Web site: http://nsd.gov.in/  

No comments:

Post a Comment