ന്യൂറോ സയന്‍സിലെ ഗവേഷണം മാനവരാശിക്കെന്നും മുതല്‍ക്കൂട്ടാവുന്നയൊന്നാണ്.
ഈ വിഷയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍
റിസേര്‍ച്ച് സെന്‍റര്‍.
പ്രോഗ്രാമുകള്‍
പി എച്ച് ഡി (ന്യൂറോ സയന്‍സ്)
പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ്
പി എച്ച് ഡിക്ക് ചേരാവുന്നത്.
യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്,
സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്,
സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദമോ ബിരുദാനന്തര ബിരുദമോ
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
എം എസ് സി (ന്യൂറോ സയന്‍സ്)
പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ്
എം എസ് സിക്ക് ചേരാവുന്നത്.
യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്,
സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്,
സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദം.
2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദം
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
ജിവശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സൈക്കോളജി
എന്നിവയിലെ പി എച്ച് ഡിയും ന്യൂറോ സയന്‍സില്‍ താല്‍പ്പര്യവുമുള്ളവര്‍ക്ക്
അപേക്ഷിക്കാം.
വിലാസം
The
Registrar
National
Brain Research Centre
NH
8, Gurgoan, Haryana
Website:
http://www.nbrc.ac.in/
No comments:
Post a Comment