Tuesday, 3 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സർവീസ് (IDES))

വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

18. ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സർവീസ് (IDES)

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സർവീസാണിത്. വളരെ ചെറിയ കേഡർ സംവിധാനങ്ങളുള്ള സർവ്വീസാണിത്. ഡയറക്ടർ ജനറല്‍ (ഡിഫന്‍സ് എസ്റ്റേറ്റ്) ആണ് ഏറ്റവും ഉയർന്ന പദവികളിലൊന്ന്. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭൂമി, അവയുടെ വിനിമയങ്ങള്‍, ഉടമസ്ഥത, കന്‍റോണ്‍മെന്‍റുകളുടെ സുഗമമായ നടത്തിപ്പ്, ആർമി സ്കൂള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവയുടെ മേല്‍നോട്ടം എന്നിവയെല്ലാം ഈ സർവീസില്‍ വരുന്നു. ഓരോ സംസ്ഥാനങ്ങളിലേയും കന്‍റോണ്‍മെന്‍റ് കേന്ദ്രീകരിച്ചാവും നിയമനം. ന്യൂ ഡല്‍ഹിയിലെ National Institute of Defence Estates Management ല്‍ ആണ് ഇവരുടെ ട്രെയിനിങ്ങ് നടക്കുക. 

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ ഓർഡിനന്സ് ഫാക്ടറി സർവീസ് (IOFS))

വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

17. ഇന്ത്യന്‍ ഓർഡിനന്‍സ് ഫാക്ടറി സർവീസ് (IOFS)

പ്രതിരോധ വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസർ സർവീസ് ആണിത്. ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് വേണ്ടുന്ന ആയുധങ്ങള്‍ നിർമ്മിച്ച് കൊടുക്കുന്ന ഓർഡിനന്‍സ് ഫാക്ടറികളിലാണ് ഇവർ നിയമിക്കപ്പെടുക. എഞ്ചിനിയറിങ്ങ് വിഭാഗവും ഭരണ വിഭാഗവുമായി രണ്ടായിരത്തിലധികം ഓഫീസര്‍മാരുള്ള സർവീസുകളില്‍ ഒന്നാണിത്. ഇവരുടെ ട്രെയിനിങ്ങ് നടക്കുക നാഗപൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡിഫന്‍സ് പ്രൊഡക്ഷനിലായിരിക്കും. ഇവർക്ക് ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഈ സർവ്വീസ് ഒരുക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലയച്ചും ഇവർക്ക് പരിശീലനം നല്‍കും. വകുപ്പിന് കീഴിലുള്ള ഗവേഷണ – വികസന (R & D) സ്ഥാപനങ്ങളുടെ മേല്‍ നോട്ടവും ഫാക്ടറികളിലെ ഭരണവുമാണ് പ്രധാന ചുമതലകള്‍. ഇത് കൂടാതെ സായുധ സേനയിലേക്ക് കമ്മീഷന്‍ഡ് ഓഫീസർമാരായി പോകുവാനുള്ള അവസരവുമുണ്ട്.

Monday, 2 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ പോസ്റ്റല്‍ സർവീസ് (IPoS))

വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

16. ഇന്ത്യന്‍ പോസ്റ്റല്‍ സർവീസ് (IPoS)

അഞ്ഞൂറിലധികം ഓഫീസര്‍മാരുള്ള സര്‍വ്വീസാണിത്. ഇരുപതിലധികം സർക്കിളുകളായി പോസ്റ്റല്‍ യൂണിറ്റുകളെ തിരിച്ചിരിക്കുന്നു. ഓരോ സർക്കിളിലും മേല്‍ നോട്ടം വഹിക്കുക ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ആയിരിക്കും. ഓരോ റീജിയണുകളും പോസ്റ്റ് മാസ്റ്റർ ജനറല്‍ ആവും നിയന്ത്രിക്കുക. ഈ സർവീസിന് അകത്തുള്ളവർ തന്നെയാണ് റെയില്‍ വേ മെയില്‍ സർവീസും ആർമി പോസ്റ്റല്‍ സർവീസും നിയന്ത്രിക്കുക. ആർമി പോസ്റ്റല്‍ സർവീസിന്‍റെ തലവന്‍ ഒരു മേജർ ജനറലിന് തുല്യമായ അധികാരങ്ങള്‍ ഉള്ള വ്യക്തിയാണ്. മെമ്പർ, പോസ്റ്റല്‍ സർവീസസ് ബോർഡ് ആണ് ഏറ്റവും ഉയർന്ന പോസ്റ്റുളില്‍ ഒന്ന്.

ഗാസിയാബാദ് കേന്ദ്രമാക്കിയുള്ള റാഫി അഹമ്മദ് കിദ്വായി നാഷണല്‍ പോസ്റ്റല്‍ അക്കാദമിയിലാണ് ഇവരുടെ ട്രെയിനിങ്ങ നടക്കുക. പ്രൊബേഷന് ശേഷം ഇവരെ ഏതെങ്കിലും ഒരു പോസ്റ്റല്‍ സര്‍ക്കിളില്‍ നിയമിക്കും. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍, ഏഷ്യ പസഫിക് പോസ്റ്റല്‍ യൂണിയന്‍, യു എന്‍ ഡി പി എന്നിവിടങ്ങളിലും പൊതു മേഖലാ സ്ഥാനങ്ങളിലും ചീഫ് വിജിലന്‍സ് ഓഫീസർമാരായും ഇവര്‍ ഡപ്യൂട്ടേഷനില്‍ പോകാറുണ്ട്.

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ കോര്പ്പറേറ്റ് ലോ സർവീസ് (ICLS))

വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

15. ഇന്ത്യന്‍  കോര്‍പ്പറേറ്റ് ലോ സര്‍വീസ്  (ICLS)

മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന് കിഴിലുള്ള ഈ സര്‍വ്വീസ് കമ്പനി നിയമത്തെ അധികരിച്ചുള്ള ഭരണം നടത്തുന്നു. ഇവരുടെ ട്രെയിനിങ്ങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സില്‍ നടക്കും. കമ്പനി ലോ ബോര്‍ഡ് ഈ സര്‍വീസിലുള്ളവര്‍ എത്തിച്ചേരുന്ന മേഖലകളില്‍ ഒന്നാണ്.  രാജ്യത്തുള്ള ഏഴ് റീജിയണുകളില്‍ ആദ്യം നിയമിക്കപ്പെടുന്ന ഇവര്‍ റീജിയണല്‍ ഡയറക്ടര്‍ എന്ന പോസ്റ്റില്‍ എത്തുന്നു. സീരിയ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO), രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നിവിടങ്ങലിലെ പോസ്റ്റുകളില്‍ ഇവർ എത്തിച്ചേരും.

Sunday, 1 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് (IRPS))

വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

14. ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് (IRPS)

റെയില്‍വേയിലെ ജീവനക്കാരുടെ ക്ഷേമം, അവരുടെ നിയമനം, റിട്ടയര്‍മെന്‍റ്, ട്രെയിനിങ്ങ്, റിട്ടയര്‍മെന്‍റ് എന്നിവ നോക്കുകയും ദൈനം ദിന മാനവ വിഭവ ശേഷി നടത്തിപ്പുമാണ് ഇവരുടെ പ്രധാന ചുമതല.

ഇവരുടെ ട്രെയിനിങ്ങ് വിവിധ റെയില്‍വേ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വഡോദരയിലെ നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയിലവേസിലുമായിരിക്കും (NAIR) (https://irtpms.in/site/).  ഇതിനൊപ്പം മാനേജ്മെന്‍റ് പരിശീലനവും നല്‍കും. ഇത് കൂടാതെ ഡി ആര്‍ എം (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), എ ഡി ആര്‍ എം (അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), ചെയര്‍മാന്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, ചെയര്‍മാന്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ്  സെല്‍ എന്നിവയിലും ഭാവിയില്‍ അവസരങ്ങളുണ്ട്. റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (സ്റ്റാഫ്) ആണ് ഇവര്‍ എത്തിച്ചേരുന്ന ഉയര്‍ന്ന പദവികളിലൊന്ന്. DOPT, UPSC അടക്കമുള്ളവയില്‍ ഡപ്യൂട്ടേഷന്‍ സാധ്യതകളുണ്ട്. പ്രൊബേഷന് ശേഷം റാങ്ക്, ഒഴിവുകള്‍, നല്‍കിയിരിക്കുന്ന ഓപ്ഷന്‍ എന്നിവ അനുസരിച്ച് ഏതെങ്കിലും ഒരു സോണല്‍ റെയില്‍വേയില്‍ അസിസ്റ്റന്‍റ് പേഴ്സസണല്‍ ഓഫീസര്‍ ആയി നിയമിക്കപ്പെടും.