Wednesday, 30 May 2018

ഇലക്ട്രോണിക്സ് ഗവേഷണത്തിനായി Central Electronics Engineering Research Institute



ലോകത്ത് ഏറെ ഗവേഷണം നടക്കുന്ന ഒരു മേഖലയാണ് ഇലക്ട്രോണിക്സിന്‍റേത്. വ്യാവസായികമായി ലോകം പുരോഗമിച്ചപ്പോള്‍ അതില്‍ മുന്‍പില്‍ നിന്നിരുന്നത് ഇലക്ട്രോണിക്സായിരുന്നു.  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍റെ അഭൂത പൂർവ്വമായ വളർച്ചക്ക് കാരണമായതും മറ്റൊരു സാങ്കേതിക വിദ്യയല്ല. കേരളത്തിലേതടക്കം പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം തന്നെ ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും അവസരമുണ്ട്.  എന്നാലീ രംഗത്ത് തികച്ചും വ്യത്യസ്തമായ സ്ഥാപനമാണ് കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേർച്ചിന്‍റെ കീഴില്‍ വരുന്ന രാജസ്ഥാനിലെ പിലാനിയില്‍ സ്ഥിതി ചെയ്യുന്ന Central Electronics Engineering Research Institute എന്നത്. സ്ഥാപനത്തിന് ചെന്നൈയില്‍ സെന്‍ററുമുണ്ട്.


പ്രോഗ്രാമുകള്‍


1. M. Tech  Advanced Electronics Engineering -    BE/BTech/MSc  എന്നതാണ് മതിയായ വിദ്യാഭ്യാസ യോഗ്യത. 2 വർഷമാണ് കാലാവധി. Cyber Physical Systems / Smart Sensors / Microwave Devices എന്നിവയിലേതിലെങ്കിലും ശ്രദ്ധ പതിപ്പിക്കാം. 15 സീറ്റാണുള്ളത്.


2. Integrated Dual Degree PhD -   BE/BTech/MSc  എന്നതാണ് മതിയായ വിദ്യാഭ്യാസ യോഗ്യത.10 സീറ്റുണ്ട്.


3. PhD (Eng) - ME/MTech ആണ് വേണ്ടുന്നത്. 12 സീറ്റിലെ 2 സീറ്റ് ടീച്ചേഴ്സിനായി നീക്കി വച്ചിരിക്കുന്നു.


Cyber Physical Systems, Smart Sensors, Microwave Devices എന്നിവയാണ് ഡിപ്പാർട്ട്മെന്‍റുകള്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ceeri.res.in സന്ദർശിക്കുക.

No comments:

Post a Comment