വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
17. ഇന്ത്യന്‍ ഓർഡിനന്സ് ഫാക്ടറി സർവീസ്
(IOFS)
പ്രതിരോധ
വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസർ സർവീസ് ആണിത്. ഇന്ത്യന്‍ പ്രതിരോധ മേഖലക്ക്
വേണ്ടുന്ന ആയുധങ്ങള്‍ നിർമ്മിച്ച് കൊടുക്കുന്ന ഓർഡിനന്‍സ് ഫാക്ടറികളിലാണ് ഇവർ
നിയമിക്കപ്പെടുക. എഞ്ചിനിയറിങ്ങ് വിഭാഗവും ഭരണ വിഭാഗവുമായി രണ്ടായിരത്തിലധികം
ഓഫീസര്‍മാരുള്ള സർവീസുകളില്‍ ഒന്നാണിത്. ഇവരുടെ ട്രെയിനിങ്ങ് നടക്കുക നാഗപൂരിലെ
നാഷണല്‍ അക്കാദമി ഓഫ് ഡിഫന്‍സ് പ്രൊഡക്ഷനിലായിരിക്കും. ഇവർക്ക് ഐ ഐ ടി, ഐ ഐ എം
എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഈ സർവ്വീസ് ഒരുക്കും. ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍, അഡ്മിനിസ്ട്രേറ്റീവ്
സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലയച്ചും ഇവർക്ക്
പരിശീലനം നല്‍കും. വകുപ്പിന് കീഴിലുള്ള ഗവേഷണ – വികസന (R
& D) സ്ഥാപനങ്ങളുടെ മേല്‍ നോട്ടവും ഫാക്ടറികളിലെ ഭരണവുമാണ്
പ്രധാന ചുമതലകള്‍. ഇത് കൂടാതെ സായുധ സേനയിലേക്ക് കമ്മീഷന്‍ഡ് ഓഫീസർമാരായി
പോകുവാനുള്ള അവസരവുമുണ്ട്.
No comments:
Post a Comment