ആതുര സേവനത്തോടൊപ്പം രാജ്യ സേവനം
ചെയ്യണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് മിലിട്ടറി നേഴ്സിങ്ങ് എന്ന
പ്രൊഫഷന്‍. അവിവാഹിതരോ വിവാഹ ബന്ധം വേര്‍പെടുത്തിയവരോ ആയ പെണ്‍കുട്ടികള്‍ക്കാണവസരം.
സായുധാ സേനാ ആശുപത്രികളിലുള്ള കോഴ്സുകളില്‍ ചേര്‍ന്ന് നേഴ്സിങ്ങ് പഠിച്ചാണ്
സേനയില്‍ ചേരേണ്ടത്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 45
ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ
വിജയമാണ് പ്രവേശന യോഗ്യത. അപേക്ഷകര്‍ പ്രൈവറ്റായി പഠിച്ചവരാകരുത്. പ്രായപരിധി 17 നും
25 നും ഇടയ്ക്കായിരിക്കണം. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും
അടിസ്ഥാനത്തിലാണ് തിരെഞ്ഞെടുപ്പ്. മെഡിക്കല്‍ ടെസ്റ്റുമുണ്ടാകും.
കോഴ്സുകള്‍
നാലു വര്‍ഷം ദൈര്‍ഖ്യമുള്ള ബി എസ് സി
നേഴ്സിങ്ങ്, മൂന്ന് വര്‍ഷത്തെ പ്രൊബേഷണര്‍ നേഴ്സിങ്ങ് എന്നിവയാണ് കോഴ്സുകള്‍.
പ്രൊബേഷണര്‍ നേഴ്സിങ്ങ്
ഈ കോഴ്സ് നടത്തുന്ന സായുധ സേനാ ആശുപത്രികള്‍
2.
കമാന്‍ഡ് ഹോസ്പിറ്റല്‍, സെന്‍ട്രല്‍ കമാന്‍ഡ് ലഖ്നൌ
3.
കമാന്‍ഡ് ഹോസ്പിറ്റല്‍, ഈസ്റ്റേണ്‍ കമാന്‍ഡ് കൊല്‍ക്കത്ത
4.
കമാന്‍ഡ് ഹോസ്പിറ്റല്‍, സെക്കന്തരാബാദ്
5.
കമാന്‍ഡ് ഹോസ്പിറ്റല്‍, വെസ്റ്റേണ്‍ കമാന്‍ഡ്
6.
ഇന്ത്യന്‍ ഹെല്‍ത്ത് സര്‍വീസസ്, അശ്വനി മുംബൈ
7.
ഇന്ത്യന്‍ നേവല്‍ ഹെല്‍ത്ത് സര്‍വീസസ്, സജ്ഞീവനി കൊച്ചി
8.
എയര്‍ ഫോഴ്സ് കമാന്‍ഡ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍
ബി എസ് സി നേഴ്സിങ്ങ്
പൂനൈയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിനോട് (http://www.afmc.nic.in/) ചേര്‍ന്നുള്ള കോളേജ് ഓഫ് നേഴ്സിങ്ങിലാണ് ഈ
കോഴ്സ് നടത്തുന്നത്. പൂനൈ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ഈ
ഡിഗ്രി. നാലു വര്‍ഷത്തെ ഈ കോഴ്സില്‍ മിഡ് വൈഫറി ട്രെയിനിങ്ങും ഉള്‍പ്പെടും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍
നിഞ്ചിത കാലം സേവനം ചെയ്ത് കൊള്ളാമെന്ന് കാണിച്ച് കൊണ്ടുള്ള ബോണ്ടില്‍ ഒപ്പ്
വെക്കണം. ഇത് നാലോ അഞ്ചോ വര്‍ഷത്തേക്കായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൌജന്യ
താമസ സൌകര്യം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമേ സ്റ്റൈപെന്‍ഡും ലഭിക്കും.
നഴ്സിങ്ങ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റനന്‍റ് റാങ്കില്‍
കമ്മീഷന്‍ഡ് ഓഫീസര്‍മാരായി മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍ നിയമനം നല്‍കും. നഴ്സിങ്ങ്
സ്കൂളുകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ 60 ശതമാനം പേരെ പ്രൊബേഷണര്‍മാരായി
സ്ഥിരം കമ്മീഷനിലും ബാക്കിയുള്ളവരെ താല്‍ക്കാലിക കമ്മീഷനിലും നിയമിക്കും. കമ്മീഷന്‍ഡ്
ഓഫീസര്‍മാര്‍ക്ക് ഇന്ന് ആകര്‍ഷകമായ ശമ്പള നിരക്കാണ് സൈന്യത്തിലുള്ളത്. മറ്റ്
നിരവധി ആനുകൂല്യങ്ങള്‍ വേറെയുണ്ട്. 20 വര്‍ഷം പൂ്‍ത്തിയാക്കുന്ന കമ്മീഷന്‍ഡ്
ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കും.
No comments:
Post a Comment