Tuesday, 20 March 2018

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ എഫ് എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

3. ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്)

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമായി അരിയപ്പെടുവാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്നതാണ് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ്.  രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രാഥമിക ദൌത്യം. കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. സാസേകാരികം, വാണിജ്യം, സൈനീകം എന്നീ മേഖലകളില്‍ അത് വ്യാപിച്ച് കിടക്കും. മസൂറിയിലെ Lal Bahadur Shastri National Academy of Administration (LBSNAA) ലെ ഫൌണ്ടേഷന്‍ ട്രെയിനിങ്ങിന് ശേഷം ഇവര്‍ ഡല്‍ഹിയിലുള്ള ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്ത ഘട്ടത്തിലേക്ക് ട്രെയിനിങ്ങിന് വിളിക്കപ്പെടും. പ്രൊബേഷന്‍ കാലയളവില്‍ കോമണ്‍വെല്‍ത്ത്, യു എസ് എ, യു എന്‍ എന്നിവിടങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പരിശീലനത്തിനായി പോകുന്ന ഇവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കുകയും വേണം.

യാത്ര ഇവര്‍ക്ക് ഒഴിച്ച് കൂടാത്ത ഒന്നാണ്. നയ തന്ത്രജ്ഞനായി രാജ്യത്തിന്‍റെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കുക, അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇന്ത്യയുടെ സ്വരമായി മാറുക തുടങ്ങിയ വെല്ലു വിളികള്‍ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളിലെ ചാരപ്പണിയെ എതിര്‍ക്കുന്നത് തൊട്ട് തീവ്ര വാദാക്രമണങ്ങള്‍ വരെ ജോലിയുടെ ഭാഗമായിരിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ മികച്ച അന്തരീക്ഷമായിരിക്കുമെങ്കിലും ആഫ്രിക്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പണി കടുത്തതായിരിക്കും. ഏത് രാജ്യത്താണോ പോസ്റ്റിങ്ങ് കിട്ടുക ആ രാജ്യത്തെ കറന്‍സിക്ക് തത്തുല്യമായ രൂപ ട്രാവല്‍ അലവന്‍സായി ലഭിക്കും. പ്രൊബേഷന്‍ കാലയളവില്‍ ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും സൌജന്യമായി യാത്ര ചെയ്യുവാന്‍ കഴിയുന്നത് ഈ സര്‍വീസിന്‍റെ പ്രത്യേകതയാണ്.  എന്നാല്‍ മറ്റ് സര്‍വീസുകളേക്കാള്‍ പ്രൊബോഷന് കാലയളവ് ഇതില് കൂടുതലാണ്.

ആദ്യം തേര്‍ഡ് സെക്രട്ടറിയായി ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രണ്ട് വര്‍ഷത്തേക്ക് നിയമിക്കും. തുടര്‍ന്ന് ഏതെങ്കിലും ഒരു രാജ്യത്ത് നിയമനം നല്‍കും.  

Monday, 19 March 2018

സിവില്‍ സര്‍വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ പി എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

2. ഐ പി എസ് (ഇന്‍ഡ്യന്‍ പോലീസ് സര്‍വീസ്)

ജില്ലയുടെ ക്രമ സമാധാനച്ചുമതലയുള്ള പോലീസ് എന്നായിരിക്കും സാധാരണ നമ്മള്‍ ഐ പി എസ് കാരെ ഓര്‍ക്കാറ്. എന്നാല്‍ സൈബര്‍സെല്‍, ക്രൈം ബ്രാഞ്ച്, സി ഐ ഡി അഥവാ കുറ്റാന്വേഷണ വകുപ്പ്, റോ, ട്രാഫിക് ബ്യൂറോ എന്നിങ്ങനെ വിവിധ നിലകളില്‌‍ ശോഭിക്കുവാന്‍ കഴിയുന്ന സര്‍വ്വീസാണിത്. ഇന്‍റലിജന്‍സ് ബ്യൂറോ, സി ആര്‍ പി എഫ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സുരക്ഷാ വിഭാഗം, ബി എസ് എഫ് എന്നിവയുടെയൊക്കെ തലവന്‍മാര്‍ ഐ പ് എസുകാരാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഇവര്‍ വരിക. രണ്ട് വര്‍ഷത്തെ പ്രൊബേഷന് ശേഷം അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (എ സി പി) എന്ന തസ്തികയിലാണ് ഇവര്‍ നിയമിതരാവുക.

പിന്നീട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, സൂപ്രണ്ട് ഓഫ് പോലീസ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നിങ്ങനെ വന്ന് ഒടുവില്‍ ഡി ജി പി ആയി തീരും. കേന്ദ്രത്തിലാണെങ്കില്‍ ഐ ബിയുടെ തലവനാണ് ഉയര്‍ന്ന തസ്തിക.

യു പി എസ് സി തന്നെ നടത്തുന്നഅസിസ്റ്റന്‍റ് കമാന്‍ഡന്‍റ് പരീക്ഷ വഴി ഗ്രൂപ്പ് എ യിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവരും ഈ വിഭാഗത്തില്‍ വരും. നിശ്ചിത കാലത്തെ സര്‍വീസിന് സേഷം ഇവര്‍ക്ക് ഐ പി എസ് കണ്‍ഫര്‍ ചെയ്ത് കൊടുക്കും. മസൂറിയിലെ പ്രാഥമിക പരിശീലനത്തിന് ശേഷം ഹൈദരാബാദിലുള്ള നാഷണല്‍ പോലീസ് അക്കാദമിയിലാണ് ട്രെയിനിങ്ങ് നടക്കുക.

സിവില്‍ സര്വ്വീസിലെ വ്യത്യസ്ത സര്‍വീസുകള്‍ (ഐ എ എസ്)



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.

ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.

1.      ഐ എ എസ് (ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്)

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വരുന്നവര്‍ സാധാരണയായി ഐ എ എസ് എന്ന ഇന്‍ഡ്യന്‍ ഭരണ സര്‍വീസ് ആണ് തിരഞ്ഞെടുക്കാറ്. മസൂറിയിലാണ് ഇവരുടെ പരിശീലനം നടക്കുക.  സബ് കളക്ടറ്‍മാരായിട്ടാണ് ജൂനിയറായിട്ടുള്ള ഐ എ എസ് കാര്‍ക്ക് നിയമനം ലഭിക്കുക. ഡിസ്ട്രിക് കളക്ടര്‍/ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ വരുന്ന ഇവരാണ് ലോ ആന്‍ഡ് ഓര്‍ഡര്‍, ദുരന്ത നിവാരണം, റവന്യൂ തര്‍ക്കങ്ങള്‍ എന്നിവയടക്കം ഒരു ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗവണ്‍മെന്‍റ് ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നതും നയരൂപീകരണം നടത്തുന്നതും ഇവരാണ്.

വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഡയറക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ്  സെക്രട്ടറി തുടങ്ങിയ തസ്തികകളെല്ലാം ഇവരുടേതാണ്.  ഒരു സംസ്ഥാനത്താണെങ്കില്‍ ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലാണെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ഇവരുടെ ഉയര്‍ന്ന തസ്തികകള്‍.

Saturday, 17 March 2018

NALSAR – നിയമ പഠനത്തിനൊരവസാന വാക്ക്



കഴിവുള്ളവര്‍ക്കെന്നും ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുന്നതാണ് നിയമ പഠന രംഗം. നിയമം പഠിക്കുവാന്‍ നിനരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ദേശീയ പഠന ശാലയായ ആന്ധ്രപ്രദേശിലെ NALSAR (National Academy of Legal Studies and research) ഈ രംഗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ്.

കോഴ്സുകള്‍

1.      BA LLB (Honours)  – 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ് സി വിഭാഗക്കാര്‍ക്ക് 15 ശതമാനം സീറ്റും എസ് ടി വിഭാഗക്കാര്‍ക്ക് 7.5 ശതമാനം സീറ്റും പെണ്‍കുട്ടികള്‍ക്ക് 30 ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പൊതു പ്രവേശന പരീക്ഷയലൂടെയാണ് (CLAT – Common Admission Law Test)  പ്രവേശനം.

2.  INTEGRATED LL.M – 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍ എല്‍ ബി യാണ് യോഗ്യത. 4 വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

3.       One Year LL.M.Degree program

Corporate and Commercial Laws; 2) Intellectual Property Laws; 3) Legal Pedagogy and Research;4) International Trade Law; and 5) Personal Laws എന്നിവയാണ് സ്പെഷ്യലൈസേഷനുകള്‍.

4.      MBA programme

Finance, Marketing, Human Resource Management എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. എന്നാല്‍ Court Management, Corporate Governance, Innovation & Sustainability Management and Financial Services and Capital Markets. എന്നിവയും മറ്റ് സ്പെഷ്യലൈസേഷനുകളുമായി ചേര്‍ത്ത് പഠിക്കുവാന്‍ കഴിയും. CAT, GMAT & GRE  എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവുമുണ്ടാകും.

5.     PhD Programme –  

യോഗ്യത

1.      Candidates who have obtained a Master’s Degree or equivalent qualifications in Law, Management or Humanities or other cognate disciplines from any recognized University or Autonomous Institution securing not less than 55% marks or its equivalent.

2.      Candidates who have passed the Company Secretary Examination conducted by the Institute of Company Secretaries of India (ICSI) and awarded the Associate Membership of the Institute (ACS) are also eligible for admission to the programme.

3.      Candidates who have passed the final examination of the Institute of Chartered Accountants of India (ICAI), New Delhi.

4.      Candidates who have passed the final examination of Institute of Cost Accountants of India.

Post Graduate Diploma  കോഴ്സുകള്‍

Patent Law, Media law, Cyber Laws, International  Humanitarian Laws എന്നിവയിലാണ് Post Graduate Diploma കോഴ്സുകള്‍.  

Patent Law, Media law, Cyber Laws എന്നിവയ്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും International  Humanitarian Laws ക്ക് ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ആവശ്യം. 


മറ്റ് കോഴ്സുകള്‍

ഇത് കൂടാതെ വിദൂര വിദ്യാഭ്യാസ രീതിയിലും ചില കോഴ്സുകളും ഇവിടെയുണ്ട്.

1.       Two-Year Master’s Degree in Aviation Law and Air Transport Management (MALATM)

2.       Two-Year Master’s Degree in Space and Telecommunication Laws (MSTL)

3.       One-Year PG Diploma in Aviation Law and Air Transport Management (PGDALATM)

4.       One-Year Post-Graduate Diploma in GIS & Remote Sensing Laws (PGDGRL)


ഡിഗ്രിയോ Aircraft Maintenance Engineering ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് മതിയായ യോഗ്യത.


കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.nalsar.ac.in  സന്ദര്‍ശിക്കുക.

Wednesday, 7 March 2018

NIFT ഫാഷന്‍ പഠനത്തിനൊരവസാന വാക്ക്



ക്രിയേറ്റിവിറ്റി കൂടുതലുള്ള കുട്ടികള്‍ പഠിക്കുവാനാഗ്രഹിക്കുന്നയൊരു കോഴ്സാണ് ഫാഷന്‍ ടെക്നോളജി. ഇത് പഠിക്കുവാന്‍ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും കോഴ്സുകളുമുള്ളപ്പോള്‍ത്തന്നെ അതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നയൊരു സ്ഥാപനമാണ് കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT).
കേരളത്തില്‍ കണ്ണൂരിലെ പറശ്ശിനിക്കടവില്‍ NIFT കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 

കോഴ്സുകള്‍

ഡിസൈന്‍, മാനേജ്മെന്‍റ്, ടെക്നോളജി എന്നിവയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളാണിവിടെയുള്ളത്.

ഡിസെന്‍ ബിരുദ  കോഴ്സുകളും സെന്‍ററുകളും

1.       ഫാഷന്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍, ശ്രീനഗര്‍ - 30 സീറ്റ് വീതം


2.       ലെതര്‍ ഡിസൈന്‍ - ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, റായ്ബെറേലി- 30 സീറ്റ് വീതം


3.       ആക്സസറീസ് ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


4.       ടെക്ശറ്റൈല്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


5.       നിറ്റ് വിയര്‍ ഡിസൈന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി - 30 സീറ്റ് വീതം


6.       ഫാഷന്‍ കമ്യൂണിക്കേഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍, ശ്രീനഗര്‍ - 30 സീറ്റ് വീതം


മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകള്‍ക്കും ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് യോഗ്യത.


7.       ബാച്ചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (B.F. Tech) – അപ്പാരല്‍ പ്രൊഡക്ഷന്‍ - ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, കങ്ങറ, ജോധ്പൂര്‍, ഭൂവനേശ്വര്‍ - 30 സീറ്റ് വീതം


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ യോഗ്യത


ബിരുദാനന്തര ബിരുദ  കോഴ്സുകളും സെന്‍ററുകളും


8.       മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M.Des) - ബാംഗ്ലൂര്‍, കണ്ണൂര്‍, മുംബൈ, ന്യൂഡെല്‍ഹി - 30 സീറ്റ് വീതം


ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT, NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.


9.       മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്‍റ് (MFM) - ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി, പാറ്റ്ന, റായ്ബെറേലി, ഷില്ലോങ്ങ്, ജോധ്പൂര്‍, ഭൂവനേശ്വര്‍  - 30 സീറ്റ് വീതം.


ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ NIFT, NID എന്നിവയില്‍ നിന്നുള്ള ഡിപ്ലോമയോ ആണ് മതിയായ യോഗ്യത.



10.    മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (M.F.Tech)- ബാംഗ്ലൂര്‍, ചെന്നൈ, ഗാന്ധിനഗര്‍, ന്യൂഡെല്‍ഹി – 25 സീറ്റ് വീതം


ഏതെങ്കിലും വിഷയത്തിലുള്ള BE/B Tech അല്ലെങ്കില്‍ NIFT യില്‍ നിന്നുള്ള  B.F. Tech ആണ് മതിയായ യോഗ്യത.


   പ്രവേശനം


അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശനാ പരീക്ഷാ വഴിയാണ് പ്രവേശനം. സാധാരണ ഫെബ്രുവരിയില്‍ പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ഒ എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://nift.ac.in/ സന്ദര്‍ശിക്കുക.

വിലാസം

NIFT Campus
Hauz Khas
Near Gulmohar Park
New Delhi