Saturday, 5 May 2018

അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് Institute of Mathematical Sciences



ശാസ്ത്രങ്ങളുടെ റാണി എന്നാണ് ഗണിത ശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും ഇത് പാഠ്യ വിഷയമാണ്. എന്നാല്‍ പലർക്കും ഇതിന്‍റെ പ്രായോഗിക തലവും ജോലി സാധ്യതകളും അത്ര കണ്ട് പരിചിതമല്ല. എന്നാല്‍ കമ്പ്യൂട്ടർ സയന്‍സുള്‍പ്പെടുയുള്ള ശാസ്ത്ര ശാഖകളുടെ അടിസ്ഥാന ശിലയായ ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന, ഒപ്പം അടിസ്ഥാന ഗണിത ശാസ്ത്ര തത്വങ്ങളില്‍ ഗവേഷണ സാധ്യമാക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ആയതിലൊന്നാണ് ചെന്നൈയിലെ Institute of Mathematical Sciences. ഗണിത ശാസ്ത്രത്തില്‍ മാത്രമല്ല തിയററ്റിക്കല്‍ കമ്പ്യൂട്ടർ സയന്‍സിലും, തിയററ്റിക്കല്‍ ഫിസിക്സിലും കമ്പ്യൂട്ടേഷണല്‍ ബയോളജിയിലും ഇവിടെ ഗവേഷണം സാധ്യമാണ്. ചെന്നൈയിലാണ് ഈ സ്ഥാപനം.

കോഴ്സുകള്‍

മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്‍റ്

PhD, Integrated PhD, Post Doctoral Fellowship  എന്നിവയാണിവിടെയുള്ളത്.  മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ പി ജി കഴിഞ്ഞവർക്ക് PhD ചേരാം. മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ ഡിഗ്രി കഴിഞ്ഞവർക്ക് Integrated PhD ക്ക് ചേരാം. National Board for Higher Mathematics (NBHM) നടത്തുന്ന പ്രവേശന പരീക്ഷ പാസാകേണ്ടതുണ്ട്. മാത്തമാറ്റിക്സില്‍ PhD കഴിഞ്ഞവർക്ക് Post Doctoral Fellowship  ന് ചേരുവാന്‍ കഴിയും.

തിയററ്റിക്കല്‍ കമ്പ്യൂട്ടർ സയന്‍സ് ഡിപ്പാർട്ട്മെന്‍റ്

ഇവിടെയും PhD, Integrated PhD, Post Doctoral Fellowship   എന്നിവയാണുള്ളത്.  M.Sc./ M.E./ M.Tech./M.C.A എന്നതാണ് PhD ക്ക് ചേരുവാനുള്ള യോഗ്യത. B.Sc./B.E./B.Tech./M.C.A. ഉള്ളവർക്ക് Integrated PhD ക്ക് ചേരുവാന്‍ കഴിയും. ഇവർ Joint Entrance Screening Test in Theoretical Computer Science (JEST) എന്ന പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്.

 Concurrency, Logic, Algorithms, Complexity Theory, Automata Theory തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്പെഷ്യലൈസ് ചെയ്ത് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് ഇവിടെ അവസരമുണ്ട്.

തിയററ്റിക്കല്‍ ഫിസിക്സ് ഡിപ്പാർട്ട്മെന്‍റ്

തിയററ്റിക്കല്‍ ഫിസിക്സില്‍ PhD എന്നിവക്ക് ചേരണമെങ്കില്‍ Joint Entrance Screening Test (JEST), Junior Research Fellowship (JRF), Graduate Aptitude Test in Engineering (GATE) എന്നിവയിസലേതിലെങ്കിലുമൊന്ന് പാസായിരിക്കണം. Integrated PhD ക്ക് Joint Entrance Screening Test (JEST) എഴുതേണ്ടതുണ്ട്.
ഫിസിക്സിന്‍റെ ഏതാണ്ടെല്ലാ മേഖലകളിലും സ്പെഷ്യലൈസ് ചെയ്യുവാനിവിടെ സൌകര്യമുണ്ട്.

കമ്പ്യൂട്ടേഷണല്‍ ബയോളജി ഡിപ്പാർട്ട്മെന്‍റ്

ഏതെങ്കിലും സയന്‍സ് വിഷയങ്ങളിലോ എഞ്ചിനിയറിങ്ങിലോ പി ജി ഉള്ളവർക്ക് കമ്പ്യൂട്ടേഷണല്‍ ബയോളജിയില്‍ PhD ചെയ്യുവാന്‍ കഴിയും.  UGC-CSIR NET, JEST, GATE, NBHM, DBT BINC  തുടങ്ങിയ ഏതെങ്കിലും ടെസറ്റ് പാസാവേണ്ടതുണ്ട്. നിലവില്‍ Biophysics and Mechano biology,  Systems and network biology,  Pattern formation and dynamics, Bimolecular modeling, Regulatory genomics, Evolutionary biology, Computational neuroscience, Infectious disease modeling, Ecology
ഇത് കൂടാതെ ഡിഗ്രി, പി ജി വിദ്യാർത്ഥികള്‍ക്ക് സമ്മർ റിസേർച്ച് പ്രൊജക്ട് ചെയ്യുവാനും ഇവിടെ അവസരമുണ്ട്.  കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കുമുള്ള അസ്സോസിയേറ്റ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imsc.res.in/ സന്ദർശിക്കുക.

No comments:

Post a Comment