Tuesday, 3 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സർവീസ് (IDES))




വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

18. ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സർവീസ് (IDES)

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സർവീസാണിത്. വളരെ ചെറിയ കേഡർ സംവിധാനങ്ങളുള്ള സർവ്വീസാണിത്. ഡയറക്ടർ ജനറല്‍ (ഡിഫന്‍സ് എസ്റ്റേറ്റ്) ആണ് ഏറ്റവും ഉയർന്ന പദവികളിലൊന്ന്. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭൂമി, അവയുടെ വിനിമയങ്ങള്‍, ഉടമസ്ഥത, കന്‍റോണ്‍മെന്‍റുകളുടെ സുഗമമായ നടത്തിപ്പ്, ആർമി സ്കൂള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവയുടെ മേല്‍നോട്ടം എന്നിവയെല്ലാം ഈ സർവീസില്‍ വരുന്നു. ഓരോ സംസ്ഥാനങ്ങളിലേയും കന്‍റോണ്‍മെന്‍റ് കേന്ദ്രീകരിച്ചാവും നിയമനം. ന്യൂ ഡല്‍ഹിയിലെ National Institute of Defence Estates Management ല്‍ ആണ് ഇവരുടെ ട്രെയിനിങ്ങ് നടക്കുക. 

No comments:

Post a Comment