Saturday, 31 December 2016

യന്ത്രങ്ങള്‍ക്ക് ബുദ്ധി കൊടുക്കാന്‍ ആര്ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ്


സമീപ കാലത്തായി സാങ്കേതിക ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്നത്. ലളിതമായി പറഞ്ഞാല്‍ യന്ത്രങ്ങള്‍ക്ക് ബുദ്ധി നല്‍കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറ്റലിയില്‍ ഖനി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ചൊവ്വയില്‍ പരിവേക്ഷണത്തിനായി പാത്ത്ഫെന്‍ഡര്‍ എന്ന സ്വയം തീരുമാനമെടുക്കുന്ന യന്ത്രത്തെ അയച്ചിരുന്നു.

ഖനനം, സമുദ്രാന്തര ഗവേഷണം, ബഹിരാകാശ ഗവേഷണം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സങ്കീര്‍ണ്ണമായ ഉല്‍പ്പാദന പ്രക്രിയ എന്നിവയിലൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് കാര്യക്ഷമമായി ഉപയോഗിച്ച് വന്നിരുന്നു. 

എന്താണ് പഠിക്കുവാനുള്ളത്

സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുകയും നിര്‍മ്മിക്കുകയും ചെയ്യുവാന്‍ പഠിപ്പിക്കുകയാണിവിടെ. നമ്മുടെ ആവശ്യങ്ങള്‍ക്കും നിര്‍മ്മാണ ഉദ്ദേശങ്ങള്‍ക്കുമനുസരിച്ച് പ്രോഗ്രാം ചെയ്താണ് യന്ത്രങ്ങളെ ബുദ്ധിയുള്ളവയാക്കുന്നത്. നാം മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ചുള്ള ലക്ഷ്യത്തിന് മാത്രമേ യന്ത്രം പ്രവര്‍ത്തിക്കാവു. അതിനാല്‍ത്തന്നെ കമ്പ്യൂട്ടര്‍ പ്രാഗ്രാമിങ്ങാണ് കോഴ്സിന്‍റെ പ്രധാന ഘടകം. യന്ത്രങ്ങളെ ബുദ്ധി പൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എഞ്ചിനിയറുടെ  പ്രധാന പ്രവര്‍ത്തന മേഖല.

അതിനാല്‍ത്തന്നെ ലോജിക്കല്‍ റീസണിങ്ങ്, മാത്തമാറ്റിക്കല്‍ റീസണിങ്ങ്, പ്രോഗ്രാമിങ്ങ് സ്കില്‍സ് എന്നിവയാണ് പ്രധാനമായും വേണ്ടത്.

എങ്ങനെ പഠിക്കാം

സ്വതന്ത്രമായ ഒരു കോഴ്സ് എന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്. ഇലക്ട്രോണിക്ക ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് എന്നിവയുടെ അനുബന്ധ കോഴ്സാ, ഉപരി പഠനമായോ ഒക്കെ ഇതു പഠിക്കുന്നതാണുത്തമം. ബിരുദ തല കോഴ്സിനേക്കാള്‍ ബിരുദാനന്തര തല കോഴ്സായി പഠിക്കുന്നതാണ് അഭികാമ്യം.

എവിടെ പഠിക്കാം

പ്രധാന സ്ഥാപനങ്ങള്‍
1. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (http://www.uohyd.ac.in/) - M.Tech. (Artificial Intelligence)
2.       ഐ ഐ സി ബാംഗ്ലൂര്‍ (http://www.csa.iisc.ac.in/)
3.       ഐ ഐ ഐ ടി ഹൈദരാബാദ് (https://www.iiit.ac.in)
4.       ഐ ഐ ടി മദ്രാസ് (http://aidblab.cse.iitm.ac.in/)
5.       ഐ ഐ ടി ഖരക്പൂര്‍ (http://nptel.ac.in/)

6.       ഐ എസ് ഐ കൊല്‍ക്കത്ത (http://www.isical.ac.in/

Friday, 30 December 2016

സെന്ട്രല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി – മാനസികാരോഗ്യ പഠനത്തിനൊരു ഉന്നത സ്ഥാപനം


മനുഷ്യന്‍റെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠന ശാഖയാണ് സൈക്യാട്രി. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച കോഴ്സുകള്‍ നിലവിലുണ്ടുവെങ്കിലും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള മാനസികാരോഗ്യ പഠന ഗവേഷണ സ്ഥാപനമായ ജാര്‍ഘണ്ടിലെ റാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയാണ് ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനം. രാജ്യത്തെ പല മെഡിക്കല്‍ വിഭാഗങ്ങളും ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.

കോഴ്സുകള്‍

1.     M D (Psychiatry) – 6 Seats
2.     Diploma in Psychological Medicine – 12 Seats
3.     PhD in Clinical Psychology – 4 Seats
4.     M.Phil in Medical & Social Psychology – 12 Seats
5.     M Phil in Psychiatric Social Work – 8 Seats
6.     Diploma in Psychiatric Nursing

റാഞ്ചി യൂണിവേഴ്സിറ്റിയുമാണ് ഇത് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ന്യൂഡെല്‍ഹിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് പ്രവേശന സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത്. സാധാരണയായി ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് വിജ്ഞാപനം വരിക. ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ നടക്കും. മെയില്‍ ക്ലാസ് തുടങ്ങും.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://cipranchi.nic.in/ സന്ദര്‍ശിക്കുക. 

രാജ്യ സേവനത്തിന് മിലിട്ടറി നേഴ്സാവാം

ആതുര സേവനത്തോടൊപ്പം രാജ്യ സേവനം ചെയ്യണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് മിലിട്ടറി നേഴ്സിങ്ങ് എന്ന പ്രൊഫഷന്‍. അവിവാഹിതരോ വിവാഹ ബന്ധം വേര്‍പെടുത്തിയവരോ ആയ പെണ്‍കുട്ടികള്‍ക്കാണവസരം. സായുധാ സേനാ ആശുപത്രികളിലുള്ള കോഴ്സുകളില്‍ ചേര്‍ന്ന് നേഴ്സിങ്ങ് പഠിച്ചാണ് സേനയില്‍ ചേരേണ്ടത്.

യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയമാണ് പ്രവേശന യോഗ്യത. അപേക്ഷകര്‍ പ്രൈവറ്റായി പഠിച്ചവരാകരുത്. പ്രായപരിധി 17 നും 25 നും ഇടയ്ക്കായിരിക്കണം. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് തിരെഞ്ഞെടുപ്പ്. മെഡിക്കല്‍ ടെസ്റ്റുമുണ്ടാകും.

കോഴ്സുകള്‍

നാലു വര്‍ഷം ദൈര്‍ഖ്യമുള്ള ബി എസ് സി നേഴ്സിങ്ങ്, മൂന്ന് വര്‍ഷത്തെ പ്രൊബേഷണര്‍ നേഴ്സിങ്ങ് എന്നിവയാണ് കോഴ്സുകള്‍.

പ്രൊബേഷണര്‍ നേഴ്സിങ്ങ്

ഈ കോഴ്സ് നടത്തുന്ന സായുധ സേനാ ആശുപത്രികള്‍

1.       ആര്‍മി ഹോസ്പിറ്റല്‍, ഡെല്‍ഹി (http://theacms.in/)
2.       കമാന്‍ഡ് ഹോസ്പിറ്റല്‍, സെന്‍ട്രല്‍ കമാന്‍ഡ് ലഖ്നൌ
3.       കമാന്‍ഡ് ഹോസ്പിറ്റല്‍, ഈസ്റ്റേണ്‍ കമാന്‍ഡ് കൊല്‍ക്കത്ത
4.       കമാന്‍ഡ് ഹോസ്പിറ്റല്‍, സെക്കന്തരാബാദ്
5.       കമാന്‍ഡ് ഹോസ്പിറ്റല്‍, വെസ്റ്റേണ്‍ കമാന്‍ഡ്
6.       ഇന്ത്യന്‍ ഹെല്‍ത്ത് സര്‍വീസസ്, അശ്വനി മുംബൈ
7.       ഇന്ത്യന്‍ നേവല്‍ ഹെല്‍ത്ത് സര്‍വീസസ്, സജ്ഞീവനി കൊച്ചി
8.       എയര്‍ ഫോഴ്സ് കമാന്‍ഡ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍

ബി എസ് സി നേഴ്സിങ്ങ്
പൂനൈയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിനോട് (http://www.afmc.nic.in/) ചേര്‍ന്നുള്ള കോളേജ് ഓഫ് നേഴ്സിങ്ങിലാണ് ഈ കോഴ്സ് നടത്തുന്നത്. പൂനൈ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ഈ ഡിഗ്രി. നാലു വര്‍ഷത്തെ ഈ കോഴ്സില്‍ മിഡ് വൈഫറി ട്രെയിനിങ്ങും ഉള്‍പ്പെടും.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍ നിഞ്ചിത കാലം സേവനം ചെയ്ത് കൊള്ളാമെന്ന് കാണിച്ച് കൊണ്ടുള്ള ബോണ്ടില്‍ ഒപ്പ് വെക്കണം. ഇത് നാലോ അഞ്ചോ വര്‍ഷത്തേക്കായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൌജന്യ താമസ സൌകര്യം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമേ സ്റ്റൈപെന്‍ഡും ലഭിക്കും.


നഴ്സിങ്ങ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റനന്‍റ് റാങ്കില്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍ നിയമനം നല്‍കും. നഴ്സിങ്ങ് സ്കൂളുകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ 60 ശതമാനം പേരെ പ്രൊബേഷണര്‍മാരായി സ്ഥിരം കമ്മീഷനിലും ബാക്കിയുള്ളവരെ താല്‍ക്കാലിക കമ്മീഷനിലും നിയമിക്കും. കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ഇന്ന് ആകര്‍ഷകമായ ശമ്പള നിരക്കാണ് സൈന്യത്തിലുള്ളത്. മറ്റ് നിരവധി ആനുകൂല്യങ്ങള്‍ വേറെയുണ്ട്. 20 വര്‍ഷം പൂ്‍ത്തിയാക്കുന്ന കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. 

ന്യൂറോ സയന്‍സില്‍ ഗവേഷണ പഠനവുമായി നാഷണല്‍ ബ്രെയിന്‍ റിസേര്‍ച്ച് സെന്‍റര്‍


ന്യൂറോ സയന്‍സിലെ ഗവേഷണം മാനവരാശിക്കെന്നും മുതല്‍ക്കൂട്ടാവുന്നയൊന്നാണ്. ഈ വിഷയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍ റിസേര്‍ച്ച് സെന്‍റര്‍.

പ്രോഗ്രാമുകള്‍

പി എച്ച് ഡി (ന്യൂറോ സയന്‍സ്)

പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ് പി എച്ച് ഡിക്ക് ചേരാവുന്നത്.

യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.

2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദമോ ബിരുദാനന്തര ബിരുദമോ
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

എം എസ് സി (ന്യൂറോ സയന്‍സ്)

പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ് എം എസ് സിക്ക് ചേരാവുന്നത്.

യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദം.

2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദം

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

ജിവശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സൈക്കോളജി എന്നിവയിലെ പി എച്ച് ഡിയും ന്യൂറോ സയന്‍സില്‍ താല്‍പ്പര്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിലാസം

The Registrar
National Brain Research Centre
NH 8, Gurgoan, Haryana


Thursday, 29 December 2016

ദൃശ്യ മാധ്യമ രംഗത്തേക്ക് ചുവട് വെക്കുവാന്‍ ബി വി എം സി


ദൃശ്യ മാധ്യമ രംഗത്ത് ചുവടുറപ്പിക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രധാന കോഴ്സാണ് ബി വി എം സി. ബാച്ലര്‍ ഓഫ് വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ എന്നതാണ് പൂര്‍ണ്ണ രൂപം. മാസ് കമ്യൂണിക്കേഷന്‍ ബിരുദ കോഴ്സുകള്‍ നിരവധിയുണ്ടുവെങ്കിലും ദൃശ്യ മാധ്യമ രംഗം ലക്ഷ്യമാക്കിയുള്ള ബിരുദ പന സാധ്യതകള്‍ കേരളത്തില്‍ കുറവാണ്.

വീഡിയോ പ്രൊഡക്ഷന്‍, മാസ് കമ്യൂണിക്കേഷന്‍, ടെക്നിക്കല്‍ ആന്‍റ് ക്രിയേറ്റിവ് റൈറ്റിങ്ങ് എന്നി മേഖലകള്‍ക്കാണ് ഈ കോഴ്സ് ഊന്നല്‍ നല്‍കുന്നത്.


ഏത് വിഷയത്തിലുള്ള പ്ലസ്ടുക്കാര്‍ക്ക് ഈ മൂന്ന് വര്‍ഷ ബിരുദത്തിനപേക്ഷിക്കാം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് (http://www.marivanios.ac.in/) ഈ കോഴ്സുള്ളത്. 

വൈദ്യശാസ്ത്ര ഗവേഷണത്തിനൊരു അത്യുന്നത സ്ഥാപനം – നിംഹാന്‍സ് ബാംഗ്ലൂര്‍


വൈദ്യശാസ്ത്ര അനുബന്ധ വിഷയങ്ങളില്‍ ഉന്നത പഠനാവസരം നല്‍കുന്ന സ്ഥാപനമാണ് കല്‍പ്പിത സര്‍വ്വ കലാശാലാ പദവിയുള്ള ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സ്. എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ നിരവധി മേഖലകള്‍ ഇവിടെ ലഭ്യമാണ്. ഗവേഷണ പഠനവും സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള വിപുലമായ അവസരവുമിവിടെയുണ്ട്. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഗവേഷണവും ഇവിടെ സാധ്യമാണ്. നിരവധി ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nimhans.ac.in/ നോക്കുക.
ലഭ്യമായ പ്രോഗ്രാമുകള്‍
A) Ph.D

(a) Institute Fellowship


1. Ph.D. Degree in Clinical Psychology                
2. Ph.D. Degree in Neurophysiology                    
3. Ph.D. Degree in Psychiatric Social Work                
4. Ph.D. Degree in Speech Pathology & Audiology             
5. Ph.D. Degree in Biostatistics
ICMR Fellowship
6. Ph.D. in Clinical Neurosciences (ICMR Programme)


(b) External Fellowship


1.  Ph.D. Degree in Biophysics 
2.  Ph.D. Degree in Biostatistics 
3.  Ph.D. Degree in Child & Adolescent Psychiatry 
4.  Ph.D. Degree in Clinical Psychology 
5.  Ph.D. Degree in Human Genetics 
6.  Ph.D. Degree in Neuro chemistry 
7.  Ph.D. Degree in Neuro imaging & Interventional Radiology 
8.  Ph.D. Degree in Neurological Rehabilitation 
9.  Ph.D. Degree in Neuro microbiology 
10. Ph.D. Degree in Neuro pathology 
11. Ph.D. Degree in Neuro physiology 
12. Ph.D. Degree in Neuro virology 
13. Ph.D. Degree in Nursing  
14. Ph.D. Degree in Psychiatric Social Work 
15. Ph.D. Degree in Mental Health Rehabilitation 
16. Ph.D. Degree in Psychiatry 
17. Ph.D. Degree in Psychopharmacology 
18. Ph.D. Degree in Speech Pathology & Audiology   

 
B) SUPER SPECIALITY COURSES        

1.  DM Degree in Neuro imaging and Interventional Radiology    
2.  DM Degree in Neurology                        
3.  DM Degree in Child & Adolescent Psychiatry            
4.  DM Degree in Addiction Psychiatry                
5.  DM Degree in Neuro anaesthesia                    
6.  DM Degree in Neuropathology                    
7.  M.Ch. in Neurosurgery


C) POST GRADUATE DEGREE/DIPLOMA COURSES

1.  MD Degree in Psychiatry    
2.  Fellowship in Psycho social Support in Disaster Management
3.  Fellowship in Psychiatric Rehabilitation    
4.  M.Phil. in Clinical Psychology
5.  M.Phil. in Psychiatric Social Work
6.  M.Phil. in Neurophysiology
7.  M.Phil. in Biophysics
8.  M.Phil. in Neurosciences    
9.  Masters in Public Health
10. M.Sc. in Psychiatric Nursing


D)   POST DOCTORAL FELLOWSHIP COURSES
    
1. Child & Adolescent Psychiatry                    
2. Neuro anaesthesia                            
3. Neuro critical Care                       
4. Neuro infection                            
5. Hospital Infection Control                        
6. Neurology          

                      
    a) Epilepsy                            
    b) Movement Disorders                        
    c) Neuromuscular Disorder                    
    d) Stroke                           

     
7. Neuro pathology                            
8. Transfusion Medicine                            
9. Neurological Rehabilitation                        
10. Psychiatry    


        a) Acute Care & Emergency Psychiatry                
        b) Community Mental Health                    
        c) Addiction Medicine                        
        d) Consultation Liaison Psychiatry                
        e) Geriatric Psychiatry                        
        f) Obsessive Compulsive disorder & related disorders        
        g) Clinical Neuro Sciences & Therapeutics in Schizophrenia    

Saturday, 24 December 2016

കൃഷിയുടെ എഞ്ചിനിയറാവാം


കൃഷിയുടെ സാങ്കേതിക വിദ്യയാണ് അഗ്രിക്കള്‍ച്ചറില്‍ എഞ്ചിനിയറിങ്ങിന്‍റെ പഠന വിഷയം. ബി എസ് സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സില്‍ കൃഷിയുടെ സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇവിടെ സാങ്കേതിക വിദ്യയാണ് പ്രധാനം. ആയതിനാല്‍ത്തന്നെ എഞ്ചിനിയറിങ്ങിനുള്ള പ്രവേശന പരീക്ഷയുടെ കൂട്ടത്തിലാണ് ഈ കോഴ്സിന്‍റെ സ്ഥാനം. അധ്യാപക, ഗവേഷണ താല്‍പര്യമുള്ളവര്‍ക്ക് എറെ സാധ്യതയുള്ള കോഴ്സാണിത്.

എന്താണ് പഠിക്കുവാനുള്ളത്

കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, വിപണനം, സര്‍വീസിങ്ങ്, ജലസേചനം. യന്ത്രവല്‍ക്കരണം, ഉല്‍പ്പന്ന സംഭംരണം, മൂല്യവര്‍ദ്ധന, സംസ്കരണം, കാര്‍ഷിക ചിലവ് കുറക്കല്‍ എന്നിവയെല്ലാം പഠന വിഷയങ്ങളാണ്. പ്രിസഷന്‍ ഫാമിങ്ങ്, ഹൈഡ്രോപോണിക്സ്, വെര്‍ട്ടിക്കല്‍ ഫാമിങ്ങ്, ഹൈബ്രിഡ് വിത്തുകള്‍ കൃഷി രീതികളും അനുബന്ധ ഘടകങ്ങളും മാറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കൃഷിയിലേക്ക് വരുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷി എന്നത് മാറി സാഹചര്യം കൃഷിയിടത്തിലൊരുക്കിയുള്ള കൃഷിക്കാണിപ്പോള്‍ മുന്‍ഗണന.

കോഴ്സുകള്‍

ബി ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ്, എം എസ് സി അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ് എന്നിവയാണ് പ്രധാന കോഴ്സുകള്‍. ബി ടെക്കിന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലണ് പ്രവേശനം. നാലു വര്‍ഷമാണ് കാലാവധി. മാത്തമാറ്റിക്സ് ഉള്‍പ്പെടെയുള്ള പ്ലസ് ടുവാണ് യോഗ്യത.

പ്രധാന യൂണിവേഴ്സിറ്റികള്

1.      Kerala Agricultural University (http://www.kau.in/)
2.      Tamilnadu Agricultural University, Coimbatore (http://www.tnau.ac.in/)
3.      Acharya N G Ranga Agricutural University, Hyderabad (http://www.angrau.ac.in/)
4.      Dr. Panjabrao Deshmukh Krishi Vishwavidyalaya, Maharashtra (https://www.pdkv.ac.in/)
5.      Bidhan Chandra Krishi Viswavidyalaya, West Bengal (https://www.bckv.edu.in/)
6.      Chandra Shekhar Azad University of Agriculture & Technology, Kanpur (http://csauk.ac.in/)
7.      Chaudhary Charan Singh Haryana Agricultural University, Haryana (http://hau.ernet.in/)
8.      G B Pant University of Agricultural Engineering & Technology, Uttarakhand (http://hau.ernet.in/)
9.      Junagadh Agricultural University, Gujarat (http://www.jau.in/)
10. Orrisa University of Agricultural & Technology (http://www.ouat.ac.in/)
11. Assam Agricultural University (http://www.aau.ac.in/)  

12. Dr. Rajendra Prasad Central Agricultural University, Bihar (http://www.pusavarsity.org.in/)