വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
14. ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍
സര്‍വീസ് (IRPS)
റെയില്‍വേയിലെ
ജീവനക്കാരുടെ ക്ഷേമം, അവരുടെ നിയമനം, റിട്ടയര്‍മെന്‍റ്, ട്രെയിനിങ്ങ്, റിട്ടയര്‍മെന്‍റ്
എന്നിവ നോക്കുകയും ദൈനം ദിന മാനവ വിഭവ ശേഷി നടത്തിപ്പുമാണ് ഇവരുടെ പ്രധാന ചുമതല.
ഇവരുടെ
ട്രെയിനിങ്ങ് വിവിധ റെയില്‍വേ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വഡോദരയിലെ
നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയിലവേസിലുമായിരിക്കും (NAIR)
(https://irtpms.in/site/). ഇതിനൊപ്പം മാനേജ്മെന്‍റ്
പരിശീലനവും നല്‍കും. ഇത് കൂടാതെ ഡി ആര്‍ എം (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), എ ഡി
ആര്‍ എം (അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍), ചെയര്‍മാന്‍ റെയില്‍വേ
റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, ചെയര്‍മാന്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്‍ എന്നിവയിലും ഭാവിയില്‍ അവസരങ്ങളുണ്ട്.
റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (സ്റ്റാഫ്) ആണ് ഇവര്‍ എത്തിച്ചേരുന്ന ഉയര്‍ന്ന
പദവികളിലൊന്ന്. DOPT, UPSC അടക്കമുള്ളവയില്‍ ഡപ്യൂട്ടേഷന്‍
സാധ്യതകളുണ്ട്. പ്രൊബേഷന് ശേഷം റാങ്ക്, ഒഴിവുകള്‍, നല്‍കിയിരിക്കുന്ന ഓപ്ഷന്‍
എന്നിവ അനുസരിച്ച് ഏതെങ്കിലും ഒരു സോണല്‍ റെയില്‍വേയില്‍ അസിസ്റ്റന്‍റ് പേഴ്സസണല്‍
ഓഫീസര്‍ ആയി നിയമിക്കപ്പെടും.
No comments:
Post a Comment