റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍
ലഭിച്ചപ്പോഴാവും ഒരു പക്ഷേ സാധാരണക്കാര്‍ സൌണ്ട് എഞ്ചിനിയറിങ്ങ് എന്ന പ്രൊഫഷന്‍
ശ്രദ്ധിച്ചിട്ടുണ്ടാവുക. എന്നാല്‍ സിനിമ, ടി വി മേഖലകളില്‍ ഒരു സൌണ്ട്
എഞ്ചിനിയറുടെ സേവനം ഏറ്റവും ആവശ്യമായ ഒന്നാണ്. പഴശ്ശിരാജ എന്ന ഒരൊറ്റ സിനിമ
മതിയാകും ഒരു സൌണ്ട് എഞ്ചിനിയര്‍ എന്താണ് എന്നറിയുവാന്‍.
എന്താണ് ജോലി
സൌണ്ട് ഡിസൈനിങ്ങ്, സൌണ്ട് റിക്കോര്‍ഡിങ്ങ്,
എഡിറ്റിങ്ങ്, മിക്സിങ്ങ് തുടങ്ങിയവയെല്ലാം ഈ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ശബ്ദ
സൌകുമാര്യം കൂടുതല്‍ ആകര്‍ഷകമാവുന്നത് ശബ്ദ മിശ്രണത്തിന്‍റെ ചേരുവകള്‍ ശരിയായി
വിന്യസിപ്പിക്കുമ്പോഴാണ്. സൌണ്ട് എഞ്ചിനിയറുടെ പ്രഗത്ഭ്യമാണിത് വെളിവാക്കുന്നത്.
എവിടെ പഠിക്കാം
സൌണ്ട് എഞ്ചിനിയറാകുന്നതിന് അനുയോജ്യമായ പ്രൊഫഷണല്‍
കോഴ്സുകള്‍ നിലവിലുണ്ട്. പ്രമുഖ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് സൌണ്ട് ഡിസൈന്‍, സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ്
സൌണ്ട് എഞ്ചിനിയറിങ്ങ്, ഓഡിയോഗ്രാഫി തുടങ്ങിയ കോഴ്സുകള്‍ നടത്തി വരുന്നുണ്ട്. പ്ലസ്
ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും പി ജി ഡിപ്ലോമ
തലത്തിലുള്ള ഈ കോഴ്സുകളില്‍ ഉപരി പഠനം നടത്താം. അഭിരുചിയും താല്‍പര്യവുമുള്ളവര്‍ക്കാണ്
സൌണ്ട് എഞ്ചിനിയറിങ്ങ് മേഖലയില്‍ കൂടുതല്‍ ശോഭിക്കാനാവുക.
മികച്ച പഠനാവസരം നല്‍കുന്ന ചില സ്ഥാപനങ്ങള്‍.
1.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്ത്യ പൂനൈ സൊണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് സൊണ്ട് ഡിസൈനില്‍ മൂന്ന് വര്‍ഷത്തെ
ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലസ് ടു
തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 10
സീറ്റുണ്ട്. കൂടാതെ സൌണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് ടി വി എഞ്ചിനിയറിങ്ങില്‍ ഒരു
വര്‍ഷത്തെ പോസ്റ്റ് ഗ്രാജേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്. 12 സീറ്റാണുള്ളത്.
പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ദേശീയ തലത്തിലുള്ള എന്‍ട്രന്‍സ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. കൂടതല്‍
വിവരങ്ങള്‍ക്ക് http://www.ftiindia.com/ നോക്കുക.
2.
കൊല്‍ക്കത്ത സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജേറ്റ്
ഡിപ്ലോമ ഇന്‍ സിനിമാ ഓഡിയോ ഗ്രാഫി കോഴ്സ് നടത്തുന്നുണ്ട്. 12 സീറ്റുണ്ട്. കൂടുതല്‍
വിവരങ്ങള്‍ക്ക് http://srfti.ac.in/ സന്ദര്‍ശിക്കുക.
3. ചെന്നൈയിലെ എം ജി ആര്‍ ഫിലിം ആന്‍ഡ്
ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സൌണ്ട് റെക്കോര്‍ഡിങ്ങ്
ആന്‍ഡ് ആന്‍ഡ് സൌണ്ട് എഞ്ചിനിയറിങ്ങ് കോഴ്സില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍
പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്
ആല്ലെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ 60 ശതമാനം
മാര്‍ക്കോടെ അംഗീകൃത ഡിപ്ലോമ നേടിയവര്‍ക്കും അഡ്മിഷന്‍ നേടാം. തമിഴ്നാട്ടുകാര്‍ക്ക്
മുന്‍ഗണനയുണ്ട്. മൂന്ന് വര്‍ഷമാണ് കാലാവധി. http://www.tn.gov.in/miscellaneous/mgrinstitute.html എന്ന സൈറ്റില്‍ നിന്നും വിശദാശങ്ങളറിയാം.
4. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കൊച്ചി നടത്തുന്ന എം എഫ് എ വിഷ്വല്‍ മീഡിയ കോഴ്സിലും സൌണ്ട് എഞ്ചിനിയറിങ്ങ് പരിശീലനം
ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.amrita.edu എന്ന സൈറ്റില്‍ നിന്നും ലഭ്യമാകും.
5. ചങ്ങനാശ്ശേരിയിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ്
കമ്യൂണിക്കേഷനിലെ എം എ സിനിമ ആന്‍ഡ് ടെലിവിഷനിലും സൌണ്ട് എഞ്ചിനിയറിങ്ങ് പഠിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://sjcc.ac.in/ നോക്കുക.
6. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ്
ഓഫ് ഇമേജിങ്ങ് ടെക്നോളജി നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡവലപ്മെന്‍റില്‍
സൌണ്ട് റെക്കോര്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിശീലനമാണ് ലഭിക്കുക. http://www.cdit.org/ എന്ന സൈറ്റില്‍ നിന്നും കൂടുതല്‍
വിവരങ്ങളറിയാം.
7. സ്വകാര്യ മേഖലയില്‍പ്പെടുന്ന സ്കൂള്‍ ഓഫ്
ഓഡിയോ എഞ്ചിനിയറിങ്ങ് അതിന്‍റെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി മുതലായ
കേന്ദ്രങ്ങളില്‍ ഓഡിയോ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടു
യോഗ്യതയുള്ളവര്‍ക്ക് പരിശീലനം ലഭിക്കും. http://www.sae.edu/ എന്നതാണ് വെബ് സൈറ്റ്.
8. തിരുവനന്തപുരത്ത് ജഗതിയിലെ സൌണ്ട്
എഞ്ചിനിയറിങ്ങ് അക്കാദമിയിലും സൌണ്ട് എഞ്ചിനിയറിങ്ങ് ഏക വര്‍ഷ ഡിപ്ലോമ കോഴ്സ്
ലഭ്യമാണ്. പ്ലസ്ടു/വി എച്ച് എസ് സി/ഡിപ്ലോമക്കാര്‍ക്ക് പരിശീലനം നേടാം.
9. വിസിലിങ്ങ് വുഡ് ഇന്‍റര്‍നാഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ഫിലിം ടെലിവിഷന്‍ ആനിമേഷന്‍ ആന്‍ഡ് മീഡിയ ആര്‍ട്സ് മുംബൈ സൌണ്ട് റെക്കോര്‍ഡിങ്ങില്‍
ദ്വിവല്‍സര ഫുള്‍ടൈം കോഴ്സ് നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് https://www.whistlingwoods.net നോക്കുക.
തൊഴില്‍ സാധ്യതകള്‍
സൌണ്ട് എഞ്ചിനിയറിങ്ങില്‍ വിദഗ്ദ പരിശീലനം
നേടിയവര്‍ക്ക് സ്റ്റുഡിയോ സൌണ്ട് റെക്കോര്‍ഡിസ്റ്റ്, സൌണ്ട് എഞ്ചിനിയര്‍, സൌണ്ട്
ഡിസൈനര്‍, സൌണ്ട് ഇഫക്ട് എഡിറ്റര്‍, സൌണ്ട് മിക്സിങ്ങ് എഞ്ചിനിയറിങ്ങ് തുടങ്ങിയ
പദവികളില്‍ തൊഴില്‍ ലഭിക്കും.
ഫിലിം സ്റ്റുഡിയോകളിലും ടെലിവിഷന്‍
ചാനലുകളിലും മള്‍ട്ടിമീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമെല്ലാം വിദഗ്ദ
പരിശീലനം സിദ്ധിച്ച സൌണ്ട് എഞ്ചിനിയര്‍ക്ക് നല്ല ഡിമാന്‍റാണ്.
No comments:
Post a Comment