സമീപ കാലത്തായി സാങ്കേതിക ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന
ഒനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്നത്. ലളിതമായി പറഞ്ഞാല്‍ യന്ത്രങ്ങള്‍ക്ക്
ബുദ്ധി നല്‍കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറ്റലിയില്‍ ഖനി അപകടത്തില്‍പ്പെട്ടവരെ
രക്ഷിക്കുവാന്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.
ചൊവ്വയില്‍ പരിവേക്ഷണത്തിനായി പാത്ത്ഫെന്‍ഡര്‍ എന്ന സ്വയം തീരുമാനമെടുക്കുന്ന
യന്ത്രത്തെ അയച്ചിരുന്നു.
ഖനനം, സമുദ്രാന്തര ഗവേഷണം, ബഹിരാകാശ ഗവേഷണം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,
സങ്കീര്‍ണ്ണമായ ഉല്‍പ്പാദന പ്രക്രിയ എന്നിവയിലൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ്
കാര്യക്ഷമമായി ഉപയോഗിച്ച് വന്നിരുന്നു.
എന്താണ് പഠിക്കുവാനുള്ളത്
സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി സ്വയം പ്രവര്‍ത്തിക്കുന്ന
യന്ത്രങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുകയും നിര്‍മ്മിക്കുകയും ചെയ്യുവാന്‍
പഠിപ്പിക്കുകയാണിവിടെ. നമ്മുടെ ആവശ്യങ്ങള്‍ക്കും നിര്‍മ്മാണ ഉദ്ദേശങ്ങള്‍ക്കുമനുസരിച്ച്
പ്രോഗ്രാം ചെയ്താണ് യന്ത്രങ്ങളെ ബുദ്ധിയുള്ളവയാക്കുന്നത്. നാം മുന്‍കൂട്ടി
നിശ്ചയിച്ചതിനനുസരിച്ചുള്ള ലക്ഷ്യത്തിന് മാത്രമേ യന്ത്രം പ്രവര്‍ത്തിക്കാവു. അതിനാല്‍ത്തന്നെ
കമ്പ്യൂട്ടര്‍ പ്രാഗ്രാമിങ്ങാണ് കോഴ്സിന്‍റെ പ്രധാന ഘടകം. യന്ത്രങ്ങളെ ബുദ്ധി പൂര്‍വ്വം
പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്
ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എഞ്ചിനിയറുടെ പ്രധാന പ്രവര്‍ത്തന മേഖല.
അതിനാല്‍ത്തന്നെ ലോജിക്കല്‍ റീസണിങ്ങ്, മാത്തമാറ്റിക്കല്‍ റീസണിങ്ങ്,
പ്രോഗ്രാമിങ്ങ് സ്കില്‍സ് എന്നിവയാണ് പ്രധാനമായും വേണ്ടത്.
എങ്ങനെ പഠിക്കാം
സ്വതന്ത്രമായ ഒരു കോഴ്സ് എന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍ സയന്‍സ്,
ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്. ഇലക്ട്രോണിക്ക ആന്‍ഡ്
കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്
എന്നിവയുടെ അനുബന്ധ കോഴ്സാ, ഉപരി പഠനമായോ ഒക്കെ ഇതു പഠിക്കുന്നതാണുത്തമം. ബിരുദ തല
കോഴ്സിനേക്കാള്‍ ബിരുദാനന്തര തല കോഴ്സായി പഠിക്കുന്നതാണ് അഭികാമ്യം.
എവിടെ പഠിക്കാം
പ്രധാന സ്ഥാപനങ്ങള്‍
No comments:
Post a Comment