മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന കീടങ്ങളേയും വിഷ ജന്തുക്കളേയും (ആര്‍ത്രോപോഡ്)
പഠിക്കുന്ന കോഴ്സാണ് പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി. ഇത്തരം ജീവജാലങ്ങളുടെ പ്രവര്‍ത്തന
രീതിയെയും ആവാസ വ്യവസ്ഥയുമെല്ലാം കുറിച്ച് ആഴത്തിലുള്ള ഗവേഷണം ഈ ജോലിയുടെ ഭാഗമായി
ചെയ്യുവാന്‍ സാധിക്കും. ഉറുമ്പ്, പുല്‍ച്ചാടി, വണ്ട്, ഈച്ച, എട്ടുകാലി, ഞണ്ട്, വിവിധ
തരം വിഷഹാരിയായ ഇഴ ജന്തുക്കള്‍, തേള്‍ തുടങ്ങിയവയുടെ ലോകം ഈ ഈ കോഴ്സിലൂടെ
അറിയുവാന്‍ സാധിക്കും.
എവിടെ പഠിക്കാം
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്‍ററില്‍
(http://vcrc.res.in/) രണ്ട് വര്‍ഷത്തെ MSc പഠിക്കാം. ഡല്‍ഹിയിലെ ഗുരു ഗോവിന്ദ് സിങ്ങ് ഇന്ദ്രപ്രസ്ഥ
യൂണിവേഴ്സിറ്റിയും (http://www.ipu.ac.in/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി കോഴ്സ്
നടത്തുന്നുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ (http://entomology.tamu.edu/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
പഠിക്കാം.
No comments:
Post a Comment