Sunday, 13 May 2018

ജന സംഖ്യാ ശാസ്ത്രം പഠിക്കുവാനൊരു ഉന്നത വിദ്യാ പീഠം - IIPS



സാമൂഹ്യ ശാസ്ത്രത്തിൻറ്റെ ഒരു ഉപ വിഭാഗമായ ഡെമോഗ്രാഫി ഗവേഷണ തലം വരെയുള്ള പഠന സൗകര്യങ്ങളുള്ള ഒരു മേഖലയായി വികസിച്ചിട്ടുണ്ടിപ്പോൾ. ജനന മരണ നിരക്ക്, കുടിയേറ്റം, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വിവിധ ജന സമൂഹങ്ങളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ, അത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആഴത്തിലുള്ള പഠനം നടത്തുന്നവരാണു. ഡെമോഗ്രാഫേഴ്സ്.         ഒരു ക്ഷേമ രാഷ്ട്രത്തിനു അതിൻറ്റെ നയ രൂപീകരണത്തിനു ജന സംഖ്യാ പഠനം അത്യന്താപേക്ഷികമാണു.  ആയതിനാൽ തന്നെ ഈ ശാസ്ത്രം ശാഖ വളരെയധികം വികാസം പ്രാപിച്ചയൊന്നാണു.  ഗവേഷണോത്മുഖ പഠനത്തിനു താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന വിഷയമാണിത്.  ആന്ത്രപ്പോളജിക്കൽ ഡെമോഗ്രാഫി, ബയോ ഡെമോഗ്രാഫി, ഇക്കണോമിക് ഡെമോഗ്രാഫി, ഹിസ്റ്റോറിക്കൽ ഡെമോഗ്രാഫി, ഇൻറ്റർ നാഷണൽ ഡെമോഗ്രാഫി, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡെമോഗ്രാഫി, ഫെർട്ടിലിറ്റി ആൻഡ് ഫാമിലി പ്ലാനിങ്ങ്, ഫിസ്കൽ ഡെമോഗ്രാഫി, ഡെമോഗ്രാഫിക് മൈക്രോ സിമുലേഷൻ, ഡെമോഗ്രാഫിക് ഫോർകാസ്റ്റിങ്ങ്, ഫോർമൽ ഡെമോഗ്രാഫി, പോപുലേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെൻറ്റ് തുടങ്ങി സ്പെഷ്യലൈസ് ചെയ്യാവുന്ന മേഖലകൾ നിരവധി.


സാമൂഹിക ശാസ്ത്രത്തിലോ അനുബണ്ഡ വിഷയങ്ങളിലോ ഡിഗ്രിയെടുത്തവർക്ക് ഡെമോഗ്രാഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ എം എക്ക് ചേരാം.  ചില സ്ഥാപനങ്ങളിൽ ഏതു വിഷയത്തിലും ഡിഗ്രിയെടുത്തവർക്കും പ്രവേശനമുണ്ട്.  തുടർന്ന് എം ഫിലി നോ പി എച്ച് ഡി ക്കോ ചേരാം.


ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണു കൽപ്പിത സർവകലാശാലാ പദവിയുള്ള മുംബൈയിലെ ഇൻറ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് (IIPS).  പോപ്പുലേഷൻ സയൻസിൽ ബിരുദാനന്തര ബിരുദങ്ങൾക്കും എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും ഇവിടെ അവസരമുണ്ട്. ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. വിദേശ വിദ്യാർഥികൾ ധാരാളം പഠിക്കുന്ന സ്ഥാപനമാണിതു. 


കോഴ്സുകള്‍


1.      M.A./M.Sc Programme in Population Studies

Mathematics, Statistics, Economics, Psychology, Sociology, Social Work, Geography and Anthropology, Rural Development & Political Science എന്നിവയിലേതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. എന്നാല്‍ സാമൂഹ്യ ശാസ്ത്രം  അല്ലാത്ത വിഷയത്തിലുള്ള ഡിഗ്രിയുള്ളവർ പോപ്പുലേഷന്‍ സയന്‍സില്‍ പ്രവൃത്തി പരിചയം ഉണ്ടുവെങ്കില്‍ അവരേയും പ്രവേശനത്തിന് പരിഗണിക്കുന്നതാണ്.  2 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 25 വയസ്സാണ് പ്രായ പരിധി.



ഗണിത ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ഉള്ള ഡിഗ്രിയാണ് അഭിലഷണീയ യോഗ്യത. .  2 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 25 വയസ്സാണ് പ്രായ പരിധി.

3.     Master of Population Studies (MPS)

Statistics, Mathematics, Economics, Psychology, Sociology, Social Work, Geography, and Anthropology എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. 1 വർഷത്തെ കോഴ്സിന് 50 സീറ്റുണ്ട്. എല്ലാവർക്കും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. 28 വയസ്സാണ് പ്രായ പരിധി. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.


4.     Master of Philosophy (M.Phil.) in Population Studies


M.A./M.Sc./Master in Population Studies/Demography/M.Sc (Biostatistics and Epidemiology) എന്നിവയിലേതെങ്കിലുമാണ് അടിസ്ഥാന യോഗ്യത.  


     5. Ph.D. in Population Studies


M.Phil in Population Studies or Master's degree in Population Studies or M.Sc. in Bio-Statistics and Epidemiology എന്നിവയിലേതെങ്കിലുമുള്ളവർക്ക് 3 വർഷത്തെ ഗവേഷണത്തിന് ചേരാം. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. ഫെലോഷിപ്പിനും അർഹതയുണ്ട്. 30 വയസ്സാണ് കൂടിയ പ്രായ പരിധി.


    6. Post Doctoral Fellowship (P.D.F.)

പോപ്പുലേഷന്‍ സയന്‍സില്‍ Ph.D ഉള്ളവർക്കാണ് ഈ ഒരു വർഷത്തെ പ്രോഗ്രാമിലേക്ക് പ്രവേശനമുള്ളത്. റിസേർച്ച് ജേർണലുകളില്‍ പേപ്പറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളവർക്ക് മുന്‍ഗണനയുണ്ടാകും. 40 വയസ്സാണ് കൂടിയ പ്രായ പരിധി.


    7. M.A. Population Studies (Distance Learning)

സാമൂഹ്യ ശാസ്ത്രം, ആരോഗ്യം, ഗണിത ശാസ്ത്രം എന്നിവയിലേതിലെങ്കിലും ഡിഗ്രിയുള്ളവർക്ക് ഈ പ്രോഗ്രാമിന് ചേരുവാന്‍ കഴിയും. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഈ കോഴ്സിന് 150 സീറ്റാണുള്ളത്.


താരതമേന്യ കുറഞ്ഞ ഫീസാണിവിടുത്തേത്.  ഈ രംഗത്ത് ഗവേഷണത്തിന് ഏറെ ഊന്നല്‍ കൊടുക്കുന്ന സ്ഥാപനമാണിത്.

No comments:

Post a Comment