Monday, 2 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ കോര്പ്പറേറ്റ് ലോ സർവീസ് (ICLS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

15. ഇന്ത്യന്‍  കോര്‍പ്പറേറ്റ് ലോ സര്‍വീസ്  (ICLS)

മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന് കിഴിലുള്ള ഈ സര്‍വ്വീസ് കമ്പനി നിയമത്തെ അധികരിച്ചുള്ള ഭരണം നടത്തുന്നു. ഇവരുടെ ട്രെയിനിങ്ങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സില്‍ നടക്കും. കമ്പനി ലോ ബോര്‍ഡ് ഈ സര്‍വീസിലുള്ളവര്‍ എത്തിച്ചേരുന്ന മേഖലകളില്‍ ഒന്നാണ്.  രാജ്യത്തുള്ള ഏഴ് റീജിയണുകളില്‍ ആദ്യം നിയമിക്കപ്പെടുന്ന ഇവര്‍ റീജിയണല്‍ ഡയറക്ടര്‍ എന്ന പോസ്റ്റില്‍ എത്തുന്നു. സീരിയ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO), രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നിവിടങ്ങലിലെ പോസ്റ്റുകളില്‍ ഇവർ എത്തിച്ചേരും.

No comments:

Post a Comment