Monday, 2 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഇന്ത്യന്‍ പോസ്റ്റല്‍ സർവീസ് (IPoS))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

16. ഇന്ത്യന്‍ പോസ്റ്റല്‍ സർവീസ് (IPoS)

അഞ്ഞൂറിലധികം ഓഫീസര്‍മാരുള്ള സര്‍വ്വീസാണിത്. ഇരുപതിലധികം സർക്കിളുകളായി പോസ്റ്റല്‍ യൂണിറ്റുകളെ തിരിച്ചിരിക്കുന്നു. ഓരോ സർക്കിളിലും മേല്‍ നോട്ടം വഹിക്കുക ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ആയിരിക്കും. ഓരോ റീജിയണുകളും പോസ്റ്റ് മാസ്റ്റർ ജനറല്‍ ആവും നിയന്ത്രിക്കുക. ഈ സർവീസിന് അകത്തുള്ളവർ തന്നെയാണ് റെയില്‍ വേ മെയില്‍ സർവീസും ആർമി പോസ്റ്റല്‍ സർവീസും നിയന്ത്രിക്കുക. ആർമി പോസ്റ്റല്‍ സർവീസിന്‍റെ തലവന്‍ ഒരു മേജർ ജനറലിന് തുല്യമായ അധികാരങ്ങള്‍ ഉള്ള വ്യക്തിയാണ്. മെമ്പർ, പോസ്റ്റല്‍ സർവീസസ് ബോർഡ് ആണ് ഏറ്റവും ഉയർന്ന പോസ്റ്റുളില്‍ ഒന്ന്.

ഗാസിയാബാദ് കേന്ദ്രമാക്കിയുള്ള റാഫി അഹമ്മദ് കിദ്വായി നാഷണല്‍ പോസ്റ്റല്‍ അക്കാദമിയിലാണ് ഇവരുടെ ട്രെയിനിങ്ങ നടക്കുക. പ്രൊബേഷന് ശേഷം ഇവരെ ഏതെങ്കിലും ഒരു പോസ്റ്റല്‍ സര്‍ക്കിളില്‍ നിയമിക്കും. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍, ഏഷ്യ പസഫിക് പോസ്റ്റല്‍ യൂണിയന്‍, യു എന്‍ ഡി പി എന്നിവിടങ്ങളിലും പൊതു മേഖലാ സ്ഥാനങ്ങളിലും ചീഫ് വിജിലന്‍സ് ഓഫീസർമാരായും ഇവര്‍ ഡപ്യൂട്ടേഷനില്‍ പോകാറുണ്ട്.

No comments:

Post a Comment